കുള്ളൻ ഗ്രഹങ്ങൾ

കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets)

സൗരയൂഥത്തിൽ കാണപ്പെടുന്ന ഗോളാകൃതിയിലുള്ള കുഞ്ഞന്മാരാണ് കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets). നിലവിൽ സൗരയൂഥത്തിൽ അഞ്ച് കുള്ളൻ ഗ്രഹങ്ങളാണുള്ളത്. നെപ്ട്യൂണിന് അപ്പുറത്തുള്ള കൈപ്പെർ ബെൽറ്റിലുള്ള ഇറിസ്, സൈറസ്, മേക്ക്‌മേക്ക്‌, ഹൗമിയ തുടങ്ങിയവയെല്ലാം കുള്ളൻ ഗ്രഹങ്ങളാണ്. ഇക്കൂട്ടത്തിലാണ് പ്ലൂട്ടോയും. 1930 ൽ ക്ലൈഡ് ടോംബോയെന്ന അമേരിക്കൻ വാനനിരീക്ഷകൻ പ്ലൂട്ടോയെ കണ്ടുപിടിച്ചു. കിയ്പ്പർ ബെൽറ്റിൽ സ്ഥിതിചെയ്യുന്ന ഈ ഗോളത്തിന്, 1999 ഫെബ്രുവരിയിൽ അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ (ഐ.എ.യു) ഒൻപതാം ഗ്രഹപദവി നൽകി. 2006 ഓഗസ്റ്റ് 24 ന് ഐ.എ.യു. പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കുകയും അതിനെ കുള്ളൻഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തുകയും ചെയ്തു. 'ഷാരൺ' ആണ് പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം. നിക്സ്, ഹൈഡ്ര, ഷാരൺ, കെർബെറോസ്, സ്റ്റൈക്‌സ് എന്നിവയും പ്ലൂട്ടോയെ ചുറ്റുന്ന ഉപഗ്രഹങ്ങളാണ്‌. നെപ്റ്റ്യൂൺ ഗ്രഹത്തിനും പുറത്തായി സൂര്യനെ ചുറ്റുന്നവയാണ് 'ട്രാൻസ് നെപ്റ്റ്യൂണിയൻ ഒബ്ജക്ട്സ്'. സെഡ്ന, ക്വോഓവാർ, വരുണ എന്നിവ ഉദാഹരണങ്ങൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സ്വന്തമായി ഭ്രമണപഥം ഇല്ലാത്തതും സൂര്യനെ ചുറ്റുന്നതുമായ ആകാശഗോളങ്ങൾ അറിയപ്പെടുന്നത് - കുള്ളൻ ഗ്രഹങ്ങൾ 

2. ഗ്രഹനിയമങ്ങൾ പാലിക്കാത്ത ആകാശഗോളങ്ങളെ വിളിക്കപ്പെടുന്നത് - കുള്ളൻ ഗ്രഹങ്ങൾ

3. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം - അഞ്ച്

4. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ - പ്ലൂട്ടോ, ഇറിസ്, സൈറസ്, മേക്ക്‌മേക്ക്‌, ഹൗമിയ

5. റോമന്‍ മിതോളജിയില്‍ പാതാളദേവന്റെ പേരില്‍ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം - പ്ലൂട്ടോ

6. ഗ്രഹപദവിയിൽ നിന്നും റദ്ദാക്കപ്പെട്ട ഗ്രഹം - പ്ലൂട്ടോ 

7. 1930 ൽ പ്ലൂട്ടോയെ കണ്ടെത്തിയത് - ക്ലൈഡ് ടോംബോ

8. പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കിയ സംഘടന - അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (ഐ.എ.യു)

9. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ പ്ലൂട്ടോയെ കുള്ളൻഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തിയത് - 2006 ഓഗസ്റ്റ് 24

10. പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നും റദ്ദാക്കാൻ കാരണം - നെപ്റ്റ്യൂണിന്റെ ഭ്രമണപഥം മുറിച്ചു കടക്കുന്നു, സ്വന്തം ഉപഗ്രഹമായ ഷാരോണിനെ ചുറ്റുന്നു, പിണ്ഡം ചന്ദ്രന്റെ 1/6 മാത്രം, കുറഞ്ഞ ഗുരുത്വാകർഷണ ബലം

11. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ പുനർനിർവ്വചിച്ചത് - പ്ലൂട്ടോയിഡ് (2008 ജൂൺ 12ന്)

12. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്നത് - പ്ലൂട്ടോയും ഇറിസും

