ലോഹസങ്കരങ്ങൾ

ലോഹ സങ്കരങ്ങൾ (Alloys in Malayalam)

രണ്ടോ രണ്ടിലധികമോ ഘടകമൂലകങ്ങൾ ചേർന്നതും അതിലൊന്നെങ്കിലും ലോഹവുമായ പദാർത്ഥത്തെയാണ് ലോഹസങ്കരം എന്ന് പറയുന്നത്. നാണയം, പ്രതിമ, പാത്രം, ആഭരണം എന്നിവ നിർമിക്കുവാൻ ലോഹ സങ്കരം ഉപയോഗിക്കുന്നു. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരമാണ് ഓട് (ബ്രോൺസ്). ഓസ്കാർ ശിൽപം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് ബ്രിട്ടാനിയം. ടിൻ, ആന്റിമണി, കോപ്പർ എന്നിവയാണ് ബ്രിട്ടാനിയത്തിലെ ലോഹങ്ങൾ. (ആദ്യകാലങ്ങളിൽ സ്വർണം പൂശിയ വെങ്കലശിൽപങ്ങളാണ് നൽകിയിരുന്നത്. പിന്നെ ബ്രിട്ടാനിയം ഉപയോഗിച്ചുള്ള ശിൽപങ്ങൾ നൽകി. നിലവിൽ സ്വർണം പൂശിയ വെങ്കലശിൽപങ്ങളാണ് നൽകുന്നത്). ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലോഹം അലുമിനിയമാണ്‌. ലോകത്ത്‌ എറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ലോഹം ഇരുമ്പാണ്‌.

ലോഹസങ്കരങ്ങള്‍ - ഘടകമൂലകങ്ങൾ - ഉപയോഗങ്ങൾ

■ ഓട്‌ (Bronze) - കോപ്പര്‍, ടിന്‍ - പാത്രം, പ്രതിമ

■ പിച്ചള (Brass) - കോപ്പര്‍, സിങ്ക്‌ - പാത്രം, സംഗീതോപകരണം

■ ഡ്യൂറാലുമിന്‍ - കോപ്പര്‍, അലുമിനിയം, മെഗ്നീഷ്യം, മാംഗനീസ്‌ - വിമാനഭാഗങ്ങൾ നിര്‍മിക്കുവാന്‍

