ബ്രഹ്മപുത്ര നദി

ബ്രഹ്മപുത്ര നദി (Brahmaputra River)

ഏഷ്യയിലെ വമ്പൻ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി ടിബറ്റിലെ മാനസസരോവർ തടാകത്തിനു സമീപത്തുനിന്നാണ് ഉദ്ഭവിക്കുന്നത്. ഹിമാലയത്തിന്റെ ചെരിവുകളിലൂടെ ഒഴുകി അരുണാചൽ പ്രദേശും അസമും കടന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ എത്തിച്ചേരുന്നു. അവിടെവച്ച് പദ്‌മ (ഗംഗ) നദിയുമായി കൂടിച്ചേരുന്ന ബ്രഹ്മപുത്ര ഒടുവിൽ മേഘ്ന എന്ന നദിയുമായി ചേർന്ന് ആ പേരിൽ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഏകദേശം 2900 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രയുടെ 916 കിലോമീറ്റർ മാത്രമാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്. വലുതും ചെറുതുമായ ഒട്ടേറെ പോഷകനദികൾ ബ്രഹ്മപുത്രയ്ക്കുണ്ട്. ലോഹിത്, ദിബാങ്, കാമോങ്, ധനുശ്രീ, ടീസ്റ്റ, മനാസ്, സുബൻസിരി എന്നിവയാണ് ബ്രഹ്മപുത്രയുടെ പ്രധാനപ്പെട്ട പോഷകനദികൾ. ഓരോ നാട്ടിലും ഓരോ പേരാണ് ബ്രഹ്മപുത്രയ്ക്ക്. ടിബറ്റിൽ 'സാങ്‌പോ' എന്നും അരുണാചൽ പ്രദേശിൽ 'ഡിഹാങ്' എന്നും 'സിയാങ്' എന്നും ഇതറിയപ്പെടുന്നു. അസമിൽ എത്തുമ്പോഴാണ് ബ്രഹ്മപുത്ര എന്ന പേര് കിട്ടുന്നത്. ബംഗ്ലാദേശിൽ ജമുന എന്നാണ് ബ്രഹ്മപുത്ര അറിയപ്പെടുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം - ചെമ-യുങ്-ദുങ് ഹിമാനി

2. ബ്രഹ്മപുത്രയുടെ ആകെ നീളം - 2900 കിലോമീറ്റർ

3. ബ്രഹ്മപുത്രയുടെ പതന സ്ഥാനം - ബംഗാൾ ഉൾക്കടൽ

4. ബ്രഹ്മപുത്ര ഒഴുകുന്ന രാജ്യങ്ങൾ - ഇന്ത്യ, ചൈന (ടിബറ്റ്), ബംഗ്ലാദേശ്

5. ബ്രഹ്മപുത്ര നദീതടം വ്യാപിച്ചിരിക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, ചൈന (ടിബറ്റ്), ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ

6. ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് - സാങ്‌പോ 

7. ബ്രഹ്മപുത്രയുടെ ഉപരിപാതയുടെ ടിബറ്റൻ നാമം - യാർലംഗ് സാങ്‌പോ 

8. ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് - ജമുന 

9. ബ്രഹ്മപുത്ര നദി ഏത് പർവതത്തെ U ആകൃതിയിൽ തിരിഞ്ഞാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് - നംചാ ബർവാ

10. ബ്രഹ്മപുത്ര ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം - 916 കിലോമീറ്റർ

11. ബ്രഹ്മപുത്ര ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് (സാദിയ)

12. അരുണാചലിലെ ചരിഞ്ഞ പ്രദേശങ്ങൾ പിന്നീട് സമതലത്തിൽ പ്രവേശിക്കുമ്പോൾ ഡിഹാങ് എന്നറിയപ്പെടുന്ന നദി - ബ്രഹ്മപുത്ര 

13. സിയാങ് എന്ന പേരില്‍ അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കുന്ന നദി - ബ്രഹ്മപുത്ര

14. ബ്രഹ്മപുത്രയെയും മാനസരോവറിനെയും തമ്മിൽ വേർതിരിക്കുന്ന ചുരം - മറിയം ലാ ചുരം/മായും ലാ ചുരം

15. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി - ബ്രഹ്മപുത്ര 

16. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നദി - ബ്രഹ്മപുത്ര 

17. ഏത് നദിയുടെ പോഷകനദിയാണ് ടീസ്റ്റ - ബ്രഹ്മപുത്ര 

18. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി - ടീസ്റ്റ 

19. ഗംഗയുമായി ചേര്‍ന്ന്‌ സുന്ദര്‍ബന്‍സ്‌ ഡെല്‍റ്റയ്ക്ക്‌ രൂപം നല്‍കുന്ന നദി - ബ്രഹ്മപുത്ര

