സൗരയൂഥം

സൗരയൂഥം ക്വിസ് (Solar System Quiz in Malayalam)

460 കോടി വർഷം മുൻപ് ഏതാണ്ട് 2400 കോടി കിലോമീറ്റര്‍ വിസ്താരമുള്ള പ്രദേശത്ത്‌, വാതകങ്ങളും ധൂളീപടലങ്ങളും ഗുരുത്വാകര്‍ഷണബലത്താല്‍ അമര്‍ന്നടിഞ്ഞു. അതില്‍ 99.8 ശതമാനം ദ്രവ്യവും സുര്യന്റെ നിര്‍മിതിക്ക്‌ ചെലവായി. ബാക്കിയുള്ളവ സൂര്യനുചുറ്റും ചുഴികളായിച്ചേര്‍ന്ന്‌ ഗോളരൂപം പ്രാപിച്ച്‌ ഗ്രഹങ്ങളായി. സൂര്യന്‍ കഴിഞ്ഞാല്‍ സൗരയൂഥത്തില്‍ ബാക്കിയുള്ള മുഴുവന്‍ പിണ്ഡത്തില്‍ 90 ശതമാനവും വ്യാഴത്തിലും ശനിയിലുമായി സ്ഥിതിചെയ്യുന്നു. ഏതാണ്ട്‌ 20 കോടി വര്‍ഷമെടുത്തു ഭൂമി രൂപപ്പെടാന്‍. 440 കോടി വര്‍ഷം മുന്‍പ്‌ ചൊവ്വയുടെ വലുപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചു. ആ കൂട്ടിയിടിയുടെ ശക്തിയില്‍ ഭൂമിയുടെ ഒരു ഭാഗം അടര്‍ന്ന്തെറിച്ച്‌ മറ്റൊരു ആകാശഗോളമായി പരിണമിച്ചു; അതാണ്‌ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍.

സൂര്യനും എട്ടു ഗ്രഹങ്ങളും അവയുടെ അറിയപ്പെടുന്ന 173 ഉപഗ്രഹങ്ങളും, 6 കുള്ളന്‍ ഗ്രഹങ്ങളും അവയുടെ 8 ഉപഗ്രഹങ്ങളും, ധൂമകേതുക്കൾ, ഉല്‍ക്കകൾ, ക്ഷുദ്രഗ്രഹങ്ങൾ, കിയ്പര്‍ ബെല്‍റ്റ്‌ വസ്തുക്കൾ, ധൂളീപടലങ്ങൾ തുടങ്ങി ചെറുതും വലുതുമായ ലക്ഷക്കണക്കിന്‌ വസ്തുക്കളും ഉൾപ്പെട്ട സംവിധാനമാണ് സൗരയൂഥം. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്ട്യൂൺ എന്നിവയാണ്‌ ഗ്രഹങ്ങൾ. വ്യാഴമാണ്‌ ഏറ്റവും വലിയ ഗ്രഹം; ബുധന്‍ ഏറ്റവും ചെറുതും. ഇതിൽ ആദ്യ നാല് ഗ്രഹങ്ങൾക്ക്‌ ശേഷം, ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍, ക്ഷുദ്രഗ്രഹ ബെല്‍റ്റ് സ്ഥിതിചെയ്യുന്നു. അടുത്ത നാല് ഗ്രഹങ്ങൾക്കപ്പുറം ഹിമവസ്തുക്കളും ധൂളീപടലങ്ങളും നിറഞ്ഞ കിയ്പര്‍ ബെല്‍റ്റ്‌. അതിനപ്പുറം അതിവിശാലമായ ഊർറ്റ്‌ മേഘം. സൂര്യനെ ഗ്രഹങ്ങൾ ചുറ്റുന്നത്‌ വര്‍ത്തുള ഭ്രമണപഥത്തിലാണ്‌. അതിനാല്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും സൂര്യനും ഗ്രഹവും തമ്മിലുള്ള അകലം തുല്യമായിക്കൊള്ളണം എന്നില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സൗരയൂഥം ഏത് ഗാലക്‌സിയുടെ ഭാഗമാണ്? - ക്ഷീരപഥം

