കേരള നവോത്ഥാനം

കേരള നവോത്ഥാന നായകർ

ശ്രീ നാരായണഗുരു

1.1856ല്‍ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയില്‍ വയല്‍വാരം വീട്ടിലാണ്‌ അദ്ദേഹം ജനിച്ചത്‌. 1928ല്‍ തന്റെ എഴുപത്തിരണ്ടാം വയസ്സിലാണ്‌ അദ്ദേഹം മരണപ്പെട്ടത്‌.

2.ആദ്യകാല നാമം നാണു എന്നായിരുന്നു.(നാണുവാശാന്‍ എന്നും അറിയപ്പെട്ടിരുന്നു).

3.കേരള നവോത്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു.

4.അദ്ദേഹത്തെ രണ്ടാം ബുദ്ധന്‍ എന്ന്‌ വിശേഷിപ്പിച്ചത്‌ ജി.ശങ്കരക്കുറുപ്പാണ്‌.

5.മൂര്‍ക്കോത്ത്‌ കുമാരനാണ്‌ അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം എഴുതിയത്‌.

6.1985ല്‍ ശ്രീനാരായണഗുരു എന്ന സിനിമ സംവിധാനം ചെയ്തത്‌ പി.എ. ബക്കര്‍ ആണ്‌.

7.2010ല്‍ ശ്രീ നാരായണഗുരുവിനെക്കുറിച്ചുള്ള യുഗപുരുഷന്‍ എന്ന സിനിമ സംവിധാനം ചെയ്തത്‌ ആര്‍.സുകുമാരന്‍ ആണ്‌. ഈ സിനിമയില്‍ ശ്രീ നാരായണഗുരുവായി അഭിനയിച്ചത്‌ തലൈവാസല്‍ വിജയ്‌ ആണ്‌.

8.അഞ്ചുരൂപാ നാണയത്തിലും, ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പിലും, ശ്രീലങ്കന്‍ പോസ്റ്റല്‍ സ്റ്റാമ്പിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയാണ്‌ ശ്രീനാരായണഗുരു.

9.അദ്ദേഹത്തിന്റെ പ്രതിമ ആദ്യമായി സ്ഥാപിക്കപ്പെട്ടത്‌ തലശ്ശേരിയിലാണ്‌.

10.ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയത്‌ ആലപ്പുഴ ജില്ലയിലെ കളവന്‍കോട്‌ ആണ്‌.

11.അദ്ദേഹത്തിന്‌ ദിവ്യജ്ഞാനം ലഭിച്ചു എന്ന്‌ പറയപ്പെടുന്ന മലയാണ്‌ മരുത്വാമല.

12.1925ല്‍ അദ്ദേഹം ബോധാനന്ദ സ്വാമികളെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു.

13.ബോധാനന്ദ സ്വാമികള്‍ ആണ്‌ ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപിച്ചത്‌.

14.അദ്ദേഹത്തിന്റെ ആദ്യത്തെ യൂറോപ്പ്യന്‍ ശിഷ്യനാണ്‌ ഏണസ്റ്റ്‌ കിര്‍ക്ക്‌.

15. 1888ല്‍ അരുവിപ്പുറത്ത്‌ ആദ്യത്തെ ശിവപ്രതിഷ്ഠ നടത്തി. (അരുവിപ്പുറം ക്ഷേത്രത്തിലാണ്‌ ജാതിഭേദം മതദ്വേഷം എന്ന വാചകം കൊത്തിവച്ചിരിക്കുന്നത്‌).

16. അരുവിപ്പുറത്താണ്‌ എസ്‌.എന്‍.ഡി.പി-യുടെ ആദ്യ യോഗം നടന്നത്‌.

17.1903 മെയ്‌ 15നാണ്‌ എസ്‌.എന്‍.ഡി.പി (ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം) രൂപീകരിച്ചത്‌.

18.എസ്‌.എന്‍.ഡി.പി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്‌ ഡോക്ടര്‍ പല്‍പ്പുവാണ്‌.

19.എസ്‌.എന്‍.ഡി.പിയുടെ ആദ്യ പ്രസിഡണ്ട്‌ ശ്രീനാരായണ ഗുരുവും ആദ്യ വൈസ്‌ പ്രസിഡണ്ട്‌ ഡോക്ടര്‍ പല്‍പ്പുവും ആദ്യ സെക്രട്ടറി കുമാരനാശാനും ആയിരുന്നു.

20.ശ്രീനാരായണഗുരു എസ്‌.എന്‍.ഡി.പിയുടെ ആജീവനാന്ത പ്രസിഡണ്ടാണ്‌.

21.എസ്‌.എന്‍.ഡി.പിയുടെ മുഖപത്രമായ വിവേകോദയം പുറത്തിറക്കിയത്‌ 1904ല്‍ ആണ്‌. ഈഴവഗസറ്റ്‌ എന്നും വിവേകോദയം അറിയപ്പെടുന്നു. വിവേകോദയത്തിന്റെ ചീഫ്‌ എഡിറ്റര്‍ കുമാരനാശാനായിരുന്നു.

22. കുമാരനാശാനും എം. ഗോവിന്ദനും ചേര്‍ന്നാണ്‌ വിവേകോദയം പ്രസിദ്ധീകരിച്ചത്‌.

23. എസ്‌എന്‍ഡിപിയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്‌ വാവൂട്ട്‌ യോഗം ആണ്‌.

24. 1904 ലാണ്‌ അദ്ദേഹം ശിവഗിരി മഠം ആരംഭിച്ചത്‌.

25. 1912ല്‍ ശാരദാമഠം നിര്‍മ്മിച്ചു. 1909-ലാണ്‌ ശാരദാമഠത്തിന്‌ തറക്കല്ലിട്ടത്‌.

26. 1913ല്‍ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു.

27. 1916ല്‍ രമണ മഹര്‍ഷിയെ സന്ദര്‍ശിച്ചു.

28. 1918ല്‍ ആദ്യമായി ശ്രീലങ്ക സന്ദര്‍ശിച്ചു. ശ്രീലങ്ക ആയിരുന്നു അദ്ദേഹം സന്ദര്‍ശിച്ച ഏക വിദേശ രാജ്യം.

29. 1922ല്‍ അദ്ദേഹത്തെ രവീന്ദ്രനാഥ ടാഗോര്‍ സന്ദര്‍ശിച്ചു.ടാഗോറിന്റെ കൂടെ സി.എം ആന്‍ഡ്രൂസും ഉണ്ടായിരുന്നു.

30. 1924ല്‍ ആലുവയില്‍ സർവ്വമതസമ്മേളനം സംഘടിപ്പിച്ചു.

31.  വൈക്കം സത്യാഗ്രഹത്തില്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാര്‍ ആയ സ്വാമി സത്യാവര്‍ത്തം, സ്വാമി കൊത്തുകോയിക്കല്‍ വേലായുധം എന്നിവര്‍ പങ്കെടുത്തിരുന്നു.

32. 1925ല്‍ ഗാന്ധിജി അദ്ദേഹത്തെ സന്ദര്‍ശിച്ചു.

33. വര്‍ക്കലയിലെ ശിവഗിരിയില്‍ വച്ചാണ്‌ അദ്ദേഹം സമാധിയായത്‌.

34. അദ്ദേഹം രചിച്ച വഞ്ചിപ്പാട്ടാണ്‌ ഗജേന്ദ്രമോക്ഷം.

35. ധര്‍മ്മം, ദൈവദശകം, ശിവശതകം, ബ്രഹ്മവിദ്യാ പഞ്ചകം, ആത്മോപദേശശതകം. ദര്‍ശനമാല, ജാതിമീമാംസ,അനുകമ്പദശകം, അദ്വൈതദീപിക എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.

35. ജാതിമീമാംസ എന്ന പുസ്തകത്തില്‍ നിന്നാണ്‌ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌" എന്ന വാചകം എടുത്തിട്ടുള്ളത്‌.

36. ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികള്‍ക്ക്‌ സമര്‍പ്പിച്ച അദ്ദേഹത്തിന്റെ കൃതിയാണ്‌ നവമഞ്ജരി.

37. അദ്ദേഹത്തെ കുറിച്ച്‌ ഗുരുവിന്റെ ദുഃഖം എന്ന ഗ്രന്ഥം എഴുതിയത്‌ സുകുമാര്‍ അഴീക്കോടും, ഗുരു എന്ന നോവല്‍ എഴുതിയത്‌ കെ. സുരേന്ദ്രനുമാണ്‌.

38. അദ്ദേഹത്തിന്റെ സംസ്‌കൃതത്തിലുള്ള ഒരേ ഒരു കൃതിയാണ്‌ ദര്‍ശനമാല.

അയ്യങ്കാളി

1. 1863ല്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ചു. 1941ല്‍ മരണപ്പെട്ടു.

2. പുലയരാജ എന്നറിയപ്പെടുന്നു. ഗാന്ധിജിയാണ്‌ അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിച്ചത്‌. അദ്ദേഹത്തെ തളരാത്ത യോദ്ധാവ്‌ എന്ന്‌ വിശേഷിപ്പിച്ചതും ഗാന്ധിജി തന്നെയായിരുന്നു.

