ചന്ദ്രഗുപ്ത മൗര്യൻ (Chandragupta Maurya in Malayalam)
ജനനം: ബി.സി 340
മരണം: ബി.സി 297
'മൗര്യരാജവംശം' സ്ഥാപിച്ചത് ചന്ദ്രഗുപ്‌ത മൗര്യനാണ്. ബി.സി. 340 മുതൽ ബി.സി. 297 വരെ ഇന്ത്യയിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം. മുര എന്ന ശൂദ്രസ്ത്രീയിൽ നന്ദ രാജാവിനുണ്ടായ പുത്രനാണ് ചന്ദ്രഗുപ്ത മൗര്യൻ. നന്ദരാജാവിന്റെ അനിഷ്ടത്തിന് പാത്രമായ ചന്ദ്രഗുപ്തൻ ചെറുപ്പത്തിൽ നാടുവിടാൻ നിർബന്ധിതനാക്കി. തക്ഷശിലയിൽ എത്തിയ ചന്ദ്രഗുപ്തന്‍ അവിടെയുണ്ടായിരുന്ന യവന സൈന്യവുമായി പരിചയപ്പെടുകയും ചെയ്തു. നന്ദരാജാവിന്റെ മരണശേഷം ചാണക്യന്റെ സഹായത്തോടെ ധനനന്ദനെ വധിച്ച് അധികാരം കൈയടക്കി. ചന്ദ്രഗുപ്തൻ തക്ഷശില കൈവശപ്പെടുത്തി. പിന്നീട് സിൻഡും പഞ്ചാബും പിടിച്ചടക്കി. സിന്ധു മുതൽ ബ്രഹ്മപുത്രവരെയും, ഹിമാലയം മുതൽ വിന്ധ്യാപർവ്വതം വരെയും ഉള്ള പ്രദേശങ്ങൾ അദ്ദേഹത്തിന്റെ കീഴിലായി.
അലക്‌സാണ്ടറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകനായിരുന്ന സെലൂക്കസ് നിക്കേറ്റർ ആയിരുന്നു കിഴക്കൻ പ്രദേശങ്ങളിലെ ഭരണാധികാരി. ചന്ദ്രഗുപ്തന്റെ രാജ്യത്തെ ആക്രമിച്ച സെലൂക്കസ് പരാജയപ്പെട്ടു. ഒത്തുതീർപ്പനുസരിച്ച് സെലൂക്കസിന്റെ മകൾ ഹെലനെ ചന്ദ്രഗുപ്തന് വിവാഹം ചെയ്തുകൊടുത്തു. സിന്ധു നദിക്ക് പടിഞ്ഞാറ് കാബൂൾ വരെയുള്ള പ്രദേശം ചന്ദ്രഗുപ്തന് നൽകുകയും ചെയ്തു. കൂടാതെ തന്റെ പ്രതിനിധിയായി മെഗസ്തനീസിനെ പാടലീപുത്രത്തിലേക്ക് അയയ്ക്കുകയും ചെയ്തു.
