ഉപഗ്രഹങ്ങൾ

ഉപഗ്രഹങ്ങൾ (Satellites)

ഒരു ഗ്രഹത്തെയോ വലുപ്പം കൂടിയ ആകാശഗോളത്തെയോ പ്രദക്ഷിണം വെക്കുന്ന, മനുഷ്യനിർമിതമല്ലാത്ത വസ്തുക്കളെ സ്വാഭാവിക ഉപഗ്രഹങ്ങൾ എന്നു വിളിക്കുന്നു. ഉപഗ്രഹങ്ങൾ ചുറ്റുന്നത് ഗ്രഹങ്ങളെയാകാം, കുള്ളൻ ഗ്രഹങ്ങളെയാകാം, അതുമല്ലെങ്കിൽ ഏതെങ്കിലും ശുഷ്‌കഗ്രഹങ്ങളെയാകാം. സൗരയൂഥത്തിൽ ഇത്തരം 240 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 169 എണ്ണം ഗ്രഹങ്ങളെ ചുറ്റുമ്പോൾ, 8 എണ്ണം പ്ലൂട്ടോയുൾപ്പെടെയുള്ള കുള്ളൻ ഗ്രഹങ്ങളെയും, ബാക്കിയുള്ളവ സൗരയൂഥത്തിലെ ചെറുവസ്തുക്കളെയും പ്രദക്ഷിണം വെക്കുന്നു. ചന്ദ്രൻ ഉൾപ്പെടെ സൗരയൂഥത്തിലെ ഏഴ് ഉപഗ്രഹങ്ങൾക്ക് 3000 കിലോമീറ്ററിലേറെ വിസ്താരമുണ്ട്. ചന്ദ്രനെ കൂടാതെ, വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങളായ ഇയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയും ശനിയുടെ ഉപഗ്രഹമായ ടൈറ്റനും, നെപ്ട്യൂണിന്റെ ട്രീറ്റണുമാണ് അവ. ചന്ദ്രനുശേഷം മനുഷ്യൻ തിരിച്ചറിയുന്ന ആദ്യ ഉപഗ്രഹങ്ങളാണ്‌ വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങൾ. 1610 ൽ ഗലീലിയോ ആണ് അവയെ കണ്ടുപിടിച്ചത്. ടൈറ്റനെ കണ്ടുപിടിച്ചത് ക്രിസ്റ്റ്യൻ ഹൈജൻസാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഗ്രഹങ്ങളെ വലംവയ്ക്കുന്ന ആകാശഗോളങ്ങൾ അറിയപ്പെടുന്നത് - ഉപഗ്രഹങ്ങൾ 

2. ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ച വർഷം - 1960 

3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ 

4. ഭൂമിയുടെ ഏക ഉപഗ്രഹം - ചന്ദ്രൻ 

5. ഒരേയൊരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം - ഭൂമി

6. ചൊവ്വയുടെ ഉപഗ്രഹങ്ങൾ - ഫോബോസ്, ഡെയ്മോസ്

7. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം -  ഡെയ്മോസ്

8. 'കറുത്ത ചന്ദ്രൻ' എന്ന് അറിയപ്പെടുന്നത് - ഫോബോസ്

9. ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം - ഫോബോസ്

10. ചൊവ്വയുടെ ഉപഗ്രഹങ്ങൾ കണ്ടെത്തിയത് - അസഫാഹാൾ (1877)

11. ഗ്രഹത്തിന് ഏറ്റവും സമീപത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം - ഫോബോസ്

12. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം - വ്യാഴം

13. വ്യാഴത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട് - 79 

14. ഏത്‌ ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്നാണ്‌ ചെറുസൗരയൂഥം എന്നറിയപ്പെടുന്നത്‌ - വ്യാഴം

15. വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ - അയോ, യൂറോപ്പ, ഗാനിമീഡ്‌, കാലിസ്റ്റോ (ഗലീലിയൻ ഉപഗ്രഹങ്ങൾ)

16. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത് - ഗലീലിയോ ഗലീലി

17. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം - ഗാനിമീഡ്‌

18. സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹം - കാലിസ്റ്റോ 

19. സൗരയൂഥത്തിലെ നാലാമത്തെ വലിയ ഉപഗ്രഹം - അയോ

20. ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ സ്ഥിതിചെയ്യുന്ന ഉപഗ്രഹം - അയോ

21. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം - അയോ

22. സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം - യൂറോപ്പ

23. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം - ടൈറ്റൻ

24. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം - ശനി (82)

25. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ഏത്? - ടൈറ്റൻ 

26. സൗരയൂഥത്തിൽ അന്തരീക്ഷം ഉള്ള ഏക ഉപഗ്രഹം - ടൈറ്റൻ 

27. ടൈറ്റന്റെ അന്തരീക്ഷത്തിലെ പ്രധാന വാതകം - നൈട്രജൻ

28. ടൈറ്റനെ കണ്ടെത്തിയത് - ക്രിസ്റ്റ്യൻ ഹൈജൻസ് (1656)

29. ശനിയുടെ രണ്ടാമത്തെ വലിയ ഉപഗ്രഹം ഏത്? - റിയ 

30. ഉപഗ്രഹങ്ങൾക്ക് ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര്‌ നല്‍കിയിരിക്കുന്ന ഗ്രഹം - ശനി

31. ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ -  ടൈറ്റൻ, റിയ, എൻസിലാഡസ്, പ്രൊമിത്യുസ്, അറ്റ്‌ലസ്, തേത്തീസ്, ഹെലൻ, മീമാസ്, പൻഡോറ, ഹെപ്പേരിയോൺ

32. 'ഡെത്ത് സ്റ്റാർ' എന്നറിയപ്പെടുന്ന ഉപഗ്രഹം - മീമാസ്

33. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ - പ്രോസ്പെറോ, ജൂലിയറ്റ്, കാലിബാൻ, മിറാൻഡ, ഏരിയൽ, ഡെസ്റ്റിമോണ

34. യുറാനസിന്റെ എത്ര ഉപഗ്രഹങ്ങളുണ്ട്  - 27

35. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം - ടൈറ്റാനിയ

36. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള മൂന്നാമത്തെ ഗ്രഹം - യുറാനസ് 

37. ട്രൈറ്റൻ ഏത്‌ ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ - നെപ്ട്യൂൺ

38. നെപ്ട്യൂണിന്റെ ഉപഗ്രഹണങ്ങളുടെ എണ്ണം - ഏകദേശം 14 ഓളം 

39. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയ ഉപഗ്രഹം - ട്രൈറ്റൻ

40. മാതൃഗ്രഹത്തിന്റെ ഭ്രമണദിശയുടെ എതിർദിശയിൽ കറങ്ങുന്ന ഉപഗ്രഹം - ട്രൈറ്റൻ

41. ആരുടെ പേരിൽ നിന്നാണ് നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങൾക്ക് പേര് കിട്ടിയത്? - ഗ്രീക്ക് പുരാണത്തിലെ ജലദേവതമാരുടെ പേരിൽ നിന്ന്

42. ഏറ്റവും അവസാനമായി കണ്ടുപിടിച്ച നെപ്ട്യൂണിന്റെ ഉപഗ്രഹം - S/2004 N1

43. കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് III DR വിക്ഷേപിക്കപ്പെട്ടത് എവിടെനിന്ന്? - ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 

44. ജിസാറ്റ്‌ 18 എന്ന വാർത്താവിനിമയ ഉപഗ്രഹം ഏതുരാജ്യത്തിന്റേതാണ്? - ഇന്ത്യ 

45. 104 ഉപഗ്രഹങ്ങളെ ഭ്രമണപദത്തിലെത്തിച്ച ഐ.എസ്.ആർ.ഒ യുടെ വിക്ഷേപണ വാഹനം? - PSLV C - 37 

