കാർബണിക രസതന്ത്രം

കാർബണിക രസതന്ത്രം

1. പഞ്ചസാര ഗാഢ സള്‍ഫ്യൂറിക്‌ ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - പരിശുദ്ധമായ കാര്‍ബണ്‍

2. കാര്‍ബിലമിന്‍ ടെസ്റ്റിന്‌ വിധേയമാകുന്ന സംയുക്തങ്ങളേവ? - പ്രൈമറി അമീനുകള്‍

3. അമിനോ ആസിഡുകളെ തിരിച്ചറിയുന്നതിനുപയോഗിക്കുന്ന പ്രതിപ്രവര്‍ത്തനവസ്തു ഏത്‌? - ലാക്ടിക്‌ ആസിഡ്‌

4. എഥനോളിനോട്‌ വിഷവസ്തുവായ മെഥനോള്‍ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥത്തിന്റെ പേരെന്ത്‌? - മെഥിലേറ്റഡ്‌ സ്പിരിറ്റ്‌

5. വിനാഗിരി രാസപരമായി ഏത്‌ പദാര്‍ത്ഥമാണ്? - അസെറ്റിക്‌ ആസിഡ്‌

6. ഫീനോള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഒരു പദാര്‍ത്ഥമാണ്‌? - ബേക്കലൈറ്റ്‌

7. അയൊഡോഫോമിന്റെ രാസസൂത്രമെന്ത്‌? - CH3I

8. അമോണിയം സയനേറ്റ്‌ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - യൂറിയ

9. ഒരു തന്മാത്ര ഹെപ്ടെയ്നില്‍ ഉള്ള ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണമെത്ര? - 16

10. മീഥേനിന്റെ ഹോമലോഗിന്റെ പേരെഴുതുക? - ഈഥേന്‍

11. ദ്വിബന്ധനമുള്ള ഹൈഡ്രോകാര്‍ബണുകളുടെ പേരെന്ത്‌? - ആല്‍ക്കീനുകള്‍

12. അസെറ്റിലിന്‍ ട്രെട്രാക്ലോറൈഡിന്റെ വ്യാവസായിക നാമമെന്ത്‌? - വെസ്ട്രോള്‍

13. COOH ഫങ്ഷണല്‍ ഗ്രൂപ്പുള്ള ഓര്‍ഗാനിക്‌ സംയുക്തങ്ങളെ എന്തു പറയുന്നു? - ആസിഡുകള്‍

14. മന്യഷ്യശരിരത്തിനു ദഹിപ്പിക്കാന്‍ കഴിയാത്ത ഒരു കാര്‍ബോഹൈഡ്രേറ്റാണ് - സെല്ലുലോസ് 

15. OH ഫങ്ഷണല്‍ ഗ്രൂപ്പുള്ള ഒരു ഓര്‍ഗാനിക്‌ സംയുക്തം: - ആല്‍ക്കോളുകള്‍

16. C2H6O തന്മാത്രാ വാക്യമുള്ള ഐസോമെറുകൾ ഏതെല്ലാം - എഥനോളും ഡൈമീഥൈൽ ഈഥറും 

17. ആലിഫാറ്റിക് സംയുക്തത്തിന് ഒരുദാഹരണമെഴുതുക - ഹെക്സൈൻ  

18. ഡൈമിഥൈല്‍ ഈഥറിന്റെ തന്മാത്രാവാക്യമെന്ത്‌ - C2H6O

19. ബെൻസീൻ ഡയാസോഡിയം ക്ലോറൈഡിന്റെ രാസവാക്യമെന്ത് - C6H5N2Cl

20. ഹോമൊലോഗസ്‌ സീരീസില്‍ അടുത്തടുത്തുള്ള അംഗങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ത് - CH2 ഗ്രൂപ്പ് 

