നോബൽ സമ്മാനം

നോബൽ സമ്മാനം (Nobel Prize)

മനുഷ്യനന്മയ്ക്കുവേണ്ടി സംഭാവനകൾ നൽകിയവർക്ക് ഓരോ വർഷവും നൽകുന്ന പുരസ്‌കാരമാണ് നോബൽ പുരസ്‌കാരം. സ്വീഡിഷ് രസതന്ത്രജ്ഞനായ ആൽഫ്രഡ്‌ ബർണാഡ് നോബൽ ആണ് നോബൽ സമ്മാനത്തിന്റെ സ്ഥാപകൻ. ഡൈനമൈറ്റ് എന്ന വിനാശകാരിയായ കണ്ടുപിടുത്തത്തിലൂടെ ലോകപ്രശസ്തനായ ശാസ്ത്രജ്ഞനാണ് ആൽഫ്രഡ്‌ നോബൽ. അദ്ദേഹം തന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് നോബൽ പുരസ്‌കാരം ഏർപ്പെടുത്താൻ 1895ൽ വിൽപത്രം വ്യവസ്ഥ ചെയ്തു. 1896ൽ നോബൽ അന്തരിച്ചു. നോബൽ സ്വപ്‌നം കണ്ട 'നോബൽ ഫൗണ്ടേഷൻ' 1900ൽ നിലവിൽ വന്നു. തൊട്ടടുത്ത വർഷം 1901ൽ ആദ്യ പുരസ്‌കാരം നൽകുകയും ചെയ്തു. ആൽഫ്രഡ്‌ നോബൽ അഞ്ച് വിഷയങ്ങളിലാണ് നോബൽ സമ്മാനം ഏർപ്പെടുത്താൻ വിൽപത്രത്തിൽ വ്യവസ്ഥ ചെയ്തത്. എന്നാൽ വിൽപത്രത്തിൽ ഇല്ലാത്ത സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം നൽകി തുടങ്ങിയത് 1969 മുതലാണ്. ബാങ്ക് ഓഫ് സ്വീഡന്റെ 300-ാം വാർഷികത്തോടനുബന്ധിച്ച് ആൽഫ്രഡ്‌ നോബലിനോടുള്ള ആദരസൂചകമായി നോബൽ പുരസ്‌കാരങ്ങളിൽ സാമ്പത്തികശാസ്ത്രം കൂടി ഉൾപ്പെടുത്തി. ഊർജ്ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സമാധാനം, സാഹിത്യം, സാമ്പത്തികശാസ്ത്രം എന്നീ ശാഖകളിൽ പ്രവർത്തിച്ചു വിശ്വപ്രശസ്തമായ ഖ്യാതി നേടിയ ആളുകൾക്കാണ് നോബൽ പ്രൈസ് നൽകുന്നത്. സമാധാനത്തിനുള്ള സമ്മാനമൊഴിച്ച് മറ്റ് സമ്മാനങ്ങളെല്ലാം നോബലിന്റെ ചരമദിനമായ ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ വച്ചാണ് നൽകിവരുന്നത്. എന്നാൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിവരുന്നത് ഒസ്ലോവിൽ വച്ചാണ്. റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസസ് (ഭൗതികശാസ്‌ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം), കരോലിൻ ഇൻസ്റ്റിറ്റ്യൂട്ട് (വൈദ്യശാസ്ത്രം), സ്വീഡിഷ് അക്കാദമി (സാഹിത്യം), നോർവീജിയൻ പാർലമെന്റ് നിശ്ചയിക്കുന്ന അഞ്ച് അംഗ സമിതി (സമാധാനം) എന്നിവരാണ് നോബൽ സമ്മാനം നേടാൻ അർഹതയുള്ളവരെ തിരഞ്ഞെടുക്കുന്നത്. നോബൽ പതക്കത്തിനും പ്രശസ്തിപത്രത്തിനും പുറമേ 10 ദശലക്ഷം സ്വീഡിഷ് ക്രോണ സമ്മാനത്തുകയും ജേതാവിന് ലഭിക്കുന്നു.

