ഫോട്ടോ ഇലക്ട്രിക് പ്രഭാവം

പ്രകാശവൈദ്യുത പ്രഭാവം (Photoelectric Effect in Malayalam)

പ്രകാശരശ്മികൾ, അൾട്രാ വയലറ്റ് കിരണങ്ങൾ, ഗാമാകിരണങ്ങൾ എന്നിവ സോഡിയം, പൊട്ടാസ്യം, സിങ്ക്, ലിഥിയം തുടങ്ങിയ ലോഹങ്ങളിൽ പതിച്ചാൽ ഉടനെ അവയിൽനിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്നു. ഇതാണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം (പ്രകാശവൈദ്യുത പ്രഭാവം). ഹെൻറിച്ച് ഹെർട്സ് ആണ് ഈ പ്രതിഭാസം കണ്ടുപിടിച്ചത്. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാണ് 1921 ൽ ആൽബർട്ട് ഐൻസ്റ്റീന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കിട്ടിയത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത് - ഹെൻറിച്ച് ഹെർട്സ്

2. സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം - ഫോട്ടോ ഇലക്ട്രിക് പ്രഭാവം

3. വൈദ്യുതകാന്തിക തരംഗങ്ങൾ പതിക്കുമ്പോൾ ഇലക്ട്രോണുകൾ പുറത്തുവിടുന്ന പ്രതിഭാസം - പ്രകാശവൈദ്യുത പ്രഭാവം

4. ഉൽസർജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം പതിക്കുന്ന തരംഗങ്ങളുടെ ആവൃത്തിക്കു നേർ അനുപാതത്തിലും തരംഗദൈർഘ്യത്തിന്റെ വിപരീത അനുപാതത്തിലും ആയിരിക്കും എന്ന് പറയുന്ന പ്രതിഭാസം ഏത് - പ്രകാശവൈദ്യുത പ്രഭാവം

5. സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം - പ്രകാശവൈദ്യുത പ്രഭാവം

6. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ

7. പ്രകാശവൈദ്യുത പ്രഭാവവും വിശിഷ്ടാപേശികതാ സിദ്ധാന്തവും വിശദീകരിക്കുന്ന നാലു പ്രബന്ധങ്ങൾ ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ച വർഷം - 1905

8. പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് 1921-ലെ ഭൗതികശാസ്ത്ര നോബലിന് അർഹനായത് - ആൽബർട്ട് ഐൻസ്റ്റീൻ

9. പ്രകാശത്തിന്റെ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന് വിശദീകരിക്കാൻ സാധിക്കാത്ത പ്രകാശ പ്രതിഭാസം - ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്

Post a Comment

Previous Post Next Post