ബ്രിക്‌സ്

ബ്രിക്‌സ് ഉച്ചകോടി (BRICS)

വിവിധ മേഖലകളിലെ സഹകരണത്തിനായി രൂപവത്കരിച്ച ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സംഘടനയാണ് BRICS. കരുത്തോടെ വളരുന്ന രാജ്യങ്ങളാണിവയെല്ലാം. ഈ രാജ്യങ്ങളുടെ ഇംഗ്ലീഷ് പേരിന്റെ ആദ്യാക്ഷരം ചേർത്താണ് BRICS എന്ന പേര് രൂപപ്പെടുത്തിയിരിക്കുന്നത്. ജി7 രാജ്യങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന വളർച്ചയാണ് ഈ രാജ്യങ്ങളുടേത്. ലോകവിസ്തൃതിയുടെ 26.7 ശതമാനവും ലോകജനസംഖ്യയുടെ 41.5 ശതമാനവും ബ്രിക്‌സ് രാജ്യങ്ങൾ ഉൾക്കൊള്ളുന്നു.

BRIC എന്ന ചുരുക്കരൂപം ആദ്യം ഉപയോഗിച്ചത് 2001 ൽ ഗോൾഡ്‌മാൻ സാച്ചസാണ്. ഒരു അന്താരാഷ്ട്ര ദിനപത്രത്തിലെ സാമ്പത്തിക വിശകലന ലേഖനത്തിലാണ് BRIC എന്ന ചുരുക്കരൂപം സാച്ച് ഉപയോഗിച്ചത്. 2009 ൽ ന്യൂയോർക്കിലാണ് ഒരു ഔദ്യോഗിക കൂട്ടായ്മയായി BRIC രാജ്യങ്ങളിലെ നേതാക്കൾ യോഗം ചേർന്നത്. ആദ്യ സമ്മേളനം 2009 ൽ റഷ്യയിൽ നടന്നു. തുടക്കത്തിൽ BRIC എന്നറിയപ്പെട്ടിരുന്ന സംഘടന ദക്ഷിണാഫ്രിക്ക അംഗമായതിനുശേഷമാണ് BRICS ആയി മാറിയത്. 2010 ഡിസംബറിലാണ് ദക്ഷിണാഫ്രിക്ക അംഗമായത്. 2011 ൽ ചൈനയിൽ വെച്ച് നടന്ന BRICS സമ്മേളനത്തിലാണ് ദക്ഷിണാഫ്രിക്കൻ ഔദ്യോഗിക പ്രതിനിധി ആദ്യമായി പങ്കെടുത്തത്. 2012 ലെ BRICS സമ്മേളനം ഇന്ത്യയിൽ വെച്ചും, 2013 ലെ BRICS ഉച്ചകോടി ദക്ഷിണാഫ്രിക്കയിൽ വെച്ചും നടന്നു. 2014 ലെ സമ്മേളനം ബ്രസീലിലും 2015 ലേത് റഷ്യയിലുമാണ് നടന്നത്. 2016 ലെ എട്ടാമത് ബ്രിക്സ് സമ്മേളനത്തിന് വേദിയായത് ഇന്ത്യയാണ്. 2016 ഒക്ടോബർ 15 മുതൽ 17 വരെ ഗോവയിലാണ് എട്ടാമത് സമ്മേളനം നടന്നത്. ഒൻപതാമത് സമ്മേളനം സിയാമെൻ (ചൈന)-യിൽ 2017 സെപ്റ്റംബർ 3 മുതൽ 5 വരെ നടന്നു. 2018 ലെ ബ്രിക്‌സ് സമ്മേളനം ദക്ഷിണാഫ്രിക്കയിൽ വെച്ചും, 2019 ലെ ബ്രിക്‌സ് ഉച്ചകോടി ബ്രസീലിലും നടന്നു. 2020 ലെയും 2021 ലെയും സമ്മേളനങ്ങൾ കോവിഡ് മഹാമാരിയെത്തുടർന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്നു. 2020 ലെ വേദി റഷ്യയും 2021 ലെ വേദി ഇന്ത്യയുമായിരുന്നു. 

ബ്രിക്‌സ് ബാങ്ക് 

ബ്രിക്‌സ് രാജ്യങ്ങളിലെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് 2014 ജൂലൈ 15 ന് രൂപവത്കരിച്ച വികസന ബാങ്കാണ് ന്യൂ ഡവലപ്മെന്റ് ബാങ്ക്. ചൈനയിലെ ഷാങ്ഹായ് ആണ് ആസ്ഥാനം. ഇന്ത്യയുടെ കെ.വി.കാമത്ത് ആണ് ബാങ്കിന്റെ ആദ്യ അധ്യക്ഷൻ. ബ്രസീൽ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ബാങ്കിന്റെ പ്രഥമ മൂലധനം ആയിരം കോടി ഡോളറാണ്. ഇതിൽ ഇന്ത്യയും ബ്രസീലും റഷ്യയും 1800 കോടി ഡോളർ നിക്ഷേപിക്കും. 4100 കോടി ഡോളറാണ് ചൈനയുടെ നിക്ഷേപം. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബ്രിക്‌സിലെ  അംഗരാജ്യങ്ങൾ - ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക 

2. ബ്രിക് (BRIC) നിലവിൽ വന്നത് - 2001

3. ബ്രിക്‌സിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം - ദക്ഷിണാഫ്രിക്ക 

4. ബ്രിക്‌സിൽ ദക്ഷിണാഫ്രിക്ക അംഗമായ വർഷം - 2011 

5. ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് വേദിയായ വർഷങ്ങൾ - 2012, 2016, 2021

6. 2021ലെ ബ്രിക്സ് ഉച്ചകോടി യുടെ വേദി - ഇന്ത്യ (2021)

7. 2021 ലെ ബ്രിക്സ് ഉച്ചകോടി യുടെ അധ്യക്ഷൻ - നരേന്ദ്ര മോദി

8. പതിനാലാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി - ചൈന (2022)

9. ആദ്യത്തെ ബ്രിക്‌സ് സമ്മേളനം നടന്നത് - യെകറ്റെറിൻ ബർഗ് (റഷ്യ)

10. ആദ്യത്തെ ബ്രിക്‌സ് സമ്മേളനം നടന്ന വർഷം - 2009 

11. ബ്രിക്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബാങ്ക് - ന്യൂ ഡവലപ്മെന്റ് ബാങ്ക് 

12. ന്യൂ ഡവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം - ഷാങ്ഹായ് (ചൈന)

13. ന്യൂ ഡവലപ്മെന്റ് ബാങ്കിന്റെ ആദ്യത്തെ പ്രസിഡന്റ് - കെ.വി.കാമത്ത് (ഇന്ത്യ)

14. ബ്രിക്സ് ബാങ്കിന്റെ അധ്യക്ഷന്റെ കാലവധി - 5 വർഷം 

Post a Comment

Previous Post Next Post