3. കേരള സ്പാര്‍ട്ടക്കസ്‌ എന്നറിയപ്പെടുന്നു. 

4. 1893ല്‍ വില്ലുവണ്ടി സമരം നടത്തി (വില്ലു തറച്ച വണ്ടിയില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സവര്‍ണര്‍ക്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ്‌ അയ്യങ്കാളി വില്ലു തറച്ച വണ്ടിയില്‍ ഊരിപ്പിടിച്ച കഠാരയുമായി സഞ്ചരിച്ചത്‌. സഞ്ചാര സ്വാതന്ത്ര്യം താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ കൂടി നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സമരമായിരുന്നു വില്ലുവണ്ടി സമരം).

6. 1904ല്‍ വെങ്ങാനൂരില്‍ താഴ്ന്ന ജാതിക്കാര്‍ക്ക്‌ വേണ്ടി സ്‌കൂള്‍ ആരംഭിച്ചു.

7. 1907ല്‍ 'സാധുജന പരിപാലന സംഘം' രൂപീകരിച്ചു. ഇത്‌ പിന്നീട്‌ പുലയമഹാസഭ എന്നറിയപ്പെട്ടു.

8. സാധുജനപരിപാലിനി എന്ന മാസികയും അദ്ദേഹത്തിന്റെതായിരുന്നു.

9. 1909ല്‍ ആദ്യ സംഘടിത കര്‍ഷക സമരത്തിന്‌ അയ്യങ്കാളി നേതൃത്വം നല്‍കി.

10. 1911ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീമൂലം പ്രജാസഭയിലേക്ക്‌ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട താഴ്‌ന്ന ജാതിയില്‍പ്പെട്ട വ്യക്തി ആയിരുന്നു അദ്ദേഹം.

11. 1915ല്‍ കല്ലുമാല സമരത്തിന്‌ നേതൃത്വം നല്‍കി. ഈ സമരം നടന്നത്‌ കൊല്ലം ജില്ലയിലെ പെരിനാട്‌ വെച്ചായിരുന്നു. അതുകൊണ്ട്‌ ഈ സമരം പെരിനാട്‌ സമരം എന്നും അറിയപ്പെടുന്നു. (കല്ലു കൊണ്ടുള്ള ആഭരണങ്ങള്‍ താഴ്‌ന്ന ജാതിക്കാരുടെ അടയാളമായി ധരിച്ചിരിക്കണം എന്ന നിബന്ധന നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ മറ്റ്‌ ആഭരണങ്ങള്‍ കൂടി ധരിക്കുവാന്‍ ഉള്ള അവകാശം ലഭിക്കണമെന്ന്‌ പറഞ്ഞ്‌ കല്ലുകൊണ്ടുള്ള ആഭരണങ്ങള്‍ പൊട്ടിച്ചെറിയുന്ന സമരമായിരുന്നു കല്ലുമാല സമരം).

12.  ഊരൂട്ടമ്പലം ലഹള (തൊണ്ണുറാമാണ്ട്‌ ലഹളയ്ക്ക്‌ 1915ല്‍ നേതൃത്വം നല്‍കി. കൊല്ലവര്‍ഷം 1090ല്‍ നടന്നത്‌ കൊണ്ടാണ്‌ അത്‌ തൊണ്ണൂറാമാണ്ട്‌ ലഹള എന്ന്‌ അറിയപ്പെടുന്നത്‌. (സര്‍ക്കാര്‍ സ്‌കൂളുകളില്‍ താഴ്‌ന്ന ജാതിക്കാരുടെ മക്കളെയും പഠിപ്പിക്കാമെന്ന്‌ നിയമം ഉണ്ടായിരുന്നു. എന്നാല്‍ സവര്‍ണര്‍ ഒരിക്കലും താഴ്ന്ന ജാതിക്കാരുടെ മക്കളെ അവരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. അതിനെതിരെ അയ്യങ്കാളി നടത്തിയ സമരമാണ്‌ ഊരൂട്ടമ്പലം ലഹള അല്ലെങ്കില്‍ തൊണ്ണൂറാമാണ്ട്‌ ലഹള എന്നറിയപ്പെടുന്നത്‌. "ഞങ്ങളുടെ മക്കളെ നിങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത്‌ പുല്ല് വിളയും" എന്ന അയ്യങ്കാളിയുടെ വാക്കുകള്‍ ഈ സമരവുമായി ബന്ധപ്പെട്ടതാണ്‌).

13. 1916ല്‍ കണ്ടല ലഹളയ്ക്ക്‌ നേതൃത്വം നല്‍കി. (സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി അയ്യങ്കാളി കൊണ്ടുപോയ താഴ്ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടെ പേരാണ്‌ പഞ്ചമി. എന്നാല്‍ സവര്‍ണര്‍ അവളെ ആ സ്കൂളില്‍ പഠിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും അവള്‍ ഇരുന്ന ബെഞ്ച്‌ കത്തിക്കുകയും ചെയ്തപ്പോള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ആ സ്കൂളിന്‌ തീവെച്ചു. ഊരൂട്ടമ്പലം സ്കൂളിലാണ്‌ തീവെച്ചത്‌. ഈ സംഭവമാണ്‌ കണ്ടല ലഹള എന്നറിയപ്പെടുന്നത്‌).

14. അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്‌ വെള്ളയാമ്പലത്താണ്‌. 1980ല്‍ അത്‌ അനാച്ചാദനം ചെയ്തത്‌ ഇന്ദിരാഗാന്ധിയാണ്‌. അതിന്റെ ശില്ലി ഇസ്രാ ഡേവിഡ്‌ ആണ്‌.

15.അദ്ദേഹത്തിന്റെ ആദ്യകാലനാമം ആയിരുന്നു കാളി.

16.കുടിപ്പള്ളിക്കൂടം എന്ന ആശയം അദ്ദേഹത്തിന്റെതായിരുന്നു.

വാഗ്ഭടാനന്ദൻ 

1. കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമത്തിലാണ്‌ ജനനം.

2. ആദ്യകാലനാമം വയലേരി കുഞ്ഞിക്കണ്ണന്‍.

3. വി.കെ. ഗുരുക്കള്‍ എന്നും അറിയപ്പെട്ടിരുന്നു (വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍).

4. വടക്കന്‍ മലബാര്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല.

5. മലബാര്‍ കര്‍ഷക സംഘം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത്‌ അദ്ദേഹമായിരുന്നു.

6. അദ്ദേഹം ആത്മവിദ്യാ സംഘം രൂപീകരിച്ചത്‌ വടകരയില്‍ ആണ്‌.

7. അദ്ദേഹമാണ്‌ ജ്ഞാനപാഠശാല രൂപീകരിച്ചത്‌.

8. അദ്ദേഹമാണ്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സൊസൈറ്റി രൂപീകരിച്ചത്‌. (ഊരാളുങ്കല്‍ ഐക്യനാണയ സംഘം).

9. കോഴിക്കോട്‌ തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചു. അദ്ദേഹം മരണപ്പെട്ടതും ഈ ആശ്രമത്തില്‍വച്ചാണ്‌.

10. പ്രീതി ഭോജനം നടപ്പിലാക്കി. (മിശ്രഭോജനം-സഹോദരന്‍ അയ്യപ്പന്‍, പന്തിഭോജനം-തൈക്കാട്‌ അയ്യാഗുരു, സമപന്തിഭോജനം-വൈകുണ്ഠസ്വാമികള്‍).

11. അഭിനവകേരളം, ശിവയോഗവിലാസം, ആത്മവിദ്യാകാഹളം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ആയിരുന്നു.

12."ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍". എന്നത്‌ ആത്മവിദ്യാസംഘത്തിന്റെ ആപ്തവാക്യം ആയിരുന്നു. ഈ വരികള്‍ അഭിനവ കേരളത്തിലും. ആത്മവിദ്യാകാഹളത്തിലും അച്ചടിച്ചു വന്നിട്ടുണ്ട്‌.

13. അദ്ദേഹത്തിന്റെ പ്രശസ്തമായ രണ്ട്‌ ഗ്രന്ഥങ്ങളാണ്‌ പ്രാര്‍ത്ഥനാഞ്ജലി, ആദ്യാത്മ യുദ്ധം എന്നിവ.

14. അദ്ദേഹമാണ്‌ കൊട്ടിയൂര്‍ ഉത്സവപ്പാട്ട്‌ എഴുതിയത്‌.

സഹോദരന്‍ കെ.അയ്യപ്പന്‍

1. എറണാകുളം ജില്ലയിലെ ചേറായിയില്‍ ആണ്‌ ജനനം.

2. 1917ല്‍ സഹോദരസംഘം രൂപീകരിച്ചത്‌ അദ്ദേഹമാണ്‌.

