പ്രാചീന കാലഘട്ടം

പ്രാചീന കാലഘട്ടം (Ancient World)

1. ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ്സ് 

2. അലക്‌സാണ്ടർ എന്നാണ് ഇന്ത്യ ആക്രമിച്ചത് - 326 ബി.സി.യിൽ 

3. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത കാലഘട്ടം അറിയപ്പെടുന്നത് - ചരിത്രാതീത കാലം 

4. അലക്‌സാണ്ടറെ ശക്തമായി എതിർക്കുകയും പോരാടുകയും ചെയ്ത ഇന്ത്യയിലെ രാജാവ് ആരാണ്? - പഞ്ചാബിലെ പോറസ് 

5. നിയാണ്ടർതാൽമാൻ യാദൃച്ഛികമായി കണ്ടുപിടിച്ചതെന്താണ്? - തീ 

6. നിയാണ്ടർതാലിനോട് സാദൃശ്യപ്പെടുത്താവുന്ന ഉത്‌കൃഷ്ടനായ മനുഷ്യൻ - ക്രോ-മാഗ്നൻ 

7. പ്രജകൾക്ക് നിയമസംഹിത ഉണ്ടാക്കിക്കൊടുത്ത മെസൊപൊട്ടേമിയയിലെ ശ്രേഷ്ഠനായ രാജാവ് - ഹമ്മുറാബി 

8. ക്യൂണിഫോം ലിപി കണ്ടുപിടിച്ച പുരാതന മനുഷ്യര്‍ - സുമേറിയക്കാര്‍

9. പുരാതന ഈജിപ്റ്റിലെ രാജാവിനെ എന്താണ്‌ വിളിച്ചിരുന്നത്‌? - ഫറോവ

10. പുരാതന ഈജിപ്റ്റുകാരുടെ സുക്ഷിച്ചുവച്ചിരുന്ന ശവശരീരങ്ങള്‍ അറിയപ്പെട്ടിരുന്നത്‌ -മമ്മികള്‍

11. ഏറ്റവും വലിയ പിരമിഡ്‌. - ഖുഫു

12. സൂര്യദേവന്‌ സമര്‍പ്പിച്ച പുരാതന ഈജിപ്റ്റിലെ വലിയ ക്ഷേത്രം - അബു സിംബെലിലെ ക്ഷേത്രം

13. 300 ബി.സി-യില്‍ ചൈനയില്‍ നിലനിന്നിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങള്‍ ഏതൊക്കെ? - ചിന്‍, ചു, എഹി

14. ചൈനയിലെ വലിയ കോട്ട നിര്‍മ്മിച്ച ഭരണാധികാരി: - ഷിഹ്‌-ഹ്വാങ്-റ്റി 

15. ഏകദേശം 400 വര്‍ഷം ചൈന ഭരിച്ച രാജവംശം ഏത്‌? - ഹാന്‍

16. 500 ബി.സി-യില്‍ ചൈനയില്‍ ജീവിച്ചിരുന്ന മതപ്രമുഖനും തത്വജ്ഞാനിയും ആയിരുന്ന വൃക്തി - കണ്‍ഫ്യൂഷ്യസ്‌

17. ഭൂകമ്പമാപിനി കണ്ടുപിടിച്ച പുരാതന മനുഷ്യര്‍ ആര്‌? - ചൈനക്കാര്‍

18. 600 ബി.സി-യില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന ഏറ്റവും കഴിവുറ്റ നേതാവ്‌ - സൈറസ്‌

19. സൊറോസ്ട്രിയനിസം എന്ന മതത്തിന്റെ സ്ഥാപകന്‍ - സൊറോസ്റ്റർ

20. പാര്‍സികളുടെ ദൈവം - അഹുറാ മസ്ദാ

21. ഏറ്റവും പ്രശസ്തനായ ഗ്രീക്ക്‌ കവി - ഹോമര്‍

22. ഗ്രീക്കുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ഇതിഹാസ കാവ്യങ്ങള്‍ - ഇലിയഡ്‌. ഒഡീസ്സി

23. പുരാതന ഗ്രീസ്സിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട നഗരങ്ങള്‍ - ഏതന്‍സ്‌, സ്പാര്‍ട്ടാ

24. "ഒലിഗാർക്കി എന്നാലെന്ത്‌" - ഏതാനും ധനികര്‍ നയിക്കുന്ന ഭരണം

25. പുരാതന ഏതന്‍സ്സിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി - പെരിക്ലിസ് 

26. സ്നേഹത്തിന്റെയും പ്രകൃതിയുടെയും സൗന്ദര്യത്തെക്കുറിച്ച്‌ പാടിയ ഗ്രീക്ക് മഹതി - സാപ്പ്ഹോ 

