പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ

പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ (EV Ramaswamy Naicker in Malayalam)

ജനനം: 1879 സെപ്റ്റംബർ 17 

മരണം: 1973 ഡിസംബർ 24 

ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ പടപൊരുതിയ വിപ്ലവ നേതാവാണ് ഇ വി രാമസ്വാമി നായ്ക്കർ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായ അദ്ദേഹം ഇവിടെ നിലനിന്നിരുന്ന സവര്‍ണാധിപത്യത്തെ പരസ്യമായി ചോദ്യം ചെയ്തു. തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്‌ ഗാന്ധിജിയോടു പോലും സംവാദം നടത്തിയ ധീരനാണ്‌ രാമസ്വാമി. അനുയായികള്‍ 'പെരിയാര്‍' എന്ന്‌ സ്നേഹത്തോടെ വിളിക്കുന്ന ഇ.വി രാമസ്വാമി 1879 സെപ്റ്റംബര്‍ 17-ന്‌ തമിഴ്നാട്ടിലെ ഈറോഡിലാണ്‌ ജനിച്ചത്‌. വെങ്കടപ്പ നായ്ക്കരും ചിന്നത്തായമ്മയുമാണ്‌ മാതാപിതാക്കള്‍. 11-ാം വയസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച രാമസ്വാമി പിതാവിനൊപ്പം കച്ചവടത്തിനിറങ്ങി. കുറേ യാത്ര ചെയ്തു. ആ യാത്രകളാണ്‌ അദ്ദേഹത്തെ മാറ്റിമറിച്ചത്‌.

രാജ്യത്തെ പട്ടിണിയും ദാരിദ്യവും നേരിട്ടനുഭവിച്ച രാമസ്വാമി, സവര്‍ണര്‍ക്കു മാത്രമാണ്‌ സമ്പത്തും സൗകര്യങ്ങളുമുള്ളതെന്ന്‌ തിരിച്ചറിഞ്ഞു. അങ്ങനെയാണ്‌ അദ്ദേഹം “സ്വാഭിമാന പ്രസ്ഥാനം” രൂപീകരിച്ചത്‌. 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ട്‌ ഇ.വി രാമസ്വാമി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി. എന്നാല്‍ 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചു. പിന്നീട് രാമസ്വാമി “ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു. പൂണൂല്‍ മുറിക്കല്‍, വിഗ്രഹഭഞ്ജനം എന്നിവയ്‌ക്കൊക്കെ ഈ പ്രസ്ഥാനം നേതൃത്വം നല്‍കി. "ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌” എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

ഗാന്ധിജിയുടെ ലളിത ജീവിതം, ഖാദി ധരിക്കല്‍, മദ്യനിരോധനം തുടങ്ങിയ ആശയങ്ങളോട്‌ അദ്ദേഹത്തിന്‌ താല്‍പര്യമായിരുന്നു. 1922-ല്‍ കോണ്‍ഗ്രസിന്റെ തമിഴ്നാട്‌ ഘടകത്തിന്റെ അധ്യക്ഷനായ പെരിയാര്‍ കേരളത്തില്‍ നടന്ന വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു. തമിഴില്‍ അദ്ദേഹം 'ഉണ്‍മ' എന്നൊരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ബ്രാഹ്മണേതര വിഭാഗങ്ങൾക്കായി രൂപീകരിച്ച “സൗത്ത്‌ ഇന്ത്യന്‍ ലിബറൽ ഫെഡറേഷൻ' പാർട്ടിയുടെ നേതാവായിരുന്നു പെരിയാർ. 1973 ഡിസംബർ 24 ന് അദ്ദേഹം അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തമിഴ്‌നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചത് ആര് - ഇ വി രാമസ്വാമി നായ്ക്കർ

2. ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം - സ്വാഭിമാന പ്രസ്ഥാനം

3. സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വർഷം - 1925 

4. 1928 ൽ റിവോൾട്ട് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം ആരംഭിച്ചതാര് - ഇ.വി.ആർ

5. പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച സംഘടന - ദ്രാവിഡർ കഴകം 

6. ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ - കുടി അരശ്, വിടുതലൈ (1937), പുരട്‌ചി (1933)

7. ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലം - വൈക്കം 

8. വൈക്കം ഹീറോ (വൈക്കം വീരർ), പെരിയോർ എന്നിങ്ങനെ അറിയപ്പെടുന്നത് - രാമസ്വാമി നായ്ക്കർ

9. ഏത് കുപ്രസിദ്ധ സംഭവത്തിന്റെ പേരിലാണ് ഇ.വി.ആർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടത് - ഗുരുകുലം സംഭവം 

10. ഇ.വി.ആർ ജസ്റ്റിസ് പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വർഷം - 1938 

11. ജസ്റ്റിസ് പാർട്ടിയെ ദ്രാവിഡ കഴകം എന്ന പേരിൽ ഇ.വി.ആർ പുനഃസംഘടിപ്പിച്ച വർഷം - 1944 

12. വൈക്കം സത്യാഗ്രഹസമയത്ത് സന്ദർശത്തിനെത്തിയ തമിഴ് നേതാവ് - ഇ.വി.ആർ 

Post a Comment

Previous Post Next Post