നെപ്ട്യൂൺ ഗ്രഹം

നെപ്ട്യൂൺ ഗ്രഹം (Neptune Planet in Malayalam)

1846 സെപ്റ്റംബർ 23 ന് ഉർബയിൻ ലി വെരിയർ എന്ന ഗണിതശാസ്ത്രജ്ഞനാണ് നെപ്ട്യൂൺ കണ്ടുപിടിച്ചത്. ദ്രവ്യമാനത്തിൽ മൂന്നാം സ്ഥാനമുള്ളതും എട്ടാമതായി സൂര്യനു ചുറ്റും ഭ്രമണംചെയ്യുന്ന ഗ്രഹം. യുറാനസുമായി സമാനതകളുണ്ട്. സൗരയൂഥത്തിലെ വലുപ്പത്തിൽ നാലാം സ്ഥാനത്തുള്ള ഗ്രഹമാണ് നെപ്ട്യൂൺ. ഭൂമിയുടെ ഏകദേശം നാലുമടങ്ങ് വലുപ്പമുണ്ട് നെപ്ട്യൂണിന്. ഈ ഗ്രഹത്തിനു ചുറ്റും ആറു വലയങ്ങളുണ്ട്. സൂര്യനിൽനിന്നുള്ള അകലം 30 AU ആണ്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഏകദേശം 30 മടങ്ങ് അകലമുണ്ട് നെപ്ട്യൂണും സൂര്യനും തമ്മിൽ! 165 ഭൗമ വർഷം കൊണ്ട് ഒരുതവണ സൂര്യനെ ചുറ്റുന്നു. യുറാനസിനെക്കാൾ അല്പം വലുപ്പം കുറവാണ്. ഭൂമിയുടെ പിണ്ഡത്തിന്റെ 17 മടങ്ങ്. തണുത്തുറഞ്ഞ ഗ്രഹമാണിത്. ജലം, മീഥേൻ, അമോണിയ എന്നിവയുടെ സമുദ്രങ്ങളുണ്ട്. മീഥേൻ മൂലം നീലനിറം. സൂര്യനിൽനിന്നു ലഭിക്കുന്നതിന്റെ 2705 മടങ്ങ് ഊർജം വികിരണം ചെയ്യുന്നു. ഭ്രമണപഥത്തിന് 296 ഡിഗ്രി ചരിഞ്ഞാണ് ഭൂമധ്യരേഖ. യുറാനസിനെപ്പോലെതന്നെ മഞ്ഞുകട്ട നിറഞ്ഞ ഗ്രഹമാണ് നെപ്ട്യൂൺ. ഗ്രഹപ്രതലത്തിലെ ഊഷ്മാവ് മൈനസ് 218 ഡിഗ്രിയാണെന്നു കണക്കാക്കുന്നു. ദക്ഷിണാർധഗോളത്തിൽ സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നു. അതിനാലവിടെ മീഥേൻ മേഘങ്ങൾ കൂടുതലാണ്. മറ്റ് വാതകഗ്രഹങ്ങളേക്കാൾ സാന്ദ്രതയുണ്ട്.14 ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ട്രൈറ്റൻ ഉപഗ്രഹം എതിർദിശയിലേക്കു കറങ്ങുന്നു. ട്രൈറ്റനിൽ നൈട്രജൻ നിറഞ്ഞ അന്തരീക്ഷമുണ്ട്. മണിക്കൂറിൽ 2000 കിലോമീറ്റർ വരെയൊക്കെ വേഗമുണ്ട് ഇവിടത്തെ കാറ്റിന്! ഭൂമിയിലാകട്ടെ, മണിക്കൂറിൽ ഏകദേശം 400 കിലോമീറ്ററാണ് ഏറ്റവും ശക്തമായ കാറ്റിന്റെ വേഗം. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം ഏത്? - നെപ്റ്റ്യൂൺ

2. ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ കാണാനാകാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹം ഏത്? - നെപ്റ്റ്യൂൺ

3. നെപ്റ്റ്യൂണിനെ കണ്ടെത്തിയ വർഷം? - 1846 

4. ഒരു തവണ സ്വയം കറങ്ങാൻ നെപ്റ്റ്യൂണിന് എത്ര സമയം വേണം? - 16 മണിക്കൂർ 

5. നെപ്റ്റ്യൂണിലെ ഒരു വർഷം ഭൂമിയിലെ എത്ര വർഷങ്ങൾക്ക് തുല്യമാണ്? - 165 വർഷങ്ങൾക്ക് 

6. എന്തിൽനിന്നാണ് നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങൾക്ക് പേര് കിട്ടിയത്? - ഗ്രീക്ക് പുരാണത്തിലെ സമുദ്രദേവതകളിൽനിന്നും വനദേവതമാരിൽനിന്നും 

