ആഫ്രിക്കൻ യൂണിയൻ

ആഫ്രിക്കൻ യൂണിയൻ (African Union)

ആഫ്രിക്കൻ വൻകരയിലെ 55 രാജ്യങ്ങൾ ചേർന്ന കൂട്ടായ്മയാണ് ആഫ്രിക്കൻ യൂണിയൻ. ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി എന്ന സംഘടനയുടെ പിൻഗാമിയായാണ് ആഫ്രിക്കൻ യൂണിയൻ നിലവിൽ വന്നത്. ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയാണ് ആഫ്രിക്കൻ യൂണിയന്റെ ലക്ഷ്യം. 2002 ജൂലൈ 9-നാണ് ഈ കൂട്ടായ്മ രൂപവൽക്കരിച്ചത്. എത്യോപ്യയിലെ അഡിസ് അബാബയാണ് ഇതിന്റെ ആസ്ഥാനം. ആഫ്രിക്കൻ യൂണിയന്റെ നിയമനിർമാണസഭയാണ് പാൻ ആഫ്രിക്കൻ പാർലമെന്റ്. അംഗരാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 265 അംഗങ്ങളാണ് പാൻ ആഫ്രിക്കൻ പാർലമെൻറിൽ ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് പാർലമെന്റ് നിയന്ത്രിക്കുന്നത്. വർഷത്തിൽ രണ്ടുതവണ നടക്കുന്ന ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയാണ് 'അസംബ്ലി ഓഫ് ആഫ്രിക്കൻ യൂണിയൻ'. പാൻ ആഫ്രിക്കൻ പാർലമെന്റിന്റെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്നത് ഈ അസ്സംബ്ലിയാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി ഏത് സംഘടനയുടെ മുൻഗാമിയാണ് -  ആഫ്രിക്കൻ യൂണിയൻ

2. ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി രൂപംകൊണ്ട വർഷം - 1963 മെയ് 25 

3. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം - എത്യോപ്യയിലെ അഡിസ് അബാബ

4. ആഫ്രിക്കൻ യൂണിയന്റെ നിയമനിർമാണസഭ - പാൻ ആഫ്രിക്കൻ പാർലമെന്റ്

5. ആഫ്രിക്കൻ യൂണിയൻ സ്ഥാപിതമായ വർഷം - 2002

6. ആഫ്രിക്കൻ യൂണിയൻ എന്ന പേര് സ്വീകരിച്ച ഉച്ചകോടി - ഡർബൻ ഉച്ചകോടി (2001)

7. ആഫ്രിക്കൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം - 55

8. ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം - അഡിസ് അബാബ

9. ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിതമായ വർഷം - 1964 

Post a Comment

Previous Post Next Post