മഹാരാഷ്ട്ര

 മഹാരാഷ്ട്ര (Maharashtra)

■ തലസ്ഥാനം : മുംബൈ 

■ രൂപീകൃതമായത് : 1960 മെയ് 1

■ സംസ്ഥാന മൃഗം : ചാമ്പൽ മലയണ്ണാൻ 

■ സംസ്ഥാന പക്ഷി :  ഗ്രീൻ ഇംപീരിയൽ പീജിയൻ

■ സംസ്ഥാന പുഷ്പം : ജാറുൽ 

■ സംസ്ഥാന വൃക്ഷം : മാവ്

■ ഭാഷ : മറാഠി

എ.ഡി ഏഴാം ശതകത്തിലാണ് ഈ പ്രദേശത്തിന് മഹാരാഷ്ട്ര എന്ന പേരു കിട്ടിയത്. പണ്ട് മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം. പിന്നീട് പല രാജാക്കന്മാരും ഇവിടം ഭരിച്ചു. ശിവജിയുടെ ഭരണത്തോടെയാണ് മഹാരാഷ്ട്ര പ്രശസ്തമാകുന്നത്. മുഗളന്മാരെ മുട്ടുകുത്തിച്ച ശിവജി ഭാരതത്തിന്റെ വലിയൊരു ഭാഗം കൈവശമാക്കി. അദ്ദേഹത്തിന്റെ സാമ്രാജ്യം ഒറീസയും ബംഗാളും വരെ വ്യാപിച്ചുകിടന്നു. എന്നാൽ ശിവജിയുടെ കാലശേഷം പഴയ പ്രതാപം വീണ്ടെടുക്കാൻ മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞില്ല. 1772ൽ മഹാരാഷ്ട്രയിൽ അഞ്ചു നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. പരസ്പരം മത്സരിച്ച ഇവരെ തോൽപിച്ച് ഈ പ്രദേശം എളുപ്പം കൈവശപ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു. 1818ൽ ബ്രിട്ടീഷുകാർ ബോംബെ പ്രവിശ്യ രൂപീകരിച്ചു. ഗുജറാത്തും മഹാരാഷ്ട്രയും ഇതിനു കീഴിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ബോംബെ ഒരു സംസ്ഥാനമായി. 1960 മെയ് ഒന്നിന് ബോംബെ രണ്ടായി വിഭജിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ രൂപംകൊണ്ടു. 

കൃഷിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗം. പരുത്തി, കരിമ്പ്, പുകയില, എന്നിവ പ്രധാന നാണ്യവിളകളാണ്. ഗോതമ്പ്, നെല്ല്, ബജറ എന്നിവ പ്രധാന ഭക്ഷ്യവിളകളും. കെമിക്കൽ, ഇലക്ട്രിക്, ടെക്സ്റ്റൈൽ, യന്ത്രനിർമാണം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ് മഹാരാഷ്ട്രയിൽ കൂടുതൽ. ബോംബെയിൽ എണ്ണ നിക്ഷേപവുമുണ്ട്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖവും മുംബൈ തന്നെ. മുംബൈയാണ് ഹിന്ദി സിനിമ വ്യവസായത്തിന്റെ കേന്ദ്രം. ഗേറ്റ് വേ ഓഫ് ഇന്ത്യ, അജന്ത - എല്ലോറ ഗുഹകൾ തുടങ്ങിയവ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മറാഠിയാണ് പ്രധാന ഭാഷ.

അജന്താ ഗുഹകൾ : ഔറംഗാബാദ് ജില്ലയിൽ സ്ഥിതിചെയ്യുന്നു. തൊട്ടടുത്തുള്ള അജന്ത ഗ്രാമത്തിന്റെ പേരിൽനിന്നാണു ഗുഹകൾക്കും ഈ പേരു ലഭിച്ചത്. 1819ൽ ആണ് ഇവ കണ്ടെത്തിയത്. ഈ ഗുഹകളിലെ ചിത്ര-ശില്പങ്ങളിലെ പ്രധാന വിഷയം ബുദ്ധനും ബോധിസത്വനുമാണ്. ബി.സി രണ്ടാം നൂറ്റാണ്ടിനും എ.ഡി ആറാം നൂറ്റാണ്ടിനുമിടയ്ക്കാണ് ഈ ഗുഹകൾ ബുദ്ധമതപ്രചരണാർഥം നവീകരിച്ചത്.