■ ടൈപ്പ്‌ മെറ്റല്‍ - കോപ്പര്‍, ടിന്‍, ലെഡ്‌, ആന്‍റിമണി - ടൈപ്പു നിര്‍മാണത്തിന്‌

■ സ്റ്റെർലിംഗ് സിൽവർ - കോപ്പര്‍, സില്‍വര്‍ - വെള്ളിനാണയങ്ങൾ

■ നാണയ സില്‍വര്‍ - കോപ്പര്‍, നിക്കല്‍ - നാണയങ്ങൾ നിര്‍മിക്കുവാൻ

■ കോണ്‍സ്റ്റന്‍റന്‍ - കോപ്പര്‍, നിക്കല്‍ - വൈദ്യുത ഉപകരണങ്ങൾ

■ ഗണ്‍മെറ്റല്‍ - കോപ്പര്‍, സിങ്ക്‌, ടിന്‍ - തോക്കിന്റെ ബാരൽ നിർമിക്കുവാൻ

■ നിക്കല്‍ സില്‍വര്‍ - കോപ്പർ, നിക്കല്‍, സിങ്ക് - വെള്ളിപാത്രം

■ അല്‍നിക്കോ - അലൂമിനിയം, നിക്കൽ, കോബാൾട്ട്, ഇരുമ്പ് - കാന്തം നിർമിക്കുവാൻ

■ മഗ്നേലിയം - അലൂമിനിയം, മഗ്നീഷ്യം - ട്രോളർ, സ്റ്റീമർ ബാഹ്യഭാഗം

■ സിലുമിന്‍ - സിലിക്കൺ, അലൂമിനിയം - എഞ്ചിന്റെ ഭാഗം

■ ഫ്യൂസ് വയർ - ടിന്‍, ലെഡ് - ഫ്യൂസ് വയർ

■ സോൾഡറിങ്‌ വയര്‍ - ടിന്‍, ലെഡ് - സോൾഡറിങ്ങിനു വേണ്ടി

■ നിക്രോം - നിക്കൽ, ഇരുമ്പ്, ക്രോമിയം - ഹീറ്റിങ് എലമെന്റ്

■ ഇന്‍വാര്‍ - ഇരുമ്പ്, നിക്കൽ - പെൻഡുലം

■ നിക്കല്‍സ്റ്റീല്‍ - നിക്കൽ, ഇരുമ്പ് - ക്രാങ്ക്, ഷാഫ്ട് നിർമാണം

■ ഫോസ്ഫർ ബ്രോൺസ് - കോപ്പർ, റ്റിം, ഫോസ്ഫറസ് - സ്പ്രിങ്ങുകൾ

■ അലൂമിനിയം ബ്രോൺസ് - കോപ്പർ, അലൂമിനിയം - പാത്രം, നാണയം

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആദ്യമായി മനുഷ്യൻ ഉപയോഗിച്ച ലോഹസങ്കരം - ഓട് (ബ്രോൺസ്)

2. ലോഹഭാഗങ്ങള്‍ യോജിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോള്‍ഡര്‍ (Solder) ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്‌? - ലെഡ്, ടിൻ 

3. ഡ്യുറാലുമിന്‍ ഒരു ലോഹസങ്കരമാണ്‌. ഇതിലെ പ്രധാന ലോഹമേത്‌? - അലുമിനിയം 

4. വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ലോഹസങ്കരമാണ്‌ ഡ്യുറാലുമിന്‍. ഇത്‌ ആദ്യമായി നിര്‍മിച്ചത്‌ ആര്‌? എന്ന്‌? - ജർമൻകാരനായ ആൽഫ്രഡ്‌ വിം (1906 ൽ)

5. ഇലക്ട്രിക്കല്‍ പ്ലഗുകളും വാതില്‍ പിടികളും ഒക്കെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരമാണ്‌ പിച്ചള (Brass). ഇതില്‍ ഏതൊക്കെ ലോഹങ്ങളാണുള്ളത്‌? - കോപ്പർ, സിങ്ക്

6. ചെമ്പും മറ്റൊരു ലോഹവുമാണ്‌ വെങ്കലം എന്ന ലോഹസങ്കരത്തിന്റെ പ്രധാന ഘടകം. രണ്ടാമത്തെ ലോഹമേത്‌? - ടിൻ

7. ഇൻവാർ (Invar) എന്ന ലോഹസങ്കരത്തിലെ ലോഹങ്ങളേവ? - ഇരുമ്പ്, നിക്കൽ

8. സ്റ്റെയിന്‍ലെസ്‌ സ്റ്റീലില്‍ മൂന്ന്‌ ലോഹങ്ങളാണുള്ളത്‌. അവ ഏതൊക്കെ? - ഇരുമ്പ്, ക്രോമിയം, നിക്കൽ

9. സ്റ്റെയിന്‍ലെസ്‌ സ്റ്റീലിലെ അലോഹമൂലകം? - കാർബൺ 

10. അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട്‌ എന്നിവ ചേര്‍ന്നുണ്ടാകുന്ന ലോഹസങ്കരത്തിന്റെ പേര്‌? - അൽനിക്കോ 

11. പ്രകൃതിയില്‍ത്തന്നെ കാണപ്പെടുന്ന ഒരു ലോഹസങ്കരമാണ്‌ ഇലക്ട്രം. വിലകൂടിയ രണ്ട്‌ ലോഹങ്ങളാണ്‌ ഇതിലെ പ്രധാന ഘടകങ്ങള്‍. ലോഹങ്ങളേത്‌? - സ്വർണം, വെള്ളി

12. മാംഗനിന്‍ എന്നത്‌ ഒരു ലോഹസങ്കരത്തിന്റെ ട്രേഡ്മാര്‍ക്ക്‌ പേരാണ്‌. ഏതൊക്കെ ലോഹങ്ങള്‍ ചേർന്നാണ്‌ ഇത്‌ ഉണ്ടായിരിക്കുന്നത്‌? - കോപ്പർ, മാംഗനീസ്, നിക്കൽ