ചന്ദ്രഗുപ്തമൗര്യന്റെ എട്ട് അംഗങ്ങളുണ്ടായിരുന്ന മന്ത്രിസഭയിൽ ചാണക്യനായിരുന്നു പ്രധാനമന്ത്രി. ഭരണസൗകര്യത്തിനായി രാജ്യത്തെ ചെറുഘടകങ്ങളായി വിഭജിച്ചു. റോഡ്, ജലഗതാഗതം, ജലസേചനം, ധനകാര്യം, ആരോഗ്യം, നികുതിപിരിവ്, സൈന്യം തുടങ്ങിയവയ്ക്ക് പ്രത്യേകം വകുപ്പുകൾ തന്നെയുണ്ടാക്കി. നീതിന്യായ നിർവ്വഹണം, നിയമനിർമാണ നിർവ്വഹണം തുടങ്ങിയവ രാജാവിൽ തന്നെ നിക്ഷിപ്തമായിരുന്നു. കുറ്റകൃത്യങ്ങൾക്ക് കടുത്തശിക്ഷ കൊടുത്തിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ കാലത്ത് കുറ്റങ്ങൾ ചെയ്യാൻ ആളുകൾക്ക് ഭയമായിരുന്നു. ഒരു വലിയ സാമ്രാജ്യം സ്ഥാപിച്ച അദ്ദേഹം ഒടുവിൽ ജൈനമത സന്ന്യാസിയായി മാറി. ഭദ്രബാഹുവിനോടൊപ്പം മൈസൂരിലെ ശ്രാവണബലഗോളയിൽ എത്തി. ജൈനമതാചാരമനുസരിച്ച് നിരാഹാര വ്രതമനുഷ്ടിച്ച് മരിച്ചു. ചന്ദ്രഗുപ്തമൗര്യന് ശേഷം അദ്ദേഹത്തിന്റെ പുത്രനായ ബിന്ദുസാരൻ ചക്രവർത്തിയായി. ബിന്ദുസാരന്റെ പുത്രനായിരുന്നു മഹാനായ അശോകൻ.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. സെലൂക്കസ് നീക്കേറ്ററുടെ മകളെ വിവാഹം കഴിച്ച രാജാവ്
2. ഗ്രീക്കുകാരെ ഇന്ത്യയില്‍നിന്ന് പുറത്താക്കിയ ഭാരണാധികാരി
3. നന്ദ രാജകുമാരന് മുര എന്ന ദാസിയില്‍ ജനിച്ചുവെന്ന് കരുതപ്പെടുന്ന യോദ്ധാവ്
4. ഇന്ത്യയെ ഏകോപിപ്പിച്ച ആദ്യ ഭരണാധികാരി
5. മൈസൂറിലെ ശ്രാവണബലഗോള എന്ന സ്ഥലത്ത് ജൈനസന്യാസിയായി അവസാനകാലം കഴിച്ചുകൂട്ടിയ മൗര്യ ചക്രവർത്തി
6. ധനന്ദനെ സ്ഥാനഭ്രഷ്ടനാക്കിയ യോദ്ധാവ്
7. നന്ദ വംശത്തിന്റെ ഭരണം അവസാനിപ്പിച്ച വ്യക്തി
8. വിശാഖ ദത്തന്‍ രചിച്ച മുദ്രാരാക്ഷസത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മൗര്യ രാജാവ്
9. മഹാനായ അശോകന്റെ മുത്തച്ചന്‍
10. മെഗസ്തനീസിന്റെ സന്ദര്‍ശന സമയത്തെ മൗര്യ ഭരണാധികാരി
11. സെലൂക്കസ് നിക്കേറ്ററെ പരാജയപ്പെടുത്തിയ മൗര്യ ഭരണാധികാരി
12. ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയ ഭരണാധികാരി
13. ബിന്ദുസാരന്റെ പിതാവ്
14. സ്വതന്ത്ര ഇന്ത്യയില്‍ തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി
15. ഇന്ത്യയെന്നത് ഒരു രാജ്യമാണെന്നും അതിന് ഒരേ സംസ്‌കാരമാണ് ഉള്ളതെന്നും ആദ്യമായി തെളിയിച്ച ഭരണാധികാരി
16. ശ്രാവണബലഗോളയില്‍ വെച്ച് അന്തരിച്ച മൗര്യ ചക്രവര്‍ത്തി
17. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവര്‍ത്തി
18. വിപുലമായ രീതിയില്‍ തദ്ദേശസ്വയംഭരണവ്യവസ്ഥ ആവിഷ്ക്കരിച്ച മൗര്യ രാജാവ്
19. ചാണക്യനെ മന്ത്രിയാക്കിയ മൗര്യ ഭരണാധികാരി
20. ഗ്രീക്കു രേഖകളില്‍ സാന്‍ഡ്രോകോട്ടസ് എന്നു പരാമര്‍ശിക്കുന്ന രാജാവ്
21. ഇന്ത്യയിലെ ഷിഹുവാങ്തി (വന്‍മതില്‍ പണികഴിപ്പിച്ച ചൈനീസ് ചക്രവർത്തി) എന്ന് വിശേഷിപ്പിക്കപ്പെട്ട രാജാവ്
22. ഇന്ത്യ ചരിത്രത്തിലെ യഥാർത്ഥ ചക്രവർത്തി
23. ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തി
24. മൗര്യ വംശസ്ഥാപകൻ
25. വിപുലമായരീതിയിൽ നഗരഭരണസംവിധാനമൊരുക്കിയ മൗര്യ ഭരണാധികാരി
26. റോഡ് നിര്‍മ്മിക്കുകയും മൈല്‍ക്കുറ്റികള്‍ സ്ഥാപിക്കുകയും ചെയ്ത ആദ്യത്തെ മൗര്യ രാജാവ് ആര്?