3. സഹോദരസംഘം ആദ്യമായി ചെയ്തത്‌ മിശ്രഭോജനം സംഘടിപ്പിക്കല്‍ ആയിരുന്നു. 1917ല്‍ ചേറായിയില്‍ വെച്ചായിരുന്നു അദ്ദേഹം മിശ്രഭോജനം നടപ്പിലാക്കിയത്‌.

4. മിശ്രവിവാഹം എന്ന ആശയവും സഹോദരന്‍ അയ്യപ്പന്റെതായിരുന്നു. (പിന്നീട്‌ മിശ്രവിവാഹം ബോധവത്കരണം നടത്തി പ്രചരിപ്പിച്ചത്‌ വി.ടി. ഭട്ടതിരിപ്പാട്‌ ആയിരുന്നു).

5. വിദ്യാപോഷിണിസഭ, ശ്രീനാരായണ സേവികാ സമാജം എന്നിവ രൂപീകരിച്ചത്‌ അദ്ദേഹമാണ്‌.

6. അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയായിരുന്നു സോഷ്യലിസ്റ്റ്‌ പാര്‍ട്ടി.

7. സഹോദരന്‍ അയ്യപ്പനുമായി ബന്ധമുണ്ടായിരുന്ന പാര്‍ട്ടി ആയിരുന്നു പ്രജാമണ്ഡലം പാര്‍ട്ടി.

8. കൊച്ചിയിലും തിരുക്കൊച്ചിയിലും മന്ത്രിയായിരുന്ന സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം.

9."ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌" എന്നത്‌ സഹോദരന്‍ അയ്യപ്പന്റെ വാക്കുകളായിരുന്നു.

10. വേലക്കാരന്‍, യുക്തിവാദി, സഹോദരന്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെതായിരുന്നു

11. അദ്ദേഹം എഴുതിയ ഗ്രന്ഥമാണ്‌ കാശി മാഹാത്മ്യം.

12. സഹോദരി കുറത്തി എന്ന കവിത രചിച്ചത്‌ സഹോദരന്‍ അയ്യപ്പന്‍ ആയിരുന്നു.

വൈകുണ്ഠ സ്വാമികള്‍

1. 1809ല്‍ നാഗര്‍കോവിലിനടുത്തുള്ള സ്വാമിത്തോപ്പില്‍ ജനിച്ചു. 1851ല്‍ മരണപ്പെട്ടു.

2. അദ്ദേഹത്തിന്റെ ആദ്യകാല നാമമായിരുന്നു മുടിചൂടും പെരുമാള്‍. പിന്നീട്‌ അദ്ദേഹം സ്വീകരിച്ച പേരാണ്‌ മുത്തുകുട്ടി.

3. 1836ല്‍ സമത്വസമാജം രൂപീകരിച്ചു.

4. 1837ല്‍ സ്വാതിതിരുനാളിന്റെ കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയിലില്‍ വെച്ച്‌ തൈക്കാട്‌ അയ്യയെ പരിചയപ്പെടുകയും തൈക്കാട്‌ അയ്യ വൈകുണ്ഠസ്വാമികളുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്നു തൈക്കാട്‌ അയ്യാഗുരു.

5. ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താന്‍മാര്‍ എന്ന്‌ വിശേഷിപ്പിച്ചത്‌ അദ്ദേഹമായിരുന്നു.

6. 'വേല ചെയ്താല്‍ കൂലി കിട്ടണം' എന്നത്‌ അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു. 

7. ദക്ഷിണേന്ത്യയില്‍ ആദ്യമായി തൊഴിലാളി സമരം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ആയിരുന്നു അദ്ദേഹം. (ആ തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു വേല ചെയ്താല്‍ കൂലി കിട്ടണം എന്നുള്ളത്‌).

8. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്‌ അദ്ദേഹമാണ്‌.മരുത്വാമലയില്‍ ആണ്‌ അദ്ദേഹം കണ്ണാടി പ്രതിഷ്ഠ നടത്തിയത്‌.

9. അയ്യാവഴി എന്ന സിദ്ധാന്തം അദ്ദേഹത്തിന്റെതായിരുന്നു.

10. സഹോദര്യം നിലനിര്‍ത്തുന്നതിനും എല്ലാവര്‍ക്കും തുല്യമായ അവകാശം ലഭിക്കുന്നതിനും വേണ്ടി അദ്ദേഹം രൂപീകരിച്ച കൂട്ടായ്മയാണ്‌ 'തൂവയല്‍തവസ്സ്‌'. സാഹോദര്യത്തിനും, സാമൂഹിക നീതിക്കും വേണ്ടി നിലകൊണ്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ എന്നും അദ്ദേഹം അറിയപ്പെടുന്നു.

11. ദക്ഷിണേന്ത്യയില്‍ ഉടനീളം അദ്ദേഹം സ്ഥാപിച്ച ആരാധനാലയങ്ങളാണ്‌ 'നിഴല്‍ താങ്കള്‍ ' എന്ന പേരില്‍ അറിയപ്പെടുന്നത്‌.

12. ജനങ്ങളുടെ കുടിവെള്ളത്തിനു വേണ്ടി അദ്ദേഹം സ്വന്തം ജന്മനാട്ടില്‍ നിര്‍മിച്ച രണ്ട്‌ കിണറുകളാണ്‌ മുന്തിരിക്കിണര്‍, സ്വാമിക്കിണര്‍ എന്നിവ. (നാഗര്‍കോവിലിനടുത്തുള്ള സ്വാമിത്തോപ്പില്‍).

13. ചാന്നാര്‍ ലഹളയ്ക്ക്‌ നേതൃത്വം നല്‍കി. (മേല്‍മുണ്ട്‌ സമരം, മാറുമറയ്ക്കല്‍ സമരം എന്നീ പേരുകളിലും ചാന്നാര്‍ ലഹള അറിയപ്പെടുന്നു).

14.1822ലാണ്‌ ചാന്നാര്‍ ലഹള ആരംഭിച്ചത്‌, 1859 ജൂലൈ 26ന്‌ അവസാനിച്ചു.

15. ഉത്രം തിരുനാളിന്റെ കാലത്താണ്‌ ചാന്നാര്‍ ലഹള നടന്നത്‌. നാടാര്‍ സ്ത്രീകളാണ്‌ ചാന്നാര്‍ ലഹള നടത്തിയത്‌.

16. 'അഖിലത്തിരട്ട്‌, അരുള്‍ നൂല്‍' എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്‌.

മന്നത്ത്‌ പത്മനാഭന്‍

1. കോട്ടയം ജില്ലയിലെ പെരുന്നയില്‍ ആണ്‌ അദ്ദേഹം ജനിച്ചത്‌.

2. മന്നത്തു പത്മനാഭനെ കേരളത്തിന്റെ "മദന്‍ മോഹന്‍ മാളവ്യ" എന്ന്‌ വിശേഷിപ്പിച്ചത്‌ കെ.എം.പണിക്കരാണ്‌.

3. 1907ല്‍ കേരളീയ നായര്‍ സമാജം രൂപീകരിച്ചു.

4. 1914ല്‍ നായര്‍ ഭൃത്യജനസംഘം രൂപീകരിച്ചു. NSSന്റെ ആദ്യകാല രൂപമാണ്‌ നായര്‍ ഭൃത്യജനസംഘം.

5. NSSന്റെ ആദ്യ പ്രസിഡണ്ട്‌ കെ. കേളപ്പനും ആദ്യ സെക്രട്ടറി മന്നത്ത്‌ പത്മനാഭനും ആണ്‌.

6. 1905ല്‍ ഗോപാലകൃഷ്ണഗോഖലെ രൂപീകരിച്ച 'സര്‍വ്വെന്‍സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റി' എന്ന സംഘടന മാതൃകയാക്കിയാണ്‌ മന്നത്ത്‌ പത്മനാഭന്‍ 1914 ൽ എന്‍.എസ്‌.എസ്‌ രൂപികരിച്ചത്‌.

7. 1924ല്‍ അദ്ദേഹം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കം മുതല്‍ തിരുവനന്തപുരം വരെ സവര്‍ണ്ണ ജാഥ നടത്തി. ഈ സവര്‍ണ്ണ ജാഥ മന്നത്ത്‌ പത്മനാഭന്‍ ഭരണാധികാരിയായിരുന്ന സേതുലക്ഷ്മി ഭായിക്ക്‌ സമര്‍പ്പിച്ചു. (വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ നാഗര്‍കോവില്‍ മുതല്‍ തിരുവനന്തപുരം വരെ സവര്‍ണ്ണ ജാഥ നടത്തിയത്‌ എം.ഇ. നായിഡുവാണ്‌).

8. സവര്‍ണ്ണ ജാഥ നടത്താന്‍ മന്നത്തു പത്മനാഭന്‌ നിര്‍ദ്ദേശം നല്‍കിയത്‌ ഗാന്ധിജിയായിരുന്നു.

9. 1947ല്‍ പ്രശസ്തമായ മുതുകുളം പ്രസംഗം നടത്തി.

10. 1949ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യത്തെ പ്രസിഡന്റായി നിയമിതനായി.

11. 1959ല്‍ ഇ.എം.എസ്‌ സര്‍ക്കാറിനെതിരെ വിമോചനസമരം നയിച്ചു.

