മധ്യകാലഘട്ടം

മധ്യകാല ലോകം (Medieval Period in Malayalam)

1. മദ്ധ്യകാലഘട്ടത്തില്‍ വളരെ മുന്നേറിയ നാഗരികതയുടെ പേരെന്ത്‌? - അറബ്‌

2. ബാർബേറിയൻ എന്ന്‌ റോം പിടിച്ചടക്കി? - എ.ഡി .455-ല്‍

3. നാടുവാഴിത്തം എവിടെ ആദ്യമായി ഉത്ഭവിച്ചു? - യൂറോപ്പില്‍

4. മദ്ധ്യകാലഘട്ടത്തിലെ പഠനഭാഷ ഏത്‌? - ലാറ്റിന്‍

5‌. ആദ്യത്തെ സര്‍വ്വകലാശാല തുടങ്ങിയതെവിടെ? - പാരീസില്‍

6. മദ്ധ്യകാലഘട്ടത്തില്‍ 'ദി ക്യൂന്‍ ഓഫ്‌ സയന്‍സ്'‌ (ശാസ്ത്രത്തിന്റെ രാജ്ഞി) എന്ന്‌ വിളിക്കപ്പെട്ട വിഷയം ഏത്‌? - തിയോളജി അഥവാ ദൈവശാസ്ത്രം

7. ജന്മിത്ത സമൂഹത്തിന്റെ അവകാശത്തിന്റെ ഉറവിടം എന്തായിരുന്നു? - ഭൂമി

8. മദ്ധ്യകാലഘട്ടത്തില്‍ ഉണ്ടായിരുന്ന മൂന്ന്‌ വ്യത്യസ്തതരം സംഘടിത സംഘങ്ങള്‍ ഏതൊക്കെയാണ്‌? - ശില്പി, സന്യാസി, വ്യാപാരി

9. “ദീ ഡാര്‍ക്‌ ഏജ്‌" (കറുത്ത കാലഘട്ടം) അവസാനിച്ചതായി കണക്കുകൂട്ടുന്നത്‌ എന്നാണ്‌? - എ.ഡി. 1453-ല്‍

10. പുരാതന കാലഘട്ടത്തിന്റെ അവസാനവും നൂതന കാലഘട്ടത്തിന്റെ തുടക്കവും കുറിച്ചതെന്താണ്‌? - റോമാ സാമ്രാജ്യത്തിന്‍റെ അധ:പതനം

11. ക്രിസ്ത്യാനികളുടെ സംസ്കാര കേന്ദ്രമായി നിലനിന്നത്‌ ഏത്‌? - കോണ്‍സ്റ്റാന്റിനോപ്പിള്‍

12. ആര്‌ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി? - തുര്‍ക്കികള്‍

13. ജന്മിത്ത വ്യവസ്ഥിതിയില്‍ ഭൂമി സ്വന്തമായി വച്ചിരുന്നവര്‍ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - കുടിയാന്മാര്‍

14. ജന്മിത്ത സമൂഹത്തിന്റെ അടിത്തറപാകിയത്‌ ആര്‌? - അടിമകള്‍

15. ക്രിസ്ത്യന്‍ സംഘടനയുടെ വികസനം ഏറ്റവും കൂടുതല്‍ ഉണ്ടായതെന്ന്‌? - മദ്ധ്യകാലഘട്ടത്തില്‍

16. സന്യാസിമാരുടെ ആഡംബരത്തിനും അലസതയ്ക്കും എതിരായി കുരിശുയുദ്ധം നടത്തിയതാര്‌? - സെയിന്റ്‌ ബെര്‍നാര്‍ഡ്‌

17. ആശ്രമചട്ടങ്ങളെ സംബന്ധിച്ച നിയമാവലി സര്‍ക്കാരിന്‌ നല്‍കിയതാര്‌? - സെയിന്റ്‌ ബാസില്‍

18. മദ്ധ്യകാലഘട്ടത്തിലെ കെട്ടിടനിര്‍മ്മാണ ശൈലിയുടെ ഏറ്റവും നല്ല ദൃഷ്ടാന്തങ്ങള്‍ ഏതാണ്‌? - പള്ളികള്‍

19, പ്രവാചകന്‍ മുഹമ്മദ്‌ നബി എന്ന്‌ മരിച്ചു? - എ.ഡി.632-ല്‍

20. സിറിയ, ഈജിപ്റ്റ്‌, മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ, എന്നിവിടങ്ങളിലേയ്ക്ക്‌ മുസ്ലീം ആധിപത്യം വിപുലീകരിപ്പിച്ചതാര്‌? - ഉമര്‍

21. മുഹമ്മദ്‌ നബിയുടെ ആദ്യത്തെ അനന്തരഗാമി അഥവാ കാലിഫ്‌ ആരായിരുന്നു? - അബൂബക്കര്‍

22. കുഫാ ഏത്‌ ആധുനിക രാജ്യത്താണ്‌? - ഇറാക്കില്‍

23. മുഹമ്മദ്‌ നബിയുടെ ആദ്യത്തെ മൂന്ന്‌ അനന്തരഗാമികള്‍ ഭരണം നടത്തുന്ന കാലത്ത്‌ അറബ്‌ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു? - മെദീന

