റെഡ് ക്രോസ്

റെഡ്ക്രോസ് (Red Cross Society)

റെഡ് ക്രോസ് - കാരുണ്യത്തിന്റെയും സേവനത്തിന്റെയും ചിഹ്നമാണ് നെടുകെയും കുറുകെയുമുള്ള ഈ ചുവപ്പ് വരകൾ. 'ലോകത്തിന്റെ ആശുപത്രി'യെന്ന് വേണമെങ്കിൽ റെഡ്‌ക്രോസിനെ വിശേഷിപ്പിക്കാം. കെടുതിയും ദുരിതവും അനുഭവിക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ആതുര സേവനവുമായി റെഡ് ക്രോസ് കടന്നുചെല്ലും. 188 രാജ്യങ്ങളിൽ പല സംഘടനകളായി പടർന്നു കിടക്കുന്ന റെഡ്‌ക്രോസിന് ഒറ്റ ലക്ഷ്യമേയുള്ളൂ - മനുഷ്യർക്ക് ആശ്വാസമേകുക. യുദ്ധക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും ദാരിദ്ര്യത്തിലും കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുകയാണ് റെഡ് ക്രോസിന്റെ മുഖ്യ പ്രവർത്തനം.

സന്നദ്ധ സേവകരും ജീവനക്കാരുമായി പത്തുകോടിയോളം ആളുകളാണ് റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. ദുരിതബാധിത മേഖലകളിൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ റെഡ്ക്രോസ് പ്രവർത്തകർ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ലോകത്തിന്റെ മുറിവുണക്കുക എന്ന ലക്ഷ്യത്തോടെ 1863 ൽ സ്വിറ്റ്സർലാൻഡിലെ ജനീവയിലാണ് റെഡ്‌ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഹെൻറി ഡ്യുനൻറ്, ഗുസ്‌താവ്‌ മെയ്നിയർ എന്നിവരാണ് ആ മഹാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 'ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ്ക്രോസ്' എന്നായിരുന്നു പേര്.

1919 ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് (IFRC) എന്നും പിന്നീട് നാഷണൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രെസന്റ് എന്നും പ്രത്യേകം സംഘടനകളായി പ്രവർത്തനം വേർതിരിച്ചു. ഇന്ത്യയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്ന പേരിൽ എഴുനൂറോളം സജീവ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.

റെഡ്ക്രോസ് ക്വിസ്

1. യുദ്ധക്കെടുതികളിൽ ഇരയാകുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട സംഘടന - റെഡ്‌ക്രോസ്‌

2. യുദ്ധത്തടവുകാരോട് മനുഷ്യത്വപരമായി പെരുമാറാനുള്ള പെരുമാറ്റച്ചട്ടമായ ജനീവ കൺവെൻഷൻ ഏത് സംഘടനയുടെ പ്രേരണയിലാണ് നിലവിൽ വന്നത് - റെഡ് ക്രോസ് സംഘടന

3. അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകന് ആര് - ഹെൻറി ഡ്യുനൻറ്

4. റെഡ് ക്രോസ് സ്ഥാപിതമായ വർഷം - 1863 

5. റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ജനീവ (സ്വിറ്റ്‌സർലൻഡ്)

6. അന്താരാഷ്ട്ര റെഡ് ക്രോസ് ഡേ - മെയ് 8 (ഡ്യുനന്റിന്റെ ജന്മദിനം)

7. റെഡ് ക്രോസ് സൊസൈറ്റിയുടെ മേഖല ഏതാണ് - സേവനം

8. റെഡ് ക്രോസ് ആപ്തവാക്യം - ചാരിറ്റി ഇന്‍ വാര്‍

9. കേരള റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? - വഞ്ചിയൂർ (തിരുവനന്തപുരം)

10. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ - ന്യൂ ഡൽഹി

11. ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ച വർഷം - 1920

12. ഏത് ആക്ട് പ്രകാരമാണ് ഇന്ത്യയിൽ റെഡ് ക്രോസ് സൊസൈറ്റി ആരംഭിച്ചത് - ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് XV

13. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ് ആര് - ഇന്ത്യൻ രാഷ്‌ട്രപതി 

14. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ - കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി 

15. അവശരും വികലാംഗരുമായ ഭടന്മാർക്കു വേണ്ടി റെഡ് ക്രോസ് 1946 ൽ നിർമ്മിച്ച ഭവനം സ്ഥിതിചെയ്യുന്നതെവിടെ? - ബാംഗ്ലൂർ

16. 1917, 1944, 1963 വര്‍ഷങ്ങളില്‍ സമാധാന നൊബേലിന്‌ അര്‍ഹമായ സംഘടന - റെഡ്‌ക്രോസ്‌

17. ഏറ്റവും കൂടുതൽ തവണ നോബൽ സമ്മാനത്തിന് അര്‍ഹമായ സംഘടന - റെഡ്‌ക്രോസ്‌ (3 തവണ)

18. ഏത്‌ സംഘടനയാണ്‌ 2013-ല്‍ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിച്ചത്‌ - റെഡ്‌ക്രോസ്‌

19. 1901 ലെ പ്രഥമ സമാധാന നൊബേൽ സമ്മാനത്തിന് അർഹനായ റെഡ്ക്രോസ് സ്ഥാപകൻ - ഹെൻറി ഡ്യുനൻറ്

20. ഏത്‌ സംഘടനയുടെ സ്ഥാപകനാണ്‌ ഫ്രെഡറിക്‌ പാസിയുമായി ആദ്യത്തെ സമാധാന നൊബേല്‍ പങ്കിട്ടത്‌ - റെഡ്‌ക്രോസ്‌

21. റെഡ്‌ക്രോസിന്റെ പതാകയുടെ നിറം - വെള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം

22. മുസ്ലിം രാജ്യങ്ങളിൽ റെഡ്‌ക്രോസ്‌ അറിയപ്പെടുന്നത് - റെഡ് ക്രസന്റ് (1906 ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ നിർബന്ധം കൊണ്ട് റെഡ്‌ക്രോസിന്റെ പേര് ഇസ്ലാം രാഷ്ട്രങ്ങളിൽ റെഡ് ക്രസന്റ് എന്നാക്കി)

23. 2005 ൽ റെഡ്‌ക്രോസ്‌ സംഘടന അംഗീകരിച്ച പുതിയ ചിഹ്നം - റെഡ് ക്രിസ്റ്റൽ

24. കേരള റെഡ് ക്രോസ് ഘടകത്തിന്റെ  പ്രസിഡന്റ് ആര് - സംസ്ഥാന ഗവർണ്ണർ

Post a Comment

Previous Post Next Post