ഹൈഡ്രോ കാര്‍ബണ്‍

ഹൈഡ്രോ കാര്‍ബണ്‍ (Hydrocarbon)

ഹൈഡ്രജനും കാർബണും മാത്രമുള്ള രാസസംയുക്തങ്ങളാണ് ഹൈഡ്രോ കാർബണുകൾ. ഓർഗാനിക് കെമിസ്ട്രി എന്ന രസതന്ത്രശാഖ ഹൈഡ്രോകാർബണുകളെ കുറിച്ചാണ് പ്രധാനമായും പഠിക്കുന്നത്. ഹൈഡ്രജൻ ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംയുക്തങ്ങളാണ് ഹൈഡ്രോകാർബണുകൾ. പെട്രോളിയം, പ്രകൃതിവാതകം എന്നിവയിലൊക്കെ ഏറ്റവും കൂടുതലുള്ളത് ഹൈഡ്രോകാർബണുകളാണ്. ഇന്ധനമായും ലൂബ്രിക്കന്റുകളായുമൊക്കെ അവ ഉപയോഗിക്കുന്നു. നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പല നിത്യോപയോഗ വസ്തുക്കളുടെയും നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കൾ ഹൈഡ്രോകാർബണുകൾ തന്നെ. പ്ലാസ്റ്റിക്, ഫൈബറുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെയൊക്കെ പ്രധാന ഘടകം ഈ സംയുക്തങ്ങളാണ്. അടിസ്ഥാനപരമായി ഹൈഡ്രോകാർബണുകളെ ആലിഫാറ്റിക്, അരോമാറ്റിക് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. പ്രകൃതിയിൽ പലതരം ഹൈഡ്രോ കാർബൺ സംയുക്തങ്ങൾ കാണപ്പെടുന്നു. മരങ്ങളിലും ചെടികളിലുമൊക്കെ ഇവയുണ്ട്. റബർ ഇതിന് ഉദാഹരണമാണ്. ഒരു ഹൈഡ്രോ കാർബൺ പോളിമറാണിത്. ഖരരൂപത്തിലും ദ്രാവകരൂപത്തിലും വാതകരൂപത്തിലും ഹൈഡ്രോ കാർബണുകൾ കാണപ്പെടുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ക്യൂമീൻ എന്താണ്? - ഐസോപ്രോപ്പൈൽ ബെൻസീൻ 

2. മാർഷ് ഗ്യാസ് ഏതു വാതകമാണ്? - മീഥേൻ (CH4)

3. പൂരിത ഹൈഡ്രോകാര്‍ബണിന്റെ പൊതുവാക്യമെഴുതുക? - CnH2n+2

4. ടൊളുവിന്‍ എന്താണ്‌? - മീഥൈല്‍ ബെന്‍സീന്‍ (C6H5CH3)

5. n-ഹെപ്ടെയ്‌നിന്റെ ഒക്ടെയിന്‍ നമ്പര്‍ എത്ര? - പൂജ്യം

6. ടെര്‍ഷ്യറികാര്‍ബണ്‍ എന്നാല്‍ എന്ത്‌? - മൂന്ന്‌ കാര്‍ബണ്‍ ആറ്റങ്ങളോട്‌ നേരിട്ട്‌ ബന്ധിപ്പിച്ചിരിക്കുന്ന കാര്‍ബണ്‍ ആറ്റം

7. ക്ളെമ്മെന്‍സെന്‍ നിരോക്സീകരണത്തിനുപയോഗിക്കുന്ന പ്രതിപ്രവര്‍ത്തന വസ്തു ഏത്‌? - സിങ്ക്‌ അമാല്‍ഗം ഗാഡ ക്ലോറിക്ക് ആസിഡ്‌

8. ഓര്‍തോ നൈട്രോഫീനോളും പാരാനൈട്രോഫിനോളും ഏതിനം ഐസോമെറുകളാണ്‌? - പൊസിഷന്‍

9. സ്റ്റൈറീന്‍ എന്താണ്‌? - വിനൈല്‍ ബെന്‍സീന്‍

10. ആൽക്കൈൽ ഹാലൈഡിനെ ആല്‍ക്കീനായി മാറ്റാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥമേത്‌? - ആല്‍ക്കഹോള്‍ കലര്‍ത്തിയ പൊട്ടാസ്യം ഹൈഡ്രോക്സൈഡ്‌ (KOH)

11. ഗാസൊളിനില്‍ ഉപയോഗിക്കുന്ന ആന്റീനോക്ക്‌ സംയുക്തമേത്‌? - ടെട്രാഈഥൈല്‍ ലെഡ്‌

12. ഇന്ത്യന്‍ പെട്രോകെമിക്കല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലമേത്‌? - ബറോഡ

13. ആല്‍ക്കെയ്‌നുകള്‍ ഏതു തരം ഐസോമെറിസം പ്രദര്‍ശിപ്പിക്കുന്നു? - ചെയിന്‍ ഐസോമെറിസം