24. അറേബ്യന്‍ ഉപദ്വീപുകള്‍ എവിടെ സ്ഥിതി ചെയ്യുന്നു? - ചെങ്കടലിനും പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഇടയില്‍

25. അറേബ്യന്‍ സാമ്രാജ്യത്തില്‍ അബ്ബാസിഡ്സ് എന്നാണ്‌ അധികാരത്തില്‍ വന്നത്‌? - എ.ഡി.750-ല്‍

26. അനേകം ചരിത്രരേഖകളില്‍ പ്രശസ്തനായ കാലിഫ്‌ ആര്‌? - ഹരുണ്‍-അല്‍-റഷീദ്‌

27. അബ്ബാസിഡ്സിന്റെ കാലത്ത്‌ അറബ്‌ സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു? - ബാഗ്ദാദില്‍

28. ക്വാനം-അല്‍-റ്റിബ്ബ (വൈദൃശാസ്ത്രത്തിന്റെ തത്ത്വങ്ങള്‍) ആര്‌ എഴുതി? - ഇബിൻ സിനാ

29. ചൈനയുടെ രണ്ടാമത്തെ മഹത്തായ കാലഘട്ടം എന്ന്‌ വിളിക്കുന്നത്‌ ഏത്‌ രാജവംശത്തിന്റെ ഭരണത്തെയാണ്‌? - 'ടാംഗി'ന്റെ

30. ചൈനയിലെ മാന്‍ചസ്‌ എന്നുവരെ ഭരണം തുടര്‍ന്നു? - 1911 വരെ

32. കാപ്പി, ചായ എന്നിവയില്‍ ചൈനക്കാര്‍ കണ്ടുപിടിച്ചത്‌ ഏത്‌? - ചായ 

33. വെടിമരുന്ന്‌ കണ്ടുപിടിച്ചത്‌ ആര്‌? - ചൈനാക്കാര്‍

34. ചൈനയില്‍ പേപ്പര്‍ മണി അഥവാ നാണ്യപത്രം (നോട്ട്‌) ആര്‌ ലഭ്യമാക്കി? - സംഗ്‌ ഭരണകര്‍ത്താക്കള്‍

35. മാന്‍ചസ്‌ എന്ന്‌ ചൈന കിഴടക്കി? - എ.ഡി. 1644-ല്‍

36. വ്യാവസായിക വികസനം ഏഷ്യയിലെ ഏത്‌ രാജ്യത്താണ്‌ ആദ്യം നടപ്പില്‍ വന്നത്‌? - ജപ്പാനില്‍

37. 8-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജപ്പാന്റെ തലസ്ഥാനം ഏതായിരുന്നു? - നാറാ

38. ജപ്പാനിലെ പുരാതന മതം ഏത്‌? - ഷിന്റോയിസം

39. അത്യാധുനിക സിനിമാമന്ദിരങ്ങളുടെ വികസനത്തെ എന്ത്‌ സ്വാധീനിച്ചു? - കാബുകി

40. ജപ്പാന്‍കാരുടെ സമൂഹത്തില്‍ ഉന്നതസ്ഥാനത്ത്‌ നിന്നതാര്‌? - സാമുറായ്സ്

41. കാത്തലിക്‌ എന്ന ഗ്രീക്ക്‌ വാക്കിന്റെ അര്‍ത്ഥമെന്ത്‌? - യൂണിവേഴ്‌സല്‍ അഥവാ സര്‍വ്വവ്യാപിയായ

42. ജന്മിയിൽ നിന്ന്‌ അടിയാന്‍ സ്വന്തമാക്കിയ വസ്തു ഏതുപേരില്‍ അറിയപ്പെട്ടിരുന്നു? - പാട്ടവസ്തു

43. ഫ്രാൻ‌സിൽ രൂപം കൊണ്ട കെട്ടിടനിർമ്മാണശൈലിയുടെ പേരെന്ത്? - ഗോതിക്

44. 'പുട്ടിംഗ്‌ ഔട്ട്‌ സിസ്റ്റത്തില്‍' നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ആര് സ്വന്തമാക്കി? - തൊഴിലാളികള്‍

45. 'ഡാര്‍ക്‌ ഏജി'ലെ അന്ധകാരം ഏത്‌ സംസ്കാരത്തിന്റെ വെളിച്ചത്തിലാണ്‌ അകുന്നുപോയത്‌? - ക്രിസ്ത്രീയ സംസ്കാരത്തിന്റെ

46. സെയ്‌ന്റ്‌ ബെനെഡിക്റ്റ്‌ ഏതു കുന്നിലാണ്‌ പ്രശസ്തമായ സന്യാസിമഠം സ്ഥാപിച്ചത്‌? - മൊന്റെകാസ്സിനൊ'യില്‍

