ദ്രാവിഡ ഭാഷാ കുടുംബം

ദ്രാവിഡ ഭാഷാ കുടുംബം

പല കാലങ്ങളിലായി ഇന്ത്യയിലെത്തിയ വിവിധ മനുഷ്യവിഭാഗങ്ങളിൽ നിന്നാണ് ഭാഷാകുടുംബങ്ങൾ ഉദ്ഭവിച്ചത്. ഏതാണ്ട് 5000 വർഷങ്ങൾക്കുമുമ്പ് നമ്മുടെ നാട്ടിലെത്തിയവരാണ് ദ്രാവിഡർ. തെക്കേ ഇന്ത്യയിൽ താവളമുറപ്പിച്ച ഇവരിൽനിന്നാണ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളുണ്ടായത്. ഈ വികസിതഭാഷകൾക്കുപുറമേ തുളു, കുടക്, കോട, ഗോണ്ടി തുടങ്ങിയ നിരവധി അവികസിതഭാഷകളും ദ്രാവിഡ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ തമിഴാണ് ഒരു സാഹിത്യഭാഷയായി ആദ്യം വികസിച്ചത്. ലോകത്തിൽ ഏറ്റവുമധികം പേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ് തെലുങ്ക്. ഇന്ത്യയിൽ 17 ദ്രാവിഡ ഭാഷകളിലായി 22.53 % പേർ അവ സംസാരിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ദ്രാവിഡ ഭാഷകളുടെ ഉറവിടം ഏതാണ്? - ദ്രാവിഡ ഭാഷ ദ്രാവിഡോ മുണ്ടാ ഭാഷകളുടെ ഉപകുടുംബങ്ങളിൽ ഒന്നിൽ നിന്നും രൂപപ്പെട്ടതാണ് 

2. ദ്രാവിഡ ഉപകുടുംബത്തിലെ പ്രധാന ഭാഷകൾ ഏവ? - തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറ്റ് ദേശ്യഭാഷകൾ 

3. ഏതെല്ലാമാണ് മുണ്ടാഭാഷകൾ? - സന്താലി, കോർ, കോർവ, അസൂർ, കോർകു, ഖാരിയ 

4. ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ നിന്നും വ്യത്യസ്തമായി ദ്രാവിഡ ഭാഷകൾക്കും, മുണ്ടാ ഭാഷകൾക്കും ഇൻഡോ ചൈനീസ് ഭാഷകൾക്കും തമ്മിൽ സാമ്യമുണ്ടെന്ന് സ്ഥാപിച്ചതാര് - പി.എച്ച്.ഹാറ്റ്ക്സൺ

5. ദ്രാവിഡം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? - പി.എച്ച്. ഹാറ്റ്ക്സൺ

6. ദ്രാവിഡ ഭാഷയിലെ താരതമ്യ വ്യാകരണം എഴുതിയതാര്? - കാൾ ഡ്വൽ (1856 ൽ)

7. സ്റ്റെൻകോനോവ് ദ്രാവിഡ ഭാഷകളെ വിഭജിച്ചിരിക്കുന്നതെങ്ങനെ? - ദ്രാവിഡ വിഭാഗം, മദ്ധ്യവിഭാഗം, ആന്ധ്രാ ഭാഷ, വടക്ക്-പടിഞ്ഞാറൻ ഭാഷ, സങ്കരഭാഷകൾ 

8. 1976 ൽ അഗതിയലിംഗം നടത്തിയതും ഇപ്പോൾ നിലവിലുള്ളതുമായ ദ്രാവിഡ ഭാഷാവിഭജനം എപ്രകാരമാണ്? - തെക്കൻ ദ്രാവിഡ ഭാഷകൾ, മദ്ധ്യ ദ്രാവിഡ ഭാഷകൾ, വടക്കൻ ദ്രാവിഡ ഭാഷകൾ 

9. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ദ്രാവിഡ ഭാഷയിലെ ആദ്യ കാലഘട്ടം ഏതാണ്? - സിന്ധുനദീതട സംസ്കാര കാലഘട്ടം 

10. ഏതെല്ലാമാണ് വികസിത ദ്രാവിഡ ഭാഷകൾ? - തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, തുളു, കൊടഗു 

11. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ -  തെലുങ്ക്

12.  ഏറ്റവും അവസാനം രൂപം കൊണ്ട ദ്രാവിഡ ഭാഷ ഏത് - മലയാളം

13.  ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ - തമിഴ്

Post a Comment

Previous Post Next Post