21. അസെറ്റോണിന്റെ (പ്രൊപ്പനോൺ) തന്മാത്രവാക്യമെഴുതുക? CH3COCH3

22. സെലോഫോണ്‍ ഏതു പദാര്‍ത്ഥത്തില്‍ നിന്നാണ്‌ നിര്‍മ്മിക്കുന്നത്‌ - സെല്ലുലോസ്‌

23. ഒരു ആസിഡ്‌ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥത്തിന്റെ പേരെന്ത്‌? - എസ്റ്റർ

24. ഗ്രേപ്പ്ഷുഗറിന്റെ തന്മാത്രാവാക്യമെന്ത്? - C6H12O6

25. ഹൈഡ്രജന്‍ ക്ളോറൈഡ്‌ ഇഥീനുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തമേത്‌ - മോണോക്ളോറോ ഈഥേന്‍

26. ഡൈഹ്രൈഡിക്‌ ആല്‍ക്കഹോളിന്‌ ഒരുദാഹരണമെഴുതുക - ഗ്ലൈക്കോള്‍

27. ആല്‍ക്കൈനുകളുടെ പൊതുവാക്യമെന്ത്‌? - CnH2n+2

28. ആല്‍ക്കീനുകളുടെ പൊതുവാക്യമെന്ത്‌? - CnH2n

29. മീഥൈല്‍ ആല്‍ക്കഹോളിന്റെ (മെഥനോളിന്റെ) വേറൊരു പേരെന്ത് - വുഡ്‌സ്പിരിറ്റ്‌

30. കരിമ്പിന്‍ പഞ്ചസാരയുടെ (സുക്രോസ്‌) തന്മാത്രാവാക്യമെന്ത്‌ - C12H22O11

31. മീഥൈല്‍ സയനൈഡിന്റെ ഐ.യു.പി.എ.സി നാമമെന്ത് - ഈഥേന്‍ നൈട്രൈല്‍

32. ട്രൈഹൈഡ്രിക്‌ ആല്‍ക്കഹോളിന്‌ ഉദാഹരണമെഴുതുക - ഗ്ലിസറോൾ 

33. എഥനോളിനെ ഡിനേച്ചറിംഗ്‌ ചെയ്യാനുപയോഗിക്കുന്ന പദാര്‍ത്ഥമേത്‌ - മീഥൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍)

34. ലിക്വിഫൈഡ്‌ പെട്രോളിയംഗ്യാസിന്റെ പ്രധാനഘടകങ്ങളേവ - പ്രൊപ്പെയ്നും ബ്യൂട്ടെയ്നും

35. അസെറ്റിക്‌ ആസിഡിന്റെ ഐ.യു.പി.എ സി നാമമെന്ത്‌ - എഥനോയിക്‌ ആസിഡ്‌

36. ആല്‍ക്കീനുകളുടെ വേറൊരു പേരെന്ത്‌ - ഒലിഫൈനുകള്‍

37. ത്രിബന്ധന്മുള്ള അപൂരിതഹൈഡ്രോകാര്‍ബണുകളുടെ പേരെന്ത്‌? - ആല്‍ക്കൈനുകള്‍

38. ആലിസൈക്ലിക്‌ സംയുക്തത്തിന്‌ ഒരുദാഹരണമെഴുതുക - സൈക്ളോപ്രൊപ്പെയ്ന്‍

39. മിഥേന്‍ തയ്യാര്‍ ചെയ്യുന്നതെങ്ങനെ? - മീഥൈല്‍ അയൊഡൈഡിനെ നേസന്റ്‌ ഹൈഡ്രജനുപയോഗിച്ച്‌ നിരോക്സീകരണം നടത്തി

40. ഓപ്പണ്‍ ചെയിന്‍ സംയുക്തങ്ങളുടെ മറ്റൊരു പേരെന്ത്‌? - ആലിഫാറ്റിക്‌ സംയുക്തങ്ങള്‍

