ഗേ-ലുസാക് നിയമം

ഗേ-ലുസാക് നിയമം (Gay Lussac's Law of Gaseous Volume)

വാതകങ്ങളെക്കുറിച്ചും ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ചുമൊക്കെ പഠിക്കാൻ ഹൈഡ്രജൻ നിറച്ച ബലൂൺ വാഹനത്തിൽ കയറി 7000 മീറ്റർ ഉയരത്തിലേക്ക് പറക്കുക! സാഹസികമായ ഈ യാത്ര നടത്തിയ ശാസ്ത്രജ്ഞനാണ് ജോസഫ് ലൂയി ഗേ-ലുസാക്. ഫ്രാൻസിലാണ് ഗേ ലുസാക്കിന്റെ ജനനം. 1778 ൽ രസതന്ത്രജ്ഞനായി ഗവേഷണങ്ങളാരംഭിച്ച അദ്ദേഹത്തിന് വാതകങ്ങളെ കുറിച്ചുള്ള പഠനങ്ങളിലായിരുന്നു താല്പര്യം. വാതകങ്ങളെ കുറിച്ചുള്ള സുപ്രധാനമായ പല നിരീക്ഷണങ്ങളും ഇദ്ദേഹം നടത്തി. അതിലൊന്നാണ് 'ഗേ ലുസാക് നിയമം. വാതകങ്ങളുടെ മർദ്ദവും ഊഷ്മാവും തമ്മിലുള്ള ബന്ധം വിവരിക്കുന്ന നിയമമാണിത്. കൃത്യമായ വ്യാപ്തത്തിൽ ഇരിക്കുന്ന വാതകത്തിന്റെ മർദ്ദവും ഊഷ്മാവും ഒരേ അനുപാതത്തിലായിരിക്കും എന്ന് ഈ നിയമം പറയുന്നു. അതായത് ചൂട് കൂടിയാൽ മർദ്ദം കൂടുമെന്നർഥം. 1808 ൽ 'വ്യാപ്ത സംയോജന നിയമം' എന്ന പ്രസിദ്ധമായ മറ്റൊരു വാതക നിയമവും ലുസാക് അവതരിപ്പിച്ചു. ഇലക്ട്രോ കെമിസ്ട്രിയിലും ഏറെ ഗവേഷണങ്ങൾ നടത്തിയ ഇദ്ദേഹമാണ് ബോറോൺ എന്ന മൂലകം കണ്ടെത്തിയത്.

ഗേ-ലുസാക് നിയമം, 

P ∝ T ; P/T = k

P1/T1 = P2/T2

Post a Comment

Previous Post Next Post