27. വിജയികളായ ഗ്രീക്ക് കായികതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ട് കവിതകൾ രചിച്ച മഹാനായ കവി - പിന്തർ 

28. ദുഃഖപര്യവസായിയായ നാടകങ്ങളുടെ സ്ഥാപകൻ - ഏസ്ഷൈലസ് 

29. ദുഃഖപര്യവസായിയായ നാടകങ്ങളുടെ രചനയിൽ ഏറ്റവും പ്രഗത്ഭനായ ഗ്രീക്ക് നാടകകൃത്ത് - സോഫോക്ലിസ് 

30. പുരാതന ഗ്രീസിലെ ഏറ്റവും പ്രശസ്തരായ തത്വചിന്തകര്‍ - സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍

31. സോക്രട്ടീസ്സിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ - പ്ലേറ്റോ

32. മനുഷ്യന്റെ ബുദ്ധി വിശദമായി വിവരിച്ച ഗ്രീക്ക്‌ ശാസ്ത്രജ്ഞന്‍ ആര്‌? - ഹെറോഫിലസ്‌

33. ഭൂമിയുടെ ചുറ്റളവ്‌ ആര്‌ കണക്കുകൂട്ടി? - ഇറാത്തോസ്ത്തെനിസ്‌

34. ഗ്രീക്ക്‌ വാസ്തുശില്പത്തിന്റെ ഏറ്റവും നല്ല ഉദാഹരണം - പാര്‍തെനോണ്‍ ക്ഷേത്രം

35. “ഹൈറോഗ്ലിഫ്‌' എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്‌ - ലിപി

36. പുരാതന ഗ്രീസ്സിലെ സമുന്നത വാസ്തുശില്പികള്‍: - മൈറോണ്‍, ഫിഡിയാസ്‌

37. ജനാധിപത്യവാദത്തിന്റെ സ്ഥാപകര്‍: - റോമാക്കാര്‍

38. ട്രോയിയുടെ പുരാതന നായകന്‍ ആര്‌ - ഏനിയാസ്‌

39. പുരാതന റോമിലെ ഏറ്റവും പ്രശസ്തനായ വാഗ്മി - സിസെറോ

40. റോമിലെ തത്വചിന്തകനായ ചക്രവര്‍ത്തി - മാര്‍ക്കസ്‌ അസെറേലിയസ്‌

41. ശസ്ത്രക്രിയാശാസ്ത്രം സംബന്ധിച്ച പ്രബന്ധം എഴുതിയത്‌ ആരാണ്‌” - സെല്‍സസ്‌

42. പുരാതന യഹൂദരുടെ തലസ്ഥാനം - ജെറുസലെം

43. യഹൂദമതം. ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയുടെ പുണ്യനഗരം - ജെറുസലെം

44. യഹൂദമതത്തിന്റെ വിശ്വാസപ്രമാണം ഏകദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്‌. ആ ദൈവം ആര്‌? - യഹോവ

45. മഹാനായ മിശിഹ എന്ന്‌ അറിയപ്പെട്ടത്‌ ആര്‌? - ജീസസ്‌

46. ജീസസ്സിനെ കുരിശില്‍ തറച്ചുകൊല്ലുവാന്‍ വിധി പ്രഖ്യാപിച്ച പാലസ്‌തീനിലെ റോമാക്കാരുടെ ഗവര്‍ണര്‍ ആര്‌? - പാന്റിയസ്‌ പിലാറ്റ് 

47. ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദ്‌ ജനിച്ചതെവിടെ? - അറേബിയയിലെ മെക്കയില്‍

48. മുഹമ്മദിന്റെ ഭാര്യയുടെ പേര്‌? - ഖദീജ

49. തെക്കന്‍ അമേരിക്കയിലെ പൂര്‍വ്വ സംസ്‌കാരങ്ങളില്‍ കൂടുതല്‍ പ്രധാനപ്പെട്ടത്‌ - ചാവിയന്‍ സംസ്‌കാരം

50. ആസ്‌റ്റെക്കുകാരുടെ ഭാഷ - നഹ്വാട്ടി

51. മെക്സിക്കോയിലെ തടാകത്തില്‍ കൃത്രിമമായി ദീപുകള്‍ നിര്‍മ്മിച്ച അപരിഷ്കൃതരായ ആളുകളാര്‌? - ആസ്‌റ്റെക്കുകാര്‍

52. ആസ്റ്റെക്കുകാര്‍ നിര്‍മ്മിച്ച ജലത്തില്‍ പൊങ്ങിക്കിടക്കുന്ന പുന്തോട്ടങ്ങളുടെ പേരെന്ത്‌? - ചിനാമ്പസ്