14. ഒക്ടെയിന്‍ നമ്പര്‍ 100 ഏത്‌ ഹൈഡ്രജന്‍ ആറ്റത്തിനാണ്‌ നല്കിയിരിക്കുന്നത്‌? - 2, 2, 4 - ട്രൈമീഥൈല്‍ പെന്റൈന്‍ (Isoctane)

15. ഓര്‍ഗാനിക്‌ സംയുക്തങ്ങളില്‍ ആവശ്യം ഉണ്ടായിരിക്കേണ്ട മൂലകമേത്‌? - കാര്‍ബണ്‍

16. മീഥേനിന്റെ ജ്യോമെട്രിയെന്ത്‌? - ടെട്രാഹെഡ്രല്‍

17. രണ്ട് ഐസോമറുകളുടെ പേരെഴുതുക? - ഗ്ലൂക്കോസും ഫ്രക്ടോസും

18. ത്രിബന്ധനമുള്ള ഒരു അപൂരിത ഹൈഡ്രോകാര്‍ബണിന്റെ പേരെഴുതുക? - C3H4

19. ഈഥൈല്‍ അയൊഡൈഡിനെ നിരോക്സീകരിച്ച്‌ തയ്യാര്‍ ചെയ്യുന്ന പദാര്‍തഥമേത്‌? - ഈഥേന്‍

20. ആല്‍ക്കെയ്നുകള്‍ വായുവില്‍ കത്തുമ്പോഴുണ്ടാകുന്ന വാതകമേത്‌? - കാര്‍ബണ്‍ ഡയോക്‌സൈഡ്‌ (CO2)

21. പഞ്ചസാര ലായനിയെ ഫെര്‍മന്റേഷന്‍ നടത്തി തയ്യാര്‍ ചെയ്യുന്ന സംയുക്തം ഏത്‌? - എഥനോള്‍

22. കാർബോഹൈഡ്രേറ്റിൽ അടങ്ങിയിട്ടില്ലാത്ത മൂലകം - നൈട്രജൻ

23. C4H9OH തന്മാത്രാവാക്യമുള്ള ആല്‍ക്കഹോളിന്‌ എത്ര ഐസോമെറുകള്‍ ഉണ്ടാകാം? - നാല്‌

24. എഥനോള്‍ കൂടുതല്‍ ഗാഢസള്‍ഫ്യൂറിക്കാസിഡ്‌ ചേര്‍ത്ത്‌ ചൂടാക്കിയാല്‍ കിട്ടുന്ന പദാര്‍ത്ഥമേത്‌? - ഈഥേന്‍

25. രണ്ട്‌ ഹൈഡ്രോക്സിലിക്‌ ഗ്രൂപ്പുള്ള ആല്‍ക്കഹോളിന്റെ പേരെന്ത്‌? - ഡൈ ഹൈഡ്രിക്‌ ആല്‍ക്കഹോള്‍

26. ആന്റീഫ്രീസ്‌ മിശ്രിതം തയ്യാര്‍ ചെയ്യുന്നതിനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളേതെല്ലാം? - ജലവും ആല്‍ക്കഹോളും

27. ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുപയോഗിക്കുന്ന ലായനിയുടെ പേരെന്ത്‌? - ബെനഡിക്ട്‌ ലായനി

28. ജലത്തില്‍ ലയിക്കാത്ത ഒരു ദ്രാവകം? - മണ്ണെണ്ണ

29. ബെന്‍സീന്‍ പ്രൊപ്പീനുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തം? - ഫീനോള്‍

30. ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണിന്‌ രണ്ട ഉദാഹരണങ്ങളെഴുതുക? - ബെന്‍സീന്‍, ടൊളുവിന്‍

31. ഗ്ലേഷ്യല്‍ അസെറ്റിക്‌ ആസിഡിന്റെ ഉപയോഗമെന്ത്‌? - ലായകമായി ഉപയോഗിക്കുന്നു

32. വായുവിന്റെ അസാന്നിദ്ധ്യത്തില്‍ തടി ചൂടാക്കി വന്‍തോതില്‍ നിര്‍മ്മിക്കുന്ന പദാര്‍ത്ഥമേത്‌? - മെഥനോള്‍

33. പോളിസാക്കറൈഡ്സിന്‌ ഒരുദാഹരണമെഴുതുക? - സെല്ലുലോസ്‌

34. ഈഥൈൽ ആല്‍ക്കഹോളും ഡെമീഥൈല്‍ ഈഥറും ഏതിനം ഐസോമെറുകളാണ്? - ഫങ്‌ഷണൽ 

35. ബെൻസീൻ നൈട്രേറ്റിംഗ് മിശ്രിതം ചേർത്ത് ചൂടാക്കിയാൽ ലഭിക്കുന്ന പദാർത്ഥമേത്? - നൈട്രോബെൻസീൻ 

36. ഏതിന്റെ അളവറിയാനാണ് ജെൽഡാൽസ് പ്രക്രിയ ഉപയോഗിക്കുന്നത്? - നൈട്രജൻ 

37. നാഫ്തലീന്റെ രാസസൂത്രമെന്ത്‌? - C10H8

38. വലയഘടനയുള്ള ഹൈഡ്രോകാര്‍ബണുകളുടെ പേരെന്ത്‌? - ആലിസൈക്ലിക്/ആമോമാറ്റിക്‌ സംയുക്തങ്ങള്‍ .