നോബൽ പ്രൈസ് 2022 

സമാധാനം: അലിസ് ബിയാലിയാട്സ്‌കി (ബെലാറൂസ്), മെമ്മോറിയല്‍ (റഷ്യന്‍ മനുഷ്യാവകാശ സംഘടന), സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രൈൻ സംഘടന)

വൈദ്യശാസ്ത്രം: പ്രൊഫ. സ്വാന്റെ പാബോ (സ്വീഡിഷ് ജനിതകശാസ്ത്രജ്ഞൻ)

രസതന്ത്രം: കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ്

ഭൗതികശാസ്ത്രം: അലൻ ആസ്പെ, ജോൺ ക്ലോസെർ, ആന്റൺ സെലിംഗർ

സാമ്പത്തിക ശാസ്ത്രം: ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് 

സാഹിത്യം: ആനി എർണാക്‌സ് (ഫ്രഞ്ച് എഴുത്തുകാരി)

നോബൽ പ്രൈസ് 2021

സമാധാനം: ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും, റഷ്യൻ വംശജനായ ദിമിത്രി മുറദോവുമാണ് 2021 ലെ സമാധാന പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്കാരം ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന്.

വൈദ്യശാസ്ത്രം: 2021ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്.  ഡേവിഡ് ജൂലിയസ്,  ആ‍ര്‍ഡേം പാറ്റ്പുടെയ്ന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്കാരം ശരീരോഷ്മാവിലെയും സ്പര്‍ശനത്തിലെയും കണ്ടെത്തലിന്.

രസതന്ത്രം: 2021-ലെ രസതന്ത്ര  നോബൽ സമ്മാനം ജർമൻ ശാസ്ത്രജ്ഞൻ ബഞ്ചമിൻ ലിസ്റ്റിനും, അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞൻ ഡേവിഡ് മക് മില്ലനും ലഭിച്ചു. പുരസ്‌കാരം പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന  നൂതന രീതി കണ്ടെത്തിയതിന്.

ഭൗതികശാസ്ത്രം: 2021-ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞനും ജപ്പാൻ വംശജനുമായ സ്യൂകുരോ മനാബെയ്ക്കും, ജർമനിയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെൽമാനും, ഇറ്റലിയിലെ ശാസ്ത്രജ്ഞനായ ജ്യോർജിയോ പാരിസിക്കും ലഭിച്ചു. സങ്കീർണ്ണമായ വ്യവസ്ഥകളെ പറ്റി പഠിച്ചതിന് മൂന്നു പേർക്കും പുരസ്‌കാരം പങ്കു വെക്കപ്പെടുകയാണ് ഉണ്ടായത്.

സാമ്പത്തിക ശാസ്ത്രം: 2021ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം ഡേവിഡ് കാർഡിന് തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയ്ക്ക് നൽകിയ സംഭവനയ്ക്കും ജോഷ്വാ ആംഗ്രിസ്റ്റ് & ഗൈഡോ ഇംബെൻസ് എന്നിവർക്ക് ബന്ധങ്ങളുടെ വിശകലനത്തിനുള്ള പഠനത്തിനുമായി പുരസ്‌കാരം പങ്കു വെക്കപ്പെട്ടു.

സാഹിത്യം: 2021ലെ സാഹിത്യ നോബൽ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാക്ക് ഗുര്‍ണയ്ക്ക് ലഭിച്ചു. കൊളോണിയസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലമയിലും ആര്‍ദ്രവുമായ അനുഭാവ സമ്പത്താണ് പുരസ്‌കാരം നേടിക്കൊടുക്കാൻ കാരണമായത്.

നോബൽ പ്രൈസ് 2020 

രസതന്ത്രം: രസതന്ത്ര പുരസ്‌കാരം ഇമ്മാനുവൽ ഷാപെന്റിയർ (ഫ്രാൻസ്), ജെന്നിഫർ ഡോഡ്‌ന (അമേരിക്ക) എന്നിവക്കു ലഭിച്ചു. ജിനോം എഡിറ്റിങ്ങിലെ 'ക്രിസ്‌പർ കാസ് 9' സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് നൊബേലിന് അർഹരാക്കിയത്.

