ഡൽഹി

ഡൽഹി (Delhi)

■ തലസ്ഥാനം : ഡൽഹി 

■ ഔദ്യോഗിക മൃഗം : നീൽഗായ്  

■ ഔദ്യോഗിക പക്ഷി : അങ്ങാടിക്കുരുവി  

■ ഭാഷ : ഹിന്ദി, പഞ്ചാബി, ഉറുദു 

ഇന്ത്യയുടെ തലസ്ഥാന നഗരിയാണ് ഡൽഹി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനവും ഡൽഹി തന്നെയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ രജപുത്രന്മാരുടെ ഭരണകാലത്താണ് ഡൽഹിയുടെ പ്രതാപം ആരംഭിക്കുന്നത്. പൃഥ്വിരാജ് ചൗഹാന്റെ കാലത്ത് ഡൽഹി അതിപ്രശസ്തമായി. 1192 മുതൽ ആറു നൂറ്റാണ്ടുകാലം മുസ്ലിം ഭരണാധികാരികളാണ് ഇവിടം ഭരിച്ചത്. മുഗളന്മാർ ഡൽഹിയുടെ പ്രശസ്തി വീണ്ടും ഉയർത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത നഗരമാണ് ന്യൂഡൽഹി. വൻനഗരമാണിത്. അവിടെ കൃഷിക്ക് വലിയ പ്രാധാന്യമില്ല. 1980ലെ കണക്കനുസരിച്ച് 77,000 ഹെക്ടറാണ് ആകെ കൃഷിഭൂമി. ഉത്തരേന്ത്യയിലെ പ്രമുഖ വാണിജ്യ നഗരമാണിത്. ചെറുകിട വ്യവസായങ്ങളും ധാരാളം ടി.വി നിർമാണം, ഓട്ടോമൊബൈൽ പാർട്സ് നിർമാണം, തുകൽ ഉൽപ്പന്ന നിർമാണം ഇങ്ങനെ പോകുന്നു അവ. ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, കുത്തബ് മിനാർ, തിഹാർ ജയിൽ, ലോട്ടസ് ടെമ്പിൾ, ഖുനി ദർവാസ, ചാന്ദ്നി ചൗക്ക്, ചാർമിനാർ, ജുമാ മസ്ജിദ്, ഷാലിമാർ ഗാർഡൻ, നിഷാന്ത് ഗാർഡൻ, ഷാജഹാനാബാദ് തുടങ്ങി അനേകം ദേശീയസ്മാരകങ്ങൾ ഡൽഹിയിലുണ്ട്. ഹിന്ദി, പഞ്ചാബി, ഉറുദു എന്നിവയാണ് പ്രധാന ഭാഷകൾ.

ഡൽഹിയിലെ പ്രധാന സ്ഥാപനങ്ങൾ

1. നെഹ്റു സ്മാരക മ്യൂസിയം 

2. സുവോളജിക്കൽ ഗാർഡൻ

3. സെൻട്രൽ ഫോറൻസിക്സ് സയൻസ് ലബോറട്ടറി 

4. നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട് 

5. നാഷണൽ ഫിസിക്കൽ ലബോറട്ടറി 

6. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ടസ് 

7. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗ് 

8. സെൻട്രൽ സെക്രട്ടേറിയേറ്റ് ലൈബ്രറി 

9. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 

10. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

11. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

12. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ  

13. നാഷണൽ ഫിലാറ്റലിക് മ്യൂസിയം

14. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി 

15. ആൾ ഇന്ത്യ പോലീസ് മെമോറിയൽ

16. എയർഫോഴ്സ് മ്യൂസിയം (പാലം എയർഫോഴ്സ് സ്റ്റേഷൻ)

PSC ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം - ഡൽഹി 

2. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ നഗരം - ഡൽഹി 

3. സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണപ്രദേശം - ഡൽഹി

4. ഒന്നിലധികം (7) ലോക്സഭാംഗങ്ങളുള്ള ഏക കേന്ദ്രഭരണപ്രദേശം - ഡൽഹി

5. ഒന്നിലധികം (3)രാജ്യസഭാംഗങ്ങളുള്ള ഏക കേന്ദ്രഭരണപ്രദേശം - ഡൽഹി

6. ഇന്ത്യയില്‍ ഡിസ്റ്റന്‍സ്‌ എഡ്യുക്കേഷന്‍ ആരംഭിച്ച ആദ്യത്തെ സര്‍വ്വകലാശാല - ഡൽഹി

7. ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌ സ്ഥാപിതമായ നഗരം - ഡൽഹി

8. ദയലത്ഖാന്‍ ലോദി ഏത്‌ പ്രദേശം ആക്രമിക്കാനാണ്‌ ബാബറെ ക്ഷണിച്ചത്‌ - ഡൽഹി

9. ഇല്‍ത്തുമിഷ്‌ ഏത്‌ നഗരമാണ്‌ ലാഹോറിനുപകരം തലസ്ഥാനമാക്കിയത്‌ - ഡൽഹി

10. ഷാജഹാന്‍ മുഗള്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം എവിടേക്കാണ്‌ മാറ്റിയത്‌ - ഡൽഹി

