ക്ഷീരപഥം

ക്ഷീരപഥം (ആകാശഗംഗ)

സൂര്യനുൾപ്പെടുന്ന നമ്മുടെ മാതൃഗാലക്സിയാണ് (നക്ഷത്രസമൂഹം) ആകാശഗംഗ അഥവാ ക്ഷീരപഥം. ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങൾ ആകാശഗംഗയിലുണ്ടെന്നു കരുതുന്നു. കൂടാതെ ആയിരക്കണക്കിന് നക്ഷത്രധൂളീപഥങ്ങളും നെബുലകളും ഈ വർത്തുള ഗാലക്സിയിലുൾപ്പെടുന്നു. സൂര്യന്റെ 75000 കോടി മുതൽ ഒരുലക്ഷം കോടിവരെ മടങ്ങ് പിണ്ഡം ആകാശഗംഗയ്ക്കുണ്ടെന്നു കണക്കാക്കുന്നു. ഗാലക്സിയുടെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണ്. മൂന്ന് ഭീമൻ ഗാലക്സികളും 30 ചെറുഗാലക്സികളും ഉൾപ്പെടുന്ന, 'പ്രാദേശികഗ്രൂപ്പ്' എന്ന ഗാലക്സിഗണത്തിലാണ് ആകാശഗംഗ ഉൾപ്പെടുന്നത്. 'ആൻഡ്രൊമിഡ ഗാലക്‌സി' കഴിഞ്ഞാൽ ഈ ഗണത്തിലെ രണ്ടാമത്തെ വലിയ ഗാലക്സിയാണ് ആകാശഗംഗ. ആകാശഗംഗയുടെ മധ്യഭാഗം അതിഭീമമായ ഒരു തമോഗർത്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് 25000 പ്രകാശവർഷമകലെയാണ് സൂര്യന്റെ സ്ഥാനം. ആകാശഗംഗയുടെ 'വർത്തുളകര'ങ്ങളിൽ ഒന്നായ 'ഓറിയോൺകര'ത്തിലാണ് സൂര്യൻ സ്ഥിതിചെയ്യുന്നത്. സൂര്യൻ ആകാശഗംഗയുടെ കേന്ദ്രത്തെ സെക്കൻഡിൽ 225 കിലോമീറ്റർ വേഗത്തിൽ ചുറ്റുന്നു. ആകാശഗംഗയെ സൂര്യൻ ഒരുതവണ ചുറ്റാൻ എടുക്കുന്ന സമയം 'കോസ്മിക് ഇയർ' എന്നാണ് അറിയപ്പെടുന്നത്. അത് 22.6 കോടി വർഷമാണ്.

ആൻഡ്രൊമിഡ ഗാലക്‌സി 

ആകാശഗംഗയുടെ അയൽ ഗാലക്സിയാണ് ആൻഡ്രൊമിഡ. M31 എന്നും ഇത് അറിയപ്പെടുന്നു. ഇതൊരു വർത്തുള ഗാലക്സിയാണ്. ഭൂമിയിൽനിന്ന് 25 ലക്ഷം പ്രകാശവർഷമകലെ സ്ഥിതിചെയ്യുന്നു. എന്നുവെച്ചാൽ, നമ്മൾ നിരീക്ഷിക്കുന്ന ആൻഡ്രൊമിഡ 25 ലക്ഷം വർഷം മുൻപുള്ളതാണ്.

നെബുല 

ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലുള്ള വാതകങ്ങളുടെയും ധൂളികളുടെയും മേഘപടലങ്ങളാണ് നെബുലകൾ. നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത് ഇവിടെയാണ്.

ക്വാസറുകൾ 

പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും അകലെയുള്ള വസ്തുക്കളാണ് ക്വാസറുകൾ. 'ക്വാസി-സ്റ്റെല്ലാർ റേഡിയോ സോഴ്‌സസ്' എന്നതിന്റെ ചുരുക്കമാണ് 'ക്വാസർ'. കോടിക്കണക്കിന് സൂര്യൻമാരുടെ പിണ്ഡമുള്ള അതിഭീമമായ തമോഗർത്തങ്ങളാണ് ക്വാസറുകൾ എന്നാണ് ഗവേഷകർ എത്തിയിട്ടുള്ള നിഗമനം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പതിനായിരം കോടിയോളം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് - ക്ഷീരപഥം 

2. സൂര്യന്റെ മാതൃനക്ഷത്ര സമൂഹം - ക്ഷീരപഥം

3. കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി നിലകൊള്ളുന്നതിനെ പറയപ്പെടുന്നത് - ഗ്യാലക്സികൾ  

4. സൗരയൂഥം ഉൾക്കൊള്ളുന്ന ഗ്യാലക്സി - ക്ഷീരപഥം

5. പുരാതന ഭാരതത്തിൽ ക്ഷീരപഥം അറിയപ്പെട്ടിരുന്നത് - ആകാശഗംഗ

6. ഭൂമിക്കേറ്റവും അടുത്തുള്ള നക്ഷത്രം - സൂര്യൻ (സൂര്യൻ ഒരു മഞ്ഞക്കുള്ളൻ നക്ഷത്രമാണ്)

7. സൂര്യനേറ്റവും അടുത്തുള്ള നക്ഷത്രം - പ്രോക്സിമ സെന്റുറി (ചുവപ്പു കുള്ളൻ നക്ഷത്രം)

8. ക്ഷീരപഥത്തിനേറ്റവും അടുത്തുള്ള ഗ്യാലക്സി - ആൻഡ്രൊമിഡ

9. ഏറ്റവും വലിയ സർപ്പിളാകൃതി നക്ഷത്ര സമൂഹം - ആൻഡ്രൊമിഡ

10. നഗ്നനേത്രംകൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു - ആൻഡ്രൊമിഡ ഗ്യാലക്സി

11. ക്ഷീരപഥത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ - കോൺസ്റ്റലേഷൻസ് 

12. നക്ഷത്രഗണങ്ങളെ ആദ്യമായി നിരീക്ഷിച്ചു തുടങ്ങിയ സംസ്കാരം - ബാബിലോണിയൻ സംസ്കാരം 

13. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്രഗണം - ഹൈഡ്ര 

14. ആകാശഗംഗ ഏത് തരം ഗ്യാലക്സിക്ക് ഉദാഹരണമാണ് - ചുഴിയാകൃതി (സർപ്പിളാകൃതം)

15. ക്ഷീരപഥത്തിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം - സിറിയസ്സ് 

16. ആകാശഗംഗയെ സൂര്യൻ ഒരുതവണ ചുറ്റാൻ എടുക്കുന്ന സമയം - കോസ്മിക് ഇയർ

17. എത്രയാണ് കോസ്മിക് വർഷം - 25 കോടി വർഷങ്ങൾ

Post a Comment

Previous Post Next Post