ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് (Indian Independence Act 1947)

1947 ജൂലൈയിൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കി. അതോടെ ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രണ്ടു സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടായി. ഓഗസ്റ്റ് 14 ന് പാക്കിസ്ഥാൻ എന്ന പുതിയ രാഷ്ട്രം നിലവിൽ വന്നു. ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം - ഇന്ത്യൻ സ്വാതന്ത്ര്യ നിയമം, 1947 

2. ഇന്ത്യൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി 1947 ഫെബ്രുവരി 20-ാം തീയതി നടത്തിയ പ്രഖ്യാപനം - ആറ്റ്ലിയുടെ പ്രഖ്യാപനം 

3. അറ്റ്ലിയുടെ പ്രഖ്യാപനത്തെ "ധീരമായ ഒരു കാൽവെയ്പ്പ്" എന്ന് വിശേഷിപ്പിച്ചത് - നെഹ്‌റു 

4. ആറ്റ്ലി ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത് - 1947 ജൂലൈ 4 

5. ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയത് - 1947 ജൂലൈ 5 

6. ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിന് ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് - 1947 ജൂലൈ 18 

7. ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പുവെച്ച ബ്രിട്ടീഷ് രാജാവ് - ജോർജ് ആറാമൻ 

8. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് - 1947 ഓഗസ്റ്റ് 15 

9. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാഷ്ട്രീയപ്പാർട്ടി - ലേബർ പാർട്ടി 

10. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 ഏത് ദിവസമായിരുന്നു - വെള്ളിയാഴ്‌ച 

11. ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 ഏത് ദിവസമായിരുന്നു - വ്യാഴാഴ്‌ച 

12. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ബ്രിട്ടീഷ് രാജാവ് - ജോർജ്ജ് VI 

13. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമന്റ് ആറ്റ്ലി 

14. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യയുടെ വൈസ്രോയി - മൗണ്ട് ബാറ്റൺ 

15. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് - ജെ.ബി.കൃപലാനി 

16. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് - കെ.കേളപ്പൻ

17. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അതിര്‍ത്തി രേഖ നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ അതിര്‍ത്തിനിര്‍ണയ കമ്മിറ്റിയുടെ തലവന്‍ - സിറിള്‍ റാഡ്ക്ലിഫ്‌

18. അതിര്‍ത്തി നിര്‍ണ്ണയ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം - അഞ്ച്‌

19. വിഭജനം നടന്ന രണ്ടു പ്രവിശ്യകള്‍ - പഞ്ചാബ്‌, ബംഗാള്‍

20. ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുമ്പായി വന്ദേമാതരം ആലപിച്ചത്‌ - സുചേതാ കൃപലാനി

21. ഇന്ത്യയുടെ പ്രഥമ സ്വാതന്ത്യദിനാഘോഷങ്ങളുടെ വേദി - കോണ്‍സ്റ്റിറ്റ്യുവന്റ്‌ അസംബ്ലിഹാള്‍

22. കോണ്‍സ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയുടെ അധ്യക്ഷനായ ഡോ.രാജ്യേനദ്രപസാദിന്‌ ഇന്ത്യന്‍ വനിതകളെ പ്രതിനിധീകരിച്ച്‌ ത്രിവര്‍ണപതാക കൈമാറിയത്‌ - ഹന്‍സാ മേഹ്ത

23. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായി ലൂയി മൗണ്ട്‌ ബാറ്റണും ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും അധികാരമേറ്റത്‌ - 1947 ആഗസ്റ്റ്‌ 15

24. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന്‌ വര്‍ഗീയ ലഹളങ്ങള്‍ നടന്ന സ്ഥലങ്ങള്‍ - കല്‍ക്കട്ട, ബീഹാര്‍, നവഖാലി, ദില്ലി, പഞ്ചാബ്‌, കാശ്മീര്‍

25. ഇന്ത്യാ വിഭജനത്തെ “അധ്യാത്മിക ദുരന്തം” എന്ന്‌ വിശേഷിപ്പിച്ചത്‌ - ഗാന്ധിജി

26. ഡൽഹിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുമ്പോൾ ഗാന്ധിജി എവിടെയായിരുന്നു - ബംഗാളിലെ നവഖാലി

Post a Comment

Previous Post Next Post