ഭൗതികശാസ്ത്രം: റോജർ പെൻറോസ്, റെയ്‌നാഡ് ഗെൻസൽ, ആൻഡ്രിയ ഗ്രെസ് എന്നിവർക്കാണ് ഭൗതികശാസ്ത്ര നൊബേൽ. തമോഗർത്ത ഗവേഷണത്തിലെ സംഭവനകൾക്കാണ് പുരസ്‌കാരം.

വൈദ്യശാസ്ത്രം: വൈദ്യശാസ്ത്രത്തിലെ നൊബേലിന് ഹാർവി ജെ.ആൾട്ടർ, ചാൾസ് എം.റൈസ് (അമേരിക്ക), മൈക്കൽ ഹാട്ടൻ (ബ്രിട്ടൺ) എന്നിവർ അർഹരായി. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം.

സാമ്പത്തികശാസ്ത്രം: പോൾ ആർ. മിൽഗ്രം, റോബർട്ട് ബി.വിൽസൻ എന്നീ അമേരിക്കൻ സാമ്പത്തികവിദഗ്ദർ 2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നൊബേൽ പുരസ്‌കാരത്തിന് അർഹരായി.

സമാധാനം: ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യപദ്ധതിക്കാണ് (WFP) സമാധാന നൊബേൽ ലഭിച്ചത്. യുദ്ധം, സംഘർഷം, രോഗങ്ങൾ തുടങ്ങിയവ കാരണം ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷയ്ക്കായി നടത്തുന്ന ശ്രമങ്ങളാണ് WFP-ക്ക് ഈ പുരസ്‌കാരം നേടിക്കൊടുത്തത്.

സാഹിത്യം: 2020 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം അമേരിക്കൻ കവി ലൂയി എലിസബത്ത് ഗ്ലിക്ക് സ്വന്തമാക്കി. 12 കവിതാ സമാഹാരങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

PSC ചോദ്യങ്ങൾ 

1. നോബൽ പുരസ്‌കാരം ഏർപ്പെടുത്തിയ ശാസ്ത്രജ്ഞൻ - ആൽഫ്രഡ്‌ നോബൽ

2. നോബൽ പുരസ്‌കാരം ഏർപ്പെടുത്താൻ ആൽഫ്രഡ്‌ നോബൽ തന്റെ വിൽപത്രപ്രകാരം വ്യവസ്ഥ ചെയ്‌ത വർഷം - 1895 

3. ആൽഫ്രഡ്‌ നോബൽ അന്തരിച്ച വർഷം - 1896 

4. ആൽഫ്രഡ്‌ നോബലിനെ പ്രസിദ്ധനാക്കിയ കണ്ടുപിടുത്തം - ഡൈനാമൈറ്റ് 

5. ഏതു വർഷമാണ് ആദ്യമായി നോബൽ പുരസ്‌കാരം നൽകിയത് - 1901ൽ 

6. എത്ര വിഷയങ്ങളിലാണ് നോബൽ നൽകുന്നത് - 6 വിഷയങ്ങളിൽ

7. സംഘടനകൾക്ക് ലഭിക്കാൻ അർഹതയുള്ള നോബൽ സമ്മാനം - സമാധാന നോബൽ 

8. ഏറ്റവും കുറച്ച് പ്രാവശ്യം പങ്കിടപ്പെട്ടത് ഏത് വിഷയത്തിലെ സമ്മാനമാണ് - സാഹിത്യം

9. നോബൽ സമ്മാനങ്ങളിൽ ഒന്നു മാത്രം ആൽഫ്രഡ്‌ നോബൽ ഏർപ്പെടുത്തിയതല്ല. ഏതാണത് - സാമ്പത്തികശാസ്ത്രം

10. സാമ്പത്തികശാസ്ത്രത്തിൽ ആദ്യമായി നോബൽ നൽകിയ വർഷം - 1969

11. സാമ്പത്തികശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം ഏർപ്പെടുത്തിയ സ്ഥാപനം - സ്വെറിഗ്‌സ്‌ റിക്സ്ബാങ്ക്‌

12. സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം നൽകാൻ സ്വെറിഗ്‌സ്‌ റിക്സ്ബാങ്ക്‌ വ്യവസ്ഥ ചെയ്‌ത വർഷം - 1968

13. സാമ്പത്തികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്റെ ഔദ്യോഗിക നാമം - Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel

14. ഏതു മാസമാണ് നോബൽ സമ്മാനം പ്രഖ്യാപിക്കുന്നത് - ഒക്ടോബർ 

15. നോബൽ സമ്മാനം വിതരണം ചെയ്യുന്ന ദിവസം - ഡിസംബർ 10 (അന്നാണ് ആൽഫ്രഡ്‌ നോബലിന്റെ ചരമദിനം)

16. സമാധാനം ഒഴികെയുള്ള വിഷയങ്ങളിലെ ജേതാക്കൾക്ക് പുരസ്‌കാരം നൽകുന്നതാര് - സ്വീഡനിലെ രാജാവ്

17. ഒരു വിഷയത്തിൽ പരമാവധി എത്ര പേർക്കാണ് പുരസ്‌കാരം നൽകുക - മൂന്നു പേർക്ക്

18. നോബൽ സമ്മാനം പരമാവധി മൂന്നുപേർക്ക് പങ്കിടാമെങ്കിലും ഇതുവരെ അപ്രകാരം സംഭവിച്ചിട്ടില്ലാത്ത വിഷയം - സാഹിത്യം

19. നോബൽ പുരസ്‌കാരത്തിന് അർഹയായ ആദ്യ വനിത - മേരി ക്യൂറി (1903ൽ ഭൗതികശാസ്ത്രം, റേഡിയോ ആക്റ്റിവിറ്റിയുടെ കണ്ടുപിടുത്തത്തിന്)

20. രണ്ടു വിഷയങ്ങളിൽ ആദ്യമായി നോബൽ പുരസ്‌കാരം നേടിയ വ്യക്തി - മേരി ക്യൂറി

21. രണ്ടു വിഷയങ്ങളിൽ നോബൽ പുരസ്‌കാരം നേടിയ ഏക വനിത - മേരി ക്യൂറി

22. രസതന്ത്രത്തിൽ ആദ്യമായി നോബൽ നേടിയ വനിത - മേരി ക്യൂറി (1911, പൊളോണിയം, റേഡിയം എന്നിങ്ങനെ രണ്ട് മൂലകങ്ങൾ കണ്ടെത്തി)

23. നോബൽ സമ്മാനം നേടിയ ആദ്യ അമേരിക്കൻ വനിത - ജെയ്ൻ ആദംസ്

24. ഒരേ വിഷയത്തിൽ രണ്ടു തവണ നോബൽ നേടിയ ആദ്യ വ്യക്തി - ജോൺ ബർഡീൻ (ഭൗതികശാസ്ത്രം)

25. സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നോബൽ സമ്മാനം വിതരണം ചെയ്യുന്ന നഗരം - സ്റ്റോക്ക്ഹോം (സ്വീഡന്റെ തലസ്ഥാനം)

26. സമാധാന നോബൽ സമ്മാനം വിതരണം ചെയ്യുന്ന നഗരം - ഓസ്‌ലോ (നോർവേയുടെ തലസ്ഥാനം)

27. ആദ്യമായി നോബൽ സമ്മാനം പങ്കിട്ടവർ - ഹെന്റി ഡ്യുനന്റ്, ഫ്രെഡറിക് പാസ്സെ

28. ആദ്യ സമാധാന നോബൽ ജേതാക്കൾ ആരൊക്കെ - ഹെന്റി ഡ്യുനന്റ് (സ്വിറ്റ്സർലൻഡ്), ഫ്രെഡറിക് പാസ്സെ (ഫ്രാൻസ്)

29. ഹെന്റി ഡ്യുനന്റ് സ്ഥാപിച്ച സംഘടന - റെഡ് ക്രോസ് (1863)

30. ഏറ്റവും അധികം തവണ നോബൽ നേടിയ സംഘടന - റെഡ്ക്രോസ് (1917,1944,1963)

31. സമാധാന നോബൽ നേടിയ ആദ്യ വനിത - ബെർത്ത വോൺ സട്ടർ (1905, ബെൽജിയം)