എല്ലോറ ഗുഹകൾ : ഔറംഗാബാദ് ജില്ലയിലുള്ള മറ്റൊരു ഗുഹാസമുച്ചയമാണിത്. ഇവിടത്തെ 34 ഗുഹകളിൽ 17 എണ്ണം ഹിന്ദുമതാധിഷ്ഠിതവും 12 എണ്ണം ബുദ്ധമതാധിഷ്ഠിതവും അഞ്ചെണ്ണം ജൈനമതാധിഷ്ഠിതവുമാണ്.

ഗേറ്റ് വേ ഓഫ് ഇന്ത്യ : മുംബൈ നഗരത്തിന്റെ പ്രതീകമാണ് ചരിത്രപ്രാധാന്യമുള്ള ഈ കവാടം. ബ്രിട്ടീഷ് ഭരണകാലത്ത് 1913ൽ ആണ് ഈ കവാടത്തിന്റെ നിർമാണം ആരംഭിച്ചത്. ബ്രിട്ടന്റെ രാജാവായ ജോർജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും ഇന്ത്യ സന്ദർശനത്തിന്റെ ഓർമയ്ക്കാണ് ഈ കവാടം നിർമിച്ചത്. ബ്രിട്ടീഷുകാരനായ ജോർജ് വിറ്റെയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശിൽപി. 26 മീറ്ററാണ് ഈ കവാടത്തിന്റെ ഉയരം.

പഞ്ച് ഗനി : മഹാരാഷ്ട്രയിലെ ഒരു ഹിൽ സ്റ്റേഷൻ. സത്താറ ജില്ലയിൽ സ്ഥിതിചെയ്യുന്നു.

ലോണാവാല : പുണെയ്ക്കും മുംബൈയ്ക്കും അടുത്തുള്ള ഒരു ഹിൽ സ്റ്റേഷൻ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വ്യാവസായികമായി ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര

2. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം - മുംബൈ

3. ജൈന, ബുദ്ധ, പാഴ്‌സി മതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര 

4. ഇന്ത്യയില്‍ ചേരി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മഹാരാഷ്ട്ര

5. ജൈനരുടെ അനുപാതം ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം - മഹാരാഷ്ട്ര

6. ജൈനര്‍ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മഹാരാഷ്ട്ര

7. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം - മഹാരാഷ്ട്ര

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ-മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം - മഹാരാഷ്ട്ര 

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര 

10. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ റോഡ്‌ ശൃംഖലയുള്ള സംസ്ഥാനം - മഹാരാഷ്ട്ര

11. ഇന്ത്യയില്‍ ആദ്യത്തെ റെയില്‍പ്പാത നിര്‍മിക്കപ്പെട്ട സംസ്ഥാനം - മഹാരാഷ്ട്ര

12. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്‌സിറ്റി (ശീമതി നഥിഭായ്‌ ദാമോദര്‍ താക്കര്‍സി (എസ്‌.എന്‍.ഡി.റ്റി.) സര്‍വ്വകലാശാല നിലവില്‍വന്ന സംസ്ഥാനം - മഹാരാഷ്ട്ര

13. ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം - മഹാരാഷ്ട്ര 

14. ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്‌കൂള്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം - മഹാരാഷ്ട്ര

15. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി (ധരാവി) സ്ഥിതിചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം - മഹാരാഷ്ട്ര 

17. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം (ബാന്ദ്ര-വര്‍ളി സീലിങ്ക്‌) സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

18. ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം - മഹാരാഷ്ട്ര 

19. ഇന്ത്യയിൽ ജനസംഖ്യ കൂടിയ രണ്ടാമത്തെ സംസ്ഥാനം - മഹാരാഷ്ട്ര 

20. തമാഷ എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം - മഹാരാഷ്ട്ര

21. ഗണേശ ചതുര്‍ഥി പ്രധാന ഉത്സവമായ സംസ്ഥാനം - മഹാരാഷ്ട്ര

22. വ്യവസായവത്കരണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര 

23. കൊയ്‌ന, ധുവാരൺ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്നത് - മഹാരാഷ്ട്ര  

24. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെട്രോളിയം ഖനനം ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

25. ഉൽക്ക പതനത്തിന്റെ ഫലമായി രൂപംകൊണ്ട ലോണാർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

26. ശിവസേന എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാനം - മഹാരാഷ്ട്ര

27. ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം - മഹാരാഷ്ട്ര

28. അജന്താ, എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര 

29. എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന കുന്നിൻ ചെരിവ് - ചന്ദ്രഗിരി കുന്നുകൾ 

30. സഞ്ജയ്‌ ഗാന്ധി ദേശീയ പാര്‍ക്ക്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

31. മറാത്തി ഭാഷ സംസാരിക്കപ്പെടുന്ന സംസ്ഥാനം - മഹാരാഷ്ട്ര

32. മഹാത്മാഗാന്ധി സേവാഗ്രാം ആശ്രമം സ്ഥാപിച്ച സംസ്ഥാനം - മഹാരാഷ്ട്ര

33. ചെക്ക്‌, ബോണ്ട്‌ എന്നിവ അച്ചടിക്കുന്ന നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസ്‌ ഏത്‌ സംസ്ഥാനത്താണ്‌ - മഹാരാഷ്ട്ര

34. എലിഫെന്റാ ഗുഹകൾ, മഹാകാളി ഗുഹകൾ, മഹാബലേശ്വർ ഹിൽസ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്നത് - മഹാരാഷ്ട്ര 

35. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം - മഹാരാഷ്ട്ര

36. ശതവാഹനന്മാരുടെ ശക്തി കേന്ദ്രമായിരുന്ന പൈതാന്‍ ഏത്‌ സംസ്ഥാനത്ത്‌ - മഹാരാഷ്ട്ര

37. ഇന്ത്യയിലാദ്യത്തെ അണുശക്തി നിലയം (താരാപ്പൂര്‍) സ്ഥാപിക്കപ്പെട്ട സംസ്ഥാനം - മഹാരാഷ്ട്ര

38. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം - മഹാരാഷ്ട്ര

39. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം - മുംബൈ

40. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം - മുംബൈ

41. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ എവിടെയാണ് - മുംബൈ 

42. ജിന്നാഹൗസ്, ജൂഹു ബീച്ച്. എന്നിവ എവിടെയാണ് - മുംബൈ 

43. എവിടുത്തെ സിനിമാ വ്യവസായമാണ്‌ മോളിവുഡ്‌ - മുംബൈ

44. ബോളിവുഡ്‌ എന്ന അപരനാമമത്തിലറിയപ്പെടുന്നത്‌ - മുംബൈ

45. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം - മുംബൈ

46. ഇന്ത്യയിലെ ഏറ്റവും വലിയ നഗരം - മുംബൈ

47. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽ വന്ന നഗരം - മുംബൈ

48. നബാര്‍ഡിന്റെ ആസ്ഥാനം - മുംബൈ

49. പ്രിന്‍സ്‌ ഓഫ്‌ വെയ്ല്‍സ്‌ മ്യൂസിയം എവിടെയാണ്‌ - മുംബൈ

50. 1946-ലെ നാവിക കലാപം ഏത്‌ തുറമുഖത്താണ്‌ ആരംഭിച്ചത്‌ - മുംബൈ

51. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്‌ - മുംബൈ

52. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ - മുംബൈ

53. ഇന്ത്യയില്‍ ആദ്യമായി എ.ടി.എം. സംവിധാനം നിലവില്‍ വന്ന നഗരം - മുംബൈ

54. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം - മുംബൈ

55. ഇന്ത്യന്‍ അണുശക്തി വകുപ്പിന്റെ ആസ്ഥാനം - മുംബൈ

56. ഏഴു ദീപുകളുടെ നഗരം എന്നറിയപ്പെടുന്നത്‌ - മുംബൈ

57. ഓഹരി വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്ന ഇന്ത്യന്‍ നഗരം - മുംബൈ

58. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദര്‍ശനം നടന്ന നഗരം - മുംബൈ