53. പുരാതന ചൈനയിലെ മഹാനായ തത്ത്വചിന്തകന്‍ (ബി.സി 604 മുതല്‍ ബി.സി 531 വരെ ജീവിച്ചിരുന്നു) ആരാണ്‌? - ലാവോ--റ്റ്‌സെ

54. ഇന്‍കാ സംസ്‌കാരം തഴച്ചുവളര്‍ന്ന രാജ്യങ്ങള്‍ - ഇക്വേറ്റര്‍, പെറു, ചിലി

55. ഇന്‍കാക്കാരുടെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്ന്‌ - കസ്‌കോയിലെ സൂര്യക്ഷേത്രം

56. ഇന്‍കാ സാമ്രാജ്യത്തിന്റെ തലസ്ഥാനം - കസ്‌കോ

57. ഏകദേശം 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്ത ഇന്‍കാ നഗരങ്ങളിലൊന്ന്‌ ഏത്‌? - മാച്ചുപിക്‌ചു

58. ഏത് സ്ഥലത്തെയാണ് മദ്ധ്യ ആഫ്രിക്കയുടെ ബിർമിംഗ്ഹാം എന്ന് വിശേഷിപ്പിക്കുന്നത്? - സിൻജ ത്രോപ്പസ് 

59. ആഫ്രിക്കയിലെ മാലിയിലെ ഏറ്റവും പ്രശസ്തനായ രാജാവ് - മാൻസാ-കാൻകൻ മുസാ 

60. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന മൊറോക്കൻ പണ്ഡിതൻ ആര് - ഇബിൻ ബത്തൂത്ത

61. 'സ്വാഹിലി' എന്നാലെന്ത്‌? - “തീരത്തിന്റെ' എന്ന്‌ അർത്ഥമുള്ള ഒരു അറബി പദം 

62. 'ബാർബേറിയൻ' എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്‌? - അപരിഷ്കൃതൻ

63. “ഇംഗ്ലീഷ് കവിതയുടെ പിതാവ്‌” എന്നറിയപ്പെടുന്നത് - ജെഫ്രി ചോസർ 

64. ഇംഗ്ലണ്ടിലെ പ്രശസ്തമായ രണ്ട്‌ സര്‍വ്വകലാശാലകള്‍ - ഓക്സ്ഫോര്‍ഡ്‌, കേംബ്രിഡ്ജ്

65. ഏറ്റവും വലിയ പിരമിഡായ ഖുഹു നിര്‍മ്മിക്കുവാന്‍ എത്ര തൊഴിലാളികൾ പ്രവര്‍ത്തിച്ചു? - 3,00,000 ആളുകള്‍ 20 വര്‍ഷം കൊണ്ട്‌

66. ആറാം നൂറ്റാണ്ട്‌ ബി.സി-യിൽ ഇന്‍ഡ്യയുടെ വടക്കു പടിഞ്ഞാറ്‌ ഭാഗം കൈയടക്കിയ പേര്‍ഷ്യയിലെ ഭരണാധികാരി ആര്‌? - ഡാരിയസ്‌ ഒന്നാമന്‍

67. മെക്കയിലെ അറബി ആരാധനാകേന്ദ്രം - കാബാ

68. ജപ്പാന്‍കാരുടെ പുഷ്പക്രമീകരണ കല ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - ഇകേബാനാ

69. പുരാതന കാലത്ത്‌ ഇംഗ്ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - വിഗ്സ്‌-റ്റോറീസ്‌

70. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പ്‌ അനുഭവപ്പെടുന്നത്‌ എവിടെയാണ്‌? - അന്റാര്‍ട്ടിക്കയിലെ വോസ്റ്റോക്കില്‍

71. മെഡിറ്ററേനിയന്‍ കടലിന്റെ രാജ്ഞി - കാര്‍ത്തേജ്

72. പ്യൂണിക്‌ യുദ്ധങ്ങളില്‍ കാര്‍ത്തേജിന്റെ മുഖ്യ സൈന്യാധിപന്‍ - ഹാനിബാള്‍

73. ജൂലിയസ്‌ സീസറിനെ ബ്രൂട്ടസ്‌ വധിച്ചത്‌ എന്നാണ്‌ - ബി.സി 44-ല്‍

74. ജൂലിയസ്‌ സീസറിനുശേഷം റോമിന്റെ അധിപന്‍ ആരായിരുന്നു? - ഒക്ടേവിയൻ (അഗസ്റ്റസ്‌ സീസര്‍)

75. മാര്‍ക്ക്‌ ആന്റണിയുമായി സ്നേഹബന്ധം പുലര്‍ത്തിയ ഈജിപ്തിലെ സൗന്ദര്യ റാണി - ക്ലിയോപാട്രാ

