ആസിയാൻ

ആസിയാൻ (Association of South East Asian Nations, ASEAN)

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക കൂട്ടായ്മയായ ആസിയാൻ 1967 ഓഗസ്റ്റ് എട്ടാം തീയതി ബാങ്കോക്ക് പ്രഖ്യാപനത്തിലൂടെ നിലവിൽ വന്നു. ഇൻഡോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ചേർന്നാണ് ആസിയാൻ കൂട്ടായ്‌മയ്‌ക്കു രൂപം കൊടുത്തത്. പിന്നീട് മ്യാന്മാർ, വിയറ്റ്നാം, ബ്രൂണൈ, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങൾ കൂടി ഇതിൽ അംഗമായി. ആസിയാനിൽ നിരീക്ഷകാംഗ പദവിയുള്ള രാജ്യമാണ് ഇന്ത്യ. ആസിയാനുമായുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സഹകരണ സഖ്യത്തിലെ അംഗമാണ് ഇന്ത്യ. ആസിയാൻ രാജ്യങ്ങളുമായി സ്വാതന്ത്രവ്യാപാരത്തിന്റെ വാതിൽ തുറക്കുന്ന കരാറിൽ ഇന്ത്യ 2009 സെപ്റ്റംബറിൽ ഒപ്പുവച്ചു (നിലവിൽ വന്നത് 2010 ൽ). 1967 ൽ തുടങ്ങിയ ആസിയാന്റെ ലക്ഷ്യം തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ഉയർന്ന സാമ്പത്തിക വ്യാപാര ബന്ധങ്ങൾ വളർത്തുക, അംഗരാജ്യ പ്രദേശത്തെ സ്വാതന്ത്രവ്യാപാര മേഖലയാക്കി മാറ്റി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ്. പത്ത് അംഗരാജ്യങ്ങളുള്ള ആസിയാന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ്. ആസിയാൻ അംഗങ്ങളുടെ സാമ്പത്തിക സഖ്യമാണ് അപെക്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആസിയാന്റെ രൂപീകരണത്തിന് വഴിതെളിയിച്ച സമ്മേളനം - ബാങ്കോക്ക് സമ്മേളനം (1967)

2. ആസിയാന്റെ ആദ്യ സമ്മേളനം നടന്ന വർഷം - 1976 (ബാലി, ഇന്തോനേഷ്യ)

3. രൂപീകരണ സമയത്ത് ആസിയാനിലെ അംഗസംഖ്യ - 5 

4. ആസിയാനിൽ അവസാനമായി അംഗമായ രാജ്യം - കംബോഡിയ (1999)

5. ആസിയാന്റെ ആപ്തവാക്യം - One Vision, One Identity, One Community

6. ആസിയാന്റെ ആസ്ഥാനം - ജക്കാർത്ത (ഇന്തോനേഷ്യ)

7. ആസിയാൻ അംഗരാജ്യങ്ങൾ - 10 

8. ആസിയാൻ ദിനം - ഓഗസ്റ്റ് 8 

9. ആസിയാൻ ചാർട്ടർ നിലവിൽ വന്നത് - 2008 ഡിസംബർ 15

10. ഇന്തോ - ആസിയാൻ വ്യാപാരക്കരാർ ഒപ്പുവെച്ചത് - 2009 ഓഗസ്റ്റ് 13 

11. ഇന്തോ - ആസിയാൻ വ്യാപാരക്കരാർ നിലവിൽ വന്നത് - 2010 ജനുവരി 1 

12. ആസിയാന്റെ ദേശീയ ഗാനം അറിയപ്പെടുന്നത് - ദി ആസിയാൻ വേ 

13. ആസിയാന്റെ നിലവിലെ സെക്രട്ടറി ജനറൽ - ലിം ജോക്ക് ഹോയ് 

14. ആസിയാനിൽ നിരീക്ഷകാംഗ പദവിയുള്ള എട്ടാമത്തെ രാജ്യം - ഇന്ത്യ 

15. വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആസിയാൻ അംഗരാജ്യങ്ങളിലെ മരുന്ന് നിർമ്മാണ കമ്പനികൾ സംരക്ഷിത ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ വൃക്ഷം - ആര്യവേപ്പ് 

16. 2017 ലെ ആസിയാൻ ഉച്ചകോടിയുടെ വേദി - മനില (ഫിലിപ്പീൻസ്)

17. 2018 ലെ ആസിയാൻ ഉച്ചകോടിയുടെ വേദി - സിംഗപ്പൂർ 

18. 2019 ലെ ആസിയാൻ ഉച്ചകോടിയുടെ വേദി - തായ്‌ലൻഡ് (34, 35 മത്)

19. 2020 ലെ ആസിയാൻ ഉച്ചകോടിയുടെ വേദി - വിയറ്റ്നാം (36, 37 മത്)

Post a Comment

Previous Post Next Post