മഹാനദി

മഹാനദി (Mahanadi River)

ഛത്തീസ്‌ഗഡിലെ റായ്‌പൂർ ജില്ലയിലെ സിഹാവ മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന നദിയാണ് മഹാനദി. ഛത്തീസ്‌ഗഡ്‌, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെ 857 കിലോമീറ്റർ ദൂരം ഒഴുകുന്ന ഈ നദി അവസാനം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. പണ്ട് വെള്ളപ്പൊക്കങ്ങൾ മൂലം കുപ്രസിദ്ധി നേടിയ നദിയാണ് മഹാനദി. പിന്നീട് ഈ നദിയിൽ ഹിരാക്കുഡ് ഡാം നിർമിച്ചതോടെ സ്ഥിതി മാറി. മണ്ണുകൊണ്ട് നിർമിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാം ആണിത്. ഷിയോനാഥ്, ഹസ്ദോ, ഇബ്, ടെൽ എന്നിവയൊക്കെയാണ് മഹാനദിയുടെ പ്രധാന പോഷകനദികൾ. ഒഡിഷയിലെ കട്ടക് നഗരം ഈ നദീതീരത്ത് സ്ഥിതിചെയ്യുന്നു. കട്ടക്കിൽ എത്തുമ്പോൾ മഹാനദി കത്ജോഡി എന്ന മറ്റൊരു കൈവരിയായി തിരിയും. ഇത് വീണ്ടും പലതായി പിരിഞ്ഞ് അവസാനം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. മഹാനദി, ബൈത്രൈണി, ബ്രാഹ്മണി എന്നീ നദികൾ ചേർന്ന് കട്ടക്കിനടുത്തുള്ള ഫാൾസ് പോയിന്റിൽ രൂപീകരിക്കുന്ന ഡെൽറ്റ ഇന്ത്യയിലെ ഏറ്റവും വലിയ ഡെൽറ്റകളിൽ ഒന്നാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1.ഛത്തീസ്‌ഗഡിലെ പ്രധാന നദി - മഹാനദി 

2. ഒഡീഷയിലെ പ്രധാന നദി - മഹാനദി

3. മഹാനദി ഒഴുകുന്ന സംസ്ഥാനങ്ങൾ - ഛത്തീസ്‌ഗഡ്‌, ഒഡിഷ

4. മഹാനദിയുടെ നീളം - 857 കിലോമീറ്റർ

5. മഹാനദിയുടെ പതനം - ബംഗാൾ ഉൾക്കടലിൽ 

6. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ്‌ ഏത്‌ നദിയിലാണ്‌ - മഹാനദി 

7. കട്ടക്‌ നഗരം ഏത്‌ നദിയുടെ തീരത്താണ്‌ - മഹാനദി 

8. പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന നദീമുഖം - മഹാനദി

9. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവത്കരിക്കപ്പെട്ട നദിയായ ഷിയോനാഥ്‌ (ആ നടപടി പിന്നീട്‌ റദ്ദാക്കി) നദി ഏതിന്റെ പോഷകനദിയാണ്‌ - മഹാനദി (ഛത്തീസ്‌ഗഡ്)

10. 1998 ൽ ഷിയോനാഥിലെ ജലത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുത്ത വ്യവസായി - കൈലാഷ് സോണി 

11. മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി - ഷിയോനാഥ്‌

12. ഒലിവ് റിഡ്‌ലി ആമകളെ സംരക്ഷിക്കുന്ന മഹാനദിയുടെ പ്രധാനപ്പെട്ട കൈവഴി - ദേവി നദി

13. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്‌ - മഹാനദി 

14. സാംബല്‍പ്പൂര്‍ ഏത്‌ നദിയുടെ തീരത്താണ്‌ - മഹാനദി 

15. 2020 ജൂണിൽ 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയ നദീതീരം - മഹാനദി (ഒഡീഷ)

16. മഹാനദിയുടെ അഴിമുഖം സ്ഥിതിചെയ്യുന്നത് - ഫാൾസ് പോയിന്റ് (ഒഡീഷ)

17. നേതാജി സുഭാഷ് ചന്ദ്ര ബോസ് പാലം (മഹാനദി പാലം) സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഒഡീഷ

Post a Comment

Previous Post Next Post