12. 1959ല്‍ രാഷ്ട്രപതിയില്‍ നിന്ന്‌ ഭാരതകേസരി പട്ടം ലഭിച്ചു.

13. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ ജീവശിഖാജാഥ നയിച്ചു.

14. അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ 'എന്റെ ജീവിതസ്മരണകള്‍'.

15. 'പഞ്ചകല്യാണി നിരൂപണം' അദ്ദേഹം രചിച്ച ഗ്രന്ഥമാണ്‌.

16. അദ്ദേഹമാണ്‌ തന്റെ കുടുംബക്ഷേത്രം മറ്റുള്ളവര്‍ക്കായി തുറന്നു കൊടുത്ത സാമൂഹിക പരിഷ്കര്‍ത്താവ്‌.

കുമാരനാശാന്‍

1. തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ ആണ്‌ ജനനം.

2. ആദ്യകാലനാമം കുമാരു.

3.1907ലാണ്‌ അദ്ദേഹം വീണപൂവ്‌ രചിച്ചത്‌.

4. മഹാകാവ്യം രചിക്കാതെ മഹാകവി പട്ടം ലഭിച്ച കവിയാണ്‌ കുമാരനാശാന്‍.

5. 1922ല്‍ മദ്രാസ്‌ സര്‍വകലാശാലയാണ്‌ അദ്ദേഹത്തിന്‌ മഹാകവിപ്പട്ടം നല്‍കിയത്‌.

6. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നു.

7. വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌ ജോസഫ്‌ മുണ്ടശ്ശേരിയാണ്‌.

8. ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവിയാണ്‌ കുമാരനാശാന്‍.

9. മലബാര്‍ കലാപത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച കൃതിയാണ്‌ ദുരവസ്ഥ. ഇന്റര്‍കാസ്റ്റ്‌ മാരേജ്‌ ആയിരുന്നു ദുരവസ്ഥ എന്ന കൃതിയുടെ ഉള്ളടക്കം.

10. എ.ആര്‍. രാജരാജവർമ്മയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ട്‌ അദ്ദേഹം എഴുതിയ കൃതിയാണ്‌ പ്രരോദനം.

11. കുമാരനാശാന്റെ ലീല എന്ന കൃതിയിലാണ്‌ "മാംസനിബദ്ധമല്ല രാഗം" എന്നുദ്ഘോഷിക്കുന്നത്‌. അദ്ദേഹം എഴുതിയ നാടകമാണ്‌ വിചിത്രവിജയം.

12. അദ്ദേഹത്തിന്റെ മാതംഗി എന്ന സ്ത്രീയുടെ കഥപറയുന്ന കൃതിയാണ്‌ ചണ്ഡാലഭിക്ഷുകി.

13. 1924ല്‍ പല്ലനയാറില്‍ വച്ചുണ്ടായ റെഡീമര്‍ ബോട്ടപകടത്തില്‍ പെട്ടാണ്‌ അദ്ദേഹം മരണപ്പെട്ടത്‌.

14. അദ്ദേഹത്തിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത്‌ തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ എന്ന സ്ഥലത്താണ്‌.

പണ്ഡിറ്റ്‌ കറുപ്പന്‍

1. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ആണ്‌ ജനനം.

2. ധീവര സമുദായക്കാരനായിരുന്നു.

3. കേരള ലിങ്കണ്‍ എന്നറിയപ്പെടുന്നു.

4. കൊച്ചിരാജാവ്‌ അദ്ദേഹത്തിന്‌ കവിതിലകന്‍ പട്ടം നല്‍കി ആദരിച്ചു.

5. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ അദ്ദേഹത്തിന്‌ വിദ്വാന്‍ പദവി നല്‍കി ആദരിച്ചു.

6. അരയസമാജം സ്ഥാപിച്ചു.

7. കല്യാണദായിനി സഭ, വാല സമുദായ പരിഷ്കാരിണി സഭ, സുധർമ സൂര്യോദയസഭ എന്നിവ സ്ഥാപിച്ചത്‌ അദ്ദേഹമാണ്‌.

8. വാല സമുദായ പരിഷ്കാരിണി സഭ, സുധർമ സൂര്യോദയസഭ എന്നിവ അദ്ദേഹം സ്ഥാപിച്ചത്‌ തേവരയില്‍ ആണ്‌.

9. 1913ല്‍ കൊച്ചിയില്‍ വെച്ച്‌ നടന്ന കായല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ അദ്ദേഹമായിരുന്നു.

10. 1925ല്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

11. മൂന്നുവര്‍ഷം തുടര്‍ച്ചയായി കൊച്ചിന്‍ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം.

12. തൊട്ടുകൂടായ്മയെയും, ജാതി വ്യവസ്ഥയെയും വിമര്‍ശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുസ്തകമാണ്‌ ജാതിക്കുമ്മി.

13. അധകൃത വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി പണ്ഡിറ്റ്‌ കറുപ്പന്‍ രചിച്ച കാവ്യ സങ്കല്പം എന്നും ജാതിക്കുമ്മി അറിയപ്പെടുന്നു.

14. അദ്ദേഹം എഴുതിയ ആദ്യത്തെ കവിതയാണ്‌ സ്തോത്രമന്ദാരം.

15. ബാലകലേശം എന്ന ഗ്രന്ഥവും, ശാകുന്തളം വഞ്ചിപ്പാട്ടും രചിച്ചത്‌ ഇദ്ദേഹമാണ്‌.

16. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തെത്തുടര്‍ന്ന്‌ അനുശോചനം അറിയിച്ചു കൊണ്ട്‌ അദ്ദേഹം എഴുതിയതാണ്‌ സമാധിസങ്കല്പം (സമാധി സപ്താഹം എന്നും അറിയപ്പെടുന്നു).

17. കൊച്ചിന്‍ പുലയമഹാസഭ സ്ഥാപിച്ചതും പണ്ഡിറ്റ്‌ കറുപ്പനാണ്‌.

വി.ടി. ഭട്ടതിരിപ്പാട്‌

1. 1908ല്‍ യോഗക്ഷേമസഭ രൂപീകരിച്ചു.

2. യോഗക്ഷേമസഭയുടെ ആപ്തവാക്യം "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്നതായിരുന്നു.

3. യോഗക്ഷേമസഭയുടെ മുഖപത്രം ആയിരുന്നു മംഗളോദയം.

4. യോഗക്ഷേമസഭയുടെ മാസിക ആയിരുന്നു ഉണ്ണിനമ്പൂതിരി.

5. "ഇനി നമുക്ക്‌ അമ്പലങ്ങള്‍ക്ക്‌ തീകൊളുത്താം" എന്ന ലേഖനം വി.ടി. ഭട്ടതിരിപ്പാട്‌ ഉണ്ണിനമ്പൂതിരി മാസികയില്‍ എഴുതിയതായിരുന്നു.

6. അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ്‌ 'അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌'. 1929ലാണ്‌ ഈ നാടകം പുറത്തിറങ്ങിയത്‌.

7. വി.ടി. ഭട്ടതിരിപ്പാട്‌ 1929ല്‍ അന്തര്‍ജ്ജനസമാജം രൂപീകരിച്ചു. (പാർവ്വതി നെന്മണിമംഗലം ആയിരുന്നു അന്തര്‍ജനസമാജത്തിന്‌ നേതൃത്വം നല്‍കിയത്‌).

8. 1931ല്‍ തൃശൂര്‍ മുതല്‍ കാസര്‍കോട്‌ ചന്ദ്രഗിരിപ്പുഴ വരെ യാചനായാത്ര നടത്തി.

9. മിശ്രവിവാഹ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ 1968ല്‍ കാഞ്ഞങ്ങാട്‌ (കാസര്‍ഗോഡ്‌ മുതല്‍ ചെമ്പഴന്തി (തിരുവനന്തപുരം) വരെ സാമൂഹ്യ പരിഷ്കരണജാഥ നടത്തിയത്‌ അദ്ദേഹമായിരുന്നു.

10. 'കണ്ണീരും കിനാവും' അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.

11. വിദ്യാര്‍ത്ഥി എന്ന ദ്വൈവാരികയുടെ എഡിറ്ററായിരുന്നു അദ്ദേഹം.

ചാവറ കുര്യാക്കോസ്‌

1. 1805ല്‍ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തില്‍ ജനിച്ചു. 1871 ൽ മരണപ്പെട്ടു.

2. കേരള സാക്ഷരതയുടെ പിതാവ്‌ എന്നറിയപ്പെടുന്നു.

3. ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം ഇദ്ദേഹത്തിന്റെതായിരുന്നു.

4. പിടിയരി സമ്പ്രദായം ആരംഭിച്ചത്‌ അദ്ദേഹമാണ്‌. പിടിയരി സമ്പ്രദായത്തിന്റെ പിതാവ്‌ എന്നും അദ്ദേഹം അറിയപ്പെടുന്നു.