39. ശക്തിയേറിയ ഒരു കീടനാശിനിയുടെ പേരെഴുതുക? - ഡി.ഡി.ടി

40. രണ്ടില്‍ കൂടുതല്‍ ഐസോമെറുകള്‍ ഉള്ള പദാര്‍ത്ഥത്തിന്‌ ഉദാഹരണമെഴുതുക - പെന്റെയ്‌ന്‍ (pentane)

41. α അമിനോ ആസിഡിന്റെ പോളി അമൈഡിന്റെ പേരെന്ത്‌? - പ്രോട്ടീൻ 

42. ഹോമലോഗസ്‌ സീരീസിന്‌ മൂന്ന്‌ ഉദാഹരണങ്ങളെഴുതുക? - ആല്‍ക്കെയ്നുകള്‍, ആല്‍ക്കീനുകള്‍, ആല്‍ക്കൈനുകള്‍

43. ആല്‍ക്കെയ്നുകളുടെ വേറൊരുപേരെന്ത്‌? - പാരഫിനുകള്‍

44. കാല്‍സ്യം കാര്‍ബൈഡ്‌ ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന പദാർത്ഥമേത്‌ - ഇഥൈന്‍

45. ഒരു ഫോസില്‍ ഇന്ധനത്തിന്റെ പേരെഴുതുക? - പെട്രോളിയം

46. ഡൈകീറ്റോപിപ്പെറാസിന്‍ ഏതു പദാര്‍ത്ഥമാണ്‌? - അമിനോ ആസിഡിന്റെ സൈക്ലിക്‌ ഡൈ അമൈഡ്‌

47. അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റിനെ നിരോക്സീകരിച്ച്‌ ബ്ലാക്ക്‌ സില്‍വറാക്കുന്ന പദാര്‍ത്ഥമേത്‌? - ഗ്ലൂക്കോസ്‌

48. ആറ്‌ കാര്‍ബണ്‍ ആറ്റങ്ങൾ യോജിച്ചുണ്ടാകുന്ന ആരോമാറ്റിക്‌ ഹൈഡ്രോകാര്‍ബണിന്റെ പേരെന്ത്‌? - ബെന്‍സീന്‍

49. ബിറ്റര്‍ ആല്‍മന്‍ഡിലുള്ള മണമുള്ള പദാര്‍ത്ഥമേത്‌? - നൈട്രോ ബെന്‍സീന്‍

50. ബെന്‍സീനിലെ ഒരു ഹൈഡ്രജന്‍ ആറ്റത്തിനുപകരം ഒരു OH ഗ്രൂപ്പ്‌ വരുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - ഫീനോള്‍

51. കൃത്രിമമായി തയ്യാര്‍ ചെയ്ത ആദ്യത്തെ ഓര്‍ഗാനിക്‌ സംയുക്തമേത്‌? - യൂറിയ

52. എഥനോളിന്റെ ഹോമൊലോഗായ ഒരു പദാര്‍ത്ഥത്തിന്റെ പേരെഴുതുക? - മെഥനോള്‍

53. ഈഥൈല്‍ അമീന്‍, നൈട്രസ് ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്ത്‌ ഉണ്ടാകുന്നു? - ഈഥൈല്‍ ആല്‍ക്കഹോള്‍

54. ഏറ്റവും ലഘുവായ അമിനോ ആസിഡിന്റെ പേരെന്ത്‌? - ഗ്ലൈസിന്‍

55. ഓര്‍ഗാനിക്‌ സംയുക്തങ്ങളില്‍ കാണുന്ന രാസബന്ധനമേത്‌? - സഹസംയോജക ബന്ധനം

56. രണ്ട്‌ കാര്‍ബണ്‍ ആറ്റങ്ങളുള്ള പൂരിത ഹൈഡ്രോകാര്‍ബണ്‍ ഏത്‌? - ഈഥേൻ

57. ചുട്ടുപഴുത്ത ഇരുമ്പ് കുഴലിൽ കൂടി അസെറ്റിലിൻ വാതകം കടത്തിവിട്ടാൽ ലഭിക്കുന്ന പദാർത്ഥമേത് - ബെൻസീൻ

58. ഗ്ലിസറൈൽ എസ്റ്ററുകൾ കാസ്റ്റിക് സോഡയുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന പദാർത്ഥങ്ങളേതെല്ലാം? - സോപ്പും ഗ്ലിസറിനും (ഗ്ലിസറോൾ)

59. നമ്മുടെ ഭക്ഷണത്തിലെ സ്റ്റാർച്ചിനെ ഗ്ലൂക്കോസാക്കി മാറ്റുന്ന എൻസൈമിന്റെ പേരെഴുത്തുക? - അമിലേസ് 

60. ഡി.ഡി.ടി-യുടെ കീടനാശനസ്വഭാവം കണ്ടുപിടിച്ചതാര് - പാൾ ഹെർമൻ മ്യൂളർ

Post a Comment

Previous Post Next Post