മദൻ മോഹൻ മാളവ്യ

മദൻ മോഹൻ മാളവ്യ ജീവചരിത്രം (Madan Mohan Malaviya in Malayalam)

ജനനം: 1861 ഡിസംബർ 25

മരണം: 1946 നവംബർ 12


1861 ഡിസംബർ 25-ന് അലഹബാദിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മദൻ മോഹൻ മാളവ്യ ജനിച്ചത്. സ്കൂളിൽ പഠിക്കുന്നകാലത്ത് തന്നെ നല്ലൊരു പ്രാസംഗികനും സംഘാടകനുമായിരുന്നു. കലയിലും സാഹിത്യത്തിലും നല്ല വാസനയുണ്ടായിരുന്നു. ഹിന്ദിയിൽ കവിതകൾ എഴുതി എല്ലാവരുടെയും പ്രശംസ നേടി. കോളേജിൽ പഠിക്കുമ്പോൾ അലഹബാദിൽ ഒരു ഹിന്ദി സമാജം സ്ഥാപിച്ചു. ഭാരതീയ സംസ്കാരത്തിന്റെ പ്രചാരണമായിരുന്നു ലക്ഷ്യം. ബി.എ ബിരുദം നേടിയശേഷം അധ്യാപകനായി കുറെനാൾ ജോലിചെയ്തു. പിന്നീട് കോൺഗ്രസിൽ ചേർന്നു. 1886-ൽ കോൺഗ്രസിന്റെ രണ്ടാം സമ്മേളനം കൊൽക്കത്തയിൽ നടന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ പ്രശംസ നേടി. കുറെനാൾ ഹിന്ദുസ്ഥാൻ, ദി ഇന്ത്യൻ ഒപ്പീനിയൻ എന്നീ പത്രങ്ങളിൽ ജോലിചെയ്തു. അതിനുശേഷം നിയമബിരുദം കരസ്ഥമാക്കി. അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി.


1909-ൽ അഭിഭാഷക ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചു. ഉത്തർപ്രദേശിലെ ചൗരിചൗരയിൽ പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 225 പേരെ തൂക്കികൊല്ലാൻ വിധിച്ചതിനെതിരെ കേസ് നടത്തിയത് അദ്ദേഹമാണ്. 153 പേരെ തൂക്കുമരത്തിൽ നിന്നും രക്ഷിക്കുവാൻ മാളവ്യക്ക് സാധിച്ചു. എല്ലാ കോൺഗ്രസ് സമ്മേളനങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്ന മാളവ്യ 1909-ൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. ഗാന്ധിജിയോട് പല കാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉപ്പു സത്യാഗ്രഹം, നിസ്സഹരണ പ്രസ്ഥാനം എന്നിവയിൽ സജീവമായി പങ്കെടുത്തു. പലതവണ ജയിൽവാസം അനുഭവിച്ചു. ഹിന്ദി, ഇംഗ്ലീഷ് സംസ്കൃതം എന്നീ ഭാഷകൾ അറിയാമായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുവാൻ ധാരാളം ജനങ്ങൾ കൂടുമായിരുന്നു. വിദ്യാഭ്യാസമുള്ള ഒരു ജനതയ്‌ക്കേ പുരോഗതി ഉണ്ടാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ആനി ബസന്റ് സ്ഥാപിച്ച സെൻട്രൽ ഹിന്ദു കോളേജ്, ഒരു സർവ്വകലാശാലയാക്കി മാറ്റാൻ അദ്ദേഹമാണ് പരിശ്രമിച്ചത്. പിൽകാലത്ത് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി. നിന്ദിതരേയും, പീഡിതരേയും സഹായിക്കുവാൻ ശ്രമിച്ചു. മതത്തിന്റെ പേരിലുള്ള കലാപങ്ങളെ എതിർത്തു. 1946 നവംബർ 12-ന് അന്തരിച്ചു. മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ അദ്ദേഹത്തിന് 2014-ൽ ഭാരതരത്ന പുരസ്കാരം നൽകി.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മര്യാദ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നത്‌ - പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ


2. ഭഗത്‌ സിങിനെയും കൂട്ടരെയും വധശിക്ഷയ്ക്ക്‌ വിധിച്ചപ്പോള്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭുവിന്‌ ദയാഹര്‍ജി സമര്‍പ്പിച്ച (1931) കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌


3. 1909-ല്‍ അലഹബാദില്‍ ദ ലീഡര്‍ എന്ന പത്രം സ്ഥാപിച്ചത്‌


4. സത്യമേവ ജയതേ എന്ന മുദ്രാവാക്യം ജനകീയമാക്കിയ നേതാവ്‌


5. 1887-ല്‍ ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ പത്രാധിപരായത് ‌


6. 1921-ല്‍ ഇന്ത്യയിലെത്തിയ വെയില്‍സ്‌ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കോണ്‍ഗ്രസ്സ്‌ ബഹിഷ്കരിച്ചെങ്കിലും അദ്ദേഹത്തെ ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ ക്ഷണിച്ചു വരുത്തി ആദരിച്ച നേതാവ്‌


7. ഹിന്ദുമഹാസഭയെ പ്രതിനിധാനം ചെയ്ത്‌ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത നേതാവ്‌


8. ക്രിസ്തുമസ്‌ ദിനത്തില്‍ ജനിച്ച സ്വാതന്ത്ര്യസമര സേനാനി


9. യാചകരുടെ രാജകുമാരന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടതാര്‌


10. സെന്‍ട്രല്‍ ഹിന്ദു സ്കൂളിനെ ബനാറസ്‌ ഹിന്ദു സർവ്വകലാശാലയായി ഉയര്‍ത്തിയതാര്‌


11. ഹിന്ദു മഹാസഭയുടെ സ്ഥാപകന്‍


12. മഹാമാന്യ എന്നറിയപ്പെട്ടതാര്‌


13. ചൗരി ചൗരാ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരായ നൂറ്റിയമ്പതില്‍പരം ദേശീയവാദികള്‍ക്കു വേണ്ടി വാദിച്ച്‌ അവരെ വധശിക്ഷയില്‍ നിന്ന്‌ രക്ഷിച്ച അഭിഭാഷകന്‍


14. സ്‌കൗട്ടിംഗില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട്‌ 1913-ല്‍ സേവാ സമിതി സ്ഥാപിച്ച നേതാവ്‌


15. 1919-38 കാലത്ത്‌ ബനാറസ്‌ ഹിന്ദു സർവ്വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ ആയിരുന്നത്‌


16. അലഹബാദ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‌ ആരുടെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌


17. 1934-ല്‍ പൂനെ ഹിന്ദു മഹാസമ്മേളനത്തില്‍ അധ്യക്ഷന്‍


18. മന്നത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് - സർദാർ കെ.എം.പണിക്കർ


19. മദൻ മോഹൻ മാളവ്യയുടെയും മുഹമ്മദലി ജിന്നയുടെയും ജന്മദിനം - ഡിസംബർ 25


20. മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം ലഭിച്ച  സ്വാതന്ത്ര്യ സമര നേതാവ് - മദൻ മോഹൻ മാളവ്യ (2014)

0 Comments