59. ഇന്ത്യ ഏത്‌ നഗരത്തില്‍വച്ചാണ്‌ രണ്ടാമത്തെ പ്രാവശ്യം ലോകകപ്പ്‌ ക്രിക്കറ്റ്‌ ജേതാക്കളായത്‌ - മുംബൈ

60. 1944 ആഗസ്റ്റ്‌ 20 ന്‌ രാജീവ്‌ ഗാന്ധി ജനിച്ച നഗരം - മുംബൈ

61. നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ എവിടെ സ്ഥിതിചെയ്യുന്നു - മുംബൈ

62. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം - മുംബൈ

63. ഇന്ത്യയുടെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ - മുംബൈ

64. ഏത്‌ നഗരത്തിന്റെ പഴയ പേരാണ്‌ ബോംബെ - മുംബൈ

65. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്റെ ആസ്ഥാനം - മുംബൈ

66. ശിവസേനയുടെ ആസ്ഥാനം - മുംബൈ

67. ഇന്ത്യാ ഗേറ്റ്‌ ഡല്‍ഹിയിലാണ്‌. ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ എവിടെയാണ്‌? - മുംബൈ

68. ബോംബെയ്ക്ക് മുംബൈ എന്ന പേര് ലഭിച്ച വർഷം - 1995 

69. ഇന്ത്യയിൽ ആദ്യമായി ട്രേഡ് മാർക്ക് അംഗീകാരം ലഭിച്ച കെട്ടിടം - താജ്മഹൽ പാലസ് (മുംബൈ)

70. മുംബൈ ഭീകരാക്രമണം നടന്ന വർഷം - 2008 നവംബർ 26 

71. ലോകത്തിലെ ഏറ്റവും തിരക്കേറിയ Single Runway Airport എന്ന റെക്കോർഡ് നേടിയത് - ഛത്രപത ശിവജി അന്താരാഷ്ട്ര വിമാനത്താവളം (മുംബൈ)

72. ഇന്ത്യന്‍ സിനിമാവ്യവസായത്തിന്റെ കേന്ദ്രമായ ബോളിവുഡ്‌ എവിടെയാണ്‌ - മുംബൈ

73. മഹാരാഷ്ട്രയുടെ തലസ്ഥാനമേത്‌ - മുംബൈ

74. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃസമ്മേളന വേദി (1885) - മുംബൈ

75. ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ആസ്ഥാനം സുററ്റില്‍ നിന്ന്‌ 1687-ല്‍ എവിടെക്കാണ്‌ മാറ്റിയത്‌ - മുംബൈ

76. മലബാര്‍ ഹില്‍സ്‌ എവിടെയാണ്‌? - മുംബൈ

77. ഇന്ത്യയുടെ Entertainment Capital - മുംബൈ

78. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക്‌ എക്സ്‌ചേഞ്ച്‌ എവിടെയാണ്‌ - മുംബൈ

79. ജിജാമാതാ ഉദ്യാനം എവിടെയാണ്‌ - മുംബൈ

80. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റോക്ക്‌ എക്സ്ചേഞ്ച്‌ എവിടെയാണ്‌ - മുംബൈ

81. വാന്‍ഗഡെ സ്റ്റേഡിയം എവിടെയാണ്‌ - മുംബൈ

82. ഇന്ത്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവി എവിടെയാണ്‌ - മുംബൈ

83. ലോകത്തിലെ ആദ്യ ചേരി മ്യൂസിയം - ധാരാവി

84. ഡീകമ്മീഷന്‍ ചെയ്ത ഇന്ത്യയുടെ എയര്‍ ക്രാഫ്റ്റ്‌ കാരിയറായ ഐ.എന്‍.എസ്‌. വിക്രാന്ത്‌ ഇപ്പോള്‍ ഫ്‌ളോട്ടിംഗ്‌ മ്യൂസിയമായി നിലനിര്‍ത്തിയിരിക്കുന്നത്‌ എവിടെയാണ്‌ - മുംബൈ

85. ത്രിമൂര്‍ത്തി പ്രതിമയ്ക്ക്‌ പ്രസിദ്ധമായ എലിഫന്റാ ഗുഹകള്‍ ഏത്‌ നഗരത്തിനടുത്താണ്‌ - മുംബൈ

