ജി 7

ജി 7 (G7)

ഫ്രാൻസ് മുൻകൈ എടുത്ത് തുടങ്ങിയ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ജി-7. 1975 ലാണ് ഇത് രൂപീകരിക്കുന്നത്. ഫ്രാൻസിനെ കൂടാതെ ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ ആറു രാജ്യങ്ങളാണ് ആദ്യം ഈ സംഘത്തിലുണ്ടായിരുന്നത്. ജി-6 എന്നാണ് ഇത് അന്ന് അറിയപ്പെട്ടിരുന്നത്. 1976 ൽ കാനഡ കൂടി അംഗമായതോടെ ജി-7 ആയി. 1997 ൽ റഷ്യ അംഗമായതോടെ ജി-8 എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഉക്രൈൻ അധിനിവേശത്തെ തുടർന്ന് 2014 ൽ റഷ്യയെ ജി-8 ൽ നിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് 2017 ജനുവരിയിൽ റഷ്യ ജി -8 കൂട്ടായ്മയില്‍നിന്ന് പുറത്തുപോയി. ഈ രാജ്യങ്ങളെ കൂടാതെ യൂറോപ്യൻ യൂണിയനും ജി-7 ൽ അംഗമാണ്. ഇന്ത്യ, ബ്രസീൽ, ചൈന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ കൂടി ക്ഷണിതാക്കളായി പിന്നീട് വിളിച്ചു തുടങ്ങി. ലോകസമ്പത്തിന്റെ പകുതിയും ലോകജനസംഖ്യയുടെ പത്തുശതമാനവും ജി 7 രാജ്യങ്ങൾ ഉൾക്കൊള്ളുന്നു. രാഷ്ട്രീയം, സാമ്പത്തികം, നയതന്ത്രം, സൈനികം എന്നീ വിഷയങ്ങളിൽ പരസ്പരസഹകരണം ഇവർ തമ്മിലുണ്ട്. പ്രത്യേക ആസ്ഥാനമില്ല. ജി 20 പ്രഖ്യാപിക്കപ്പെട്ടതോടെ ജി 8 ന്റെ പ്രസക്തി കുറഞ്ഞു.

ജി 5 : ലോക സാമ്പത്തികശക്തികളായി വളർച്ച പ്രാപിക്കുന്ന അഞ്ച് രാജ്യങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്നതാണ് ജി 5 എന്ന പ്രയോഗം. ബ്രസീൽ, ചൈന, ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണിവ. കാര്യമായ സംഘടനസ്വഭാവമിതിന്നില്ല. 

ജി 8 + 5 : ജി 8 രാജ്യങ്ങളും ജി 5 രാജ്യങ്ങളും ചേർന്ന കൂട്ടായ്മയാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വികസനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന - ജി-7

2. രൂപീകരണ സമയത്ത് ജി-7 അറിയപ്പെട്ടിരുന്നത് - ജി-6 

3. ജി-6 രൂപീകൃതമായ വർഷം - 1975 

4. ജി-6, ജി-7 ആയിമാറിയ വർഷം - 1976 

5. ഏത് രാജ്യം അംഗമായതോടെയാണ് ജി-6, ജി-7 ആയി മാറിയത് - കാനഡ

6. ജി-8 ൽ നിന്ന് പുറത്തായ രാജ്യം - റഷ്യ (1997 ൽ യു.എസിലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് അംഗമായ റഷ്യ 2014 ൽ ജി-8 ൽ നിന്ന് പുറത്തായി)

7. ജി-7 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം - ജപ്പാൻ 

8. അംഗരാഷ്ട്രങ്ങൾ കൂടാതെ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കൾ - യൂറോപ്യൻ കൗൺസിലിന്റെ അധ്യക്ഷനും യൂറോപ്യൻ കമ്മിഷന്റെ അധ്യക്ഷനും

9. ജി-7 ലെ അംഗരാജ്യങ്ങൾ - ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, കാനഡ

10. 2018 ലെ ജി-7 ഉച്ചകോടിയ്ക്ക് വേദിയായത് - ക്യൂബെക് (കാനഡ)

11. 2019 ലെ ജി-7 ഉച്ചകോടിയ്ക്ക് വേദിയായത് - ഫ്രാൻസ്

12. 47 - മത് ജി-7 ഉച്ചകോടിയ്ക്ക് (2021) വേദിയായ രാജ്യം - ബ്രിട്ടൻ

13. 48 - മത് ജി-7 ഉച്ചകോടിയ്ക്ക് (2022) വേദിയായ രാജ്യം - ജർമ്മനി

14. 2023 ജി-7 ഉച്ചകോടിക്ക് വേദിയായ നഗരം - ഹിരോഷിമ, ജപ്പാൻ

15. ഇന്ത്യ, ബ്രസീൽ, ചൈന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളെ കൂടി കൂട്ടിച്ചേർത്ത് പറയുന്നത് - ജി-7 + 5 

16. ജി-7 + 5 നിലവിൽ വന്നത് - 2005

Post a Comment

Previous Post Next Post