32. സമാധാന നോബൽ നേടിയ ആദ്യ ആഫ്രിക്കൻ വനിത - വംഗാരി മാതായി 

33. സമാധാന നോബൽ സമ്മാനം ലഭിച്ച ഏക ഇന്ത്യൻ വനിത - മദർ തെരേസ 

34. ഏത് സംഘടനയ്ക്കാണ് ആദ്യമായി സമാധാന നോബൽ ലഭിച്ചത് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ലോ (1904)

35. സമാധാന നോബൽ നേടിയ രണ്ടാമത്തെ സംഘടന - പെർമനന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ (1910)

36. സമാധാന നോബൽ ജേതാക്കൾക്ക് പുരസ്‌കാരം നൽകുന്നതാര് - നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ 

37. ഒരേയൊരു നോബൽ സമ്മാനമേ സംഘടനകൾക്കു സമ്മാനിക്കുകയുള്ളു. ഏതാണത് - സമാധാനത്തിനുള്ള നോബൽ 

38. സാഹിത്യ നോബൽ നേടിയ ആദ്യ എഴുത്തുകാരൻ - റെനേ സള്ളി പ്രുധോം (ഫ്രാൻസ്)

39. സാഹിത്യ നോബൽ നേടിയ ആദ്യ വനിത - സെൽമ ലാഗർലോഫ് (1909)

40. സാഹിത്യ നോബൽ നേടിയ ആദ്യ അമേരിക്കൻ വനിത - പേൾ എസ്. ബക്ക് (1938)

41. ആദ്യ വൈദ്യശാസ്ത്ര നോബൽ സ്വന്തമാക്കിയതാര് - എമിൽ വോൺ ബെഹ്‌റിന (ജർമനി)

42. വൈദ്യശാസ്ത്രത്തിൽ നോബൽ നേടിയ ആദ്യ വനിത - ജെർട്ടി തെരേസ കോറി (1947)

43. സാമ്പത്തികശാസ്ത്രത്തിൽ ആദ്യ നോബൽ സ്വന്തമാക്കിയതാര് - റാഗ്നർ ഫ്രിഷ് (നോർവേ), ജാൻ ടിൻബെർഗൻ (നെതർലൻഡ്‌സ്)

44. നോബൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്‌കാര ജേതാക്കളുള്ള വിഷയം - ഭൗതികശാസ്ത്രം 

45. നോബൽ ചരിത്രത്തിൽ ഏറ്റവും കുറച്ച് പുരസ്‌കാര ജേതാക്കളുള്ള വിഷയം - സാമ്പത്തികശാസ്ത്രം

46. സാമ്പത്തിക നോബൽ നേടിയ ആദ്യ വനിത - എലിനോർ ഒസ്ട്രം (2009)

47. ഭൗതികശാസ്ത്രത്തിലെ ആദ്യ നോബൽ നേടിയത് - ഡബ്ള്യു.സി.റോൺജൻ (ജർമനി)

48. റോൺജനെ പ്രസിദ്ധനാക്കിയ കണ്ടുപിടുത്തം - എസ്റേ

49. ഭൗതികശാസ്ത്രത്തിൽ നോബൽ നേടിയ ആദ്യ വനിത - മേരി ക്യൂറി

50. ആദ്യ രസതന്ത്ര നോബൽ ജേതാവ് - ജേക്കബ്‌സ് എച്ച് വാന്റ ഹോഫ് (റഷ്യ)

51. രസതന്ത്രത്തിൽ ആദ്യമായി നോബൽ നേടിയ വനിത - മേരി ക്യൂറി

52. 1976ലെ നോബൽ പുരസ്‌കാരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണത് - എല്ലാ പുരസ്‌കാരങ്ങളും അമേരിക്കക്കാർക്കാണ് ലഭിച്ചത്

53. സ്ഥാനം ഒഴിഞ്ഞശേഷം സമാധാന നോബൽ നേടിയ ഏക അമേരിക്കൻ പ്രസിഡന്റ് ആര് - ജിമ്മി കാർട്ടർ  

54. നോബൽ സമ്മാനം പങ്കിട്ട ആദ്യ ദമ്പതിമാർ - മേരി ക്യൂറി, പിയറി ക്യൂറി (1903)

55. ആദ്യമായി നോബൽ സമ്മാനം പങ്കിട്ട അച്ഛനും മകനും - വില്യം ബ്രാഗ്, ലോറൻസ് ബ്രാഗ് (1915)

