ഉപലോഹങ്ങൾ

ഉപലോഹങ്ങൾ (Metalloids)

കണ്ടാൽ ലോഹങ്ങളേപ്പോലെയിരിക്കും. എന്നാൽ ലോഹങ്ങളുടെ പല സ്വഭാവങ്ങളുമില്ല. പീരിയോഡിക് ടേബിളിൽ ഇത്തരം ചില ആൾമാറാട്ടക്കാരുണ്ട്. അവയാണ്‌ ഉപലോഹങ്ങള്‍. ലോഹങ്ങളുടേയും അലോഹങ്ങളുടെയും ഇടയിലായി 13 മുതല്‍ 17 വരെ ഗ്രൂപ്പുകളിലായാണ്‌ ഇവ സ്ഥാനം പിടിച്ചിരിക്കുന്നത്‌. ബോറോണ്‍, സിലിക്കണ്‍, ജര്‍മേനിയം, ആഴ്‌സനിക്‌, ആന്‍റിമണി, ടെലൂറിയം എന്നിവയാണ്‌ ഉപലോഹങ്ങള്‍. ചില ശാസ്ത്രജ്ഞന്മാര്‍ ബിസ്മത്ത്‌, പൊളോണിയം എന്നി മൂലകങ്ങളേയും ഉപലോഹങ്ങളായി കണക്കാക്കാറുണ്ട്‌. അര്‍ധചാലക സ്വഭാവമുള്ള മൂലകങ്ങളാണ്‌ ഉപലോഹങ്ങള്‍. ഇലക്ട്രോണിക്‌ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച മൂലകങ്ങളാണിവ. ഇന്‍റഗ്രേറ്റഡ്‌ സര്‍ക്യൂട്ടുകള്‍, ട്രാന്‍സിസ്റ്ററുകള്‍ എന്നിവയുടെയൊക്കെ നിര്‍മാണത്തില്‍ ഈ ഉപലോഹങ്ങള്‍ ഉപയോഗിക്കുന്നു.

പീരിയോഡിക്‌ ടേബിളിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്‌ ഉപലോഹമായ ജര്‍മേനിയത്തിന്റെ കണ്ടുപിടുത്തം. കാരണം, മെന്‍ഡലിയേവ്‌ പ്രവചിച്ച മൂലകങ്ങളിലൊന്നായിരുന്നു ഇത്‌. 1886-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ക്ലമന്‍സ്‌ വിന്‍ക്ലര്‍ ജര്‍മേനിയത്തെ കണ്ടെത്തിയപ്പോള്‍ മെന്‍റലിയേവിന്റെ നിഗമനങ്ങള്‍ ശരിയായിരുന്നു എന്ന്‌ ശാസ്ത്രലോകത്തിന്‌ മനസ്സിലായി. സിലിക്കണിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സാണ് സിലിക്ക അഥവാ മണല്‍. ഭൗമോപരിതലത്തില്‍ ധാരാളമായി കാണപ്പെടുന്ന മൂലകമാണിത്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ അറിയപ്പെടുന്നത് - ഉപലോഹങ്ങൾ

2. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള ഉപലോഹം? - സിലിക്കൺ

3. 13മത് ഗ്രൂപ്പിലെ ഉപലോഹമേത്‌? - ബോറോൺ 

4. 14മത് ഗ്രൂപ്പ്‌ മൂലകങ്ങളില്‍ രണ്ടെണ്ണം ഉപലോഹങ്ങളാണ്‌. അവ ഏതൊക്കെ? - സിലിക്കൺ, ജർമേനിയം

5. ആറ്റമിക്‌ നമ്പര്‍ 14 ഉള്ള ഈ ഉപലോഹം മൈക്രോചിപ്പുകളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു. ഏതാണിത്‌? - സിലിക്കൺ

6. ഫോസ്ഫറസ്‌, ആര്‍സനിക്‌, ബിസ്മത്ത്‌ എന്നിവ ഒരേ ഗ്രൂപ്പിലെ മൂലകങ്ങളാണ്‌. ഇവയില്‍ ഉപലോഹമേത്‌? - ആര്‍സനിക്‌

7. ഉപലോഹങ്ങളില്‍ ഒന്ന്‌ മൂലകങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ശക്തിയേറിയ വിഷവസ്തുവാണ്‌. ഏതാണത്‌? - ആര്‍സനിക്‌

8. വിഷയങ്ങളിലെ രാജാവ് - ആര്‍സനിക്‌

9. ആർസനിക്കിന്റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ് - മാർഷ് ടെസ്റ്റ്

10. ഉയര്‍ന്ന ഊഷ്മാവില്‍ ഉപയോഗിക്കുന്ന ലബോറട്ടറി ഗ്ലാസ് ഉപകരണങ്ങൾ നിർമിക്കാൻ ഈ ഉപലോഹത്തിന്റെ സംയുക്തമാണ് ഉപയോഗിക്കുന്നത്. ഏതാണ് ഈ ഉപലോഹം? - ബോറോൺ

11. ഇലക്ട്രോണിക്‌ ഉപകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപലോഹങ്ങള്‍? - സിലിക്കൺ, ജർമേനിയം

12. ഭൂമി എന്നര്‍ഥം വരുന്ന “ടെല്ലസ്‌” (Tellus) എന്ന വാക്കില്‍നിന്ന്‌ പേരു കിട്ടിയ ഉപലോഹം? - ടെലൂറിയം

13. “ആന്റി-മോനസ്‌” (Anti-monos) എന്ന ഗ്രീക്ക്‌ വാക്കില്‍നിന്നാണ്‌ ഈ ഉപലോഹത്തിന്‌ പേരുകിട്ടിയത്‌. ഏതാണീ ഉപലോഹം? - ആന്റിമണി

14. തീപ്പെട്ടിക്കൂടിന്റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം - ആന്റിമണി സൾഫൈഡ് (സ്റ്റിബ്നൈറ്റ്)

15. ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സിലിക്കണിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു പ്രദേശം കലിഫോര്‍ണിയയില്‍ ഉണ്ട്‌. ഏതാണത്‌? - സിലിക്കൺ വാലി

16. ഭൂവല്‍ക്കത്തിലെ 25 ശതമാനവും ഒരു ഉപലോഹമാണ്‌. ഏതാണത്‌? - സിലിക്കൺ

17. ആറ്റമിക് നമ്പർ 32 ഉള്ള ഈ ഉപലോഹത്തെ ക്ലെമൻസ് വിൻക്ലർ ആണ് കണ്ടെത്തിയത്. ഏതാണീ ഉപലോഹം? - ജർമേനിയം

18. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം - ജർമേനിയം

19. സാധാരണ അന്തരീക്ഷ ഊഷ്മാവിൽപ്പോലും ബാഷ്പമായി പോകുന്ന മൂലകം - പൊളോണിയം

Post a Comment

Previous Post Next Post