ഉൽക്കകൾ

ഉൽക്കകൾ (Meteoroids)

സൂര്യനെ ചുറ്റുന്ന കുഞ്ഞൻ ഗ്രഹങ്ങളാണ് ഛിന്നഗ്രഹങ്ങൾ. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ് സൗരയൂഥത്തിലെ മിക്ക ഛിന്നഗ്രഹങ്ങളും കാണപ്പെടുന്നത്. ചിലപ്പോൾ ഛിന്നഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അവയുടെ ചെറു കഷണങ്ങൾ അടർന്നുപോകാറുണ്ട്. ആ കഷണങ്ങൾക്കു പറയുന്ന പേരാണ് ഉൽക്കകൾ അഥവാ കൊള്ളി മീനുകൾ.  ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന അപകടകാരികളായ ബഹിരാകാശ വസ്തുക്കളാണ് അവ. ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്നാൽ വായുവുമായി കൂട്ടിയുരഞ്ഞ് ചൂടുപിടിച്ച് അവ കത്തിനശിക്കും. ആകാശത്ത് പ്രകാശരേഖയായി മറയുന്നതുകൊണ്ട് ഇവയെ 'ഷൂട്ടിംഗ് സ്റ്റാർ' എന്നും വിളിക്കാറുണ്ട്. ചിലപ്പോൾ ഉൽക്കകൾ പൂർണമായി കത്തിനശിക്കാതെയുമിരിക്കാം. അപ്പോൾ ബാക്കിഭാഗം ഭൂമിയിൽ പതിക്കും. ഇവയാണ് ഉൽക്കശിലകൾ.

വീഴുന്ന നക്ഷത്രം എന്നറിയപ്പെടുന്നതും കൊള്ളിമീനുകളാണ്. ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോൾ കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പ്രകാശ രേഖാ ഖണ്ഡമാണ് കൊള്ളിമീനുകൾ. ഉൽക്കകളേക്കാൾ വലിപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടെ ഭൂമിയിൽ പതിയ്ക്കുന്ന അവശിഷ്ടങ്ങളെ ഉൽക്കാശിലകൾ എന്നു പറയുന്നു. ഭൂമിയുടെ ഉപരിതലത്തിൽ (1920 ൽ നമീബിയയിൽ) വീണ ഏറ്റവും വലിയ ഉൽക്കാശിലയാണ് ഹോബവെസ്റ്റ് (ഭാരം - 60 ടൺ). വാൽനക്ഷത്രാവശിഷ്ടങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് കടന്ന് വായുവിലെ ഉരസൽ മൂലമുണ്ടാകുന്ന ചൂടിൽ കത്തി അന്തരീക്ഷത്തിൽ വച്ചുതന്നെ ഇല്ലാതാകുന്ന ഉൾക്കകളാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ധൂമകേതുക്കളും, ഛിന്നഗ്രഹങ്ങളും ദിശാവ്യതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് കടന്ന് ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ അന്തരീക്ഷത്തിൽ വച്ചുതന്നെ കത്തി ഇല്ലാതാവുന്നതാണ് - ഉൽക്കകൾ

2. ഉൽക്കാപതനത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് - അന്തരീക്ഷം

3. കത്തിത്തീരാതെ ഭൂമിയുടെ ഉപരിതലത്തിൽ വീഴുന്ന ഉൽക്കകൾ - ഉൽക്കാശിലകൾ (Meteorites)

4. ലക്ഷക്കണക്കിന് ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോൾ കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ആകാശവിസ്മയം - കൊള്ളിമീനുകൾ (Shooting Stars)

5. 'പതിക്കുന്ന താരങ്ങൾ', 'കൊള്ളിയൻ' എന്നിങ്ങനെ അറിയപ്പെടുന്നത് - ഉൽക്കകൾ

6. ഭൂമിയുടെ ഉപരിതലത്തിൽ ഇന്നേവരെ പതിച്ചിട്ടുള്ളതിൽ വച്ച്  ഏറ്റവും ഭാരംകൂടിയ ഉൽക്കാശില (1920 ൽ നമീബിയയിൽ) - ഹോബവെസ്റ്റ് (ഭാരം - 60 ടൺ)

7. 1999 ൽ ഭൂമിയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഉൽക്കാമഴ - ലിയോനിഡ് ഷവേഴ്‌സ്

8. റഷ്യയിൽ ഉൽക്കാശില പതിച്ച നദിക്കര - ചിങ്കെ നദിക്കര

Post a Comment

Previous Post Next Post