പ്രകാശത്തിന്റെ സ്വഭാവം

പ്രകാശത്തിന്റെ സ്വഭാവം (Nature of Light)

1. ഇന്റർഫെറൻസ് എന്നാൽ എന്ത്? - തരംഗങ്ങളുടെ അതിവ്യാപനം മൂലം പ്രകാശത്തിന്റെ തീവ്രതയിലുണ്ടാകുന്ന വ്യത്യാസം

2. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം അവതരിപ്പിച്ചതാര്‌? - ക്രിസ്ത്യൻ ഹെഗൻസ്

3. ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം ഏറ്റവും കൂടുതലാണെന്ന്‌ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്‌? - ഫുക്കോള്‍ട്ട്‌

4. ബ്രൂസ്റ്റർ നിയമം അനുസരിച്ച്‌ ധ്രുവീകരണ കോണ്‍ എന്തിനെ ആശ്രയിച്ചിരിക്കുന്നു? - പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തെ

5. കണിക സിദ്ധാന്തത്തിന്‌ ഏതു പ്രതിഭാസമാണ്‌ വിശദീകരിക്കാന്‍ കഴിയാത്തത്‌? - പ്രകാശത്തിന്റെ കളര്‍ വിഷന്‍

6. സോപ്പ്‌ കുമിളയിലും വെള്ളത്തിലുള്ള എണ്ണയുടെ പാളിയിലും കാണുന്ന മനോഹരവർണ്ണങ്ങൾക്ക് കാരണമെന്ത്? - ഇന്റർഫെറൻസ്

7. വൈദ്യുതകാന്തിക തരംഗ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞനാര്‌? - മാക്സ്‌വെല്‍

8. വൈദ്യുതകാന്തിക തരംഗ സിദ്ധാന്തം സ്ഥിരീകരിച്ച ശാസ്ത്രജ്ഞനാര്‌? - ഹെൻറിച്ച് ഹെർട്സ്

9. ഫോട്ടോഇലക്ട്രിക്‌ പ്രഭാവം കണ്ടുപിടിച്ചതാര്? - ഹെൻറിച്ച് ഹെർട്സ്

10. വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ ഇടുങ്ങിയ ഭാഗം ഏത്? - ദൃശ്യപ്രകാശം

11. ഫോട്ടോണിന്റെ സ്വഭാവം വിശദീകരിച്ചതാര്‌? - ഐന്‍സ്റ്റീന്‍

12. ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം എത്ര? - 3 x 108 m/sec

13. സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമെന്ത്‌? - ഡിഫ്രാക്ഷന്‍

14. വൈദ്യുതകാന്തിക തരംഗത്തിന്റെ സംചരണദിശയ്ക്കും ധ്രുവീകരണതലത്തിനും ഇടയിലുള്ള കോണ്‍ എത്ര? - 0°

15. ഒരു നിശ്ചിത ഊർജ്ജവും ഒരു പ്രത്യേക തരംഗദൈര്‍ഘ്യവുമുള്ള വൈദ്യുതകാന്തിക തരംഗത്തിന്റെ ഒരു യൂണിറ്റിന്റെ പേരെന്ത്‌? - ഫോട്ടോണ്‍

16. ഒരു ഫോട്ടോണിന്റെ ഊർജ്ജം എന്തിന്‌ ആനുപാതികുമാണ്‌? - ആവൃത്തി

17. നിഴലിന്റെ വക്കുകള്‍ ക്രമരഹിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? - ഡിഫ്രാക്ഷന്‍

18. പ്രകാശത്തെ പ്ളെയിന്‍ പോളറൈസേഷന്‌ (ഋജുവായ ധ്രുവീകരണം) വേണ്ട ഉപകരണമേത്‌? - നിക്കോള്‍ പ്രിസം

19. പ്രകാശ വലയങ്ങളുടേയും ഇരുണ്ട വലയങ്ങളുടേയും അരികിന്റെ വീതി വൃത്യാസമുള്ളതാണോ? - അല്ല. രണ്ടരികിന്റേയും വീതി ഒരു പോലെയാണ്‌

20. ഒരു ക്രിസ്റ്റലിന്റെ ക്രിട്ടിക്കല്‍ ആംഗിള്‍ 45° ആണെങ്കില്‍ പോളറൈസിംഗ്‌ ആംഗിള്‍ എത്ര? Tan (1/2)

21. എന്തുകൊണ്ടാണ്‌ പ്രകാശ തരംഗം പോളറൈസ്‌ ചെയ്യാന്‍ സാധിക്കുന്നത്‌? - അവ അനുപ്രസ്ഥതരംഗങ്ങളായതുകൊണ്ട്‌

22. പോളറൈസേഷനില്‍ നിന്നും പ്രകാശത്തിന്റെ ഏതു സ്വഭാവമാണ്‌ വൃക്തമാകുന്നത്‌? - പ്രകാശത്തിന്റെ അനുപ്രസ്ഥ സ്വഭാവം

23. പ്രകാശം തരംഗം എന്നാല്‍ എന്ത്‌? - വൈദ്യുത കാന്തിക സ്വഭാവമുള്ള ഊർജ്ജരൂപമാണ്‌ പ്രകാശം തരംഗം

24. പ്രകാശകിരണത്തിന്റെ സംചരണത്തില്‍ മാന്യം ധ്രുവീകരണതലത്തിന്റേയും ഇടയിലുള്ള കോണ്‍ എത്ര? - 90°

25. പ്രകാശം ഗ്ലാസ്സിലേതിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്നത്‌ വായുവിലാണ്‌ എന്ന്‌ വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ്‌? - പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം

26. ഹെഗന്‍സിന്റെ തരംഗ സിദ്ധാന്തം ഉപയോഗിച്ച് വിശദീകരിക്കാൻ കഴിയാത്ത പ്രകാശത്തിന്റെ പ്രതിഭാസം ഏതാണ്? - സ്പെക്ട്രത്തിന്റെ സ്രോതസ്സ്

27. ഒരു ചുവന്ന രശ്മി ഉപയോഗിച്ച് ഡിഫ്രാക്ഷൻ പാറ്റേൺ നിർമ്മിക്കാം. ചുവപ്പിനു പകരം നീല രശ്മി ഉപയോഗിച്ചാൽ ഡിഫ്രാക്ഷൻ പാറ്റേണിൽ എന്തുമാറ്റം ഉണ്ടാകും? - ഡിഫ്രാക്ഷൻ ബാൻഡ് ഇടുങ്ങിവരുകയും അവ ഒരുമിച്ച് കൂടുകയും ചെയ്യുന്നു

28. റിഫ്രാക്ഷനും ഡിഫ്രാക്ഷനും പ്രകാശത്തിന്റെ ഏതു സ്വഭാവമാണ് കാണിക്കുന്നത്? - തരംഗ സ്വഭാവം

Post a Comment

Previous Post Next Post