2. ക്ഷീരപഥത്തിന്റെ കേന്ദ്രവും സൂര്യനും തമ്മിലുള്ള അകലം? - 28000 പ്രകാശവർഷങ്ങൾ 

3. സൗരയൂഥത്തിന്റെ പ്രായം എത്ര? - ഏകദേശം 460 കോടി വർഷം 

4. 'നീലഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏത്? - ഭൂമി 

5. 'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏത്? - ചൊവ്വ

6. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ഏത്? - നെപ്ട്യൂൺ 

7.  സൂര്യ പര്യവേഷണത്തിനായി 2018 ഓഗസ്റ്റ് 12 ന് നാസ വിക്ഷേപിച്ച പേടകം ഏത്? - പാർക്കർ സോളാർ പ്രോബ് 

8. എന്താണ് നിബിരു? - ഭൂമിയിൽവന്നിടിച്ച് ലോകാവസാനത്തിന് കാരണമാകുമെന്ന് കരുതിയിരുന്ന സാങ്കൽപിക ഗ്രഹം 

9. സൂര്യനിൽനിന്ന് ഒരുപാട് അകലെയായതിനാൽ നട്ടുച്ചയും നിലാവുള്ള രാത്രിയാണെനിക്ക്. മുമ്പ് ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഈ 'ഞാൻ' ആരാണ്? - പ്ലൂട്ടോ 

10. ഭൂമിയിലല്ലാതെ മനുഷ്യർ കാലുകുത്തിയിട്ടുള്ള ബഹിരാകാശത്തെ ഒരേയൊരു ഇടം ഏത്? - ചന്ദ്രൻ 

11. ഇന്റർസ്റ്റെല്ലാർ സ്പേസ് എന്നതിന്റെ അർഥം എന്ത്? - നക്ഷത്രങ്ങൾക്ക് ഇടയിലുള്ള സ്ഥലം 

12. സൗരയൂഥഗ്രഹങ്ങളിൽ വലുപ്പംകൊണ്ട് ഭൂമി എത്രാം സ്ഥാനത്താണ്? - അഞ്ച് 

13. ഭൂമിയുടെ പ്രായമെത്ര? - ഏകദേശം 454 കോടി വർഷം 

14. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരമെത്ര? - 14,72,05,475 കിലോമീറ്റർ 

15. ഭൂമിയ്ക്ക് ഒരേയൊരു സ്വാഭാവിക ഉപഗ്രഹമേ ഉള്ളൂ. ഏതാണത്? - ചന്ദ്രൻ 

16. ലാറ്റിൻ ഭാഷയിൽ ഭൂമി മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഏതാണാ പേര്? - ടെറ 

17. ഭൂമിയുടെ ഊർജസ്രോതസ്സായ നക്ഷത്രം ഏത്? - സൂര്യൻ 

18. സൂര്യനിൽനിന്ന് വെളിച്ചം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്ര? - 8 മിനിറ്റ് 20 സെക്കന്റ്

19. ഭൂമധ്യരേഖയിൽ ഭൂമിയുടെ ചുറ്റളവ് എത്ര? - 40,075 കിലോമീറ്റർ 

20. ഭൂമധ്യരേഖയിൽ ഭൂമിയുടെ വ്യാസം എത്ര? - 12,756 കിലോമീറ്റർ 

21. ദ്രാവകരൂപത്തിൽ ജലം ഉള്ള സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹമാണ് ഭൂമി. ശരിയോ തെറ്റോ? - ശരി 

22. ഭൂമി ഒഴിച്ച് മറ്റെല്ലാ സൗരയൂഥ ഗ്രഹങ്ങളുടെയും പേരുവന്നത് ഗ്രീക്ക് അല്ലെങ്കിൽ റോമൻ ദേവൻമാരുടെയോ ദേവതകളുടെയോ പേരിൽ നിന്നാണ്. ഭൂമിയ്ക്ക് പേരു ലഭിച്ചത് എവിടെനിന്ന്? - നിലം എന്നർത്ഥം വരുന്ന ജർമേനിക് വക്കിൽനിന്ന് 