56. ജീവിച്ചിരിക്കുന്ന വ്യക്തികളെ മാത്രമേ സാധാരണ നോബൽ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാറുള്ളൂ. എന്നാൽ, മരണാനന്തര ബഹുമതിയായി ആദ്യമായി നോബൽ നൽകിയത് ആർക്കാണ് - എറിക് ആക്‌സൽ കാൾഫെൽറ്റ് (1913)

57. നോബൽ സമ്മാനം നിരസിച്ച ആദ്യ വ്യക്തി - ഴാങ് പോൾ സാർത്ര് (1964, സാഹിത്യം)

58. സാഹിത്യ നോബലിന് അർഹനായ ബ്രിട്ടീഷ് പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ 

59. ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ ലഭിച്ച വർഷം - 1989 

60. ഓങ് സാൻ സൂ ചിക്ക് സമാധാന നോബൽ ലഭിച്ച വർഷം - 1991 

61. ആൽബർട്ട് ഐൻസ്റ്റിന് ഭൗതികശാസ്ത്ര നോബൽ നേടിക്കൊടുത്ത കണ്ടുപിടിത്തം - ഫോട്ടോഇലക്ട്രിക് ഇഫക്റ്റ് 

62. നോബൽ സമ്മാനത്തിന് അർഹനായ ആദ്യ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ - ഡാഗ് ഹാമർഷോൾഡ് (1961)

63. നോബൽ പുരസ്‌കാരവും ഓസ്കറും സ്വന്തമാക്കിയ ഏക സാഹിത്യകാരൻ - ജോർജ് ബർണാഡ് ഷാ

64. നോബൽ, മാഗ്‌സസെ, ഭാരതരത്നം എന്നീ അമൂല്യ ബഹുമതികൾ സ്വന്തമാക്കിയ ഏക വ്യക്തി - മദർ തെരേസ

65. ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് - ലോറൻ ബ്രാഗ് 

66. ഏറ്റവും പ്രായം കൂടിയ നോബൽ ജേതാവ് - ജോൺ ഗുഡ്ഇനഫ്

67. ആയിരക്കണക്കിന് പേറ്റന്റുകൾ സ്വന്തമാക്കിയെങ്കിലും നോബൽ സമ്മാനം ലഭിക്കാത്ത ശാസ്ത്രജ്ഞൻ - തോമസ് ആൽവ എഡിസൺ

68. നോബൽ സമ്മാനത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനും ഒരേ വ്യക്തിയാണ്. ആരാണ് അദ്ദേഹം - രബീന്ദ്രനാഥ ടാഗോർ (സാഹിത്യം, 1913)

69. ശാസ്ത്രവിഷയത്തിൽ നോബൽ നേടിയ ആദ്യ ഏഷ്യക്കാരൻ - സി.വി.രാമൻ (ഭൗതികശാസ്ത്രം, 1930)

70. വൈദ്യശാസ്ത്രത്തിൽ നോബൽ നേടിയ ഇന്ത്യൻ വംശജൻ - ഹർഗോബിന്ദ് ഖുരാന (1968)

71. ഭൗതികശാസ്ത്രത്തിൽ നോബൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ - എസ്.ചന്ദ്രശേഖർ (1983)

72. ഇന്ത്യക്കാരായ അമ്മാവനും അനന്തരവനും നോബൽ സമ്മാനം നേടിയിട്ടുണ്ട്. ആരാണവർ - സി.വി.രാമൻ, എസ്.ചന്ദ്രശേഖർ

73. സാമ്പത്തികശാസ്ത്ര നോബൽ ലഭിച്ച ആദ്യ ഏഷ്യക്കാരൻ - അമർത്യസെൻ (1998)

74. രസതന്ത്രത്തിൽ നോബൽ ലഭിച്ച ഇന്ത്യൻ വംശജൻ - വെങ്കട്ടരാമൻ രാമകൃഷ്ണൻ

75. 2007ൽ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് എന്ന സംഘടനയ്ക്ക് സമാധാന നോബൽ ലഭിച്ചപ്പോൾ അതിന്റെ തലവനായിരുന്ന ഇന്ത്യക്കാരൻ - രാജേന്ദ്ര പച്ചൗരി

76. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് സാഹിത്യ നോബൽ ജേതാവ് - റഡ്യാർഡ് കിപ്ലിങ് (1907)

77. വൈദ്യശാസ്ത്ര നോബൽ ലഭിച്ച, ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷുകാരൻ - റൊണാൾഡ്‌ റോസ് (1902)

78. 2001ലെ സാഹിത്യ നോബലിന് അർഹനായ ഇന്ത്യൻ വംശജനായ നോവലിസ്റ്റ് - വി.എസ്.നയ്പോൾ 

79. ഭാരതരത്ന നേടിയ, ഇന്ത്യൻ പൗരനല്ലാത്ത ഏക സമാധാന നോബൽ ജേതാവ് - നെൽസൺ മണ്ടേല

80. നോബൽ സമ്മാനം ലഭിച്ച ശേഷം ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി - സി.വി.രാമൻ 

81. 2019ൽ സാമ്പത്തിക നോബൽ നേടിയ ഇന്ത്യൻ വംശജൻ - അഭിജിത് ബാനർജി

82. സ്വന്തം രാജ്യത്തെ ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം 1958ലെ സാഹിത്യ നോബൽ സ്വീകരിക്കാൻ കഴിയാതെപോയ റഷ്യൻ സാഹിത്യകാരൻ - ബോറിസ് പാസ്‌റ്റർനാക്ക് 

83. മലാലയ്‌ക്കൊപ്പം 2014ലെ സമാധാന നോബൽ പങ്കിട്ട ഇന്ത്യക്കാരൻ - കൈലാഷ് സത്യാർഥി

84. നോബലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമ്മാനം നേടിയ രാജ്യം - യു.എസ്.എ 

85. ഏറ്റവും കൂടുതൽ നോബൽ സമ്മാനം നേടിയിട്ടുള്ള യൂറോപ്യൻ രാജ്യം - യുണൈറ്റഡ് കിങ്ഡം 

86. ഏറ്റവും കൂടുതൽ നോബൽ സമ്മാനം നേടിയിട്ടുള്ള ഏഷ്യൻ രാജ്യം - ജപ്പാൻ

87. വനിതകൾ ഏറ്റവും കൂടുതൽ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുള്ള വിഷയം - സമാധാനം 

88. വനിതകൾ ഏറ്റവും കുറച്ച് പുരസ്‌കാരം കരസ്ഥമാക്കിയിട്ടുള്ള വിഷയം - സാമ്പത്തികശാസ്ത്രം 

89. ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തി - ലിനസ് പോളിങ് (രസതന്ത്രം (1954), സമാധാനം (1962)

90. പങ്കിടാത്ത രണ്ടു നോബൽ സമ്മാനം നേടിയ ഏക വ്യക്തി - ലിനസ് പോളിങ്

91. നൊബേലും (1925), ഓസ്കറും (1938) നേടിയ ആദ്യ സാഹിത്യകാരൻ - ജോർജ് ബർണാഡ് ഷാ (അയർലൻഡ്)(രണ്ടാമത് - ബോബ് ഡിലൻ)

92. ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവ് - മലാല യൂസഫ് സായ് (17 വയസ്സ്)

93. ഏറ്റവും പ്രായം കൂടിയ നോബൽ സമ്മാന ജേതാവ് - അർതർ അഷ്‌കിൻ (96 വയസ്സ്)

94. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നോബൽ നേടിയ വർഷം - 1969 

95. ആംനെസ്റ്റി ഇന്റർനാഷണലിന് നോബൽ ലഭിച്ച വർഷം - 1977 

96. The United Nations High Commissioner for Refugees (UNHCR) നോബൽ നേടിയ വർഷം - 1954, 1981 

97. International Atomic Energy Agency നോബൽ നേടിയ വർഷം - 2005 

98. ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്ക് സമാധാന നോബൽ നേടിയ വർഷം - 2006 (മുഹമ്മദ് യൂനുസുമായി പങ്കിട്ടു)

99. 2017ൽ സമാധാന നോബലിന് അർഹമായ സംഘടന - ICAN (International Campaign to Abolish Nuclear Weapons)

Post a Comment

Previous Post Next Post