46. PSLV C - 21 ഐ.എസ്.ആർ.ഒ യുടെ എത്രാമത്തെ ദൗത്യം ആയിരുന്നു? - നൂറാം ദൗത്യം 

47. 1981 ജൂൺ 19 ന് വിക്ഷേപിക്കപ്പെട്ടത് ഏതു വാർത്താ വിനിമയ ഉപഗ്രഹം? - ആപ്പിൾ 

48. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം? - ആപ്പിൾ 

49. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം? - ആര്യഭട്ട 

50. ന്യൂ ഹൊറൈസർ ഏത് കുള്ളൻ ഗ്രഹത്തെക്കുറിച്ച് പഠിച്ചു? - പ്ലൂട്ടോ 

51. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ്? - അസ്‌ട്രോസ്റ്റാറ്റ് 

52. അബ്ദുൾ കലാം ദ്വീപിന്റെ പഴയ പേര്? - വീലർദ്വീപ് 

53. ലോകത്തിലെ ആദ്യത്തെ കൃത്യമോപഗ്രഹം ഏത്? - സ്പുട്നിക് 1 (സോവിയറ്റ് യൂണിയൻ)

54. സ്പുട്നിക് 1 ന് ഒരു തവണ ഭൂമിയെ വലംവയ്ക്കാൻ എത്ര മിനിറ്റ് വേണമായിരുന്നു? - 98 മിനിറ്റ് 

55. അപ്പോളോ 11 ലെ ബഹിരാകാശ സഞ്ചാരികൾ ഉപയോഗിച്ച കമാൻഡ് മൊഡ്യൂൾ - കൊളംബിയ 

56. സൗരയൂഥത്തിന് വെളിയിൽ വാസയോഗ്യമായ ഗ്രഹങ്ങളുടെ സാധ്യത അറിയുന്നതിനുവേണ്ടി 2009 ൽ നാസ വിക്ഷേപിച്ച ബഹിരാകാശ ദർശിനി? - കെപ്ലർ 

57. ശനി ഗ്രഹത്തെക്കുറിച്ചും അതിന്റെ ഉപഗ്രഹങ്ങളെക്കുറിച്ചും പഠിക്കാൻ 1997 ൽ വിക്ഷേപിച്ച ബഹിരാകാശ വാഹനം ഏത്? - കസ്സീനി 

58. ഇരട്ട ചൊവ്വാ ദൗത്യവാഹനങ്ങളായ സ്പിരിറ്റും ഓപ്പർച്യൂണിറ്റിയും ഏത് വർഷമാണ് നാസ വിക്ഷേപിച്ചത്? - 2003 ൽ 

59. ഇന്റെർസ്റ്റെല്ലാർ മീഡിയത്തിൽ എത്തിയ ആദ്യ ബഹിരാകാശ വാഹനം? - വൊയേജർ 1 

60. സ്പേസ് ഷട്ടിലിന്റെ ചക്രങ്ങളിൽ നിറയ്ക്കുന്ന വാതകം? - നൈട്രജൻ 

61. ഒരു സ്പേസ് ഷട്ടിലിൽനിന്ന് വിക്ഷേപിച്ച ആദ്യ അന്യഗ്രഹ പര്യവേക്ഷണ പേടകം ഏത്? - മഗെല്ലൻ (1989)

62. വിക്ഷേപണത്തിന് ഇനേർഷ്യൽ അപ്പർ സ്റ്റേജ് ബൂസ്റ്റർ സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ച ബഹിരാകാശ പദ്ധതി? - മഗെല്ലൻ 

63. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളുടെ അപ്പുറത്തേക്ക് പോയ ആദ്യ ബഹിരാകാശവാഹനം? - പയനീർ 10 

64. ജൂപ്പിറ്ററിനെക്കുറിച്ച് ഇപ്പോൾ പഠനം നടത്തിക്കൊണ്ടിരിക്കുന്ന നാസയുടെ ബഹിരാകാശ വാഹനം ഏത്? - ജൂണോ 

