പുലിറ്റ്സർ പുരസ്‌കാരം

പുലിറ്റ്സർ പുരസ്‌കാരം (Pulitzer Prize)

പത്രപ്രവർത്തനം, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്ക് അമേരിക്കയിലെ കൊളംബിയ സർവകലാശാല 1917ൽ ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരമാണ് പുലിറ്റ്സർ പ്രൈസ്. പത്രപ്രവർത്തന മേഖലയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ അവാർഡാണിത്. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ അവാർഡ് ന്യൂയോർക്കിലെ കൊളംബിയ സർ‌വകലാശാലയാണ്‌ നൽകുന്നത്. 22 ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു. ഇതിൽ 21 ഇനങ്ങളിലെയും ഒരോ വിജയിക്കും പ്രശസ്തി പത്രവും 15,000 യു.എസ് ഡോളറിന്റെ ക്യാഷ് അവാർഡും സമ്മാനമായി ലഭിക്കുന്നു. പത്രപ്രവർത്തന മത്സരവിഭാഗത്തിലെ സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിന് സ്വർണ മെഡലുകൂടി ഉൾപ്പെടും. ന്യൂസ് ഏജൻസികൾക്കാണ് ഈ അവാർഡ് ലഭിക്കുക. പൊതുവെ മാധ്യമരംഗത്തും സാഹിത്യരംഗത്തും സംഗീതരംഗത്തുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ആദ്യ പുലിറ്റ്സർ പുരസ്‌കാരം 1917ലാണ്‌ നൽകിയത്, അന്ന് മുതൽ ഓരോ മേയ് മാസത്തിലും അവാർഡ് നൽകുന്നുവരുന്നു. ഗോബിന്ദ് ബെഹരി ലാലാണ് (1937) പ്രഥമ പുലിറ്റ്സർ പുരസ്‌കാര ജേതാവായ ഇന്ത്യൻ വംശജൻ. 

PSC ചോദ്യങ്ങൾ 

1. പത്രപ്രവർത്തന രംഗത്തെ സംഭവനകൾക്കായി അമേരിക്കയിലെ കൊളംബിയ സർവകലാശാല നൽകുന്ന അവാർഡ് - പുലിസ്റ്റർ പുരസ്‌കാരം

2. പുലിസ്റ്റർ സമ്മാനം സ്ഥാപിച്ചത് - ജോസഫ് പുലിറ്റ്സർ

3. പുലിസ്റ്റർ പുരസ്കാരം നൽകുന്നത് ഏത് മേഖലയിലാണ് - പത്രപ്രവർത്തനം, സാഹിത്യം, സംഗീതം

4. പത്രപ്രവർത്തന മേഖലയിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരം - പുലിസ്റ്റർ പുരസ്‌കാരം

5. പുലിസ്റ്റർ അവാർഡ് ഏർപ്പെടുത്തിയത് - അമേരിക്കയിലെ കൊളംബിയ സർവകലാശാല

6. പുലിസ്റ്റർ അവാർഡ് ഏർപ്പെടുത്തിയ വർഷം - 1917 

7. അമേരിക്കയിലെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതി - പുലിറ്റ്സർ പുരസ്‌കാരം

8. പുലിസ്റ്റർ സമ്മാനം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ് - ജോൺ എഫ്. കെന്നഡി

9. ജോൺ എഫ്. കെന്നഡിക്ക് സാഹിത്യത്തിനുള്ള പുലിസ്റ്റർ സമ്മാനം നേടിക്കൊടുത്ത കൃതി - ധീരമായ വ്യക്തിത്വം (Profiles in Courage) (ആത്മകഥ)

10. പുലിറ്റ്സർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ - ഗോബിന്ദ് ബെഹരി ലാൽ (1937)

11. 'പുലിറ്റ്സർ ഫോർ ഫിക്ഷൻ' അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വംശജ - ജുംപാ ലാഹിരി (2000)

12. ജുംപാ ലാഹിരിയ്ക്ക് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്ത കൃതി - Interpreter of Maladies

13. 2018ലെ പുലിറ്റ്സർ പുരസ്‌കാരം ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ ലഭിച്ചത് - റോയിറ്റസ് ഫോട്ടോഗ്രാഫി സ്റ്റാഫ് (അദ്‌നാൻ അബിദി, ഡാനിഷ് സിദ്ദീഖി എന്നീ ഇന്ത്യക്കാർക്ക് അവാർഡ് ലഭിച്ചു)

14. 2021ലെ മികച്ച അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനുള്ള പുലിറ്റ്സർ പുരസ്‌കാരം നേടിയ ഇന്ത്യൻ വംശജ - മേഘ രാജഗോപാൽ

15. 2022ലെ പുലിറ്റ്സർ പുരസ്‌കാരം ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ നേടിയ ഇന്ത്യക്കാർ - ഡാനിഷ് സിദ്ദീഖി (മരണാനന്തര ബഹുമതി), അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ്

Post a Comment

Previous Post Next Post