മിതവാദി സി കൃഷ്ണൻ

മിതവാദി സി കൃഷ്ണൻ (Mithavadi C Krishnan in Malayalam)

ജനനം: 1867 ജൂൺ 11

മരണം: 1938 നവംബർ 29

പത്രാധിപർ, അഭിഭാഷകൻ, യുക്തിവാദി തുടങ്ങി ഒട്ടേറെ മേഖലകളിൽ നിറഞ്ഞുനിന്ന് കേരളത്തിലെ സാമൂഹ്യപരിഷ്കരണത്തിനു കനത്ത സംഭാവനകൾ നൽകിയ ആളാണ് മിതവാദി സി.കൃഷ്ണൻ. 1867 ജൂൺ 11 നാണ് അദ്ദേഹത്തിന്റെ ജനനം. സമ്പന്നകുടുംബത്തിൽ ജനിച്ചെങ്കിലും ജാതീയമായ ഒട്ടേറെ അവഗണനകൾ അദ്ദേഹത്തിനു നേരിടേണ്ടിവന്നു. അഭിഭാഷകനായി തിളങ്ങിയ കൃഷ്ണൻ സാമൂഹികപ്രവർത്തനങ്ങളിലും സജീവമായിരുന്നു. മദ്രാസ് നിയമനിർമാണസഭയിൽ അംഗമായിരുന്ന അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻനിര പ്രവർത്തകനായിരുന്നു.

1913 ൽ 'തീയരുടെ ഒരു മലയാളമാസിക' എന്ന പേരിലാണ് 'മിതവാദി' മാസിക ആരംഭിക്കുന്നത്. ജാതിവ്യവസ്ഥയില്ലാതെ, ജനങ്ങൾക്കു തുല്യനീതി ലഭിക്കാൻ ബ്രിട്ടീഷ് ഭരണമാണു നല്ലതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ തളി റോഡ് സമരം, ജൻമിവ്യവസ്ഥയ്ക്ക് എതിരായ കുടിയാൻ പ്രക്ഷോഭം എന്നിവയ്‌ക്കെല്ലാം അദ്ദേഹം നേതൃത്വം വഹിച്ചു. കോഴിക്കോട് തളിക്ഷേത്രത്തിനു പരിസരത്തുള്ള റോഡുകളിൽ താഴ്ന്ന ജാതിക്കാർ നടക്കരുത് എന്ന ഉത്തരവിനെതിരെ ആയിരുന്നു തളി റോഡ് സമരം നടന്നത്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ സി.കൃഷ്ണൻ റോഡിലൂടെ കുതിരവണ്ടിയിൽ സഞ്ചരിക്കുകയും കലക്ടർക്ക് കത്തയക്കുകയും ചെയ്തു. അവസാനകാലത്ത് ബുദ്ധമതം സ്വീകരിച്ച അദ്ദേഹം 1938 നവംബർ 29 ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ 

2. 1907 ൽ തലശ്ശേരിയില്‍ ആരംഭിച്ച മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ (1913 ൽ)

3. മിതവാദി എന്ന പത്രം ആരംഭിച്ചത് കൊണ്ട് മിതവാദി എന്ന പേരിൽ അറിയപ്പെടുന്നത് - സി.കൃഷ്ണൻ

4. 'തീയ്യരുടെ വക ഒരു മലയാള മാസിക' എന്നറിയപ്പെടുന്നത് - മിതവാദി 

5. കോഴിക്കോട് മഹാബോധി ബുദ്ധ മിഷൻ സ്ഥാപിച്ചത് - സി.കൃഷ്ണൻ

6. 'കേരള സഞ്ചാരി' എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നത് - സി.കൃഷ്ണൻ 

7. 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി പത്രം

8. 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസിക - മിതവാദി പത്രം

9. കോഴിക്കോട്‌ തളി റോഡ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയത് - സി.കൃഷ്ണൻ

10. വീണപൂവ്‌, ഒ.ചന്തുമേനോന്റെ ജീവചരിത്രം എന്നിവ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ ഏത് പത്രത്തിലാണ്‌ - മിതവാദി

11. ബാലപ്രബോധിനി സംസ്കൃത പാഠശാലയുടെ സ്ഥാപകന്‍ - സി.കൃഷ്ണൻ

12. കാലിക്കറ്റ് ബാങ്ക്, എസ്.എൻ.ഡി.പി ക്ലബ് എന്നിവ സ്ഥാപിച്ചത് - മിതവാദി സി.കൃഷ്ണൻ

13. ജൻമിവ്യവസ്ഥയ്ക്ക് എതിരായ കുടിയാൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് - സി.കൃഷ്ണൻ

14. യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗമായിരുന്ന സാമൂഹിക പരിഷ്‌കർത്താവ് - സി.കൃഷ്ണൻ

15. കേരളത്തിൽ ആദ്യമായി വാർഷിക വിശേഷാൽപ്രതി പുറത്തിറക്കിയ പത്രം - മിതവാദി

Post a Comment

Previous Post Next Post