27. ഗ്രീക്കുകാർ സാൻഡ്രോകോട്ടൂസ് എന്ന പേര് ചന്ദ്രഗുപ്തമൗര്യനെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചത് എന്ന് ആദ്യമായി തെളിയിച്ചത് - വില്യം ജോൺസ്
28. ചന്ദ്രഗുപ്തമൗര്യന്റെ കാലത്തെ ഗ്രീക്ക് അംബാസഡർ - മെഗസ്തനീസ്
29. ചന്ദ്രഗുപ്ത മൗര്യന് രാജ്യതന്ത്രത്തിൽ ഉപദേശം നൽകിയിരുന്നത് ആര് - ചാണക്യൻ
30. മൗര്യ സാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം - ശ്രാവണബലഗോള
31. ഏത് രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്തൻ അവസാനിപ്പിച്ചത് - നന്ദവംശം
32. ചന്ദ്രഗുപ്തന്റെ സൗരാഷ്ട്രയിലെ ഗവര്‍ണ്ണര്‍ ആരായിരുന്നു? - പുഷ്യഗുപ്തന്‍
33. 'മുദ്രാരാക്ഷസം' എന്ന നാടകത്തില്‍ ചന്ദ്രഗുപ്തന്റെ ഇരട്ടപ്പേര് എന്തായിരുന്നു? - വൃഷളന്‍
34. സെലൂക്കസ്, ചന്ദ്രഗുപ്ത മൗര്യന് കൊടുത്ത പ്രദേശങ്ങള്‍ ഏതെല്ലാം? - കിഴക്കന്‍ അഫ്ഘാനിസ്ഥാന്‍, ബലൂചിസ്ഥാന്‍, സിന്ധു നദിയുടെ പടിഞ്ഞാറന്‍ പ്രദേശം
35. ചന്ദ്രഗുപ്തന്‍ ജൈന മതത്തിലേയ്ക്ക് മതപരിവര്‍ത്തനം നടത്തിയതിനെപ്പറ്റി ഏതില്‍ പ്രതിപാദിക്കുന്നു? - പരിശിഷ്ടപര്‍വ്വനില്‍
36. ചന്ദ്രഗുപ്ത മൗര്യന്‍ പട്ടിണി കിടന്ന് മരിക്കുന്നതിനു വേണ്ടി ശ്രാവണ ബെല്‍ഗോളയിലേയ്ക്ക് പോയപ്പോള്‍ പിന്തുടര്‍ന്ന ജൈന സന്യാസി ആര്? - ഭദ്രബാഹു
37. ചന്ദ്രഗുപ്തന്റെ ഭരണാധികാരി പുഷൃഗുപ്തന്‍, സുദര്‍ശന്‍ തടാകം നിര്‍മ്മിച്ചതായി ഏതില്‍ സൂചിപ്പിച്ചിട്ടുണ്ട്? - രുദ്രദാമൻ ഒന്നാമന്റെ ജുനഗര്‍ അല്ലെങ്കില്‍ ഗിര്‍നര്‍ ശിലാലിഖിതത്തില്‍
0 Comments