13. മാംഗനിന്‍ ലോഹസങ്കരത്തില്‍ 84 ശതമാനവും ഒരു ലോഹമാണ്‌. ഏതാണത്‌? - കോപ്പർ 

14. 1892-ലാണ്‌ ആദ്യമായി മാംഗനിന്‍ നിര്‍മിച്ചത്‌. ആരായിരുന്നു ആ നേട്ടത്തിന് പിന്നില്‍? - എഡ്‌വേർഡ് വെസ്റ്റൺ

15. എന്താണ് 'ജര്‍മന്‍ സില്‍വര്‍' - കോപ്പർ, നിക്കൽ, സിങ്ക് എന്നിവ ചേർന്ന ലോഹസങ്കരം

16. നിക്കലും ക്രോമിയവും പ്രധാനമായി വരുന്ന ഈ ലോഹസങ്കരം ഇലക്ട്രിക്‌ ഹീറ്ററുകളുടെ ഫിലമെന്റുകള്‍ ഉണ്ടാക്കാന്‍ ധാരാളമായി ഉപയോഗിക്കുന്നു. ഏതാണ്‌ ഈ ലോഹസങ്കരം? - നിക്രോം

17. അമേരിക്കയില്‍ “റെഡ്‌ ബ്രാസ്‌ ' എന്നറിയപ്പെടുന്ന ലോഹസങ്കരമാണ്‌ ഗണ്‍മെറ്റല്‍. ഇതിലെ ലോഹങ്ങള്‍ ഏതൊക്കെ? - കോപ്പർ, ടിൻ, സിങ്ക്

18. അലുമിനിയവും മറ്റൊരു ലോഹവും ചേര്‍ന്നുണ്ടാകുന്ന ലോഹസങ്കരമാണ്‌ മഗ്നാലിയം. രണ്ടാമത്തെ ലോഹമേത്‌? - മഗ്നീഷ്യം

19. ചെമ്പിന്റെ ഈ ലോഹസങ്കരം പ്രതിമകളും നാണയങ്ങളുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഏതാണിത്‌? - വെങ്കലം

20. കാര്‍ബണ്‍ ഇരുമ്പിന്റെ കൂടെ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന ലോഹസങ്കരം? - സ്റ്റീൽ

21. ആഭരണങ്ങള്‍ നിര്‍മിക്കാന്‍ സ്വര്‍ണത്തിന്റെ കൂടെ ചേര്‍ക്കുന്ന പ്രധാന ലോഹങ്ങളേവ? - കോപ്പർ, വെള്ളി

22. എന്താണ്‌ "വൈറ്റ്‌ ഗോള്‍ഡ്‌" ? - നിക്കൽ, പലേഡിയം, പ്ലാറ്റിനം, മാംഗനീസ് തുടങ്ങിയ ലോഹങ്ങൾ സ്വർണവുമായി ചേർത്തുണ്ടാക്കുന്ന ലോഹസങ്കരം

23. വെള്ളിയുടെ കൂടെ പ്രധാനമായും കോപ്പർ ചേർത്തുണ്ടാക്കുന്ന ഈ ലോഹസങ്കരം ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഏത് പേരിലാണ് ഇത് അറിയപ്പെടുന്നത്? - സ്‌റ്റെർലിങ് സിൽവർ 

24. വിമാനങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ഒരു ലോഹസങ്കരമാണ്‌ ഡെല്‍റ്റാ മെറ്റല്‍. ഇതിലെ പ്രധാന ഘടകങ്ങളേവ? - കോപ്പർ, സിങ്ക്, ഇരുമ്പ്

25. സ്വര്‍ണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങളുണ്ടാക്കാന്‍ കോപ്പറും സിങ്കും ചേര്‍ത്ത്‌ ഒരു ലോഹസങ്കരം ഉപയോഗിക്കാറുണ്ട്‌. ഇതിന്റെ പേരെന്ത്‌? - ഡച്ച് മെറ്റൽ

26. ബിസ്മത്ത്‌, ലെഡ്‌, ടിന്‍ എന്നിവ ചേര്‍ന്നുണ്ടാകുന്ന ലോഹസങ്കരത്തിന്റെ പേര്‌? - റോസ് മെറ്റൽ

27. കോപ്പറും ടിന്നും ചേര്‍ത്ത ഈ ലോഹസങ്കരം മണികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പേരെന്ത്‌? - ബെൽ മെറ്റൽ

Post a Comment

Previous Post Next Post