7. ഇതുവരെയുള്ള ഗവേഷണങ്ങളിൽ നെപ്റ്റ്യൂണിന്റെ എത്ര വളയങ്ങൾ കണ്ടെത്തിയിട്ടുണ്ട്? - ആറ് 

8. നെപ്റ്റ്യൂണിന് സമീപത്തെത്തിയ ഒരേയൊരു ബഹിരാകാശ വാഹനം? - വോയേജർ 2 (1977)

9. സൗരയൂഥത്തിൽ ഏറ്റവും ശക്തമായി കാറ്റുവീശുന്ന ഗ്രഹം ഏത്? - നെപ്റ്റ്യൂൺ

10. 'മാന്ത്രികന്റെ കണ്ണ്' എന്ന ചുഴലിക്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം - നെപ്റ്റ്യൂൺ

11. ഗണിതശാസ്ത്ര പ്രവചനങ്ങളിലൂടെ ആദ്യമായി സ്ഥാന നിർണയം നടത്തിയ ഗ്രഹം ഏത്? - നെപ്റ്റ്യൂൺ

12. ഏറ്റവും ഒടുവിൽ കണ്ടെത്തിയ ഗ്രഹം - നെപ്റ്റ്യൂൺ

13. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് നീറിഡ് - നെപ്റ്റ്യൂൺ

14. നീല നിറമുള്ള അന്തരീക്ഷമുള്ള ഗ്രഹം - നെപ്റ്റ്യൂൺ

15. 1846 സെപ്തംബര്‍ 23 ന്‌ ഉർബയിൻ ലി വെരിയർ, ജോണ്‍ കൗച്ച് ആദംസ്‌, ജൊഹാൻ ഗാലി എന്നിവര്‍ ചേര്‍ന്ന്‌ കണ്ടെത്തിയ ഗ്രഹം - നെപ്റ്റ്യൂൺ

16. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളുള്ള വലയങ്ങളുള്ള ഗ്രഹം - നെപ്റ്റ്യൂൺ

17. ഗ്രേറ്റ്‌ ഡാര്‍ക്‌ സ്പോട്ട്‌, മാന്ത്രികന്റെ കണ്ണ്‌ എന്നീ കൊടുങ്കാറ്റ്‌ മേഖലകള്‍ ഉള്ള ഗ്രഹം - നെപ്റ്റ്യൂൺ

18. ട്രൈറ്റൻ ഏത്‌ ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ - നെപ്റ്റ്യൂൺ

19. മാതൃഗൃഹത്തിന്റെ ഭ്രമണദിശയുടെ എതിർദിശയിലേക്കു കറങ്ങുന്ന ഉപഗ്രഹം - ട്രൈറ്റൻ

20. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയ ഉപഗ്രഹം - ട്രൈറ്റൻ

21. നെപ്റ്റ്യൂണിന്റെ പലായനപ്രവേഗം - 23.5 km/sec

22. റോമന്‍ പുരാണങ്ങളിലെ സമുദ്രദേവന്റെ (വരുണൻ) പേരില്‍ അറിയപ്പെടുന്ന ഗ്രഹം - നെപ്റ്റ്യൂൺ

23. ആരുടെ പേരിൽ നിന്നാണ് നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത് - ഗ്രീക്ക് പുരാണങ്ങളിലെ ജലദേവതമാരുടെ പേരിൽ നിന്ന് 

24. ഏറ്റവും അവസാനമായി കണ്ടുപിടിച്ച നെപ്റ്റ്യൂണിന്റെ ഉപഗ്രഹം - S/2004 N1

25. ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന രണ്ടാമത്തെ ഗ്രഹം - നെപ്റ്റ്യൂൺ

26. ശുക്രന്‍ കഴിഞ്ഞാല്‍ ഏറ്റവും വൃത്താകൃതിയുള്ള പ്രദക്ഷിണപഥമുള്ള ഗ്രഹം - നെപ്റ്റ്യൂൺ

27. ഏറ്റവും കുറഞ്ഞ വേഗത്തില്‍ പ്രദക്ഷിണം (പരിക്രമണം) ചെയ്യുന്ന ഗ്രഹം - നെപ്റ്റ്യൂൺ

28. നെപ്റ്റ്യൂണിന്റെ പരിക്രമണകാലം - 165 ഭൗമവർഷങ്ങൾ 

29. നെപ്റ്റ്യൂണിന്റെ ഭ്രമണകാലം - 16 മണിക്കൂർ 6 മിനുറ്റ് 

30. നെപ്റ്റ്യൂണിന്റെ പരിക്രമണ വേഗത - 5.4 km/sec 

31. നെപ്റ്റ്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ - ഉർബയിൻ ലി വെരിയർ

Post a Comment

Previous Post Next Post