23. എത്ര സമയംകൊണ്ടാണ് ഭൂമി സൂര്യനെ ചുറ്റുന്നത്? - 365 ദിവസം അഞ്ചു മണിക്കൂർ 48 മിനിറ്റ് 

24. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത്? - ഭൂമി 

25. ഭൂമി ഏതു ദിശയിലാണ് സൂര്യനെ ചുറ്റുന്നത്? - പടിഞ്ഞാറുനിന്ന് കിഴക്കോട്ട് 

26. ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരത്തെ വിളിക്കുന്ന പേരെന്ത്? - അസ്ട്രോണമിക്കൽ യൂണിറ്റ് 

27. ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത്? - ഭൂമിയുടെ ഭ്രമണം 

28. സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യാൻ ഭൂമിയ്ക്കു വേണ്ട സമയമെത്ര? - 23,934 മണിക്കൂർ 

29. അൽപം ചരിഞ്ഞ അച്ചുതണ്ടിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത്. എത്ര ഡിഗ്രിയാണ് ഈ ചരിവ്? - 23.4 ഡിഗ്രി 

30. ഭൂമിയിൽ ഋതുക്കൾ മാറിവരാൻ കാരണമെന്ത്? - ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 

31. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം? - ഭൂമി 

32. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം? - ശുക്രൻ 

33. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം? - ചന്ദ്രൻ 

34. ഭൂമിയുടെ ഭാരമെത്ര? - 5.97 x 1024 കിലോഗ്രാം 

35. ജലം മൂന്ന് അവസ്ഥകളിലും സ്ഥിതിചെയ്യുന്ന സൗരയൂഥത്തിലെ ഏക ഗ്രഹം? - ഭൂമി 

36. 1543 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ ഭൂമി അല്ല സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രം എന്ന് പ്രസ്താവിച്ച ഗവേഷകൻ? - നിക്കൊളാസ് കോപ്പർനിക്കസ് 

37. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ജ്യോതിശാസ്ത്രജ്ഞൻ? - ഇറാത്തോസ്തനീസ് 

38. സൗരയൂഥത്തിലെ ഒരു ഗ്രഹത്തിന്റെ അതെ ഭ്രമണപഥത്തിൽ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് 'ട്രോജനുകൾ' ഏതാണാ ഗ്രഹം? - വ്യാഴം 

39. മറ്റേതെങ്കിലും ഗ്രഹമോ ഉപഗ്രഹമോ ഗ്രഹണം ചെയ്യുമ്പോൾ കൊമ്പുകൾ പോലെ കാണപ്പെടുന്നതിനാൽ 'കൊമ്പുള്ള ഗ്രഹം' എന്ന വിശേഷണമുള്ള ഗ്രഹമേത്? - ശുക്രൻ 

40. സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഗ്രഹമേത്? - ബുധൻ

41. ഏറ്റവും വേഗത്തിൽ സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം? - ബുധൻ (88 ഭൗമദിവസം)

42. സൂര്യനെ ചുറ്റിക്കറങ്ങാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം? - നെപ്ട്യൂൺ (165 ഭൗമവർഷം

43. റോമൻ പുരാണത്തിലെ സൗന്ദര്യ ദേവതയുടെ പേരുള്ള ഗ്രഹം? - ശുക്രൻ

44. ഏറ്റവും തണുത്തുറഞ്ഞ ഗ്രഹം - യുറാനസ് 

45. ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പഠിക്കാൻ 1990 ൽ 'നാസ' വിക്ഷേപിച്ച സ്പേസ് ടെലിസ്കോപ്പ്? - ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ്

46. മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നു പഠിക്കുന്ന ശാസ്ത്രശാഖ? - എക്സോബയോളജി

47. ആദ്യത്തെ ചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച ആദ്യ രാജ്യം? - ഇന്ത്യ 

