ഉപാപചയ പ്രവർത്തനം

ഉപാപചയ പ്രവർത്തനങ്ങൾ (Metabolism)

കോശങ്ങളില്‍ നടക്കുന്ന രാസപ്രവര്‍ത്തനമാണ്‌ ഉപാപചയം (മെറ്റബോളിസം). ജീവന്‍ നിലനിര്‍ത്തുന്നതിന്‌ ഇത്‌ അതൃന്താപേക്ഷിതമാണ്‌. രണ്ടുതരം പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്നതാണ്‌ ഉപാപചയം. ഉപചയം അഥവാ അനബോളിസം (Anabolism), അപചയം അഥവാ കാറ്റബോളിസം (Catabolism) എന്നിവയാണ്‌ ഈ രണ്ടുതരം പ്രവര്‍ത്തനങ്ങള്‍. വിവിധ ഘടകങ്ങള്‍ ചേര്‍ത്ത്‌ ജൈവപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്നത് ഉപചയവും ജൈവപദാര്‍ത്ഥങ്ങളെ പല ഘടകങ്ങളായി വിഘടിപ്പിക്കുന്നത്‌ അപചയവുമാണ്‌. പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങള്‍ ഭക്ഷണം തയാറാക്കുന്നത്‌ ഉപചയപ്രവര്‍ത്തനവും ജീവികള്‍ ആ ഭക്ഷണം ഗ്ലൂക്കോസ്‌ ആക്കി മാറ്റുന്നത്‌ അപചയ പ്രവര്‍ത്തനവുമാണ്‌.


ഒരു ജീവിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന തന്മാത്രകളാണ്‌ ഉപാപചയ ഉല്‍പന്നങ്ങള്‍ (Metabolites) എന്നറിയപ്പെടുന്നത്‌. പഞ്ചസാര (Sugar), കൊഴുപ്പ്‌ (Fat) അമിനോ അമ്ലങ്ങള്‍ (Amino Acids) എന്നിവയുടെ തന്മാത്രകള്‍ മെറ്റാബോളൈറ്റിന്‌ ഉദാഹരണമാണ്‌. ഗ്യാസ്‌ ക്രോമറ്റോഗ്രാഫി- മാസ്‌ സ്പെട്രോമട്രി (Gas Chromatography mass Spectrometry), ന്യൂക്ലിയര്‍ മാഗ്നെറ്റിക്‌ റസണന്‍സ്‌ സ്പെക്ട്രോസ്‌കോപ്പി (Nuclear Magnetic Resonance Spectroscopy) എന്നീ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ മെറ്റാബോളൈറ്റുകളുടെ അളവ്‌, തൂക്കം എന്നിവ നിര്‍ണയിക്കാന്‍ സാധിക്കും. 


മെറ്റാബോളോമിക്സ് ഗവേഷണം 


ഒരു കോശത്തിനുള്ളിലെ ആകെ മെറ്റാബോളൈറ്റുകളെ 'മെറ്റാബോളോം' എന്നാണ് വിളിക്കുന്നത്. ഇവയെക്കുറിച്ച് പഠിക്കുന്ന പുതിയ ജീവശാസ്ത്ര ശാഖയാണ് കോശ ഉപാപചയ വിശകലനം അഥവാ 'മെറ്റാബോളോമിക്സ്'. ഉപാപചയ പ്രവർത്തനങ്ങളാണ് മെറ്റാബോളൈറ്റ് തന്മാത്രകൾ സൃഷ്ടിക്കുന്നതെന്ന് പറഞ്ഞല്ലോ. ശരീരത്തിലെ ജൈവപദാർത്ഥങ്ങളായ കോശങ്ങൾ, കലകൾ എന്നിവയിലാണ് 'മെറ്റാബോളൈറ്റ്' തന്മാത്രകൾ രൂപപ്പെടുക.


വൈദ്യശാസ്ത്രത്തിൽ അനന്തസാധ്യതകളാണ് മെറ്റാബോളോമിക്സ് തുറന്നിടുന്നത്. മെറ്റാബോളൈറ്റുകളെ വിശകലനം ചെയ്‌ത്‌ പല രോഗങ്ങളും ശരീരത്തെ ബാധിക്കാനുള്ള സാധ്യത മുൻകൂട്ടി കാണാനാവും. ഹൃദ്രോഹം പോലെ മാരകരോഗങ്ങൾ പ്രവചിക്കാനും ആധുനിക മെറ്റാബോളോമിക്സ് ഗവേഷണം സഹായിക്കുന്നു. രോഗവും രാസവസ്തുക്കളും വന്യജീവി വർഗങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനമാണ് മറ്റൊന്ന്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. ഉപാപചയ പ്രവർത്തനങ്ങളുടെ കേന്ദ്രം - കരൾ


2. ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് ഉയർത്തുന്ന ഹോർമോൺ - തൈറോക്‌സിൻ 


3. ജീവജാലങ്ങളിൽ ജീവൻ നിലനിര്‍ത്തുന്നതിന്‌ അതൃന്താപേക്ഷിതമായ രാസമാറ്റങ്ങൾ അറിയപ്പെടുന്നത് - ഉപാപചയം


4. ജീവജാലങ്ങളിലെ അവയവ വളർച്ചക്കും, പ്രത്യുല്പാദന വ്യവസ്ഥക്കും, ശരീര ഘടന നിലനിർത്തുന്നതിനുമുള്ള കഴിവ് നൽകുന്ന പ്രക്രിയ - ഉപാപചയ പ്രവർത്തനം


5. വ്യവസ്ഥാനുസൃതമായി ശരീരത്തിൽ നടക്കുന്ന ഉപാപചയം നിയന്ത്രിക്കുന്ന രാസവസ്തുക്കൾ - ഹോർമോണുകൾ 


6. ഉപാപചയം സുഗമമായി നടക്കുന്നതിന് അവയവങ്ങളിൽ ആരോഗ്യപരിപാലനത്തിന് സഹായിക്കുന്ന പോഷക ഘടകം? - വിറ്റാമിനുകൾ

0 Comments