കെ. സച്ചിദാനന്ദന്‍

കെ. സച്ചിദാനന്ദന്‍ (K Sachidanandan in Malayalam)

അധ്വാനിക്കുന്ന ജനവര്‍ഗത്തിന്റെ വികാരത്തെ അതിഭാവുകത്വമില്ലാതെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന കവിയാണ്‌ സച്ചിദാനന്ദന്‍. മതാധിഷ്ഠിതമായ സമൂഹത്തില്‍ ജനകീയഭാവുകത്വമുള്ള ഒരു ജനതയാണ്‌ ലോകത്തിനു വേണ്ടതെന്ന്‌ ഈ കവി വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വരികള്‍ ലാളിത്യം മുഖമുദ്രയാക്കുന്നില്ല. പരുഷതയിലെ സൗന്ദര്യമാണ്‌ സച്ചിദാനന്ദന്റെ രചനകള്‍ എന്നു പറയുകയാവും ഭേദം.

തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലാണ്‌ സച്ചിദാനന്ദന്‍ ജനിച്ചത്‌. 1945 മേയിലാണ്‌ ജനനം. ജനകീയ സാംസ്കാരികവേദിയിലെ സജീവസാന്നിധ്യമായിരുന്നു സച്ചിദാനന്ദന്‍. തര്‍ജമകളടക്കം അമ്പതോളം കൃതികള്‍ രചിച്ചു. 1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ ഇംഗ്ലീഷ്‌ പ്രൊഫസര്‍ ആയി ജോലിനോക്കി. 1995 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. പുരോഗമനശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരെ കേരളത്തിലെ സാഹിത്യപ്രേമികള്‍ക്കു പരിചയപ്പെടുത്തി. 1989, 1998, 2000, 2009, 2012 വര്‍ഷങ്ങളില്‍ വിവിധ വിഷയങ്ങളില്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡിന്‌ അര്‍ഹനായി. വയലാര്‍ അവാര്‍ഡ്‌, പദ്മ്രപഭാപുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ എന്നീ പുരസ്‌കാരങ്ങള്‍ നേടി. എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍, ദേശാടനം, ഇവനെക്കൂടി, കയറ്റം, അപൂര്‍ണം, വിക്ക്‌, കവിബുദ്ധന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത രചനകളാണ്‌.

1989-ല്‍ കവിതയ്ക്കുള്ള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചത്‌ ഇവനെക്കുടി എന്ന ഗ്രന്ഥത്തിനാണ്‌. 1985-ല്‍ വൈലോപ്പിള്ളിയുടെ മരണം മലയാള സാഹിത്യലോകത്തിന്‌ വമ്പിച്ച നഷ്ടമാണുണ്ടാക്കിയത്‌. അദ്ദേഹത്തെ കാവ്യഹൃദയമാക്കിയാണ്‌ കവി “ഇവനെക്കുടി” രചിച്ചത്‌. വൈലോപ്പിള്ളിയുടെ ജീവിതവും കവിതകളും ആണ്‌ ഇവനെക്കൂടി എന്ന കവിതയുടെ ഇതിവൃത്തം. സച്ചിദാനന്ദന്റെ കവിതകളില്‍ വൃത്യസ്ത മുഖമുളള കവിതയാണ്‌ ഇവനെക്കൂടി. രാമനാഥന്‍ പാടുമ്പോള്‍, ഒരു മധ്യേന്ത്യന്‍ വിലാപം, ഏഴിമല, ഒറ്റപ്പാലം, പ്രണയബുദ്ധന്‍ തുടങ്ങി 25 കവിതകളുടെ സമാഹാരമാണ്‌ ഈ ഗ്രന്ഥം. ഇതിലെ ഓരോ കവിതാഖണ്ഡങ്ങളും ഓരോരുത്തര്‍ക്കായി സമര്‍പ്പിച്ച അന്ത്യാഞ്ജലികളാണ്‌. എന്‍.എന്‍. കക്കാട്‌, എം.ഡി. രാമനാഥന്‍ തുടങ്ങിയവര്‍ക്കാണ്‌ കവി സമര്‍പ്പിച്ചിരിക്കുന്നത്‌. അനുഭവതീക്ഷ്ണത മുറ്റിയ കവിതകള്‍കൊണ്ട്‌ മലയാളിക്ക്‌ എക്കാലവും അനുഗ്രഹം നല്‍കിയ കവിയാണ്‌ സച്ചിദാനന്ദന്‍.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. എഴുത്തച്ഛനെഴുതുമ്പോൾ ആരുടെ കവിത? - കെ.സച്ചിദാനന്ദന്‍

2. 2020 ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ലഭിച്ചതാർക്കാണ് - കെ.സച്ചിദാനന്ദന്‍

3. 2017 ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്കാണ് - കെ.സച്ചിദാനന്ദന്‍

4. 2005 ൽ സച്ചിദാനന്ദന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി - സാക്ഷ്യങ്ങൾ

5. 'പല ലോകം പല കാലം'. 'മൂന്നു യാത്ര' എന്നീ യാത്രാവിവരണങ്ങൾ എഴുതിയത്? - കെ.സച്ചിദാനന്ദന്‍

6. സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി - മറന്നു വച്ച വസ്തുക്കൾ

7. സച്ചിദാനന്ദന്‍ എഴുതിയ നാടകങ്ങൾ - ശക്തൻ തമ്പുരാൻ, ഗാന്ധി

8. മലയാളത്തിൽ ഭാരതീയ ഭാസ പരിഷത്ത് അവാർഡ് ലഭിച്ച കവി - കെ.സച്ചിദാനന്ദൻ 

9. സച്ചിദാനന്ദന് ഭാരതീയ ഭാസ പരിഷത്ത് അവാർഡ് നേടിക്കൊടുത്ത കവിതാസമാഹാരം ഏത് - ദേശാടനം 

10. മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്‌കാരം 2019ന് അർഹനായത് - കെ.സച്ചിദാനന്ദൻ

11. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022ലെ സമഗ്രസംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം ലഭിച്ചതാർക്ക് - കെ.സച്ചിദാനന്ദൻ

Post a Comment

Previous Post Next Post