ഏഷ്യൻ വികസന ബാങ്ക്

ഏഷ്യൻ വികസന ബാങ്ക് (Asian Development Bank)

ഏഷ്യയുടെ സാമൂഹികവും സാമ്പത്തികവുമായ  പുരോഗതിക്കും സാമ്പത്തിക സഹായത്തിനുമായി സ്ഥാപിച്ചതാണ് 'ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്'. അമേരിക്കയുടെയും ജപ്പാന്റെയും സഹായത്തോടെയാണ്  ഈ ബാങ്ക് സ്ഥാപിതമായത്. എ.ഡി.ബി എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. 1966 ലാണ് പ്രവർത്തനം തുടങ്ങിയത്. രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ പണം ലഭ്യമാക്കുന്നതാണ് ബാങ്കിന്റെ മുഖ്യപ്രവർത്തനം. വായ്പകളായും സാമ്പത്തിക സഹായമായും എ.ഡി.ബി പണം നൽകാറുണ്ട്. ഉദാരവ്യവസ്ഥയിൽ അംഗരാജ്യങ്ങൾക്ക് പണം കൊടുക്കുന്ന എ.ഡി.ബിയുടെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെ 67 രാജ്യങ്ങൾ എ.ഡി.ബി.യിൽ അംഗങ്ങളാണ്. 48 ഏഷ്യാ പസഫിക് രാജ്യങ്ങളെ കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള പത്തൊമ്പത് രാജ്യങ്ങളും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിലെ അംഗങ്ങളാണ്. 1974 ൽ എഡിബി ഏഷ്യൻ വികസന നിധി ആരംഭിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ  പുരോഗതിക്കായി രൂപീകരിച്ച സംഘടന - ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

2. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിതമായത് എന്ന് - 1966 ഡിസംബർ 19

3. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് - മനില (ഫിലിപ്പീൻസ്)

4. ഏഷ്യൻ വികസന ബാങ്കിന്റെ ആദ്യ ചെയർമാൻ - ടകേഷി വറ്റാനാബെ 

5. എഡിബി ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം - 1974 

6. 51-ാം എ.ഡി.ബി സമ്മേളനത്തിന്റെ (2018) വേദി - മനില (ഫിലിപ്പീൻസ്)

7. 52-ാം എ.ഡി.ബി സമ്മേളനത്തിന്റെ (2019) വേദി - നാദി (ഫിജി)

8. 55-ാം എ.ഡി.ബി സമ്മേളനത്തിന്റെ (2022) വേദിയാകുന്നത് - കൊളംബോ (ശ്രീലങ്ക)

Post a Comment

Previous Post Next Post