41. എഥനോളിന്റെ ഐസോമറേത്‌? - ഡൈമീഥൈല്‍ ഈഥര്‍

42. മീഥൈല്‍ ആല്‍ക്കഹോളിന്റെ ഐ.യു.പി എ.സി നാമമെന്ത്‌ - മെഥനോൾ

43. പ്രോട്ടീനുകളുടെ ഹൈഡ്രോളിസിസ്സിന്റെ അവസാനം ലഭിക്കുന്ന പദാർത്ഥങ്ങളുടെ പേരെന്ത്‌? - അമിനോ ആസിഡുകള്‍

44. ബെൻസീന്‍ ഹെക്‌സാക്ളോറൈഡിന്റെ തന്മാത്രാവാക്യമെന്ത്‌? - C6H6Cl6

45. സൈക്ലോഹെക്സെയ്ൻ തന്മാത്രയിലെ ഹ്രൈഡജന്‍ ആറ്റങ്ങളുടെ എണ്ണമെത്ര - 12 

46. നൈട്രോബെൻസീനിന്റെ നിറമെന്ത്‌? - മഞ്ഞ

47. അമോണിയാക്കൽ സിൽവർ നൈട്രേറ്റും ഗ്ലൂക്കോസും ചേർത്ത് ചൂടാക്കിയാൽ ലഭിക്കുന്ന കറുത്ത അവക്ഷിപ്തം ഏത് പദാർത്ഥമാണ് - സിൽവർ 

48. കാർബിനോൾ എന്നാലെന്ത് - മീഥൈല്‍ ആൽക്കഹോൾ 

49. സ്ഫോടക വസ്തുവായി ഉപയോഗിക്കുന്ന പദാർത്ഥമേത് - ടി.എൻ.ടി (ട്രൈനൈട്രോടൊളുവിൻ)

50. ബീവാക്സ് എന്നാലെന്ത് - മിറിക്കൈൽ പാൽമിറ്റേറ്റ് 

51. ഐസോ ഇലക്ട്രിക്‌ പോയിന്റ്‌ എന്നാലെന്ത്‌? - അയോണുകളുടെ ചലനമില്ലാത്ത PH

52. സ്വറ്റര്‍ അയോണിക്‌ രൂപത്തില്‍ സ്ഥിതിചെയ്യുന്നത്‌ ഏതിനം ആസിഡുകളാണ്‌? - അമിനോ ആസിഡുകള്‍

53. എം.ഐ.സി-യുടെ പൂര്‍ണ്ണരൂപമെന്ത്‌? - മീഥൈല്‍ ഐസോസയനൈഡ്‌

54. ഓയില്‍ ഓഫ്‌ മിറാബെയ്ന്‍ എന്താണ്‌? - നൈട്രോബെന്‍സിന്‍

55. ഓപ്റ്റിക്കല്‍ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണമേത്‌? - പൊളാരിമീറ്റര്‍

56. ഒരു പദാര്‍ത്ഥം ഡൈഅമൈഡ്‌ ആണോ എന്ന്‌ സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റിന്റെ പേരെന്ത്‌? - ബീറെറ്റ്‌ ടെസ്റ്റ്‌

57. കാര്‍ബിലമിന്‍ ടെസ്റ്റില്‍ ഉണ്ടാകുന്ന ഉല്പന്നമേത്‌? - ഐസോസയനൈഡ്‌

58. രണ്ട്‌ ജ്യോമെട്രിക്കല്‍ ഐസോമെറുകളേവ? - സിസ്‌ ആൻഡ് ട്രാന്‍സ്‌

59. 2-ബ്യൂട്ടിന്‍ ഏതിനം ഐസോമെറിസം പ്രദര്‍ശിപ്പിക്കുന്നു? - ജ്യോമെട്രിക്കല്‍ ഐസോമെറിസം

60. മീഥൈല്‍ ഐസോസയനൈഡിന്റെ രാസവാക്യമെഴുതുക? - CH3NC

Post a Comment

Previous Post Next Post