ദാദാഭായ് നവറോജി

ദാദാഭായ് നവറോജി ജീവചരിത്രം (Dadabhai Naoroji)

ജനനം: 1825 സെപ്റ്റംബർ 4

മരണം: 1917 ജൂൺ 30

ഒരു പാഴ്‌സി പുരോഹിതന്റെ മകനായി 1825 സെപ്റ്റംബർ 4 ന് മുംബൈയിൽ ജനിച്ചു. പഠനകാലത്ത് ക്ലാസിൽ ഒന്നാമനായിരുന്നു അദ്ദേഹം. വളരെ കഷ്ടപ്പെട്ടാണ് തന്റെ 'അമ്മ നവറോജിയെ പഠിപ്പിച്ചത്. പതിനൊന്നാം വയസ്സിൽ ഏഴു വയസ്സുകാരിയായ ക്യുൽബായിയെ വിവാഹം കഴിച്ചു. ഒന്നാം ക്ലാസോടെ മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1845ൽ എൽഫിസ്റ്റൺ കോളേജിൽ നിന്നും BA പാസ്സായി. 1850-ൽ എൽഫിസ്റ്റൺ സ്കൂളിൽ അസിസ്റ്റന്റ് ഹെഡ്‍മാസ്റ്ററായി. 1851-ൽ 'സത്യവാദി' എന്ന വാരിക തുടങ്ങി. തുടർന്ന് 1854-ൽ എൽഫിസ്റ്റൻ കോളേജിൽ ഗണിതശാസ്ത്രത്തിന്റെയും നാച്ചുറൽ ഫിലോസഫിയുടെയും പ്രൊഫസറായി പ്രവർത്തിച്ചു. എന്നാൽ 1855-ൽ ഇംഗ്ലണ്ടിൽ ഒരു കമ്പനിയുടെ മാനേജരായി അവിടേക്ക് പോയി.

1856-ൽ കുറച്ചുകാലം ഗുജറാത്തി പ്രൊഫസറായി ലണ്ടൻ സർവകലാശാലയിൽ പ്രവർത്തിച്ചു. 'ദാദാഭായ് നവറോജി കമ്പനി' എന്ന പേരിൽ 1860-ൽ ഒരു വ്യാപാര സ്ഥാപനം ആരംഭിച്ചു. കൂടാതെ 'ഇന്ത്യ സൊസൈറ്റി' ലണ്ടനിൽ സ്ഥാപിച്ചു. അദ്ദേഹം രചിച്ച 'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ' എന്ന ഗ്രന്ഥം ഇന്ത്യൻ സമ്പത് വ്യവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ മികച്ച ഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇന്ത്യയിലെ ദുർഭരണത്തെക്കുറിച്ച് ബ്രിട്ടീഷ് ജനതയ്ക്കിടയിൽ പ്രചാരണം നടത്തി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ബറോഡയിലെ രാജാവായിരുന്ന മൽഹാർറാവുവിന്റെ ക്ഷണം സ്വീകരിച്ച് 1873-ൽ അവിടുത്തെ ദിവാനായി. 1885-ൽ INCയുടെ രൂപീകരണ സമ്മേളനം മുംബൈയിൽ നടത്തുവാൻ എ.ഒ.ഹ്യൂം, WC ബാനർജി എന്നിവരുമായി സജീവമായി പ്രവർത്തിച്ചു. 1886-ൽ ഡിസംബർ മാസത്തിൽ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. 

1886-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ അദ്ദേഹം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ബ്രിട്ടീഷ് പാർലമെന്റിലേക്ക്, ഹോൾബേൺ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1892-ൽ വീണ്ടും മത്സരിച്ച അദ്ദേഹം ഇംഗ്ലണ്ടിൽ സെൻട്രൽ ഫിൻസ്ബെറിയിൽ നിന്നും പാർലമെന്റിലേക്ക് തെരെഞ്ഞെടുപ്പിൽ വിജയിച്ച് ചരിത്രത്തിൽ ഇടംനേടി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് പാർലമെന്റ് അംഗം എന്നനിലയിൽ വൻ സ്വീകരണം നൽകി. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരനായിരുന്നു ദാദാഭായ് നവറോജി. 1893-ലെ INCയുടെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലേക്ക് 1895-ൽ വീണ്ടും മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. ഇന്ത്യയുടെ ലക്ഷ്യം സ്വരാജ് ആയിരിക്കണമെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും ഭാരതത്തിന്റെ രണ്ടു കണ്ണുകളാണെന്നും, ഒരു കണ്ണിന്റെ കാഴ്ച പോയാൽ മറ്റേതും നിഷ്ഫലമാകും എന്ന് അദ്ദേഹം പറഞ്ഞു. 1917 ജൂൺ 30-ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യയിൽ ദാരിദ്ര്യരേഖയെക്കുറിച്ച് ചർച്ച ചെയ്ത ആദ്യ നേതാവ് - ദാദാഭായ് നവറോജി 

