കാവേരി നദി

കാവേരി നദി (Kaveri River)

കർണാടക - തമിഴ്‌നാട് ജലതർക്കത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നദിയാണ് കാവേരി. കർണാടകയിലെ കുടക് ജില്ലയിൽ ബ്രഹ്മഗിരി കുന്നിലുള്ള തലക്കാവേരിയാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിലെത്തുന്ന കാവേരി ഇവിടങ്ങളിലെ കൃഷിക്കുള്ള പ്രധാന ജലസ്രോതസ്സാണ്. 765 കിലോമീറ്റർ നീളമുള്ള കാവേരി മറ്റ് ഉപദ്വീപീയ നദികളിൽനിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ ജലസമ്പത്തുള്ള നദിയാണ്. വേനലിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മൂലം നദിയുടെ മുകൾ ഭാഗത്ത് മഴ ലഭിക്കുന്നതും മറ്റു സമയത്ത് വടക്കുകിഴക്കൻ മൺസൂൺ മൂലം താഴെ ഭാഗത്ത് മഴ ലഭിക്കുന്നതാണ് കാരണം. പ്രശസ്തമായ ഹൊഗനക്കൽ വെള്ളച്ചാട്ടം, കൃഷ്ണസാഗർ ഡാം എന്നിവയൊക്കെ കാവേരിയിലാണ്. കബനി, ഭവാനി, അമരാവതി, പാമ്പാർ, ലക്ഷ്മണതീർത്ഥം, അർക്കാവതി, നോയൽ എന്നിവയാണ് കാവേരി നദിയുടെ പ്രധാന പോഷകനദികൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കാവേരി നദിയുടെ ഉത്ഭവം - കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് 

2. ദക്ഷിണഗംഗ എന്നറിയപ്പെടുന്നത് - കാവേരി 

3. ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി - കാവേരി 

4. മേട്ടൂര്‍ അണക്കെട്ട്‌ ഏതുനദിയില്‍ - കാവേരി

5. കബനി ഏതിന്റെ പോഷകനദിയാണ്‌ - കാവേരി

6. ഏതു നദിയുടെ തീരത്താണ്‌ ഈറോഡ്‌ സ്ഥിതി ചെയ്യുന്നത്‌ - കാവേരി

7. തമിഴ്‌നാട്ടിലെ പ്രധാന നദി - കാവേരി

8. കാവേരി ഡെൽറ്റ പ്രദേശത്തെ "Protected Special Agricultural Zone" ആയി പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്‌നാട് 

9. കര്‍ണാടകത്തിലെ കുടകുജില്ലയിലെ ബ്രഹ്മഗിരിയില്‍ ഉദ്ഭവിക്കുന്ന നദി - കാവേരി

10. ശിവസമുദ്രം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങൾ ഏത്‌ നദിയിലാണ്‌ - കാവേരി

11. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്‌ - കാവേരി

12. ഏത്‌ നദിയുടെ ഉദ്ഭവസ്ഥാനമാണ്‌ തലക്കാവേരി? - കാവേരി

13. സ്റ്റാന്‍ലി റിസര്‍വോയര്‍ ഏത്‌ നദിയിലാണ്‌ - കാവേരി

14. കരികാലന്‍ ഒന്നാം ശതകത്തില്‍ കാവേരിയില്‍ പണികഴിപ്പിച്ച കല്ലണൈ ആണ്‌ ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്‌. ഏത്‌ നദിയിലാണത്‌ - കാവേരി

15. കാവേരി നദിയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈയുടെ ഇപ്പോഴത്തെ പേര് - ഗ്രാന്റ് അണക്കെട്ട്

16. കർണ്ണാടകയിലെ മൈസൂരിൽ കാവേരിനദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന കൃഷ്ണരാജസാഗർ ഡാം സ്ഥിതിചെയ്യുന്നത് - ബ്രിന്ദാവൻ ഗാർഡൻ

17. ശിവസമുദ്രം, ശ്രീരംഗം, ശ്രീരംഗപട്ടണം എന്നീ ദ്വീപുകൾ ഏത് നദിയിലാണ് - കാവേരി

18. വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ മേജർ ജലവൈദ്യുത പദ്ധതി - ശിവസമുദ്രം പദ്ധതി (1902)

19. ബംഗളൂരു നഗരത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന കാവേരിയുടെ പോഷകനദി - അർക്കാവതി

20. കാവേരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം - പുംപുഹാർ (തമിഴ്നാട്)

21. കാവേരി നദി ജല തർക്കങ്ങളിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ - തമിഴ്നാട്, കർണാടക, കേരളം, പുതുച്ചേരി

22. കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണൽ നിലവിൽ വന്നത് - 1990 

23. കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിപ്രകാരം കേരളത്തിന് കാവേരി നദിയിൽ നിന്ന് ലഭിക്കുന്ന ജലത്തിന്റെ അളവ് - 30 ടി.എം.സി അടി വെള്ളം 

Post a Comment

Previous Post Next Post