5. CMI എന്ന ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സംഘം 1831ല്‍ രൂപീകരിച്ചത്‌ അദ്ദേഹമാണ്‌.

6. 1846ല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വദേശി പ്രസ്സ്‌ ആയ മാന്നാനം സെന്റ്‌ ജോസഫ്‌ പ്രസ്സ്‌ സ്ഥാപിച്ചു.

7. ഇന്ത്യയിലെ മൂന്നാമത്തെ പ്രസ്സാണ്‌ മാന്നാനം പ്രസ്സ്‌.

8. മാന്നാനം പ്രസ്സില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകമാണ്‌ ജ്ഞാന പീയൂഷം.

9. നസ്രാണി ദീപിക പുറത്തിറക്കിയിരുന്നതും മാന്നാനം പ്രസ്സില്‍ നിന്നായിരുന്നു. (ദീപിക പത്രത്തിന്റെ ആദ്യകാല നാമം).

10. 1986ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

11. 2014ല്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

12. ആത്മാനുതാപം, അനസ്താസ്യയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചത്‌ അദ്ദേഹമാണ്‌.

13. ജീവിതം തന്നെ സന്ദേശം എന്നത്‌ അദ്ദേഹത്തിന്റെ ജീവചരിത്രമാണ്‌. (എം.കെ. സാനുവാണ്‌ എഴുതിയത്‌).

14. മാന്നാനത്താണ്‌ അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കിയിരിക്കുന്നത്‌.

ചട്ടമ്പിസ്വാമികള്‍

1. 1853ല്‍ ജനനം. 1924ല്‍ സമാധി.

2. തിരുവനന്തപുരം ജില്ലയിലെ കണ്ണന്മൂലയില്‍ ജനിച്ചു.

3. യഥാര്‍ത്ഥനാമം അയ്യപ്പന്‍.

4. കുഞ്ഞന്‍പിള്ള എന്നത്‌ ഓമനപ്പേര്‌ ആയിരുന്നു.

5. ഷണ്‍മുഖദാസന്‍ എന്നും ശ്രീ ഭട്ടാരകന്‍ എന്നും അറിയപ്പെട്ടിരുന്നു.

6. സർവ്വവിദ്യാധിരാജ എന്നായിരുന്നു അദ്ദേഹത്തെ ജനങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്‌.

7. കാഷായം ധരിക്കാത്ത സന്യാസി എന്നും അറിയപ്പെടുന്നു.

8. 1892ല്‍ സ്വാമി വിവേകാനന്ദനുമായി കണ്ടുമുട്ടി.

9. ഞാന്‍ ഒരു മനുഷ്യനെ കണ്ടു എന്ന്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ ഇദ്ദേഹത്തെക്കുറിച്ച്‌ ആയിരുന്നു.

10. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിക്കുന്നതിന്‌ സേതുലക്ഷ്മിഭായിയെ പ്രേരിപ്പിച്ചത്‌ അദ്ദേഹമായിരുന്നു.

11. സിദ്ധ ഔഷധത്തില്‍ വിശേഷ വിജ്ഞാനം നേടിയിരുന്നു.

12. തീര്‍ത്ഥപാദമതം രൂപീകരിച്ചു.

13. കൊല്ലം ജില്ലയിലെ പന്മനയില്‍ വെച്ചാണ്‌ സമാധിയായത്‌.

14. പന്മന ആശ്രമം ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

15. തൈക്കാട്‌ അയ്യാ ഗുരുവില്‍ നിന്ന്‌ ഹഠയോഗം കരസ്ഥമാക്കി.

16. ക്രിസ്തുമതനിരൂപണം, ക്രിസ്തുമതച്ചേദനം, ആദിഭാഷ, പ്രാചീനമലയാളം, അദ്വൈതചിന്താപദ്ധതി, വേദാധികാരനിരൂപണം, ജീവിത കാരുണ്യ നിരൂപണം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചത്‌ അദ്ദേഹമാണ്‌.

17. നായര്‍ സമുദായത്തിന്‌ വേണ്ടി ആയിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്‌.

ഡോ: പല്‍പ്പു

1. 1863ല്‍ ജനിച്ചു. 1950 ജനുവരി 25ന്‌ മരണപ്പെട്ടു.

2. യഥാര്‍ത്ഥ നാമം പത്മനാഭന്‍.

3. തിരുവിതാംകോട്ടെ തിയ്യന്‍ എന്നും അറിയപ്പെട്ടിരുന്നു.

4. ഈഴവരുടെ രാഷ്ട്രീയ പിതാവ്‌ എന്നറിയപ്പെടുന്നു.

5. മൈസൂര്‍ രാജ്യത്തിന്‌ കീഴില്‍ ഡോക്ടറായി ജോലി ചെയ്തിരുന്നു.

6. അദ്ദേഹത്തിന്റെ പുത്രനായിരുന്നു നടരാജഗുരു. (ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ വേണ്ടി ശ്രീനാരായണ ഗുരുകുലം സ്ഥാപിച്ചത്‌ നടരാജ ഗുരുവാണ്‌).

7. അദ്ദേഹത്തിന്റെ മാനസപുത്രന്‍ എന്നറിയപ്പെടുന്നത്‌ കുമാരനാശാന്‍ ആണ്‌.

8. തിരുവിതാംകൂര്‍ ഈഴവ മഹാസഭ രൂപീകരിച്ചു. (ഈഴവ സമാജം രൂപീകരിച്ചത്‌ ടി.കെ. മാധവന്‍ ആണ്‌)

9. മലബാര്‍ ഇക്കണോമിക്‌ യൂണിയന്‍ രൂപീകരിച്ചു. വ്യവസായത്തിലൂടെ പുരോഗതി എന്നതായിരുന്നു മലബാര്‍ ഇക്കണോമിക്‌ യൂണിയന്റെ ആപ്തവാക്യം.

10. ഈഴവ മെമ്മോറിയലിന്‌ നേതൃത്വം നല്‍കി.

11. 1896 സെപ്റ്റംബര്‍ മൂന്നിനാണ്‌ 13,176 പേര്‍ ഒപ്പുവച്ച ഈഴവ മെമ്മോറിയല്‍ ശ്രീമൂലം തിരുനാളിന്‌ സമര്‍പ്പിച്ചത്‌.

12. 1900ത്തില്‍ രണ്ടാം ഈഴവ മെമ്മോറിയല്‍ കഴ്‌സണ്‍ പ്രഭുവിന്‌ സമര്‍പ്പിച്ചതും അദ്ദേഹമാണ്‌.

13. 'Treatment of Thiyyas in Travancore' എന്നത്‌ അദ്ദേഹത്തിന്റെ പുസ്തകമാണ്‌.

ബ്രഹ്മാനന്ദ ശിവയോഗി

1. യഥാര്‍ത്ഥനാമം കാരാട്ട്‌ ഗോവിന്ദമേനോന്‍.

2. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആനന്ദജാതി എന്നും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ആനന്ദമതം എന്നും അറിയപ്പെടുന്നു.

3. 1918ല്‍ ആനന്ദമഹാസഭ രൂപീകരിച്ചു.

4. ആലത്തൂരില്‍ സിദ്ധാശ്രമം സ്ഥാപിച്ചു.

5. ഉദരനിമിത്തം എന്ന്‌ സന്യാസിമാരെ അദ്ദേഹം കളിയാക്കി വിളിച്ചിരുന്നു.

6. സിദ്ധാനുഭൂതി,മോക്ഷപ്രദീപം, സ്ത്രീ വിദ്യാപോഷിണി, ആനന്ദസൂത്രം എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതാണ്‌.

പൊയ്കയില്‍ യോഹന്നാന്‍

1. അദ്ദേഹം ജനിച്ചത്‌ പത്തനംതിട്ടയിലെ ഇരവിപേരൂരില്‍ ആണ്‌.

2. പറയ സമുദായത്തില്‍ പെട്ട ആളായിരുന്നു.

3. 1909ല്‍ ഇരവിപേരൂര്‍ ആസ്ഥാനമാക്കി പ്രത്യക്ഷരക്ഷാദൈവസഭ രൂപീകരിച്ചു.

4. അദ്ദേഹം നടത്തിയ സമരങ്ങള്‍ അടിലഹള എന്ന പേരില്‍ അറിയപ്പെടുന്നു.

5. കുമാരഗുരുദേവന്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു. (ആദ്യകാലനാമം കുമാരന്‍ എന്നായിരുന്നു).

6. പുലയന്‍ മത്തായി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

7. 1921ലും 1931ലും ശ്രീമൂലം പ്രജാസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. (രണ്ടുതവണ ശ്രീമൂലം പ്രജാസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്).

8. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ്‌ പൊയ്കയില്‍ യോഹന്നാന്‍ ഗാന്ധിജിയെ കണ്ടുമുട്ടിയത്‌.

ടി.കെ. മാധവന്‍

1. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കി.

2.  ക്ഷേത്രപ്രവേശന പ്രസ്ഥാനം സ്ഥാപിച്ചു. ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ്‌ എന്നും അറിയപ്പെടുന്നു.