48. ചന്ദ്രയാത്രയെക്കുറിച്ചുള്ള 'റിട്ടേൺ ടു എർത്ത്', 'മെൻ ഫ്രം എർത്ത്', എന്നീ പ്രശസ്തകൃതികൾ എഴുതിയതാര്? - എഡ്വിൻ ആൽഡ്രിൻ 

49. ബഹിരാകാശസഞ്ചാരത്തിനിടെ കൊല്ലപ്പെട്ട ആദ്യ വ്യക്തി? - വ്ലാദിമിർ കൊമറോവ് (റഷ്യ - 1967)

50. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വ്യക്തിയാര്? - അനറ്റോളി സോളോവ്യോ (റഷ്യ)

51. ആരാണ് തായ്കൊനോട്ട്? - ചൈനീസ് ബഹിരാകാശസഞ്ചാരി

52. ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ്? - സ്പുട്നിക് - 1 (സോവിയറ്റ് യൂണിയൻ)

53. ഉപഗ്രഹം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം? - ജപ്പാൻ 

54. 1957 നവംബർ മൂന്നിന് ലെയ്‌ക എന്ന നായയെ ഭ്രമണപഥത്തിലെത്തിച്ച സോവിയറ്റ് സ്പേസ്ക്രാഫ്റ്റ്? - സ്പുട്നിക് - 2

55. ലോകത്തിലെ ആദ്യത്തെ ബഹിരാകാശസഞ്ചാരിയായ യൂറി ഗഗാറിൻ സഞ്ചരിച്ച ബഹിരാകാശവാഹനം? - വോസ്‌തോക് - 1 

56. സൗരയൂഥത്തിൽ ഇന്നുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ അഗ്നിപർവതം എവിടെയാണ്? ഇതിന്റെ പേരെന്ത്? - ചൊവ്വയിൽ, ഒളിംപസ് മോൺസ് 

57. സൗരയൂഥത്തിനു വെളിയിൽ വാസയോഗ്യമായ ഗ്രഹങ്ങളുടെ സാധ്യത അറിയുന്നതിനായി 2009 ൽ നാസ വിക്ഷേപിച്ച ബഹിരാകാശദർശിനി? - കെപ്ലർ 

58. 2003 ൽ നാസ വിക്ഷേപിച്ച ഇരട്ട ചൊവ്വാ ദൗത്യവാഹനങ്ങൾ ഏതെല്ലാം? - സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി

59. ഇന്റർസ്റ്റെല്ലാർ സ്പേസിൽ ആദ്യമായെത്തിയ ബഹിരാകാശ വാഹനം? - വൊയേജർ - 1

60. മനുഷ്യന്റെ ഇതുവരെയുള്ള സൂര്യ ദൗത്യങ്ങളിൽ ഏറ്റവും വേഗമേറിയത് എന്ന റെക്കോർഡ് 2018 ൽ സ്വന്തമാക്കിയ സ്പേസ്ക്രാഫ്റ്റ് ഏത്? - പാർക്കർ സോളാർ പ്രോബ് (നാസ)

61. സൂര്യനെ 'സന്ദർശിക്കുന്ന' ആദ്യത്തെ ബഹിരാകാശവാഹനം എന്ന ലക്ഷ്യവുമായി നാസ, പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചത് എന്നാണ്? - 2018 ഓഗസ്റ്റ് 12 ന്

62. ഏതൊക്കെ സ്പേസ് ഏജൻസികൾ ചേർന്നാണ് രാജ്യാന്തര ബഹിരാകാശനിലയം നിർമിച്ചത്? NASA, Roscosmos, JAXA, ESA, CSA

63. നാസ സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയ മറ്റൊരു സൗരയൂഥം - ട്രിപ്പിസ്റ്റ് 1 

64. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ ജൂപിറ്റർ, സാറ്റേൺ, യുറാനസ്, നെപ്ട്യൂൺ എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം - വൊയേജർ

Post a Comment

Previous Post Next Post