ജി 20

ജി 20 (G20)

ലോകത്തെ സാമ്പത്തിക ശക്തികളായ ജി 8 രാജ്യങ്ങളും വളർന്നു വരുന്ന സാമ്പത്തിക ശക്തികളായ 11 രാജ്യങ്ങളും ഉൾപ്പടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി-20. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളും പ്രശ്നങ്ങളുമാണ് ജി-20 ഉച്ചകോടികളിൽ ചർച്ച ചെയ്യാറ്. 2023 വരെ 18  തവണ ജി 20 യോഗം ചേർന്നു. ജി 20 യുടെ പ്രഥമ ഉച്ചകോടി നടന്നത് 2008 നവംബറിൽ വാഷിംഗ്ടണിലും, രണ്ടാമത്തെ ഉച്ചകോടി 2009 ഏപ്രിലിൽ ലണ്ടനിലും, മൂന്നാമത്തെ ഉച്ചകോടി 2009 സെപ്‌റ്റംബറിൽ പിറ്റസ്ബർഗിലും നടന്നു.  2021 ൽ പതിനാറാമത് ഉച്ചകോടിയുടെ വേദിയായത് റോമാണ് (ഇറ്റലി). ഇന്ത്യക്ക് 2023-ലാകും ജി 20 യുടെ അതിഥ്യം വഹിക്കാൻ അവസരം ലഭിക്കുക. അംഗരാജ്യങ്ങൾ: അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡോനേഷ്യ, ജപ്പാൻ, ഇറ്റലി, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ. 

1999ൽ ധനകാര്യമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും സമ്മേളനമാണ് ജി20യുടെ പ്രാഥമിക ചർച്ചകൾക്ക് ആരംഭംകുറിച്ചത്. പിന്നീട് ഉന്നതതല സാമ്പത്തിക, നയതന്ത്ര ഉച്ചകോടിയായി പരിണമിച്ചു. ലോകത്തെ മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 80 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോകജനസംഖ്യയുടെ 60 ശതമാനവും ജി20 രാഷ്ട്രങ്ങളുടേതാണ്. ആസ്ഥാനമില്ല എന്നതാണ് ജി20 യുടെ പ്രത്യേകത. അധ്യക്ഷസ്ഥാനം ഓരോവർഷം ഓരോ രാജ്യത്തിന് മാറിമാറിയെത്തും. 2023ൽ ഇന്ത്യയാണ് അധ്യക്ഷത വഹിച്ചത്. വികസ്വരരാജ്യങ്ങളുടെ പ്രതിനിധിയായാണ് ഇന്ത്യ സ്വയം വിശേഷിപ്പിക്കുന്നത്. ലോകനേതാക്കൾക്ക് വഴികാട്ടുന്ന ജി 20 സംഘാടകരെ 'ഷെർപ്പ' എന്നാണ് വിളിക്കുക. ഇന്ത്യയുടെ 'ജി20 ഷെർപ്പ' അമിതാഭ് കാന്താണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ലോകത്തിൽ വ്യാവസായികമായി വികസിച്ചതും വളർന്നു വരുന്നതുമായ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മ - ജി 20

2. ജി 20 നിലവിൽ വന്ന വർഷം -1999 സെപ്റ്റംബർ 26

3. ജി 20 യുടെ രൂപീകരണത്തിന് കാരണമായ പ്രഖ്യാപനം - ബ്രസീലിയ പ്രഖ്യാപനം 

4. 2019 ലെ ജി 20 ഉച്ചകോടിയുടെ വേദി - ഒസാക്ക (ജപ്പാൻ)

5. 2020 ലെ ജി 20 ഉച്ചകോടിയുടെ വേദി - റിയാദ് (സൗദി അറേബ്യ)

6. 2021 ലെ ജി 20 ഉച്ചകോടിയുടെ വേദി - റോം (ഇറ്റലി)

7. 2022 ലെ ജി 20 ഉച്ചകോടിയുടെ വേദി - ബാലി (ഇന്തോനേഷ്യ)

8. 2023 ലെ ജി 20 ഉച്ചകോടിയുടെ വേദി - ഡൽഹി (ഇന്ത്യ)

9. 2024 ലെ ജി 20 ഉച്ചകോടിയുടെ വേദിയാകുന്നത് - ബ്രസീൽ

10. നിലവിലെ ജി20 സംഘടനയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യമേത് - ഇന്ത്യ

11. ഇന്ത്യ ജി20 സംഘടനയുടെ അധ്യക്ഷ പദം ഏറ്റെടുത്ത വർഷമേത് - 2022

12. 2023ലെ ജി 20 ഉച്ചകോടിയിൽ ഇന്ത്യ മുന്നോട്ടുവെച്ച ആപ്തവാക്യം - വസുധൈവകുടുംബകം (ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി)

Post a Comment

Previous Post Next Post