3.  ഈഴവ സമാജം സ്ഥാപിച്ചു. (തിരുവിതാംകൂര്‍ ഈഴവ മഹാസഭ സ്ഥാപിച്ചത്‌ ഡോ: പല്ലു ആണ്‌).

4. 1915ല്‍ ദേശാഭിമാനി പത്രം ആരംഭിച്ചു.

5. 1923ല്‍ കാക്കിനടയില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുത്തു.

6. വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന്‌ 1928ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ ക്ഷേത്രങ്ങളുടെ പരിസരത്തുള്ള റോഡുകള്‍ അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തു.

എ.കെ.ഗോപാലന്‍

1. കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ ജനിച്ചു.

2. ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്‌.

3. ഇന്ത്യന്‍ കോഫിഹൗസിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു.

4. പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്നു.

5. 1936ല്‍ കണ്ണൂര്‍ മുതല്‍ മദ്രാസ്‌ വരെയുള്ള പട്ടിണി ജാഥയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ അദ്ദേഹവും കെ.പി.ആര്‍ ഗോപാലനും ചേര്‍ന്നാണ്‌. (1940-ല്‍ നടന്ന മൊറാഴ സമരത്തെത്തുടര്‍ന്ന്‌ കെ.പി.ആര്‍ ഗോപാലനെ വധശിക്ഷക്ക്‌ വിധിച്ചു. മൊറാഴ കണ്ണൂരിലാണ്‌).

6. 1937ല്‍ കോഴിക്കോട്‌ നിന്നും തിരുവിതാംകൂറിലേക്ക്‌ മലബാര്‍ ജാഥ സംഘടിപ്പിച്ചു.

7. 1960ല്‍ കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരം വരെ കര്‍ഷക ജാഥ സംഘടിപ്പിച്ചു.

8. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വളണ്ടിയര്‍ ക്യാപ്റ്റന്‍ ആയിരുന്നു അദ്ദേഹം.

9. എ.കെ.ജി സെന്റര്‍ തിരുവനന്തപുരത്തും എ.കെ.ജി ഭവന്‍ ന്യൂഡെല്‍ഹിയിലുമാണ്‌.

10. എന്റെ ജീവിതകഥ, 'In the cause of the People' എന്നിവ അദ്ദേഹത്തിന്റെ ആത്മകഥകള്‍ ആണ്‌.

11. മണ്ണിനുവേണ്ടി, എന്റെ പൂര്‍വ്വകാല സ്മരണകള്‍ എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്‌.

സി. കേശവന്‍

1. കൊല്ലം ജില്ലയിലെ മയ്യനാട്‌ ആണ്‌ അദ്ദേഹത്തിന്റെ ജന്മസ്ഥലം. (കേരള കൗമുദി പത്രം ഇറങ്ങിയിരുന്നത്‌ മയ്യനാട്‌ നിന്നായിരുന്നു).

2. സിംഹള സിംഹം എന്ന്‌ അറിയപ്പെട്ടിരുന്നു.

3. തിരുവിതാംകൂറിലെ കിരീടം വെക്കാത്ത രാജാവ്‌ എന്ന കെ.സി. മാമ്മന്‍മാപ്പിള വിശേഷിപ്പിച്ചത്‌ അദ്ദേഹത്തെ ആയിരുന്നു.

4. 1932ല്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കി. (സി.വി. കുഞ്ഞിരാമന്‍, പി.കെ.കുഞ്ഞ്‌, എന്‍.വി. ജോസഫ്‌, ബാരിസ്റ്റര്‍ ജോര്‍ജ്‌ ജോസഫ്‌, പി.എസ്‌. മുഹമ്മദ്‌ എന്നിവരും നിവര്‍ത്തനപ്രക്ഷോഭവുയി ബന്ധപ്പെട്ടവരാണ്.

5. ശ്രീമൂലം പ്രജാസഭയിലേക്കുള്ള വോട്ടവകാശത്തിനുവേണ്ടി തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങള്‍ക്കെതിരെ നടത്തിയ സമരമാണ്‌ നിവര്‍ത്തനപ്രക്ഷോഭം.

6. പി.എസ്‌.സി. രൂപീകരണത്തിലേക്ക്‌ നയിച്ച സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം.

7. സംയുക്ത രാഷ്ട്രീയ സമിതിക്ക്‌ രൂപം നല്‍കി.

8. നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ 1935ല്‍ സി.കേശവന്‍ നടത്തിയ പ്രസംഗമാണ്‌ കോഴഞ്ചേരി പ്രസംഗം എന്ന പേരില്‍ അറിയപ്പെടുന്നത്‌.

9. പാലിയം സത്യാഗ്രഹത്തിന്‌ തുടക്കം കുറിച്ച നേതാവാണ്‌ അദ്ദേഹം. (1947-48 കാലഘട്ടത്തിലാണ്‌ പാലിയം സത്യാഗ്രഹം നടന്നത്‌.

10. തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ട്‌ സ്വാതന്ത്രത്തിനു ശേഷം നടന്ന സമരമാണ്‌ പാലിയം സത്യാഗ്രഹം. എറണാകുളം ജില്ലയിലെ ചെന്നമംഗലത്താണ്‌ പാലിയം സത്യാഗ്രഹം നടന്നത്‌. (പാലിയം സത്യാഗ്രഹത്തിലെ ഒരേയൊരു രക്തസാക്ഷി ആയിരുന്നു എ.ജി. വേലായുധന്‍).

11. അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ ജീവിതസമരം.

12. അദ്ദേഹം എഴുതിയ പുസ്തകമാണ്‌ ക്രിസ്തു സഹസ്രനാമം.

13. 'ഭഗവാന്‍ കാള്‍ മാര്‍ക്സ്‌' എന്ന പ്രയോഗവും അദ്ദേഹത്തിന്റെതാണ്‌.

കെ.പി. കേശവമേനോന്‍

1. പാലക്കാട്‌ മഹാരാജാവിന്റെ പൗത്രനായ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു അദ്ദേഹം.

2. 1923ല്‍ മാതൃഭൂമി പത്രം ആരംഭിച്ചത്‌ അദ്ദേഹമാണ്‌. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന്‌ ദിവസമായിരുന്നു പത്രം അച്ചടിച്ചിരുന്നത്‌. മാതൃഭൂമി ദിനപത്രം ആയത്‌ 1930 ഏപ്രില്‍ ആറിനാണ്‌.

3.  കോഴിക്കോട്‌ ആസ്ഥാനമാക്കി മലബാര്‍ ഹോംറൂള്‍ലീഗിന്‌ നേതൃത്വം നല്‍കിയത്‌ അദ്ദേഹമാണ്‌.

4. 1951ല്‍ സിലോണിലേക്കുള്ള ഹൈക്കമ്മിഷണര്‍ ആയി നിയോഗിക്കപ്പെട്ടു.

5. അദ്ദേഹത്തിന്റെ കൃതിയാണ്‌ ബിലാത്തി വിശേഷം.

6. അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ 'കഴിഞ്ഞ കാലം".

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

1. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ ഇതര മുഖ്യമന്ത്രി ആണ്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌.

2. ഒന്നേകാല്‍ കോടി മലയാളികള്‍, കേരളം മലയാളികളുടെ മാതൃഭൂമി, ഒരു മുഖ്യമന്ത്രിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്‌.

3. 1934ല്‍ ഷൊര്‍ണൂരില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വേണ്ടി അദ്ദേഹം ആരംഭിച്ച പത്രമാണ്‌ പ്രഭാതം.

4. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരാണ്‌ 'ആത്മകഥ'. (കെ.ആര്‍. ഗൗരിയമ്മയുടെയും അന്നാ ചാണ്ടിയുടെയും ആത്മകഥയുടെ പേര്‌ 'ആത്മകഥ' എന്ന്‌ തന്നെയാണ്‌)

5. ഇന്ത്യയില്‍ ആദ്യമായി കമ്യൂണിസ്റ്റ്‌ മന്ത്രിസഭയ്ക്ക്‌ നേതൃത്വം നല്‍കി.

ജി.പി.പിള്ള

1. മലയാളി മെമ്മോറിയലിന്‌ നേതൃത്വം നല്‍കി. (സി.വി.രാമന്‍പിള്ളയാണ്‌ മലയാളിമെമ്മോറിയല്‍ എഴുതിയത്‌. കെ.പി ശങ്കരമേനോന്‍ ആണ്‌ ആദ്യമായി ഒപ്പുവച്ചത്‌. രണ്ടാമതായി ഒപ്പുവച്ചത്‌ ജി.പി.പിള്ളയാണ്‌. മൂന്നാമതായി ഒപ്പുവച്ചത്‌ ഡോക്ടര്‍ പല്‍പ്പുവാണ്‌).

2. 1891 ജനുവരി 1 ന്‌ 10028 പേര്‍ ഒപ്പു വച്ച നിവേദനം ശ്രീമൂലം തിരുനാളിനു സമര്‍പ്പിച്ചു. ഇതാണ്‌ മലയാളി മെമ്മോറിയല്‍ എന്നറിയപ്പെടുന്നത്‌.