11. ഗാന്ധിജിയുടെ അധ്യക്ഷതയില്‍ ആള്‍ ഇന്ത്യാ ഖിലാഫത്ത്‌ കോണ്‍ഫറന്‍സ്‌ നടന്ന സ്ഥലം - ഡൽഹി

12. ചെങ്കോട്ട, ദിവാന്‍ ഇ ഖസ്‌, ഡല്‍ഹിയിലെ ജാമാ മസ്ജിദ്‌, മോട്ടി മസ്ജിദ്‌ എന്നിവ നിര്‍മിച്ചത്‌ - ഡൽഹി

13. ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന്‌ എവിടേക്കുമാറ്റുമെന്നാണ്‌ ജോര്‍ജ്‌ അഞ്ചാമന്‍ രാജാവ്‌ 1911ല്‍ പ്രഖ്യാപിച്ചത്‌ - ഡൽഹി

14. 1192-ലെ രണ്ടാം തെറൈന്‍ യുദ്ധം എവിടെയാണ്‌ മുസ്ലിം ഭരണത്തിന്‌ അടിത്തറയിട്ടത്‌ - ഡൽഹി

15. എവിടത്തെ ആദ്യ മുസ്ലിം ഭരണാധികാരിയാണ്‌ കുത്തബ്ദ്ദീന്‍ ഐബക്‌ - ഡൽഹി

16. ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്‌ - ഡൽഹി

17. എവിടത്തെ ആദ്യ വനിതാ ഭരണാധികാരിയാണ്‌ റസിയ സുല്‍ത്താന - ഡൽഹി

18. പൃഥ്വിരാജ്‌ ചൗഹാന്‍ എവിടത്തെ അവസാന ഹിന്ദു രാജാവായിരുന്നു - ഡൽഹി

19. ഇന്ത്യയിലാദ്യമായി സി.എന്‍.ജി. ബസ്‌ ഉപയോഗിച്ച്‌ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട്‌ നടപ്പാക്കിയ നഗരം - ഡൽഹി

20. തിഹാര്‍ ജയില്‍ എവിടെയാണ്‌ - ഡൽഹി

21. കുത്തബ്മിനാര്‍ എവിടെയാണ്‌ - ഡൽഹി

22. ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക സ്മാരകമായ കുവത്ത്‌ ഉല്‍ ഇസ്ലാം മോസ്‌ക്‌ എവിടെയാണ്‌ - ഡൽഹി

23. അലാവുദ്ദീന്‍ ഖില്‍ജിയുടെ ശവകുടീരം എവിടെയാണ്‌ - ഡൽഹി

24. ഇല്‍ത്തുമിഷിന്റെ ശവകുടീരം എവിടെയാണ്‌ - ഡൽഹി

25. ലോട്ടസ്‌ ടെമ്പിള്‍ എവിടെയാണ്‌ - ഡൽഹി

26. 1857-ലെ വിപ്ലവകാലത്ത്‌ ബഹദൂര്‍ഷായുടെ പുത്രന്‍മാരെ വധിച്ചശേഷം ശരീരം ജനങ്ങള്‍ക്ക്‌ താക്കീതെന്നവണ്ണം പ്രദര്‍ശിപ്പിച്ച ഖുനി ദർവാസ എവിടെയാണ്‌ - ഡൽഹി

27. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മ്യൂസിയം എവിടെയാണ്‌ - ഡൽഹി

28. ഇന്ദിരാഗാന്ധി എവിടെവച്ചാണ്‌ വധിക്കപ്പെട്ടത്‌ - ഡൽഹി

29. മഹാത്മാഗാന്ധി എവിടെവച്ചാണ്‌ വധിക്കപ്പെട്ടത്‌ - ഡൽഹി

30. പുരാതന ഇന്ത്യയിലെ ലോഹ സാങ്കേതിക വിദ്യക്ക്‌ നിദര്‍ശനമായ ഇരുമ്പ്‌ തൂണ്‌ എവിടെയാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌ - ഡൽഹി

31. ഫിറോസ്‌ ഷാ കോട്ല എവിടെയാണ്‌ - ഡൽഹി

32. തുഗ്ലക്കാബാദ്‌ കോട്ട എവിടെയാണ്‌ - ഡൽഹി

33. നെഹ്രുവിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവന്‍ എവിടെയാണ്‌ - ഡൽഹി

34. ഓറംഗസീബ്‌ ദാരയെ വധിച്ചശേഷം ശിരസ്സ്‌ തൂക്കിയിട്ട ഖുനി ദർവാസ എവിടെയാണ്‌ - ഡൽഹി

35. ചാന്ദ്നി ചൗക്ക് എവിടെയാണ്‌ - ഡൽഹി

36. ചാര്‍മിനാര്‍ എവിടെയാണ്‌ - ഡൽഹി

37. പുരാണ പ്രസിദ്ധമായ ഇന്ദ്രപ്രസ്ഥം ഇപ്പോള്‍ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - ഡൽഹി

Post a Comment

Previous Post Next Post