അയിരുകൾ

അയിരുകൾ (Ores)

1. ഓരോ ലോഹങ്ങളെയും അവയുടെ ചില സംയുക്തങ്ങളിൽ നിന്നാണ് വ്യവസായികമായും ലാഭകരമായും വേർതിരിച്ചെടുക്കുന്നത്. ഇത്തരം സംയുക്തങ്ങൾക്ക് പറയുന്ന പേരെന്ത്? - അയിര് 

2. ഏത് ലോഹത്തിന്റെ അയിരാണ് മാലകൈറ്റ്? - കോപ്പർ 

3. കോപ്പറിന്റെ മറ്റ് അയിരുകൾ - ചാൽക്കോലൈറ്റ്, കോപ്പർ പൈറൈറ്റിസ്

4. ഗാർനിറൈറ്റ് എന്ന അയിരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹമേത്? - നിക്കൽ 

5. നിക്കലിന്റെ മറ്റൊരു അയിര് - പെൻലാൻഡൈറ്റ്

6. ഗലീന ഏത് ലോഹത്തിന്റെ അയിരാണ്? - ലെഡ് 

7. ലെഡിന്റെ മറ്റ് അയിരുകൾ - സെറുസൈറ്റ്, ലിതാർജ്‌ 

8. തോറിയതിന്റെ അയിര് - മോണോസൈറ്റ് 

9. സിങ്കിന്റെ പ്രധാന അയിരുകൾ - സിങ്ക് ബ്ലെൻഡ്, കലാമൈൻ, സിൻസൈറ്റ് 

10. അലൂമിനിയത്തിന്റെ പ്രധാന അയിരുകൾ? - ബോക്സൈറ്റ്, ക്രയോലൈറ്റ്

11. ചിലി സാൾട്ട്പീറ്റർ ഒരു ലോഹത്തിന്റെ അയിരാണ്. ഏതാണീ ലോഹം? - സോഡിയം

12. ടൈറ്റാനിയത്തിന്റെ അയിര് - റൂട്ടൈൽ, ഇൽമനൈറ്റ്

13. വനേഡിയത്തിന്റെ അയിര് - പട്രോനൈറ്റ് 

14. സോഡിയത്തിന്റെ മറ്റ് അയിരുകൾ - അംഭിബോൾ, റോക്ക് സാൾട്ട്, ബൊറാക്സ് 

15. പൊട്ടാസ്യത്തിന്റെ അയിരുകൾ - സിൽവിൻ, കാർണലൈറ്റ്, ഫെൽസ്പാർ, സാൾട്ട്പീറ്റർ

16. മാഗ്‌നസൈറ്റ്, ഡോളമൈറ്റ് എന്നിവ രണ്ടാം ഗ്രൂപ്പിലെ രണ്ട് പ്രധാന ലോഹങ്ങളുടെ അയിരുകളാണ്. ഏതൊക്കെയാണ് ഈ ലോഹങ്ങൾ? മഗ്നീഷ്യം, കാൽസ്യം

17. മഗ്നീഷ്യത്തിന്റെ മറ്റ് അയിരുകൾ - ഡോളമൈറ്റ്, കാൽസൈറ്റ്

18. കാൽസ്യത്തിന്റെ മറ്റ് അയിരുകൾ - ജിപ്സം, ഫ്‌ളൂർസ്പാർ

19. കാലവറൈറ്റ് എന്ന അയിരിൽനിന്നാണ് വിലപിടിപ്പുള്ള ഈ ലോഹം വേർതിരിച്ചെടുക്കുന്നത്. ലോഹമേത്? - സ്വർണം

20. മാംഗനീസിന്റെ അയിര് - പൈറോലുസൈറ്റ് 

21. സ്വർണത്തിന്റെ അയിര് - ബിസ്മത്ത് അറേറ്റ്

22. ഏത് ലോഹത്തിന്റെ അയിരാണ് പിച്ച്ബ്ലെൻഡ് - യുറേനിയം 

23. സിന്നബർ എന്ന അയിരിൽനിന്ന് ലഭിക്കുന്ന ലോഹം? - മെർക്കുറി 

24. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ലോഹത്തിന്റെ അയിരാണ് ഹെമറ്റൈറ്റ്. ഏതാണീ ലോഹം? - ഇരുമ്പ് 

25. ടിന്നിന്റെ അയിര് - കാസിറ്ററൈറ്റ്

26. ഇരുമ്പിന്റെ മറ്റ് അയിരുകൾ - മാഗ്നറ്റൈറ്റ്, അയൺ പൈറൈറ്റിസ്

27. കാൽസ്യത്തിന്റെ ഒരു സംയുക്തമാണ് ഫ്ലൂർസ്പാർ. ഒരു അലോഹത്തിന്റെ അയിരണീ സംയുക്തം. ഏതാണാ അലോഹം? - ഫ്ലൂറിൻ

28. ആന്റിമണിയുടെ അയിര് - സ്റ്റിബ്നൈറ്റ്

29. ബോറോണിന്റെ അയിര് - ടിൻകൽ 

30. ബെറൈറ്റ്സ് എന്ന അയിരിൽനിന്ന് ലഭിക്കുന്ന ലോഹം? - ബേരിയം 

31. എന്താണ് വോൾഫ്രമൈറ്റ് - ടങ്സ്റ്റണിന്റെ അയിര്

Post a Comment

Previous Post Next Post