കെ.പി കേശവമേനോൻ

കെ പി കേശവമേനോൻ ജീവചരിത്രം (KP Kesava Menon in Malayalam)

ജനനം: 1886 സെപ്റ്റംബർ 1

മരണം: 1978 നവംബർ 9

1886 സെപ്റ്റംബർ 1-ന് പാലക്കാട് ജില്ലയിലെ തരൂർ ഗ്രാമത്തിൽ കെ പി കേശവമേനോൻ ജനിച്ചു. പിതാവ് - ഭീമൻ അച്ചൻ. മാതാവ് - മീനാക്ഷി നൈത്യാർ. പാലക്കാട് മഹാരാജാവിന്റെ പൗത്രനായ സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്നു അദ്ദേഹം. ലണ്ടനിൽ ബാർ അറ്റ് ലാ പഠനം പൂർത്തിയാക്കി. കോഴിക്കോട് ആസ്ഥാനമാക്കി മലബാർ ഹോം റൂൾ ലീഗിന് നേതൃത്വം നൽകി. 1923 ൽ മാതൃഭൂമി സ്ഥാപിച്ചു. കേരളത്തിൽ ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന കെ.പി. കേശവമേനോൻ 'മാതൃഭൂമി' പത്രം കോഴിക്കോട്ടുനിന്ന് ത്രൈവാരികയായി ആരംഭിച്ചത്. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു പ്രസിദ്ധീകരണം. മാതൃഭൂമി ദിനപത്രമായത് 1930 ഏപ്രിൽ ആറിനാണ്. 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കി. 1951 ൽ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ ഇദ്ദേഹത്തിന് പത്മഭൂഷൺ, കോഴിക്കോട് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച യാത്രാവിവരണമായ ബിലാത്തിവിശേഷവും, ആത്മകഥയായ കഴിഞ്ഞകാലവും മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. 1978 നവംബർ 9-ന് അന്തരിച്ചു. 

പ്രധാന കൃതികൾ 

■ കഴിഞ്ഞകാലം (ആത്മകഥ)

■ ഭൂതവും ഭാവിയും

■ നവഭാരത ശില്‌പികൾ

■ ജീവിതചിന്തകൾ 

■ രാഷ്ട്രപിതാവ്

■ ലാലാ ലജ്പത് റായി

■ സായാഹ്നചിന്തകൾ

■ ജവാഹർലാൽ നെഹ്രു

■ ലോകമാന്യ തിലകൻ

■ ബിലാത്തിവിശേഷം (യാത്രാവിവരണം)

■ നാം മുന്നോട്ട് 

■ അബ്രഹാം ലിങ്കൺ

■ യേശുദേവൻ

■ ആലി സഹോദരന്മാർ 

■ അസ്തമനം 

■ പ്രഭാത ദീപം

■ ബന്ധനത്തിൽ നിന്ന്‌

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ - കെ.പി.കേശവമേനോൻ 

2. കെ.പി.കേശവമേനോന്റെ ജന്മസ്ഥലം - തരൂർ (പാലക്കാട് ജില്ല)

3. കെ.പി.കേശവമേനോൻ പങ്കെടുത്ത കോൺഗ്രസ് സമ്മേളനങ്ങൾ - ലഖ്നൗ സമ്മേളനം (1916), ഗയ സമ്മേളനം (1922)

4. കെ.പി കേശവമേനോന്റെ ആത്മകഥ - കഴിഞ്ഞ കാലം 

5. നാം മുന്നോട്ട് എന്ന കൃതി രചിച്ചതാര് - കെ.പി കേശവമേനോൻ 

6. കെ.പി കേശവ മേനോന്റെ ബാല്യകാല നാമം - കുട്ടൻ 

7. കേരളത്തിന്റെ വന്ദ്യവയോധികൻ - കെ.പി കേശവമേനോൻ 

8. പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ - കെ.പി കേശവമേനോൻ

9. ഗാന്ധിജി ആരംഭിച്ച യംഗ് ഇന്ത്യ പത്രത്തിന്റെ മാതൃകയിൽ കെ.പി.കേശവമേനോൻ സ്ഥാപിച്ച പത്രം - മാതൃഭൂമി (1923)

10. മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറിയായിരുന്നത് - കെ.പി.കേശവ മേനോൻ 

11. കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയത് - കെ.പി കേശവ മേനോൻ 

12. കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് - 1951 

13. കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായത് - കെ.പി. കേശവ മേനോൻ 

14. കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം എറണാകുളത്ത് ചേർന്ന ഐക്യ കേരള സമ്മേളനത്തിൽ അദ്ധ്യക്ഷ്യം വഹിച്ചത് - കെ.പി.കേശവ മേനോൻ

15. കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

16. തിരുവനന്തപുരത്തെ ജയിൽ വാസത്തിനിടെ കെ.പി.കേശവ മേനോൻ രചിച്ച കൃതി - ബന്ധനത്തിൽ നിന്ന്

17. മാതൃഭൂമി എന്ന പേരിന്റെ ഉപജ്ഞാതാവ്

18. ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി 

19. മാതൃഭൂമിയുടെ ആദ്യ പത്രാധിപർ 

20. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത്‌ ജയില്‍ ശിക്ഷ അനുഭവിക്കുകയും എന്നാല്‍ വിദേശത്തായിരുന്നതിനാല്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത നേതാവ്‌

21. ആരുടെ ആത്മകഥയാണ്‌ കഴിഞ്ഞ കാലം

22. 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി

23. മലബാറിൽ ഹോംറൂൾ ലീഗിന് നേതൃത്വം വഹിച്ചത്

24. മഹാത്മാഗാന്ധി എന്ന കൃതി രചിച്ച കേരളീയന്‍  

25. ആരാണ്‌ ബിലാത്തി വിശേഷം എന്ന യാത്രവിവരണം (ഇംഗ്ലണ്ട്‌) രചിച്ചത്‌

26. നവഭാരത ശില്‍പികള്‍ ആരുടെ കൃതിയാണ്‌

27. ജീവിതത്തിന്റെ അവസാനത്തെ രണ്ടുദശകങ്ങളില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും സാഹിത്യജീവിതം തുടര്‍ന്ന മലയാളി

28. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെല്ലോ

29. ഏറ്റവും കൂടുതല്‍കാലം മാതൃഭൂമി പത്രാധിപരായിരുന്നത്‌

Post a Comment

Previous Post Next Post