കോമൺവെൽത്ത്

കോമൺവെൽത്ത് (Commonwealth)

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളുടെ (കോളനികൾ) കൂട്ടായ്മയാണ് കോമൺവെൽത്ത്. (ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്). ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മിക്ക രാഷ്ട്രങ്ങളും ഇപ്പോൾ കോമൺവെൽത്തിൽ അംഗങ്ങളാണ്. ബ്രിട്ടനെയും അതിന്റെ കോളനികളെയും അധീനതയിലുള്ള മറ്റു പ്രദേശങ്ങളെയും ഉൾപ്പെടുത്തി കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം അംഗീകരിക്കപ്പെട്ടത് 1926 ലെ ഇംപീരിയൽ സമ്മേളനത്തിലാണ്. 1931 ൽ സ്റ്റാച്യൂ ഓഫ് വെസ്റ്റമിൻസ്റ്റർ കോളനികളുടെ പദവി അംഗീകരിച്ച് കോളനികളും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ബന്ധം തീരുമാനിച്ചു. കോമൺവെൽത്തിന് ഒരു ലിഖിത ഭരണഘടനയില്ല. അതേസമയം മിക്ക അംഗരാജ്യങ്ങളുടെയും ഭരണഘടനയിൽ സമാനതകളുണ്ട്. നിലവിൽ 54 രാഷ്ട്രങ്ങൾ കോമൺവെൽത്തിൽ അംഗങ്ങളാണ്. (ലോക ജനസംഖ്യയുടെ 30 ശതമാനം). ലണ്ടനാണ് ആസ്ഥാനം. കോമൺവെൽത്ത് അംഗങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിനിധി ഹൈക്കമ്മീഷണർ എന്നാണ് അറിയപ്പെടുന്നത്. കോമൺവെൽത്ത് ഇതര രാജ്യങ്ങളിൽ ഇത് അംബാസഡറാണ്. ബ്രിട്ടീഷ് രാജ്ഞിയാണ് കോമൺവെൽത്തിന്റെ പ്രതീകാത്മക മേധാവി. കോമൺവെൽത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം സെക്രട്ടറിയേറ്റാണ്. സെക്രട്ടറി ജനറലാണ് ഇതിന്റെ മേധാവി. രണ്ടുവർഷത്തിലൊരിക്കൽ അംഗരാജ്യങ്ങളുടെ ഭരണത്തലവന്മാരുടെ ഉച്ചകോടി സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കും. സെക്രട്ടറിയേറ്റിൽ സ്ഥിരാംഗങ്ങളില്ല. നാല് വർഷത്തിലൊരിക്കൽ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന കോമൺവെൽത്ത് ഗെയിംസ് നടത്താറുണ്ട്. 2010 ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലാണ് നടന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മ - കോമൺവെൽത്ത് 

2. കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം അംഗീകരിക്കപ്പെട്ട സമ്മേളനം - 1926 ലെ ഇംപീരിയൽ സമ്മേളനം 

3. കോമൺവെൽത്തിന്റെ ആസ്ഥാനം - മാൾബറോ ഹൗസ് (ലണ്ടൻ)

4. കോമൺവെൽത്തിലെ അംഗങ്ങളുടെ എണ്ണം - 54

5. കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ - ഇംഗ്ലീഷ് 

6. കോമൺവെൽത്തിൽ 53-ാമതായി അംഗമായ രാജ്യം - റുവാണ്ട 

7. കോമൺവെൽത്തിൽ 54-ാമതായി അംഗമായ രാജ്യം - മാലിദ്വീപ്

8. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ - ബ്രിട്ടീഷ് രാജാവ്/രാജ്ഞി 

9. കോമൺവെൽത്ത് രൂപീകരണവേളയിൽ അറിയപ്പെട്ടിരുന്ന പേര് - ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്

10. കോമൺവെൽത്തിന്റെ നിലവിലെ സെക്രട്ടറി ജനറൽ - പട്രീഷ്യ സ്കോട്ട്ലൻഡ്

11. രണ്ടുവർഷത്തിലൊരിക്കൽ അംഗരാജ്യങ്ങളുടെ ഭരണത്തലവന്മാരുടെ സമ്മേളനം അറിയപ്പെടുന്നത് - ചോഗം (CHOGM)

12. ചോഗം ഉച്ചകോടിക്ക് വേദിയായ ആദ്യത്തെ രാജ്യം - സിംഗപ്പൂർ (1971)

13. 2018 ലെ ചോഗം ഉച്ചകോടി വേദി - യു.കെ

14. 2020/2021 ലെ ചോഗം ഉച്ചകോടി വേദി - കിഗാലി (റുവാണ്ട)

15. 2022 ലെ ചോഗം ഉച്ചകോടിക്ക് വേദിയാകുന്നത് - സമോവ

16. ഇന്ത്യ ചോഗം സമ്മേളനത്തിന് വേദിയായ വർഷം - 1983 (ഗോവ)

17. 1983 ൽ ഇന്ത്യയിൽ നടന്ന ചോഗം സമ്മേളനത്തിന് നേതൃത്വം നൽകിയത് - ഇന്ദിരാഗാന്ധി 

18. കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം - ഫിജി (2006)

19. കോമൺവെൽത്തിൽ നിന്നും പുറത്തുപോയ രാജ്യങ്ങൾ - അയർലൻഡ് (1949), സിംബാബ്‌വേ (2003)

20. കോമൺവെൽത്ത് വാർഗ്രേവ്സ് കമ്മിഷൻ സ്ഥിതിചെയ്യുന്നത് - Berkshire

21. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതിചെയ്യുന്നത് - മണിപ്പൂർ 

22. നാല് വർഷത്തിലൊരിക്കൽ കോമൺവെൽത്തിലെ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന കായികമേള - കോമൺവെൽത്ത് ഗെയിംസ് 

23. ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് വേദി - ഹാമിൽട്ടൺ (കാനഡ)

24. കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ച വർഷം - 1930 

25. കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് - ആസ്റ്റ്ലെ കൂപ്പർ

Post a Comment

Previous Post Next Post