86. ബ്രിട്ടീഷ് കാലത്ത് ബോംബെ പ്രസിഡന്‍സിയുടെ ആസ്ഥാനം - മുംബൈ

87. പോര്‍ച്ചുഗീസുകാരില്‍നിന്ന്‌ സ്ത്രീധനമായി ബ്രിട്ടീഷുകാര്‍ക്ക്‌ 1661-ല്‍ ലഭിച്ച ഇന്ത്യന്‍ നഗരമേത്‌ - മുംബൈ

88. 1942-ല്‍ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്‌ എവിടെവച്ചാണ്‌ - മുംബൈ

89. എവിടെയാണ്‌ ആഗസ്ത്‌ ക്രാന്തി മൈതാന്‍ (ഗോവാലിയ ടാങ്ക്‌) - മുംബൈ

90. പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനം - ഹോഫ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ)

91. ഏത്‌ നഗരത്തിനു സമീപമാണ്‌ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്‌ - മുംബൈ

92. ബ്രാബോണ്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം എവിടെയാണ്‌ - മുംബൈ

93. 1992ലെ ബാബറി മസ്ജിദ്‌ കലാപത്തെത്തുടര്‍ന്ന്‌ വന്‍കലാപം നടന്ന നഗരം - മുംബൈ

94. ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ എവിടെയാണ്‌ - മുംബൈ

95. ആര്‍തര്‍ റോഡ്‌ ജയില്‍ എവിടെയാണ്‌ - മുംബൈ

96. 1955-ല്‍ സ്ഥാപിതമായ ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം - മുംബൈ

97. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ജിയോ മാഗറ്റിസം എവിടെയാണ്‌ - മുംബൈ

98. പ്രവാസിജീവിതം അവസാനിപ്പിച്ച ഗാന്ധിജി 1915 ജനുവരി ഒമ്പതിന്‌ എവിടെയാണ്‌ കപ്പലിറങ്ങിയത്‌? - മുംബൈ

99. നൊബേല്‍ ജേതാവ്‌ റുഡ്യാര്‍ഡ്‌ കിപ്ലിംഗ്‌ ജനിച്ച സ്ഥലം - മുംബൈ

100. ഏത്‌ നഗരത്തില്‍നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടാണ്‌ ബോളിവുഡ്‌ താരം സഞ്ജയ്‌ ദത്ത്‌ ശിക്ഷിക്കപ്പെട്ടത്‌ - മുംബൈ

101. Institute of Banking Personnel Selection (IBPS)ന്റെ ആസ്ഥാനം - മുംബൈ

102. ഇന്ത്യയിലെ ആദൃത്തെ ബയോടെക്‌ ഇക്കണോമിക്‌ സോണ്‍ പ്രവര്‍ത്തനമാരംഭിച്ചതെവിടെ - മുംബൈ

103. സാന്താക്രൂസ്‌ വിമാനത്താവളം എവിടെയാണ്‌ - മുംബൈ

104. ഇന്ത്യയില്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടന്ന (1943)സ്ഥലം - മുംബൈ

105. ഇന്ത്യയിലെ ഏറ്റവും വലിയ ഓഡിറ്റോറിയമായ ശ്രീ ഷണ്‍മുഖാനന്ദ ഹാള്‍ എവിടെയാണ്‌ - മുംബൈ

106. ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ് - പ്രോങ്സ് റീഫ് (മുംബൈ)

107. ഇന്ത്യയിലെ ആദ്യത്തെ ലയണ്‍സ്‌ ക്ലബ്‌ 1956-ല്‍ സ്ഥാപിതമായതെവിടെ - മുംബൈ

108. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 1952-ല്‍ എവിടെയാണ്‌ നടന്നത്‌ - മുംബൈ

109. ഇന്ത്യയിലാദ്യമായി വനിതാ മേയര്‍ അധികാരമേറ്റ നഗരം - മുംബൈ

110. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആസ്ഥാനം - മുംബൈ

111. ഹോപ്കിന്‍ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്‌ - മുംബൈ

112. ഐസിഐസിഐ ബാങ്കിന്റെ ആസ്ഥാനം - മുംബൈ

113. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ്ബാൾ കോർട്ട് നിലവിൽ വന്നത് - മുംബൈ 

114. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം - മുംബൈ

115. സെബി (സെക്യൂരിറ്റീസ്‌ ആൻഡ് എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ) യുടെ ആസ്ഥാനം - മുംബൈ

116. ഇന്ത്യയിലാദ്യമായി ഐ.എസ്‌.ഡി സംവിധാനം നിലവില്‍ വന്ന നഗരം - മുംബൈ

117. എ.ഐ.ടി.യു.സിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം - മുംബൈ

118. ഇന്ത്യയില്‍ റെയില്‍വേ നിലവില്‍വന്ന ആദ്യ നഗരം - മുംബൈ

119. മസഗവോണ്‍ ഡോക്ക്യാര്‍ഡ്‌ എവിടെയാണ്‌ - മുംബൈ

120. കാൻഹേരി ഗുഹകൾ സ്ഥിതിചെയ്യുന്നത് - മുംബൈ 

121. അമിതാഭ്‌ ബച്ചന്റെ വീടായ പ്രതീക്ഷ എവിടെയാണ്‌ - മുംബൈ

122. ഷാരൂഖ്‌ ഖാന്റെ വസതിയായ മന്നത്‌ എവിടെയാണ്‌ - മുംബൈ

123. ബി.സി.സി.ഐ.യുടെ ആസ്ഥാനം - മുംബൈ

124. ഇന്ത്യയിലെ ആദ്യത്തെ Artificial Intelligence Centre നിലവിൽ വരുന്ന നഗരം - മുംബൈ

125. ഇന്ത്യയില്‍ ബ്രിട്ടിഷുകാര്‍ക്ക്‌ പരമാധികാരം ലഭിച്ച ആദ്യ പ്രദേശം (പോര്‍ച്ചുഗീസുകാരില്‍നിന്ന്‌ ഇംഗ്ലണ്ടിലെ രാജാവിന്‌ സ്ത്രീധനമായി ലഭിച്ചു) ഏത്‌ ദ്വീപാണ് - മുംബൈ 

126. മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്നത് - നാഗ്പൂർ 

127. അംബേദ്‌കർ എവിടെവച്ചാണ് ബുദ്ധമതം സ്വീകരിച്ചത് - നാഗ്പൂർ 

128. ദേശീയ നാരക ഗവേഷണ കേന്ദ്രം എവിടെയാണ് - നാഗ്പൂർ 

129. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മെയിന്റെനന്‍സ്‌ കമാന്‍ഡിന്റെ ആസ്ഥാനം - നാഗ്പൂർ 

130. ദളിത്‌ ബുദ്ധിസ്റ്റുകളുടെ കേന്ദ്രമായ ദീക്ഷഭൂമി എവിടെയാണ്‌ - നാഗ്പൂർ 

131. ഡോ. ബാബാ സാഹേബ്‌ അംബേദ്കര്‍ എയര്‍പോര്‍ട്ട്‌ എവിടെയാണ്‌ - നാഗ്പൂർ 

132. ലോകത്തിന്റെ ടൈഗര്‍ ക്യാപിറ്റല്‍ എന്നു വിളിക്കുന്ന നഗരം - നാഗ്പൂർ 

133. ഭോണ്‍സ്ലെ വംശത്തിന്റെ തലസ്ഥാനമായിരുന്നത്‌ - നാഗ്പൂർ 

134. ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ ഫയര്‍ സര്‍വ്വീസ്‌ കോളജ്‌ സ്ഥാപിക്കപ്പെട്ടത്‌ എവിടെയാണ്‌ - നാഗ്പൂർ 

135. മഹാരാഷ്ട്ര അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്ന വിധാന്‍ ഭവന്‍ എവിടെയാണ്‌ - നാഗ്പൂർ 

136. മഹാരാഷ്ട്രയുടെ Auxiliary Capital എന്നു വിശേഷിപ്പിക്കുന്നത്‌ - നാഗ്പൂർ 

137. സ്വാതന്ത്ര്യാനന്തരം മധ്യഭാരത്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന നഗരം - നാഗ്പൂർ 