20. പുരുഷനാമമുള്ള, വടക്കു കിഴക്കേ ഇന്ത്യന്‍ നദി - ബ്രഹ്മപുത്ര

21. ലോഹിത്‌ ഏത്‌ നദിയുടെ പോഷകനദിയാണ്‌ - ബ്രഹ്മപുത്ര

22. ലോഹിത്‌ ഒഴുകുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് 

23. ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി ഏത്‌ നദിയിലാണ്‌ - ബ്രഹ്മപുത്ര

24. മജുലി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - അസം 

25. വൈഷ്ണവ സത്രങ്ങൾക്ക് പ്രസിദ്ധമായ അസമിലെ വിനോദ സഞ്ചാര കേന്ദ്രം - മജുലി 

26. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല - മജുലി 

27. ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മജുലി ഏത് ജില്ലയുടെ ഭാഗമായിരുന്നു - ജോർഹത്ത്

28. സുബന്‍സിരി ഏതിന്റെ പോഷകനദിയാണ്‌ - ബ്രഹ്മപുത്ര

29. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി - സുബന്‍സിരി

30. ഏറ്റവും കൂടുതല്‍ ഒഴുക്കുള്ള ഇന്ത്യന്‍ നദി - ബ്രഹ്മപുത്ര

31. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി - ബ്രഹ്മപുത്ര

32. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്നത്‌ - ബ്രഹ്മപുത്ര

33. ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി - ബ്രഹ്മപുത്ര

34. ഇന്ത്യയിലെ നദികളില്‍ ഏറ്റവും ജലസമ്പന്നം - ബ്രഹ്മപുത്ര

35. "ഇന്ത്യയിലെ ചുവന്ന നദി" - ബ്രഹ്മപുത്ര

36. ഏത്‌ നദിയുടെ ദാനം എന്നാണ്‌ അസം അറിയപ്പെടുന്നത്‌ - ബ്രഹ്മപുത്ര

37. ദിബ്രുഗഡ്‌ ഏത്‌ നദിയുടെ തീരത്താണ്‌ - ബ്രഹ്മപുത്ര

38. ഏത്‌ ഇന്ത്യന്‍ നദിയാണ്‌ ടിബറ്റില്‍ സാങ്പോ എന്നറിയപ്പെടുന്നത്‌ - ബ്രഹ്മപുത്ര

39. അസമിലെ ഏറ്റവും നീളം കൂടിയ നദി - ബ്രഹ്മപുത്ര

40. ഹാജോ ഏത്‌ നദിയുടെ തീരത്താണ്‌ - ബ്രഹ്മപുത്ര

41. ഗുവഹത്തി ഏത്‌ നദിയുടെ തീരത്താണ്‌ - ബ്രഹ്മപുത്ര

42. കാസിരംഗ ഏത്‌ നദിയുടെ തീരത്താണ്‌ - ബ്രഹ്മപുത്ര

43. സാദിയ - ദുബ്രി നാഷണൽ വാട്ടർവേ 2 സ്ഥിതിചെയ്യുന്ന നദി - ബ്രഹ്മപുത്ര

44. ഭൂട്ടാനും ഇന്ത്യയ്ക്കും ഇടയിൽ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പോഷകനദി - മനാസ് 

45. അരുണാചൽ പ്രദേശിലെ മിഷ്‌മി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ പോഷകനദി - ദിബാംങ് 

46. നരനാരായണ്‍ സേതുവാണ്‌ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേപ്പാലം. ഇത്‌ ഏത്‌ നദിയിലാണ്‌ - ബ്രഹ്മപുത്ര

47. ഇന്ത്യയിൽ നദിയ്ക്ക് കുറുകെ നിർമ്മിച്ച ഏറ്റവും നീളം കൂടിയ പാലം - ധോള/സാദിയ പാലം/ ഭൂപൻ ഹസാരിക പാലം (9.15 കിലോമീറ്റർ, ലോഹിത് നദിക്ക് കുറുകെ)

48. സിക്കിമിന്റെ ജീവരേഖ - ടീസ്റ്റ 

49. കോലിയ ബൊമേറ സേതു പാലം (അസം) ഏത് നദിക്ക് കുറുകെയാണ് - ബ്രഹ്മപുത്ര

50. ഇന്ത്യയിൽ സിസ്സേറി റിവർ ബ്രിഡ്ജ് (ദിബാങ് നദിക്ക് കുറുകെ) നിലവിൽ വന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് (ഈസ്റ്റ് സിയാങ്)

51. ബ്രഹ്മപുത്രയുടെ പ്രാചീന നാമം - ലൗഹിത്യ

52. ടീസ്റ്റ നദിക്ക് കുറുകെ കോറോനാഷൻ പാലം സ്ഥിതിചെയ്യുന്ന സംസ്ഥാനം - പശ്ചിമബംഗാൾ

Post a Comment

Previous Post Next Post