13. പ്ലൂട്ടോയും ഇറിസും സ്ഥിതി ചെയ്യുന്നത് - കൂയ്പർ ബെൽറ്റിൽ

14. കൂയ്പർ ബെൽറ്റ് ആരംഭിക്കുന്നത് - നെപ്റ്റ്യൂണിന്റെ ഭ്രമണപഥം മുതൽ

15. സൂര്യനിൽ നിന്നും ഏതാണ്ട് 30 - 55 അസ്ട്രോണമിക്കൽ യൂണിറ്റ് വരെ വ്യാപിച്ചു കിടക്കുന്ന ധൂളീപടലങ്ങളുടെയും ഹിമപദാർത്ഥങ്ങളുടേയും മേഖല - കൂയ്പർ ബെൽറ്റ്

16. പ്ലൂട്ടോയെ ചുറ്റുന്ന ആകാശഗോളങ്ങൾ - നിക്സ്, ഹൈഡ്ര, ഷാരൺ, കെർബെറോസ്, സ്റ്റൈക്‌സ്

17. പ്ലൂട്ടോയെ ഭ്രമണം ചെയ്യുന്ന ഏറ്റവും വലിയ ഉപഗ്രഹം - ഷാരൺ

18. ഷാരണിനെ ജയിംസ് ക്രിസ്റ്റി കണ്ടെത്തിയത് വർഷം -  1978

19. പ്ലൂട്ടോയെക്കുറിച്ച് പഠിക്കാനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച ബഹിരാകാശ വാഹനം - ന്യൂ ഹൊറൈസൺസ് (2006 ജനുവരി 19 ൽ)

20. ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയിൽ എത്തിച്ചേർന്ന വർഷം - 2015 ജൂലൈ

21. പ്ലൂട്ടോയെ ചുറ്റുന്ന ഷാരോണിൽ മലകളെയും ഗർത്തങ്ങളെയും കണ്ടെത്തിയ അമേരിക്കൻ ബഹിരാകാശ പേടകം - ന്യൂ ഹൊറൈസൺസ്

22. 2019 മേയിൽ  ഹൊറൈസൺസ് സ്പേസ് ക്രാഫ്റ്റ് ജലാംശം കണ്ടെത്തിയത് - അൾട്ടിമ തുലെ (കൂയ്പർ ബെൽറ്റ്)

23. പ്ലൂട്ടോയുടെ ബഹിരാകാശ പേടകമായ ന്യൂ ഹൊറൈസൺസിന്റെ ഊർജ്ജ സ്രോതസ്സ് - പ്ലൂട്ടോണിയം

24. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഏത് കുള്ളൻ ഗ്രഹത്തിലെ കുന്നുകൾക്കാണ് ടെൻസിങ് നോർഗെയുടെയും എഡ്‌മണ്ട് ഹിലാരിയുടെയും പേരുകൾ നാമകരണം ചെയ്തത് - പ്ലൂട്ടോ 

25. ഏറ്റവും വലിയ കുള്ളൻ ഗ്രഹം - ഇറിസ്

26. ഇറിസിനെ മൈക്ക് ബ്രൗൺ കണ്ടുപിടിച്ച വർഷം - 2005 

27. ഇറിസിന്റെ മറ്റൊരു പേര് - ക്സെന

28. ഇറിസിനെ ചുറ്റുന്ന ആകാശഗോളം - ഡിസ്നോമിയ

29. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം - സൈറസ് 

30. ഗൂസെപ്പി പിയാസി സൈറസിനെ കണ്ടെത്തിയ വർഷം - 1801 

31. അന്തർസൗരയൂഥത്തിൽ സ്ഥിതിചെയ്യുന്ന ഏക കുള്ളൻ ഗ്രഹം - സൈറസ് 

32. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം കൂടിയായ കുള്ളൻ ഗ്രഹം - സൈറസ് 

33. സൈറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ചത്  - 2006 

34. മേക്ക്‌മേക്കിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ചത് - 2005 

35. നെപ്റ്റ്യൂണിന്റെ ഭ്രമണപഥത്തിന്റെ സമീപമുള്ള കുള്ളൻ ഗ്രഹമായ ഹൗമിയ കണ്ടെത്തിയ വർഷം - 2004 

36. സൂര്യനോട് അടുത്തായി മൂന്നാമതായി ചുറ്റുന്ന കുള്ളൻ ഗ്രഹം - ഹൗമിയ

Post a Comment

Previous Post Next Post