3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആദ്യ മലയാളി.

4. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ട ഏക മലയാളി.

5. സൗത്ത്‌ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ്‌ ന്യൂസ്‌ പേപ്പര്‍ ആയ മദ്രാസ്‌ സ്റ്റാന്‍ഡേര്‍ഡ്‌ അദ്ദേഹത്തിന്റെതായിരുന്നു.

6. ആധുനിക തിരുവിതാംകൂറിലെ/ആധുനിക കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു.

7. മലയാളി മെമ്മോറിയലിന്റെ ആപ്തവാക്യമായ "തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌" എന്ന മുദ്രാവാക്യം അദ്ദേഹത്തിന്റെതാണ്‌ .

മക്തി തങ്ങള്‍

1. കഠോര കുഠോരം, മുസ്ലിം ജ്ഞാനവും വിദ്യാഭ്യാസവും എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌.

2. നബിനാണയം എന്ന പേരില്‍ മുഹമ്മദ്‌ നബിയുടെ ജീവചരിത്രം എഴുതി.

3. മുഹമ്മദിയ്യ സൊസൈറ്റി രൂപീകരിച്ചു.

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

1. കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു.

2. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍.

3. 1905ല്‍ അഞ്ചുതെങ്ങില്‍ നിന്നാണ്‌ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്‌.

4. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യത്തെ എഡിറ്ററാണ്‌ സി.പി. ഗോവിന്ദപിള്ള.

5. അല്‍ ഇസ്ലാം, മുസ്ലിം, ദീപിക എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെതായിരുന്നു. (അല്‍ അമീന്‍ എന്ന പത്രം മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌ ആരംഭിച്ചതാണ്‌).

6. അല്‍ ഇസ്ലാം എന്നത്‌ അറബി മലയാളത്തില്‍ ഉള്ള മാസികയായിരുന്നു.

7. ദയഉ സബാഹ്‌, ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം, എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്‌.

8. ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്‌.

9. ഐക്യ മുസ്ലിം സംഘം, ഇസ്ലാം ധര്‍മ്മപരിപാലന സമാജം, അഖില തിരുവിതാംകൂര്‍ മുസ്ലിംമഹാജനസഭ, ധര്‍മ്മപോഷിണി സഭ എന്നിവ അദ്ദേഹം രൂപീകരിച്ചതാണ്‌.

10. ചിറയിന്‍കീഴ്‌ താലൂക്കിലെ വക്കം എന്ന സ്ഥലത്താണ്‌ അദ്ദേഹം ജനിച്ചത്‌.

11. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ അറബിക്‌ ബോര്‍ഡിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്‌ അദ്ദേഹമാണ്‌.

12. മുസ്ലിം പ്രിന്റിംഗ്‌ ഹൗസ് സ്ഥാപിച്ചത്‌ അദ്ദേഹമാണ്‌.

കെ.രാമകൃഷ്ണപിള്ള

1. 1906 ലാണ്‌ കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റര്‍ ആയത്‌ (ആദ്യ എഡിറ്റര്‍ സി.പി ഗോവിന്ദപിള്ള ആയിരുന്നു).

2. 1910ല്‍ സ്വദേശാഭിമാനി പത്രം അടച്ചുപൂട്ടി കെ.രാമകൃഷ്ണപിള്ളയെ തിരുനെല്‍വേലിയിലേക്ക്‌ നാടുകടത്തി.

3. തിരുവിതാംകൂര്‍ ദിവാനായിരുന്ന പി.രാജഗോപാലാചാരി ആണ്‌ അദ്ദേഹത്തെ നാടുകടത്തിയത്‌.

4. ഗാന്ധിജിയുടെയും കാള്‍ മാര്‍ക്സിന്റെയും ജീവചരിത്രം ആദ്യമായി മലയാളത്തില്‍ എഴുതിയത്‌ അദ്ദേഹമാണ്‌.

5. കേരളന്‍ എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്നു.

6. സ്ത്രീകളുടെ ഉന്നമനത്തിനായി അദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണമാണ്‌ ശാരദ.

7. സ്വദേശാഭിമാനി പത്രത്തില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ പേരാണ്‌ ഒരു ലക്ഷം രൂപ.

8. അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ എന്റെ നാടുകടത്തല്‍.

9. അദ്ദേഹത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യ കല്യാണികുട്ടിയമ്മ എഴുതിയ ജീവചരിത്രമാണ്‌ വ്യാഴവട്ട സ്മരണകള്‍.

10.1916 ലാണ്‌ അദ്ദേഹം മരണപ്പെട്ടത്‌. അദ്ദേഹത്തെ അടക്കിയിരിക്കുന്നത്‌ പയ്യാമ്പലം ബീച്ചില്‍ ആണ്‌.

തൈക്കാട്‌ അയ്യ

1. ആദ്യകാല നാമം സുബ്ബരായന്‍.

2. ശിവരാജയോഗി അയ്യാസ്വാമികള്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

3. പാണ്ടിപ്പറയന്‍ എന്ന്‌ സവര്‍ണ്ണര്‍ അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്നു.

4. ശൈവപ്രകാശസഭയുടെ സ്ഥാപകന്‍.

5. പന്തിഭോജനം സംഘടിപ്പിച്ചു. (വ്യത്യസ്ത ജാതിയില്‍ പെട്ടവരെ ഒന്നിച്ചിരുത്തി ഭക്ഷണം നല്‍കുക.).

6. സ്വാതിതിരുനാള്‍ കൊട്ടാരത്തിലേക്ക്‌ ക്ഷണിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌.

7. ഗുരുക്കന്മാരുടെ ഗുരു എന്നും അറിയപ്പെടുന്നു. (ശ്രീനാരായണഗുരു. ചട്ടമ്പിസ്വാമികള്‍, കുമാരനാശാന്‍ എന്നിവരുടെയെല്ലാം ഗുരുവായിരുന്നു അദ്ദേഹം).

8. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്നു തൈക്കാട്‌ അയ്യാഗുരു.

കെ.കേളപ്പന്‍

1. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കി.

2. ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയത്‌ കെപിസിസിയാണ്‌.

3. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റി സെക്രട്ടറിയായിരുന്നു. (പ്രസിഡന്റ്‌ മന്നത്ത്‌ പത്മനാഭന്‍ ആയിരുന്നു).

4. NSS ന്റെ ആദ്യ പ്രസിഡന്റ്‌ കെ.കേളപ്പന്‍ ആയിരുന്നു (സെക്രട്ടറി മന്നത്ത്‌ പത്മനാഭന്‍ ആയിരുന്നു).

5. ഗാന്ധിജിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ്‌ കെ.കേളപ്പന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിരാഹാരം അവസാനിപ്പിച്ചത്‌.

6. കേരളത്തിലെ പ്രധാന ഉപ്പുസത്യാഗ്രഹ കേന്ദ്രമായിരുന്ന പയ്യന്നൂരില്‍ ഉപ്പുസത്യാഗ്രഹത്തിന്‌ നേതൃത്വം നല്കിയത്‌ കെ.കേളപ്പനായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം കേരള ഗാന്ധി എന്ന്‌ അറിയപ്പെടുന്നു.

7.1947ല്‍ തൃശ്ശൂരില്‍ വെച്ച്‌ നടന്ന ഐക്യകേരള കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചു.

8. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ കെപിസിസി പ്രസിഡണ്ട്‌ അദ്ദേഹമായിരുന്നു.

9. ജാതിനാശിനിസഭയുടെ ആദ്യത്തെ പ്രസിഡന്റ്‌. (ആനന്ദതീര്‍ത്ഥനാണ്‌ ജാതിനാശിനിസഭയുടെ സ്ഥാപകന്‍).

സി കൃഷ്ണന്‍

1. മിതവാദി പത്രത്തിന്റെ എഡിറ്ററും സ്ഥാപകനും ആയിരുന്നു.

2. മിതവാദി എന്ന പത്രം ആരംഭിച്ചത്‌ കൊണ്ട്‌ അദ്ദേഹം മിതവാദി എന്ന പേരില്‍ അറിയപ്പെടുന്നു.

3. 1913ല്‍ കോഴിക്കോട്‌ നിന്നാണ്‌ മിതവാദി പത്രം ആരംഭിച്ചത്‌. (1907ല്‍ മൂര്‍ക്കോത്ത്‌ കുമാരന്‍ മിതവാദി എന്ന പേരില്‍ പത്രം തലശ്ശേരിയില്‍ ആരംഭിച്ചിരുന്നു).

4. Bible of Thiyyas, Bible of socially depressed classes എന്നൊക്കെ അറിയപ്പെട്ടിരുന്നത്‌ മിതവാദി പത്രമാണ്‌.

5. വീണപൂവ്‌, ഒ.ചന്തുമേനോന്റെ ജീവചരിത്രം എന്നിവ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ മിതവാദി പത്രത്തിലാണ്‌.

6. കോഴിക്കോട്‌ തളി റോഡ്‌ സമരത്തിന്‌ നേതൃത്വം നല്‍കി.