65. മെർക്കുറിയെക്കുറിച്ച് പഠിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി 2018 ൽ വിക്ഷേപിക്കുന്ന ആദ്യ ബഹിരാകാശ ദൗത്യം ഏത്? - BepiColombo 

66. ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ബഹിരാകാശ വാഹനങ്ങളാണ് ക്യൂരിയോസിറ്റി റോവർ, MAVEN തുടങ്ങിയവ - ചൊവ്വയെക്കുറിച്ച് 

67. എന്താണ് ക്യൂബ്സാറ്റ് - ഒരുതരം കുഞ്ഞൻ സാറ്റലൈറ്റ് 

68. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിന്റെ ക്ലോസ് അപ്പ് ചിത്രങ്ങൾ ആദ്യമായി എടുക്കുന്നത് 1965 ലാണ്. മറീനർ 4 എന്ന ബഹിരാകാശവാഹനമാണ് ആ ചിത്രങ്ങൾ എടുത്തത്. ഏത് ഗ്രഹത്തിന്റെ ചിത്രങ്ങളായിരുന്നു അത്? - ചൊവ്വയുടെ 

69. ഒരു ഗ്രഹത്തിന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കാൻ ചക്രങ്ങളുള്ള നിരീക്ഷണ വാഹനം ആദ്യമായി ഉപയോഗിച്ചത് ചൊവ്വയിലാണ്. മാർസ് പാത്ഫൈൻഡർ എന്ന ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായിരുന്ന ഈ വാഹനത്തിന്റെ പേരെന്താണ്? - സൊജേണർ

70. ആദ്യത്തെ സ്പേസ് ഷട്ടിൽ ഏത്? - കൊളംബിയ (അമേരിക്ക)

71. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ഇറങ്ങിയ ഈ ബഹിരാകാശ പേടകമാണ് മറ്റൊരു ഗ്രഹത്തിന്റെ ഉപഗ്രഹത്തിൽ ഇറങ്ങിയ ആദ്യ പേടകം. ടൈറ്റനെ കണ്ടെത്തിയ ശാസ്ത്രജ്ഞന്റെ പേരു നൽകി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ഈ ബഹിരാകാശ പേടകം ഏത്? - ഹൂയ്ജെൻസ് 

72. പ്ലൂട്ടോയെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച ബഹിരാകാശവാഹനം? - ന്യൂ ഹൊറൈസൺസ് 

73. സൂര്യനെക്കുറിച്ച് പഠിക്കാൻ ഇ.എസ്.എയും നാസയും ചേർന്ന് വിക്ഷേപിച്ച പര്യവേക്ഷണ പേടകം ഏത്? - സോഹോ 

74. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിച്ച വാഹനം ഏത്? - വോസ്‌സ്റ്റോക് 1 

75. 'ദ ബിഗ് ബാങ്' അവശേഷിപ്പിച്ച റേഡിയേഷന്റെ താപനില അളക്കാനായി 2001 ൽ നാസ വിക്ഷേപിച്ച പേടകം ഏത്? - Wilkinson Microwave Anisotropy Probe

76. ആദ്യമായി സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിൽനിന്നുള്ള പ്രകാശം കണ്ടെത്തിയ നാസയുടെ സ്പേസ് ടെലിസ്കോപ്പ്? - സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ് 

77. 1986 മുതൽ 2001 വരെ ഭൂമിയുടെ താഴ്ന്ന ഓർബിറ്റിൽ പ്രവർത്തിച്ചിരുന്ന റഷ്യൻ ബഹിരാകാശനിലയം? - മിർ 

78. സൗരയൂഥത്തിന്റെ 'കുടുംബ ചിത്രം' ആദ്യമായി പകർത്തിയ ബഹിരാകാശവാഹനം? - വൊയേജർ 1 

Post a Comment

Previous Post Next Post