ചേരിചേരാ പ്രസ്ഥാനം

ചേരി ചേരാ പ്രസ്ഥാനം (Non Alignment Movement - NAM)

ഇന്ത്യയടക്കമുള്ള പല ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കയിലെ പല രാജ്യങ്ങളും ഒരുകാലത്ത് ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ കോളനികളായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഈ രാജ്യങ്ങളുടെ പൊതുതാല്പര്യങ്ങൾക്കായി രൂപംകൊണ്ട കൂട്ടായ്‌മയാണ്‌ ചേരിചേരാ പ്രസ്ഥാനം. 1957 മാർച്ചിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആണ് ഈ ആശയം അവതരിപ്പിച്ചത്. 1955 ഏപ്രിലിൽ ഇൻഡോനീഷ്യയിലെ ബന്ദുംഗിൽ ചേർന്ന സമ്മേളനമാണ് ഈ ചേരിചേരാ ആശയത്തിന് അടിത്തറയിട്ടത്.

ഓരോ അംഗരാജ്യത്തിന്റെയും പരമാധികാരത്തോടുള്ള പരസ്പരബഹുമാനം, പരസ്പരം അക്രമിക്കാതിരിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക, തുല്യതയും പരസ്പര നേട്ടവും ഉറപ്പാക്കുക, സമാധാനപരമായ സഹവർത്തിത്വം പാലിക്കുക എന്നിവയാണ് ബന്ദുംഗ് സമ്മേളനത്തിൽ പൊതുതത്വമായി സ്വീകരിച്ചത്. 1956 ജൂലൈയിൽ യുഗോസ്ലാവിയയിലെ ബ്രിയോണിയിൽ ജവാഹർലാൽ നെഹ്‌റു (ഇന്ത്യ), മാർഷൽ ടിറ്റോ (യുഗോസ്ലാവിയ), ഗമാൽ അബ്ദുൾ നാസർ (ഈജിപ്ത്), അഹമ്മദ് സുക്കാർണോ (ഇന്തോനേഷ്യ) എന്നിവർ യോഗം ചേർന്ന് കൂട്ടായ്‌മയ്‌ക്ക് ഒരു രൂപരേഖയുണ്ടാക്കി.

1961 സെപ്റ്റംബറിൽ ബൽഗ്രേഡിലാണ് ചേരിചേരാ രാജ്യങ്ങളുടെ ആദ്യ ഉച്ചകോടി നടന്നത്. ഇരുപത്തിയഞ്ച് രാജ്യങ്ങൾ ഇതിൽ പങ്കെടുത്തു. ഈ ഉച്ചകോടിയിലാണ് ചേരിചേരാ പ്രസ്ഥാനം (NAM) ഔദ്യോഗികമായി നിലവിൽ വന്നത്. ഏതെങ്കിലും വൻകിട രാജ്യങ്ങളുടെ പക്ഷത്ത് നിൽക്കാൻ നിർബന്ധിതമാകുന്ന അവസ്ഥ ഒഴിവാക്കാൻ ചേരിചേരാ പ്രസ്ഥാനത്തിലൂടെ ഇത്തരം വികസ്വര-അവികസിത രാജ്യങ്ങൾക്ക് അവസരമുണ്ടായി.

PSC ചോദ്യങ്ങൾ 

1. ശീതസമരത്തിന്റെ ഭാഗമായി അമേരിക്കൻ ചേരിയിലും, USSR ചേരിയിലും പെടാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന - ചേരി ചേരാ പ്രസ്ഥാനം

2. ചേരി ചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം - ബന്ദുംഗ് സമ്മേളനം (1955)

3. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദുംഗ് സമ്മേളനം നടന്നത് ഏത് രാജ്യത്തു വച്ചാണ് - ഇന്തോനേഷ്യ 

4. ചേരി ചേരാ പ്രസ്ഥാനം രൂപംകൊണ്ട വർഷം - 1961 

5. ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് - ബൽഗ്രേഡ് (യുഗോസ്ലാവിയ, 1961) 

6. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത് - പഞ്ചശീല തത്വങ്ങൾ 

7. പതിനേഴാം ചേരിചേരാ സമ്മേളനത്തിന്റെ (2016) വേദി - വെനസ്വേല

8. പതിനെട്ടാം ചേരിചേരാ സമ്മേളനത്തിന്റെ (2019) വേദി - അസർബൈജാൻ 

9. ചേരി ചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോക നേതാക്കൾ - ജവാഹർലാൽ നെഹ്‌റു, മാർഷൽ ടിറ്റോ, ഗമാൽ അബ്ദുൾ നാസർ, അഹമ്മദ് സുക്കാർണോ

10. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് - വി.കെ.കൃഷ്ണമേനോൻ 

11. 1987ൽ രൂപംകൊണ്ട NAM ന്റെ അനുബന്ധ കമ്മിറ്റി - AFRICA Fund (Action for Resisting Invasion, Colonialism and Apartheid)

12. AFRICA Fund കമ്മിറ്റിയുടെ ആദ്യ ചെയർമാൻ - രാജീവ് ഗാന്ധി

Post a Comment

Previous Post Next Post