2. ഇന്ത്യയിലെ ഗ്ലാഡ്‌സണ്‍ എന്നറിയപ്പെട്ടത്‌ - ദാദാഭായ് നവ്റോജി

3. ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്നറിയപ്പെട്ടത്‌ - ദാദാഭായ് നവറോജി

4. ക്രിസ്ത്യാനിയല്ലാത്തതിനാല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗമായി ബൈബിള്‍ തൊട്ട്‌ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച ഭാരതീയ നേതാവ്‌ - ദാദാഭായ് നവ്റോജി

5. 1854-ല്‍ Rast Goftar എന്ന പ്രസിദ്ധീകരണം(Fortnightly) ആരംഭിച്ചത്‌ - ദാദാഭായ് നവറോജി

6. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ അംഗമായ ആദ്യ ഏഷ്യക്കാരന്‍ - ദാദാഭായ് നവ്റോജി

7. കോണ്‍ഗ്രസ്‌ അംഗമായ ആദ്യ പാഴ്സി മതസ്ഥന്‍ - ദാദാഭായ് നവറോജി

8. 1866-ല്‍ ഈസ്റ്റ്‌ ഇന്ത്യ അസോസിയേഷന്‍ സ്ഥാപിച്ചത്‌ - ദാദാഭായ് നവ്റോജി

9. ഏറ്റവും പ്രായം കൂടിയ പ്രായത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായ വ്യക്തി - ദാദാഭായ് നവറോജി

10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ്‌ - ദാദാഭായ് നവ്റോജി

11. ഇന്ത്യയുടെ വന്ദ്യ വയോധികന്‍ (Grand Old Man of India) എന്നറിയപ്പെട്ട നേതാവ്‌ - ദാദാഭായ് നവറോജി

12. ഇന്ത്യയിലെ ആദ്യത്തെ ധനതത്ത്വശാസ്ത്ര ചിന്തകന്‍ എന്നറിയപ്പെടുന്നത്‌ - ദാദാഭായ് നവ്റോജി

13. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ആ പേരു നിര്‍ദേശിച്ചത്‌ - ദാദാഭായ് നവ്റോജി

14. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ (ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌) അംഗമായ ആദ്യത്തെ ഇന്ത്യക്കാരൻ - ദാദാഭായ് നവറോജി

15. മൂന്നു പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി (1886,1893,1906) - നവ്റോജി

16. 1856-ല്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ ഗുജറാത്തി പ്രൊഫസറായ ഭാരതീയന്‍ - ദാദാഭായി നവറോജി

17. കോളേജ്‌ പ്രൊഫസറായ ആദ്യ ഇന്ത്യക്കാരന്‍ - ദാദാഭായി നവ്റോജി

18. സ്വരാജ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ച ഭാരതീയന്‍ - ദാദാഭായി നവറോജി

19. 'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ' എന്ന പുസ്തകം രചിച്ചതാര് - ദാദാഭായി നവ്റോജി

20. 1873-ൽ ഇന്ത്യക്കാരന്റെ പ്രതിശീർഷ വരുമാനം ആദ്യമായി വെളിപ്പെടുത്തിയ നേതാവ് - നവറോജി

21. ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര് - ദാദാഭായ് നവ്റോജി

22. ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിന്റെയും ഇന്ത്യൻ പൊളിറ്റിക്സിന്റെയും പിതാവ് എന്നറിയപ്പെടുന്നത് - നവ്റോജി

23. ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തികമായ തത്വചിന്തകൻ ആര്? - ദാദാഭായി നവറോജി

24. 1886-ൽ കൽക്കട്ടയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു - ദാദാഭായി നവറോജി

Post a Comment

Previous Post Next Post