76. "ദി ബുക്ക്‌ ഓഫ്‌ കിംഗ്സ്‌ ആര്‌ എഴുതി” - ആല്‍-ഫിര്‍ഡാസി

77. വസൂരി, പൊങ്ങന്‍ എന്നിവയെ സംബന്ധിച്ച പ്രബന്ധം എഴുതിയത്‌ ആര്‌? - അല്‍-റാസി

78. ദി നെസ്റ്റ്‌ ഓഫ്‌ സിംഗിംഗ്‌ ബേഡ്‌സ്‌ (പാടുന്ന പക്ഷികളുടെ കൂട്) എന്നു വിളിക്കപ്പെട്ട രാജ്യം ഏത്‌? - ഇംഗ്ലണ്ട്

79. ഇനിപ്പറയുന്ന വാക്കുകള്‍ ആര്‌ പറഞ്ഞു. “ഐ കെയിം. ഐ സാ. ഐ കോണ്‍ക്വേര്‍ഡ്‌" (ഞാന്‍ വന്നു. ഞാന്‍ കണ്ടു. ഞാന്‍ കീഴടക്കി)? - ജൂലിയസ്‌ സീസര്‍

80. ജൂലിയസ്‌ സീസര്‍ ഭരിച്ചിരുന്ന കാലഘട്ടം - 100 ബി.സി. മുതല്‍ 44 ബി.സി.വരെ

81. ഫ്രാന്‍സിലെ ലാസ്‌കോക്സ്‌ ഗുഹകള്‍ എങ്ങനെ പ്രസിദ്ധമായി - ചരിത്രാതീത ഗുഹാചിത്രകലയില്‍

82. റോമാ ചക്രവര്‍ത്തി തിയോഡോഷ്യസിനെ പരാജയപ്പെടുത്തി ഗാളില്‍ പ്രവേശിച്ച ഏഷ്യയിലെ ഹണ്‍സിന്റെ രാജാവ്‌ - എന്നാല്‍ എ.ഡി.451-ല്‍ ചാലോന്‍സ്‌-സര്‍-മാര്‍നെക്കിനുസമീപം വച്ച്‌ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹം ആരാണ്‌? - അറ്റിലാ

83. ക്ലാഡിയസ്സിനുശേഷം റോമിലെ ചക്രവര്‍ത്തി ആരായിരുന്നു - നെറോ

84. മിലാന്റെ ശാസനാപത്രം വിതരണം ചെയ്യുകയും ക്രിസ്ത്യാനികളുടെ ദ്രോഹം അവസാനിപ്പിക്കുകയും പീന്നീട്‌ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്ത റോമാ ചക്രവര്‍ത്തി ആരാണ്‌? - കോണ്‍സ്റ്റാന്റിൻ ചക്രവര്‍ത്തി

85. 334 ബി.സി-യില്‍ ഗ്രീക്ക്‌ സാമ്രാജ്യം ഈജിപ്റ്റു മുതല്‍ ഇന്‍ഡ്യ വരെ വ്യാപീപ്പിച്ചത്‌ ആരാണ്‌ - മഹാനായ അലക്സാണ്ടര്‍

86. എ.ഡി. 80-ല്‍ സ്‌കോട്ട്ലന്‍ഡിന്റെ പേര്‌ എന്തായിരുന്നു? - കാലെഡോണിയ

87. എ.ഡി.43-ല്‍ ക്ലാഡിയസ്‌ ചക്രവര്‍ത്തിയുമായി യുദ്ധം ചെയ്യുമ്പോൾ ബ്രിട്ടീഷുകാരെ നയിച്ചത്‌. ആരാണ്‌? - കാരക്ടകസ്

88. ഏത് പുരാതന സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പെർസെപ്പോലിസ് - പേർഷ്യ സാമ്രാജ്യത്തിന്റെ 

89. ഇരുമ്പ് കൂടാതെ മറ്റെന്തിന്റെ കണ്ടുപിടിത്തമാണ് ഇൻകാക്കാർ അറിയാതിരുന്നത് - ചക്രം 

90. റോമാക്കാർ ഏത് കടലിനെയാണ് 'മെയെർ നൊസ്ട്രം' എന്ന് വിളിച്ചിരുന്നത് - മെഡിറ്ററേനിയൻ 

91. ബാബിലോണിലെ തൂങ്ങിക്കിടക്കുന്ന ഉദ്യാനങ്ങൾ നിർമ്മിച്ചത് ആരുടെ പേരിലാണ് - നെബുചദ്നെസ്സാർ

Post a Comment

Previous Post Next Post