ബാരിസ്റ്റർ ജി.പി പിള്ള

ബാരിസ്റ്റർ ജി.പി പിള്ള (Barrister G. P. Pillai)

ജനനം: 1864 ഫെബ്രുവരി 26

പിതാവ്: ഹരിഹരയ്യർ

മാതാവ്: കാർത്ത്യായനിയമ്മ 

മരണം: 1903 മെയ് 21

പേനയില്‍ മഷിക്കുപകരം തീ നിറച്ചെഴുതിയ വിപ്ലവകാരി! അതായിരുന്നു ബാരിസ്റ്റർ ജി.പി പിള്ളയെന്ന ജി.പരേമശ്വരന്‍ പിളള. തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ നാടു ഭരിക്കുന്ന കാലം. ദിവാന്റെ നടപടികൾക്കെതിരേ “വെസ്റ്റേണ്‍ സ്റ്റാര്‍" എന്ന ഇംഗ്ലീഷ്‌ പത്രത്തില്‍ ചില ലേഖനപരമ്പരകള്‍ പ്രതൃക്ഷപ്പെട്ടു. ആരാണിതിനു പിന്നില്‍ എന്ന അന്വേഷണം ചെന്നെത്തിയത്‌ ജി.പി പിള്ളയെന്ന മീശമുളക്കാത്ത പയ്യനിലായിരുന്നു!

1864 ഫെബ്രുവരി 26-ന്‌ തിരുവനന്തപുരത്താണ്‌ ജി.പി പിള്ള ജനിച്ചത്‌. പത്രപ്രവര്‍ത്തനം അദ്ദേഹത്തിനു പൊതുപ്രവര്‍ത്തനമായിരുന്നു. “മദ്രാസ്‌ സ്റ്റാന്‍ഡേര്‍ഡി'ലും “മദ്രാസ്‌ മെയിലി”ലും പിള്ളയെഴുതിയ മുഖപ്രസംഗങ്ങളോരോന്നും കൊടുങ്കാറ്റുകളായി മാറി. തിരുവിതാംകൂര്‍ ഭരണത്തിലെ പിടിപ്പുകേടുകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ദിവാന്‍ ടി.രാമറാവുവിന്റെ ദുര്‍ബലമായ ഭരണത്തിനെതിരെ 'ഒരു രാജൃസ്നേഹി” എന്ന പേരില്‍ പ്രധാനപത്രങ്ങളിലെല്ലാം ലേഖനമെഴുതി. മഹാരാജാവിനെ സുഖലോലുപനെന്നും അല്‍പ്പബുദ്ധിയെന്നുമായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്‌.

"തിരുവിതാംകൂര്‍ ഭരണം തിരുവിതാംകൂറുകാര്‍ക്ക്‌” എന്ന പേരില്‍ പിള്ളയെഴുതിയ ലഘുലേഖ വലിയ മാറ്റത്തിനു വഴിവച്ചു. തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ നിന്ന്‌ നാട്ടുകാരെ ഒഴിവാക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്‌. ഇതിനെതിരേ 10,037 പേര്‍ ഒപ്പിട്ട്‌ “മലയാളിമെമ്മോറിയല്‍” എന്ന പേരില്‍ ഭീമ ഹർജി സമർപ്പിക്കാൻ പിള്ള മുൻകൈയെടുത്തു. 'റെപ്രസെന്റേറ്റീവ് ഇന്ത്യൻസ്', 'ഇന്ത്യൻ കോണ്‍ഗ്രസ്‌ മെന്‍ ' തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച ജി.പി. പിള്ള 1903-ല്‍ 39-ാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹം മരിച്ചപ്പോള്‍ ഒരു പത്രമെഴുതിയത്‌ ഇങ്ങനെയായിരുന്നു. “ഭാരതത്തിലെ ഇരുള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു സുവര്‍ണതാരം കൂടി പൊലിഞ്ഞു".

പിള്ളയും ഗാന്ധിജിയും

ദക്ഷിണാഫ്രിക്കയിലെ ദുരിതജീവിതത്തെക്കുറിച്ച് ജി.പി.പിള്ളയെഴുതിയ ലേഖനങ്ങള്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന്‌ ആത്മകഥയില്‍ ഗാന്ധിജി അനുസ്‌മരിക്കുന്നുണ്ട്‌. ബാരിസ്റ്റർ പരീക്ഷ പാസായി നാട്ടിലെത്തിയ പിള്ളയ്ക്ക്‌ തിരുവിതാംകൂറിലെ ഏറ്റവും ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്യപെട്ടെങ്കിലും അദ്ദേഹം അതു നിരസിച്ച്‌ അഭിഭാഷകന്റെ ജോലി സ്വീകരിക്കുകയാണ്‌ ചെയ്യത്‌. 

