ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ഖാൻ അബ്ദുൽ ഗാഫർ ഖാൻ ജീവചരിത്രം (Khan Abdul Ghaffar Khan in Malayalam)

ജനനം: 1890 ഫെബ്രുവരി 6

മരണം: 1988 ജനുവരി 20

'അതിർത്തി ഗാന്ധി' - ഈ പേരിൽ പ്രശസ്തനായ ഖാൻ അബ്ദുൽ ഗഫർ ഖാൻ മഹാനായ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയൻ ആദർശങ്ങൾ പകർത്തിയ വ്യക്തിയുമായിരുന്നു. ഇപ്പോൾ പാക്കിസ്ഥാനിലുള്ള വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശത്ത് 1890 ലാണ് ജനനം. പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നു. ബ്രിട്ടീഷുകാർ നാട്ടുകാരെ അപമാനിക്കുന്നതിൽ പ്രതിഷേധിച്ച് സൈന്യത്തിൽ നിന്ന് രാജിവച്ചു. 1919 ൽ റൗലത്ത് നിയമത്തിനെതിരെ സമരം ചെയ്ത് ജയിലിലായി. അഫ്ഗാനിലെ പത്താൻ വംശജരുടെ നേതാവായിരുന്ന ഗാഫർ ഖാൻ 1920 ലാണ് ഇന്ത്യയിലെത്തിയത്. മഹാത്മാഗാന്ധിയുടെ സന്തതസഹചാരിയായിരുന്ന ഗാഫർ ഖാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ അതിർത്തിക്കപ്പുറമെത്തിച്ചു. അങ്ങനെ ഇന്ത്യക്കാർക്ക് അദ്ദേഹം അതിർത്തി ഗാന്ധിയായി. 'ബാദ്ഷാഖാൻ' എന്നും അറിയപ്പെട്ടിരുന്നു.

ദൈവത്തിന്റെ ഭൃത്യജനം എന്നർഥം വരുന്ന 'ഖുദാകിത് മത്ഹാർ' എന്ന സംഘടന രൂപീകരിച്ചു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സർക്കാരിന്റെ തടവുകാരനും പിന്നീട് പാകിസ്ഥാൻ സർക്കാരിന്റെ തടവുകാരനുമായി. 1962 ൽ ആംനെസ്റ്റി ഇന്റർനാഷണൽ അദ്ദേഹത്തെ 'പ്രിസണർ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്തു. മുസ്‌ലിംകൾക്ക് പ്രത്യേക രാജ്യം വേണമെന്ന വാദത്തെ അദ്ദേഹം എതിർത്തിരുന്നു. ഇന്ത്യാവിഭജനത്തോടെ പാകിസ്ഥാൻ പൗരനായെങ്കിലും ഇന്ത്യയുമായുള്ള ആത്മബന്ധം പുലർത്തിപ്പോന്നു. 1987 ലാണ് അദ്ദേഹത്തിന് ഭാരതരത്നം ലഭിക്കുന്നത്. 1988 ജനുവരി 20 ന് പെഷാവറിൽ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. 'അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്നത് ആര് - ഖാൻ അബ്ദുൽ ഗാഫർ ഖാൻ

2. ഭാരതരത്നം സ്വന്തമാക്കിയ ആദ്യ വിദേശി - ഗാഫർ ഖാൻ

3. 'ബാദ്ഷാഖാൻ' എന്നറിയപ്പെടുന്നത്‌ - ഗാഫർ ഖാൻ

4. അതിര്‍ത്തി പ്രവിശ്യയില്‍ ഉപ്പുസത്യാഗ്രഹത്തിനു (1930) നേതൃത്വം നല്‍കിയത്‌ - ഗാഫർ ഖാൻ

5. 'ഖുദാകിത് മത്ഹാർ' എന്ന സംഘടന സ്ഥാപിച്ചത്‌ - ഗാഫർ ഖാൻ

6. ഭാരതരത്ന നേടിയ, ഭാരതീയനല്ലാത്ത ആദ്യ വ്യക്തി - ഖാൻ അബ്ദുൽ ഗാഫർ ഖാൻ

7. ഗാഫർ ഖാന് ഭാരതരത്നം ലഭിച്ച വർഷം - 1987

8. സെര്‍വ്വന്റ്‌സ്‌ ഓഫ്‌ ഗോഡ്‌ സ്ഥാപിച്ചത്‌ - ഗഫർ ഖാൻ

9. ഇന്ത്യാവിഭജനത്തെ എതിര്‍ത്ത അതിര്‍ത്തി പ്രവിശ്യയിലെ നേതാവ്‌ - ഗഫർ ഖാൻ

10. ഫക്കീര്‍ ഇ അഫ്ഗാന്‍ എന്നറിയപ്പെട്ടത്‌ - ഖാൻ അബ്ദുൽ ഗഫർ ഖാൻ

11. റെഡ്‌ ഷര്‍ട്ട്സ്‌ എന്ന പ്രസ്ഥാനം ആരംഭിച്ചത്‌ - ഗഫർ ഖാൻ

12. പഖ്തുണ്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്‌ - ഗാഫർ ഖാൻ

13. ഗാന്ധി സിനിമയില്‍ (1982) ദില്‍ഷേര്‍ സിങ്‌ ആരുടെ വേഷമാണ്‌ അഭിനയിച്ചത്‌ - ഗാഫർ ഖാൻ

14. 1962 ൽ ഗാഫർ ഖാനെ 'പ്രിസണർ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന - ആംനെസ്റ്റി ഇന്റർനാഷണൽ

Post a Comment

Previous Post Next Post