47. മദ്ധ്യകാലഘട്ടത്തിന്റെ ആദ്യം, പഠിക്കുന്നതിനുള്ള ഏകകേന്ദ്രം ഏതായിരുന്നു? - പള്ളികള്‍

48. പട്ടണങ്ങളെ രക്ഷിക്കുന്നതിന്‌ ആളുകള്‍ രൂപം നല്‍കിയ സംഘടനകളുടെ പേരെന്ത്‌ - "ഗില്‍ഡ്‌സ്‌” അഥവാ സംഘടിതസംഘങ്ങള്‍

49. മെക്കയിലെ വിശുദ്ധ ദേവാലയം (കാബ) നിര്‍മ്മിച്ചതാര്‌? - പ്രവാചകന്‍ ഇബ്രാഹിം

50. അറേബിയയുടെ പ്രഭു ഭരണം നിലവില്‍ കൊണ്ടു വന്നത്‌ ഏത്‌ ഗോത്രമാണ്‌? - ക്യുറീഷ് 

51. ഏത്‌ കാലിഫ്‌ മെദീനയിൽ നിന്ന് കൂഫയിലേയ്ക്ക് തലസ്ഥാനം മാറ്റി? - നാലാമത്തെ കാലിഫ്

52. പടിഞ്ഞാറന്‍ യൂറോപ്പിലെ പൈറാന്നീസ്‌ മുതല്‍ ഇന്‍ഡ്യയുടെ രാജ്യാതിര്‍ത്തി വരെ അറബ്‌ സാമ്രാജ്യം വിസ്തൃതപ്പെടുത്തിയത്‌ ആര്‌? - ഉനയ്യാദ്‌ ഭരണകര്‍ത്താവ്‌ വാലിദ്‌ ഒന്നാമന്‍

53. സെല്‍ജക്‌ തുര്‍ക്കികള്‍ അറബികളില്‍ നിന്ന്‌ പിടിച്ചെടുത്ത നഗരത്തിന്റെ പേരെന്ത്‌? - ബാഗ്ദാദ്‌

54. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തപ്പോള്‍ അവസാനിച്ച സാമ്രാജ്യത്തിന്റെ പേരെന്ത്‌? - ബൈസാന്റീന്‍ സാമ്രാജ്യം

56. ചൈനയിലെ ടാംഗ്‌ രാജവംശത്തിലെ ഏറ്റവും മഹാനായ ഭരണകര്‍ത്താവ്‌ ആര്‌? - റ്റെയ്‌-റ്റ്സംഗ്‌

56. എ.ഡി.960-ല്‍ ചൈനയില്‍ അധികാരത്തില്‍ വന്ന രാജവംശം ഏത്‌? - സംഗ്‌ രാജവംശം

57. ജപ്പാന്റെ തലസ്ഥാനം എതുനൂറ്റാണ്ടില്‍ നാറായില്‍ നിന്ന്‌ ക്യോട്ടോയിലേയ്ക്ക്‌ മാറ്റി? - എട്ടാം നൂറ്റാണ്ടില്‍

58. ടോകുഗുവാ രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - ടോകുഗുവാലെയാസു

59. ടോകുഗുവാ രാജവംശത്തിന്റെ ഭരണകാലത്ത്‌ ജപ്പാന്റെ തലസ്ഥാനം ഏതായിരുന്നു? - എഡോ

60. അവസാനത്തെ ഷോഗന്‍ എന്ന്‌ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു? - 1867-ല്‍

61. ജപ്പാൻകാർ സംഭാവനചെയ്ത പുതിയ ഇനം കവിതയുടെ പേരെന്ത്? - ഹയ്കു 

62. മധ്യകാലഘട്ടത്തിൽ പട്ടണങ്ങളുടെ വളർച്ച ഉണ്ടായതെങ്ങനെ? - വ്യവസായങ്ങളുടെ അഭിവൃദ്ധിയിലൂടെ 

63. വ്യവസായങ്ങളുടെ അഭിവൃദ്ധി എന്തിന്റെ ഉപയോഗത്തിൽ വർദ്ധനവുണ്ടാക്കി? - പണത്തിന്റെ 

64. ജന്മിമാരുടെ സമൂഹത്തിൽ വ്യാപാരം ഉണ്ടായതിന് ഒരു കാരണമെന്ത്? - ഓരോരുത്തരും അതിന് പ്രാപ്തരായിരുന്നു 

65. പുതിയതായി ആവിർഭവിച്ച മദ്ധ്യനിരയിലെ ആളുകൾ ഭൂരിഭാഗം ആരായിരുന്നു? - കച്ചവടക്കാർ 

66. വ്യാപാരത്തിന്റെ രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കിയ കണ്ടുപിടിത്തം എന്തായിരുന്നു? - കിഴക്കൻ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള പുതിയ കടൽ മാർഗ്ഗം

Post a Comment

Previous Post Next Post