138. ഗോണ്ട്‌ ഭരണാധികാരിയായ ഭക്ത്‌ ബുലന്ദ്‌ പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച നഗരം - നാഗ്പൂർ 

139. ആര്‍.എസ്‌.എസിന്റെ (രാഷ്ട്രീയ സ്വയം സേവക്‌ സംഘ്‌) ആദ്യ ശാഖ രൂപംകൊണ്ട സ്ഥലം - നാഗ്പൂർ 

140. ഇന്ത്യയുടെ ഓറഞ്ച്‌ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ - നാഗ്പൂർ 

141. വിദര്‍ഭ മേഖലയിലെ ഏറ്റവും വലിയ നഗരം - നാഗ്പൂർ 

142. മുംബൈയും നാസിക്കും കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നഗരം - നാഗ്പൂർ 

143. ഇന്ത്യയിലെ ഓറഞ്ച്‌ സിറ്റി - നാഗ്പൂർ 

144. 1861-ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ ആസ്ഥാനമായ നഗരം - നാഗ്പൂർ 

145. എവിടെയാണ്‌ സീറോ മൈല്‍ സ്റ്റോണ്‍ - നാഗ്പൂർ 

146. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം - നാഗ്പൂർ 

147. രാഷ്ട്രീയ സ്വയം സേവക്‌ സംഘിന്റെ ആസ്ഥാനം - നാഗ്പൂർ 

148. നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്‌ - നാഗ്പൂർ 

149. ടാറ്റ ഗ്രൂപ്പിന്റെ ആദൃത്തെ ടെക്സ്റ്റൈൽ മില്‍ 1877-ല്‍ സ്ഥാപിച്ച സ്ഥലം - നാഗ്പൂർ 

150. 1920-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളന വേദി - നാഗ്പൂർ 

151. ചണ്ഡിഗഡ്‌ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ഹരിതാഭമായ രണ്ടാമത്തെ നഗരം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരം - നാഗ്പൂർ 

152. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ കോട്ടണ്‍ റിസര്‍ച്ച്‌ എവിടെയാണ്‌ - നാഗ്പൂർ 

153. നാഷണല്‍ അക്കാദമി ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌ എവിടെയാണ്‌ - നാഗ്പൂർ 

154. ബ്രിട്ടീഷ്‌ ഇന്ത്യയുടെ സമയത്ത്‌ രാജ്യത്തിന്റെ മധ്യഭാഗത്തായിരുന്ന നഗരം - നാഗ്പൂർ 

155. ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് എവിടെയാണ് - പുണെ 

156. 1954ൽ ആദ്യത്തെ നെഹ്‌റു പ്ലാനറ്റേറിയം എവിടെയാണ് ആരംഭിച്ചത് - പുണെ 

157. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്‌ ഈ നഗരത്തിലായിരുന്നുവെങ്കിലും പ്ലേഗ്ബാധ പൊട്ടിപ്പുറപ്പെട്ടകാരണം വേദി മുംബൈയിലേക്ക്‌ മാറ്റേണ്ടിവന്നു. ഏതാണ്‌ ഈ നഗരം? - പുണെ 

158. ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം - പുണെ 

159. ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കല്‍ കോളജ്‌ എവിടെയാണ്‌ - പുണെ 

160. കിഴക്കിന്റെ ഓക്സ്ഫോർഡ്‌ എന്നറിയപ്പെടുന്നത്‌ - പുണെ 

161. ഇന്ത്യയിലെ ആദൃത്തെ വനിതാ സര്‍വകലാശാലയായ ശ്രീമതി നാഥിഭായ്‌ ദാമോദര്‍ താക്കര്‍സി വിമന്‍സ്‌ യൂണിവേഴ്‌സിറ്റി എവിടെയാണ്‌ - പുണെ

162. സി-ഡാക്കിന്റെ ആസ്ഥാനം - പുണെ 

163. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വൈറോളജി എവിടെയാണ്‌ - പുണെ 

164. ഇന്ത്യയിലെ ആദ്യത്തെ ഫിലിം ആന്റ്‌ ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്‌ - പുണെ 

165. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ എവിടെയാണ്‌ - പുണെ 

166. ഡക്കാണിന്റെ റാണി എന്നറിയപ്പെടുന്ന നഗരം - പുണെ 

167. പുണ്യനഗരി എന്നുമറിയപ്പെടുന്ന നഗരം - പുണെ 

168. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നഗരം - പുണെ 

169. പെഷ്വമാരുടെ ആസ്ഥാനമായിരുന്നത്‌ - പുണെ 

170. ബോംബെ പ്രസിഡന്‍സിയുടെ മണ്‍സൂണ്‍ തലസ്ഥാനം - പുണെ 

171. മറാഠിഭാഷയുടെ കല്പിത ആസ്ഥാനം എന്നറിയപ്പെടുന്നത്‌ - പുണെ 

172. മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനം - പുണെ 

173. ഛത്രപതി ശിവജി ചെറുപ്പകാലത്ത്‌ ജീവിച്ചിരുന്ന നഗരം - പുണെ 

174. നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി (ഖഡക്വാസ്ല) ഏത്‌ നഗരത്തിനു സമീപമാണ്‌ - പുണെ 

175. നാഷണല്‍ കെമിക്കല്‍ ലബോറട്ടറി എവിടെയാണ്‌ - പുണെ 

176. രാജീവ്‌ ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്‌ എവിടെയാണ്‌ - പുണെ 

177. ഇന്ത്യയില്‍ ആദ്യമായി ബസ്‌ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സംവിധാനം നടപ്പാക്കിയ നഗരം - പുണെ 

178. ഇന്ത്യയിലെ ആദ്യത്തെ ആറുവരി അതിവേഗ എകസ്പ്രസ്‌ വേ മുംബൈയെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു - പുണെ 

179. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്‌ എവിടെയാണ്‌ - പുണെ 

180. കസ്തൂര്‍ബാ ഗാന്ധി അന്തരിച്ച ആഗാ ഖാന്‍ കൊട്ടാരം എവിടെയാണ്‌ - പുണെ 

181. കസ്തൂര്‍ബാ ഗാന്ധിയുടെ സമാധി എവിടെയാണ്‌ - പുണെ 

182. 'ഡക്കാന്റെ രത്നം', 'ഡക്കാന്റെ രാജ്ഞി' എന്നിങ്ങനെ അറിയപ്പെടുന്ന നഗരം - പുണെ 

183. 1932 സെപ്തംബര്‍ 24ന്‌ ഗാന്ധിജിയും അംബേദ്കറുമായുള്ള ഉടമ്പടി ഒപ്പുവെച്ചത്‌ എവിടെ വച്ചാണ്‌ - പുണെ 

184. ഗാന്ധിജി അവസാനമായി ജയില്‍വാസം അനുഭവിച്ചതെവിടെയാണ്‌ - പുണെ 

185. മഹാരാഷ്ട്ര സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം - പുണെ 

186. മഹാദേവ്‌ ദേശായിയുടെ സമാധി എവിടെയാണ്‌ - പുണെ 

187. നാഷണല്‍ എയ്ഡ്സ്‌ റിസര്‍ച്ച്‌ സെന്റർ എവിടെയാണ് - പുണെ 

188. ഓട്ടോമോട്ടിവ്‌ റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്‌ - പുണെ 

189. ഡെക്കാണ്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം - പുണെ 

190. ഡെക്കാണ്‍ എഡ്യുക്കേഷന്‍ സൊസൈറ്റി 1885-ല്‍ ഫെര്‍ഗുസന്‍ കോളജ്‌ സ്ഥാപിച്ചത്‌ എവിടെയാണ്‌ - പുണെ 

191. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയില്‍ എവിടെയാണ്‌ - പുണെ 

192. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ നാച്ചുറോപ്പതി എവിടെയാണ്‌ - പുണെ 

193. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണ ഖനി - ഷിർപൂർ

194. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും തിരിച്ചറിയൽ നമ്പർ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച സ്ഥലം - തെംഹ്‌ലി വില്ലേജ് (നന്ദൂർബാർ ജില്ല, മഹാരാഷ്ട്ര)

195. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക് ലിമിറ്റഡ് സ്ഥിതിചെയ്യുന്നത് - പിംപ്രി

Post a Comment

Previous Post Next Post