7. ബാലപ്രബോധിനി സംസ്കൃത പാഠശാലയുടെ സ്ഥാപകന്‍.

8. മഹാബോധി ബുദ്ധ മിഷന്‍ കോഴിക്കോട്‌ സ്ഥാപിച്ചു.

പി. കൃഷ്ണപിള്ള

1.സഖാവ്‌ എന്ന പേരില്‍ അറിയപ്പെടുന്നു.

2.കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്നു.

3.അദ്ദേഹമാണ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണിമുഴക്കിയ ബ്രാഹ്മണന്‍ അല്ലാത്ത ആദ്യ വ്യക്തി.

വേലുക്കുട്ടി അരയന്‍

1. അരയവംശ പരിപാലിനിയോഗത്തിന്റെ സ്ഥാപകന്‍.

2. തിരുവിതാംകൂര്‍ രാഷ്ട്രീയ മഹാസഭയുടെ സ്ഥാപകന്‍.

3. അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

4. അരയന്‍ എന്ന മാസികയുടെ സ്ഥാപകന്‍.

5.ധര്‍മ്മപോഷിണി എന്ന പത്രത്തിന്റെ സ്ഥാപകന്‍.

ശുഭാനന്ദ ഗുരുദേവന്‍

1. 'പാപ്പന്‍കുട്ടി' എന്നത്‌ അദ്ദേഹത്തിന്റെ ആദ്യകാലനാമം ആണ്‌.

2. ആത്മബോധോദയ സംഘത്തിന്റെ സ്ഥാപകന്‍.

സി.വി. കുഞ്ഞിരാമന്‍

1. കേരളകൗമുദി പത്രത്തിന്റെ സ്ഥാപകന്‍.

2.1911ല്‍ കൊല്ലം ജില്ലയിലെ മയ്യനാട്‌ നിന്നാണ്‌ കേരള കൗമുദി പത്രം ആരംഭിച്ചത്‌.

3. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിച്ച പത്രമാണ് കേരള കൗമുദി.

4. ഈഴവ കൗമുദി പത്രത്തിന്റെ സ്ഥാപകന്‍.

5. "Opinion is not an iron pestle" എന്നത്‌ അദ്ദേഹത്തിന്റെ അഭിപ്രായമാണ്‌.

മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌

1. കേരള സുഭാഷ്‌ ചന്ദ്രബോസ്‌ എന്നറിയപ്പെടുന്നു. (സുഭാഷ്‌ ചന്ദ്രബോസ്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ കേരളത്തില്‍ അതിന്‌ നേതൃത്വം നല്‍കിയത്‌ മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌ ആയിരുന്നു)

2. അല്‍ അമീന്‍ എന്ന പത്രത്തിന്റെ സ്ഥാപകന്‍. അല്‍ അമീന്‍ എന്ന പത്രം 1924ല്‍ കോഴിക്കോട്‌ നിന്നാണ്‌ ആരംഭിച്ചത്‌.

3. കൊച്ചിന്‍ മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകന്‍.

4. മുഹമ്മദ്‌ അബ്ദുറഹ്മാന്‍ ഒരു നോവല്‍ എന്ന പുസ്തകം എഴുതിയത്‌ എന്‍.പി. മുഹമ്മദ്‌ ആണ്‌.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌

1. സ്വദേശം ജര്‍മ്മനി

2. 1847 തലശ്ശേരിയില്‍നിന്ന്‌ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പുറത്തിറക്കിയത്‌ അദ്ദേഹമാണ്‌.

3. പശ്ചിമോദയം എന്ന പ്രസിദ്ധീകരണം 1847 പുറത്തിറക്കി. (യൂറോപ്പിന്റെ ഹിസ്റ്ററിയും ജോഗ്രഫിയും ആയിരുന്നു ഇതിന്റെ ഉള്ളടക്കം).

4. മലയാളത്തിലെ ആദ്യത്തെ ഡിക്ഷണറി പുറത്തിറക്കി.

5. മലയാളത്തിലെ ആദ്യത്തെ comprehensive grammar work തയ്യാറാക്കിയത്‌ അദ്ദേഹമാണ്‌. (മലയാളത്തിലെ ആദ്യത്തെ lexicon grammar work തയ്യാറാക്കിയത്‌ അര്‍ണോസ്‌ പാതിരിയാണ്‌).

6. കല്ലുകൊണ്ടുള്ള അച്ച്‌ കേരളത്തില്‍ അവതരിപ്പിച്ചു.

7. കേരളോല്‍പ്പത്തി, കേരളപ്പഴമ, സത്യവേദ ഇതിഹാസം എന്നീ മൂന്നു പുസ്തകങ്ങള്‍ രചിച്ചത്‌ അദ്ദേഹമാണ്‌.

അര്‍ണോസ്‌ പാതിരി

1. സ്വദേശം ജര്‍മനിയാണ്‌.

2. യഥാര്‍ത്ഥനാമം ജോഹാന്‍ ഏര്‍ണെസ്റ്റ്‌ ഹാങ്സെല്‍ഡന്‍.

3. പുത്തന്‍പാനയുടെ രചയിതാവ്‌.

4. മലയാളത്തില്‍ ആദ്യമായി ലെക്സിക്കന്‍ ഗ്രാമര്‍വര്‍ക്ക്‌ തയ്യാറാക്കി. (മലയാളത്തിലെ ആദ്യത്തെ ഗ്രാമര്‍വര്‍ക്ക്‌ ലീലാതിലകം ആണ്‌. അത്‌ തയ്യാറാക്കിയത്‌ എയ്ഞ്ചലോസ്‌ ഫ്രാന്‍സിസ്‌ ആണ്).

കുറുമ്പന്‍ ദൈവത്താന്‍

1. ആദ്യകാലനാമം നടുവത്തമ്മന്‍.

2. ഹിന്ദു പുലയസമാജ സ്ഥാപകന്‍. (പുലയമഹാസഭയുടെ സ്ഥാപകന്‍ അയ്യങ്കാളിയാണ്‌, കേരള പുലയമഹാസഭയുടെ സ്ഥാപകന്‍ പി.കെ. ചാത്തന്‍ മാസ്റ്റര്‍, കൊച്ചിന്‍ പുലയമഹാസഭയുടെ സ്ഥാപകന്‍ പണ്ഡിറ്റ്‌ കറുപ്പന്‍).

3. 'നവോത്ഥാനത്തിന്റെ സൂര്യതേജസ്‌'എന്നത്‌ കുറുമ്പന്‍ ദൈവത്താന്റെ ജീവചരിത്രമാണ്‌. (എഴുതിയത്‌ ബാബു തോമസ്‌)

ആനന്ദ തീര്‍ത്ഥന്‍

1. ആദ്യകാലനാമം ആനന്ദ ഷേണായി.

2. ജാതിനാശിനി സഭയുടെ സ്ഥാപകന്‍. (കെ. കേളപ്പന്‍ ആണ്‌ ജാതിനാശിനി സഭയുടെ ആദ്യത്തെ പ്രസിഡന്റ്‌)

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

1. ഈഴവ സമുദായത്തില്‍പ്പെട്ട നവോത്ഥാനനായകന്‍.

2. മുക്കുത്തി സമരത്തിന്‌ നേതൃത്വം നല്‍കി.

3. അച്ചിപ്പുടവ സമരത്തിന്‌ നേതൃത്വം നല്‍കി.

ഡോ: അയ്യത്താന്‍ ഗോപാലന്‍

1. സുഗുണവര്‍ദ്ധിനീസഭയുടെ സ്ഥാപകന്‍.

2. കേരളത്തില്‍ ബ്രഹ്മസമാജത്തിന്‌ നേതൃത്വം നല്‍കി.

3. കോഴിക്കോട്‌ ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചു.

4. ദാസര്‍ജി എന്ന പേരില്‍ അറിയപ്പെടുന്നു.

5. ബ്രിട്ടീഷുകാര്‍ റാവു സാഹബ്‌ എന്ന ബഹുമതി നല്‍കി.

ആഗമാനന്ദന്‍

1. കാലടിയില്‍ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു. (രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്‌ സ്വാമി വിവേകാനന്ദന്‍ ആണ്‌).

2. കാലടിയില്‍ ബ്രഹ്മാനന്ദോദയം എന്ന സംസ്കൃത വിദ്യാലയം സ്ഥാപിച്ചു.

3. പ്രബുദ്ധ കേരളം എന്ന മാസിക പുറത്തിറക്കി. (പ്രബുദ്ധ ഭാരതം എന്ന പുസ്തകം സ്വാമി വിവേകാനന്ദന്റെതാണ്‌).

പാമ്പാടി ജോണ്‍ ജോസഫ്‌

1. ചേരമര്‍ മഹാജനസഭയുടെ സ്ഥാപകന്‍

2. ചേരുമ ബോയ്‌ എന്ന പുസ്തകത്തിന്റെ രചയിതാവ്‌.

3.സാധുജനദൂതന്‍ എന്ന മാസിക പുറത്തിറക്കി

Post a Comment

Previous Post Next Post