കേരളത്തിലെ വൈദ്യുതി നിലയങ്ങൾ

കേരളത്തിലെ വൈദ്യുതി നിലയങ്ങൾ
വേറിട്ട വസ്തുതകൾ 

■ 1900-ത്തിലാണ്‌ കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിക്ക്‌ കണ്ണന്‍ ദേവന്‍ കമ്പനി തുടക്കമിട്ടത്‌. താപവൈദ്യുതി നിലയമായിരുന്നു അത്. 200 KW ആയിരുന്നു സ്ഥാപിത ഉത്പാദനശേഷി. പിന്നെയത് 1900 KW ആയി വർധിപ്പിച്ചു. മൂന്നാറിനപ്പുറം ഈ പദ്ധിതിയുടെ പ്രയോജനം ആർക്കും ലഭിച്ചില്ല. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ വൈദ്യുതി ഉല്പാദിപ്പിക്കുവാൻ വേണ്ടി ശ്രമം തുടങ്ങിയത്. 1925 ല്‍ പളളിവാസല്‍ പദ്ധതിക്ക് രൂപം കൊടുത്തു.

■ തിരുവനന്തപുരത്ത് പവര്‍ ഹൗസിന്റെ പണിക്ക് തുടക്കം കുറിച്ചത് 1928 മാര്‍ച്ച് 17-ന്. ഓയില്‍ ഉപയോഗിച്ചായിരുന്നു വൈദ്യുതി ഉത്പാദനം. 1929 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയായി.

■ 1929 മാര്‍ച്ച് 8 മുതല്‍ തിരുവനന്തപുരത്ത് വൈദ്യുതി വിതരണം ആരംഭിച്ചു.

■ 1932 മുതല്‍ കോട്ടയത്ത് വൈദ്യുതി വിതരണം ആരംഭിച്ചു.

■ 1936 ൽ കൊച്ചിയിൽ സി.ആർ.ഇയ്യുണ്ണി, ഇ.ഇക്കണ്ട വാരിയർ, ഡോ.എ.ആർ.മേനോൻ, സി.കുട്ടൻ നായർ എന്നിവരുടെ  നേതൃത്വത്തിൽ വൈദ്യുതി സമരം. വൈദ്യുതി സ്വകാര്യവത്ക്കരിച്ചതിനെതിരായിരുന്നു സമരം. ആർ.കെ.ഷൺമുഖം ചെട്ടിയായിരുന്നു ദിവാൻ.

■ 1940-ലാണ്‌ പള്ളിവാസല്‍ പദ്ധതി പൂര്‍ത്തിയായത്‌. പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയിലാണ്‌ ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്‌.

■ പള്ളിവാസല്‍ പദ്ധതിയില്‍നിന്ന്‌ ഉപയോഗം കഴിഞ്ഞ്‌ പുറത്തേക്കൊഴുകുന്ന വെള്ളവും മുതിരപ്പുഴയിലെ വെള്ളവും ഉപയോഗിച്ചാണ്‌ ചെങ്കുളം ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്‌.

■ 1957 മാര്‍ച്ച്‌ ആറിനാണ്‌ പെരിങ്ങല്‍ക്കുത്ത്‌ ഇടതുകര ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്‌. ചാലക്കുടിപ്പുഴയിലാണ്‌ അണക്കെട്ട്‌ സ്ഥിതിചെയ്യുന്നത്‌.

■ 1957 മാർച്ച് 31ന് കെ.എസ്.ഇ.ബി സ്ഥാപിതമായി. കെ.ശ്രീധരൻ നായർ ആയിരുന്നു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആദ്യത്തെ ചെയർമാൻ.

■ ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്‌ 1966, ഏപ്രില്‍ 18നാണ്‌. പമ്പാനദിയിലും കക്കിനദിയിലുമാണ്‌ ജലസംഭരണികൾ സ്ഥിതിചെയ്യുന്നത്‌. ശബരിഗിരി പ്രോജക്ട് സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. 28 ഓഗസ്റ്റ് 1967 ന് ശബരിഗിരി പദ്ധിതി രാഷ്ട്രത്തിന്.

■ പമ്പാനദിയിൽ സ്ഥിതിചെയ്യുന്ന കക്കാട് ജലവൈദ്യുത പദ്ധിതിയും പത്തനംതിട്ടയിലാണ്.

■ മലബാര്‍ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി. 1972 ആഗസ്ത്‌ 11 ന്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഈ പദ്ധിതി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നദിയിലാണ്.

■ 1976 ന് ഇടുക്കി പദ്ധിതിയിൽ നിന്നും മൂലമറ്റത്ത് വൈദ്യുതോല്പാദനം ആരംഭിച്ചു.

■ കല്ലട ജലസേചന പദ്ധിതിയിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കല്ലട ജലവൈദ്യുതി പ്രവർത്തനം ആരംഭിച്ചത് 1994 ജനുവരി അഞ്ചിനാണ്.

■ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധിതി ഇടുക്കിയിലാണ്. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ഡാം ഈ പദ്ധിതിക്കുവേണ്ടി ചെറുതോണി നദിയിൽ നിർമിച്ചിട്ടുള്ളതാണ്. 1976 ഫെബ്രുവരി 12ന് ഇവിടെ ഉത്പാദനം ആരംഭിച്ചു. 780 മെഗാവാട്ടായിരുന്നു സ്ഥാപിത ഉത്പാദനശേഷി. ഭൂമിക്കടിയിലെ പവര്‍ഹൗസാണ്‌ ഇടുക്കി പദ്ധിതിയുടെ പ്രത്യേകത.

■ കേരളത്തിലെ സ്വകാര്യ ജലവൈദ്യുത പദ്ധിതികൾ മണിയാർ, കുത്തുങ്കൽ. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ പദ്ധിതിയാണ് കുത്തുങ്കൽ. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിൽ പന്നിയാർ പുഴയിലാണ് പദ്ധിതി. പത്തനംതിട്ട ജില്ലയിലാണ് മണിയാർ ജലവൈദ്യുത പദ്ധിതി.

■ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ സംരംഭം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് പ്രവർത്തനമാരംഭിച്ചു (7 നവംബർ 1995).

■ പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധിതി 1996 ജൂൺ അഞ്ചിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്‌.

■ നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബ്രഹ്മപുരം താപവൈദ്യുതനിലയം പ്രവർത്തനം ആരംഭിച്ചത്‌ 1997 ജൂണ്‍ അഞ്ചിനാണ്‌. കോഴിക്കോട് ഡീസല്‍ പവര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്‌ 1999 ജൂണ്‍ 12 നാണ്‌. കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതനിലയം.

■ കോഴിക്കോട് നല്ലളത്ത് താപ വൈദ്യുതനിലയം പ്രവർത്തനമാരംഭിച്ചു (18 മാർച്ച് 1998).

■ കായംകുളം എന്‍.ടി.പി.സി. താപനിലയം 1999 ജനുവരി 17 നാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. രാജീവ് ഗാന്ധി കംബൈൻഡ്‌ സൈക്കിൾ പവര്‍ പ്രോജക്ട് എന്നാണ് പേര്. നാഫ്ത ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന നിലയത്തിന്റെ സ്ഥാപിത ശേഷി 350 മെഗാവാട്ടാണ്‌.

■ ഇടുക്കി ജില്ലയിലെ മാങ്കുളമാണ് ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയ ഗ്രാമപ്പഞ്ചായത്. 2004ൽ പദ്ധിതി പ്രവർത്തനം തുടങ്ങി.

■ ചൈനീസ് സഹായത്തോടെ പൂർത്തിയാക്കിയ കേരളത്തിലെ ജലവൈദ്യുത പദ്ധിതികളാണ് ഉറുമി ഒന്ന്, രണ്ട് പദ്ധിതികൾ. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലാണിവ. 2004 ജനുവരിയിൽ കമ്മീഷൻ ചെയ്തു.

■ ഇന്ത്യയിലെ ആദ്യത്തെ ടൈഡൽ പവർ സ്റ്റേഷൻ വിഴിഞ്ഞതാണ് (തിരുവനന്തപുരം).

■ വൈദ്യുതി ഉത്പാദനാർത്ഥം കേരളം കൽക്കരി കമ്പനി തുടങ്ങിയത് ഒറീസയിലെ ബൈതരണിയിൽ (2008 ഏപ്രിലിൽ).

■ കേരളത്തിലെ വൈദ്യുതി ഉത്പാദനത്തിന്റെ 69 ശതമാനം ജലവൈദ്യുതിയാണ്. ദേശീയതലത്തിൽ ഇത് 30 ശതമാനത്തോളം മാത്രമാണ്.

ഒരുമ (ORUMA): സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കെ.എസ്.ഇ.ബി രൂപപ്പെടുത്തിയ ബില്ലിങ് സംവിധാനമാണ് ഒരുമ. Open Resource and Utility Management Application എന്നതാണ് മുഴുവൻ രൂപം. ഇതിന്റെ ഉദ്‌ഘാടനം 2008 മാർച്ചിലായിരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

■ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി ജലവൈദ്യുത പദ്ധതി

■ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധിതി - പള്ളിവാസൽ ജലവൈദ്യുത പദ്ധതി (1940)

■ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി - ചെങ്കുളം ജലവൈദ്യുത പദ്ധതി (1954)

■ കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം - കായംകുളം

■ കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി - മണിയാർ ജലവൈദ്യുത പദ്ധതി

■ കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി - ബ്രഹ്മപുരം 

■ കേരളത്തിലെ രണ്ടാമത്തെ ഡീസൽ പവർ പ്ലാന്റ് - നല്ലളം

■ കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസൽ പവർ പ്ലാൻറ് - നല്ലളം (കോഴിക്കോട്)

■ മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി

■ മലബാറിലെ ഏക ജലവൈദ്യുത പദ്ധതി - കുറ്റ്യാടി

■ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് - മൂഴിയാര്‍

■ കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി - മീൻവല്ലം പദ്ധതി, തൂതപ്പുഴ (പാലക്കാട്)

■ ഏഷ്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി - ഇടുക്കി ജലവൈദ്യുത പദ്ധതി

■ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് സഹായിച്ച രാജ്യം - കാനഡ

■ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി - പെരിയാർ

■ കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല - ഇടുക്കി

■ പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് - ചാലക്കുടിപ്പുഴ

■ ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയം - മൂലമറ്റം പവർ ഹൗസ്

■ കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം - കഞ്ചിക്കോട് കാറ്റാടിപ്പാടം (പാലക്കാട്)

കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ
പദ്ധതി നദി വര്‍ഷം



പള്ളിവാസല്‍ മുതിരപ്പുഴയാര്‍ 1940
ചെങ്കുളം മുതിരപ്പുഴയാർ 1954
പെരിങ്ങൽ ക്കുത്ത് ചാലക്കുടിപ്പുഴ 1957
നേര്യമംഗലം പെരിയാര്‍ 1961
പന്നിയാര്‍ പന്നിയാര്‍ 1963
ശബരിഗിരി പമ്പാനദി 1965
ഷോളയാര്‍ ചാലക്കുടിപ്പുഴ 1966
കുറ്റ്യാടി കുറ്റ്യാടിപ്പുഴ 1972
ഇടുക്കി പെരിയാര്‍ 1976
ഇടമലയാര്‍ ഇടമലയാര്‍ 1987
കല്ലട കല്ലടയാര്‍ 1994
മണിയാര്‍ പമ്പാനദി 1995
ലോവര്‍ പെരിയാര്‍ പെരിയാര്‍ 1997
കക്കാട് സീതത്തോട് 1999
ചെറുകിട ജലവൈദ്യുത പദ്ധതികൾ
മണിയാർ (CPP)പത്തനംതിട്ട
കുത്തുങ്കൽ (CPP)ഇടുക്കി
മാങ്കുളം (CPP)ഇടുക്കി
കല്ലാർ (CPP)ഇടുക്കി
പേപ്പാറ തിരുവനന്തപുരം
ലോവർ മീൻമുട്ടിതിരുവനന്തപുരം
കല്ലട കൊല്ലം
റാന്നിപത്തനംതിട്ട 
പെരുംതേനരുവിപത്തനംതിട്ട
മാട്ടുപ്പെട്ടി ഇടുക്കി
മലങ്കര ഇടുക്കി
വെള്ളത്തൂവൽഇടുക്കി
ചിമ്മിനിതൃശൂർ
പീച്ചിതൃശൂർ 
മലമ്പുഴപാലക്കാട് 
ആഢ്യൻപാറമലപ്പുറം
കുറ്റ്യാടി ടെയിൽ റേയ്സ്കോഴിക്കോട് 
കക്കയം(കുറ്റ്യാടി)കോഴിക്കോട് 
ചെമ്പുകടവ് - 1കോഴിക്കോട്
ചെമ്പുകടവ് - 2കോഴിക്കോട്
ഉറുമി -1കോഴിക്കോട്
ഉറുമി -2കോഴിക്കോട്
പൂഴിത്തോട്കോഴിക്കോട് 
വിലങ്ങാട്കോഴിക്കോട് 
ബാരാപ്പോൾകണ്ണൂർ

കേരളത്തിലെ താപവൈദ്യുത നിലയങ്ങൾ
താപനിലയം ഇന്ധനം
കായംകുളം (ആലപ്പുഴ) നാഫ്ത
ചീമേനി (കാസർഗോഡ്) പ്രകൃതി വാതകം
ബ്രഹ്മപുരം (എറണാകുളം) ഡീസൽ
നല്ലളം (കോഴിക്കോട്) ഡീസൽ
ബി‌എസ്‌ഇഎസ് (എറണാകുളം) പ്രകൃതി വാതകം

കേരളത്തിലെ കാറ്റാടി വൈദ്യുത നിലയങ്ങൾ
കാറ്റാടി യന്ത്രങ്ങൾ ജില്ല 
കഞ്ചിക്കോട് കാറ്റാടിപ്പാടം പാലക്കാട്
രാമക്കല്മേട് ഇടുക്കി
അഗളി, അട്ടപ്പാടി പാലക്കാട്

കേരളത്തിലെ സൗരോർജ്ജ വൈദ്യുത നിലയങ്ങൾ
സൗരോർജ്ജ പദ്ധതികൾ
കാസർഗോഡ് സോളാർ പവർ പദ്ധതി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
കഞ്ചിക്കോട് സൗരോർജ്ജ പദ്ധതി
എടയാർ (എറണാകുളം)
കൊല്ലങ്കോട് 
ബാരാപ്പോൾ 
മൂവാറ്റുപുഴ
പോത്തൻകോട്
ഹിൻഡാൽകോ 
അനെർട്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് 

Post a Comment

Previous Post Next Post