പ്രധാന കൃതികൾ 

■ റെപ്രസെന്റേറ്റീവ് ഇന്ത്യൻസ്

■ റെപ്രസെന്റേറ്റീവ് സൗത്ത് ഇന്ത്യൻസ്

■ ലണ്ടൻ & പാരീസ് ത്രൂ ഇന്ത്യൻ സ്പെക്റ്റക്കിൾസ് 

■ ഇന്ത്യൻ കോണ്‍ഗ്രസ്‌ മെന്‍

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിന്റെ രാഷ്ട്രീയ ഗുരു - ജി.പി.പിള്ള 

2. ആധുനിക തിരുവിതാംകൂറിലെ/ആധുനിക കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് - ജി.പി.പിള്ള 

3. തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ - ജി.പി.പിള്ള 

4. ബാരിസ്റ്റർ ജി.പി പിള്ളയുടെ ജന്മദേശം എവിടെയാണ് - തിരുവനന്തപുരത്തിനടുത്തുള്ള പള്ളിപ്പുറം 

5. ജി.പി.പിള്ള മദിരാശിയിൽ നിന്ന് രാഷ്ട്രീയ ലേഖനങ്ങളെഴുതിയത് ........ പേരിലായിരുന്നു - ഒരു രാജ്യസ്നേഹി 

6. 1889 ൽ 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന പേരിൽ ലഘുലേഖ എഴുതിയത് ആരാണ്? - ജി.പി.പിള്ള 

7. 1889 ൽ അഞ്ചാം അഖിലേന്ത്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളി - ബാരിസ്റ്റർ ജി.പി.പിള്ള

8. ജി.പി.പിള്ള ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം - ബോംബെ സമ്മേളനം (1889)

9. 1891 ലെ മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ്? - ബാരിസ്റ്റർ ജി.പി.പിള്ള

10. 1894 ൽ മദ്രാസ് കോൺഗ്രസ് സമ്മേളനത്തിൽവെച്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി - ജി.പി.പിള്ള 

11. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി ആരാണ്? - ജി.പി.പിള്ള 

12. ബാരിസ്റ്റർ ജി.പി.പിള്ള അന്തരിച്ചത് ...... വർഷമാണ് - 1903 മെയ് 21 

13. ഡോ.ടി.എം നായരുമൊത്ത് 1897 ൽ വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലി ആഘോഷത്തിന് ഇംഗ്ലണ്ടിലെത്തിയ നവോത്ഥാന നായകൻ - ജി.പി പിള്ള

14. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി - ജി.പി.പിള്ള

15. ജി.പി.പിള്ള പ്രവർത്തിച്ചിരുന്ന സംഘടനകൾ - മദ്രാസ് സോഷ്യൽ റീഫോം അസോസിയേഷൻ, ഇന്ത്യൻ ടെമ്പറേച്ചർ അസോസിയേഷൻ 

16. ദി ഹിന്ദു, ദി മെയിൽ, ദി മദ്രാസ് സ്റ്റാൻഡേർഡ് എന്നീ പത്രങ്ങളിൽ എഡിറ്ററായി സേവനമനുഷ്ടിച്ചിട്ടുള്ള നേതാവ് - ജി.പി.പിള്ള (1892)

17. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് ന്യൂസ്‌പേപ്പർ - മദ്രാസ് സ്റ്റാൻഡേർഡ്

18. തിരുവിതാംകൂർ ദിവാനായിരുന്ന രാമയ്യങ്കാരുടെ ഭരണത്തെ വിമർശിച്ചു കൊണ്ട് 'പ്രോ-പാട്രിയ' എന്ന തൂലികാ നാമത്തിൽ ജി.പി.പിള്ള ലേഖനങ്ങൾ എഴുതിയ പ്രസിദ്ധീകരണം - വെസ്റ്റേൺ സ്റ്റാർ 

19. "ഒരു രാജ്യസ്നേഹി" എന്ന പേരിൽ ജി.പി.പിള്ള ലേഖനങ്ങളെഴുതിയ ദിനപത്രം - മദ്രാസ് ടൈംസ് 

20. "ഫിലോ കോർഡയർ' എന്ന വ്യാജനാമത്തിൽ ലേഖനങ്ങൾ എഴുതിയ സാമൂഹിക പരിഷ്‌കർത്താവ് - ജി.പി.പിള്ള

Post a Comment

Previous Post Next Post