കയ്യൂര്‍ സമരം

കയ്യൂര്‍ സമരം (Kayyur Strike in Malayalam)

കാസര്‍കോഡ്‌ ജില്ലയിലെ കയ്യൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണിത്‌. കര്‍ഷക സംഘാംഗങ്ങള്‍ക്കെതിരെ പോലിസ്‌ നടത്തുന്ന അറസ്റ്റിലും പീഡനത്തിലും പ്രതിഷേധിച്ച് 1941 മാർച്ച് 28-ന് കയ്യൂരില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ സുബ്ബരായന്‍ എന്ന പോലീസുകാരനുമായി ഏറ്റുമുട്ടി. സുബ്ബരായന്‍ പുഴയിലേക്ക്‌ എടുത്തുചാടുകയും മുങ്ങിമരിക്കുകയും ചെയ്തു. തുടര്‍ന്ന്‌ കയ്യൂർ ഗ്രാമത്തില്‍ പോലിസുകാരുടെ ഭീകരവാഴ്ച നടമാടി. കയ്യൂർ സമരത്തെത്തുടർന്ന് 61 പേർ പോലീസ് പിടിയിലായി. പോലീസ്‌ കേസ്‌ ചാർജ് ചെയ്തവരില്‍ നാലുപേര്‍ക്ക്‌ വധശിക്ഷ ലഭിച്ചു. 1943 മാര്‍ച്ച്‌ 29-ന്‌ കര്‍ഷകസംഘം പ്രവര്‍ത്തകരായ മഠത്തിൽ അപ്പു, കോയിത്താട്ടിൽ ചിരുകണ്ടന്‍, പള്ളിക്കൽ അബ്ദുബക്കര്‍, പെഡോര കുഞ്ഞമ്പുനായര്‍ എന്നിവരെ കണ്ണൂര്‍ ജയിലില്‍ തൂക്കിലേറ്റി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ചുരിക്കാടൻ കൃഷ്ണൻനായരെ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി ദുർഗുണപരിഹാര പാഠശാലയിലേക്കയച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കയ്യൂരിലെ കര്‍ഷക സംഘാംഗങ്ങള്‍ ജന്മിത്വത്തിനെതിരെ നടത്തിയ പ്രക്ഷോഭം - കയ്യൂർ സമരം 

2. കയ്യൂർ സമരം നടന്ന വർഷം - 1941 

3. കയ്യൂർ സമരം നടന്ന ജില്ല - കാസർകോഡ് 

4. കയ്യൂർ ഗ്രാമം സ്ഥിതിചെയ്യുന്ന താലൂക്ക് - ഹോസ്ദുർഗ് 

5. 2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം - കയ്യൂർ സമരം

6. പ്രക്ഷോഭകരിൽ നിന്നുള്ള ആക്രമണത്തെ ഭയന്ന് പുഴയിലേക്ക്‌ എടുത്തുചാടുകയും മുങ്ങിമരിക്കുകയും ചെയ്ത പോലീസുക്കാരൻ - സുബ്ബരായൻ 

7. കയ്യൂർസമരത്തെത്തുടർന്ന് നാല് പേരെ തൂക്കിലേറ്റിയത് - 1943 മാർച്ച് 29 

8. 'കയ്യൂർ സമര നായകൻ' എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി - ഇ.കെ. നായനാർ

9. നിരഞ്ജനയുടെ 'ചിരസ്മരണ' ഏത് സമരത്തെ ആസ്പദമാക്കിയുള്ള നോവലാണ് - കയ്യൂർ സമരം 

10. 'കയ്യൂർ സമര ചരിത്രം' രചിച്ചത് - വി.വി.കുഞ്ഞമ്പു 

11. കയ്യൂർ സമരം ആസ്പദമാക്കി 'കയ്യൂരും കരിവെള്ളൂരും' എന്ന കൃതി രചിച്ചതാര് - എ.വി.കുഞ്ഞമ്പു 

12. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യൻ' ഏത് സമരത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് - കയ്യൂർ സമരം

13. കയ്യൂർ പ്രക്ഷോഭം ഏത് നദീതീരത്താണ് നടന്നത് - കരിയങ്കോട് നദി

Post a Comment

Previous Post Next Post