നാട്ടുരാജ്യങ്ങളുടെ സംയോജനം

നാട്ടുരാജ്യങ്ങളുടെ സംയോജനം (Integration of Princely States)

സ്വാതന്ത്ര്യത്തിനുശേഷമുള്ള പ്രധാന വെല്ലുവിളികളിലൊന്ന്‌ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ ഏകീകരണമായിരുന്നു. ഈ ദൗത്യം പൂര്‍ത്തീകരിച്ചത്‌ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായ്‌ പട്ടേലും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോനും ചേര്‍ന്നാണ്‌. പട്ടേല്‍ തന്റെ “പട്ടുകയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യന്‍ യൂണിയനോടു കൂട്ടിച്ചേര്‍ത്തു. 565 നാട്ടുരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറായി. ജുനഗഡ്‌, തിരുവിതാകൂര്‍, കശ്മീര്‍, ഹൈദരാബാദ്‌ എന്നിവ മാത്രമാണ്‌ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിമുഖത കാണിച്ചത്‌. നാട്ടുരാജ്യങ്ങളില്‍വച്ച്‌ കൈകാര്യം ചെയ്യാന്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്നമായിരുന്നു ജമ്മു-കശ്മീര്‍. ഇന്ത്യയില്‍ ചേരുന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതില്‍ രാജാവ്‌ കാലതാമസം വരുത്തി. അതേസമയം പാക്ക്‌ പട്ടാളം കശ്മീരിനെ ആക്രമിക്കുകയും ചെയ്തു. മഹാരാജാവ്‌ ഇന്ത്യയുടെ സഹായം തേടി. ഇന്ത്യയുമായുള്ള സംയോജന പ്രമാണത്തില്‍ ഒപ്പുവയ്ക്കാന്‍ രാജാവ്‌ സമ്മതിച്ചതിനെ തുടര്‍ന്ന്‌ ഇന്ത്യ കശ്മീരിലേക്കു സൈന്യത്തിനെ നിയോഗിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പട്ടേലും വി.പി.മേനോനും ചേർന്ന് തയ്യാറാക്കിയ കരാർ - ലയനക്കരാർ (Instrument of Accession)

2. ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം - ഭാവ്നഗർ

3. ലയന കരാർ മുഖേന ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം - കാശ്‌മീർ 

4. ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ കശ്മീർ ഭരിച്ചിരുന്ന രാജാവ് - രാജാ ഹരിസിംഗ് 

5. ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ത്ത സൈനിക നടപടി - ഓപ്പറേഷന്‍ പോളോ (1948)

6. റഫറണ്ടം (ജനഹിതപരിശോധന) വഴി ഇന്ത്യന്‍ യൂണിയനിലേക്ക്‌ കൂട്ടിച്ചേര്‍ത്ത നാട്ടുരാജ്യം - ജുനഗഡ്‌

7. പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളില്‍ ജനങ്ങളുടെ തീരുമാനം അറിയുവാനുള്ള സംവിധാനം - റഫറണ്ടം (ജനഹിതപരിശോധന)

8. ലയനക്കരാര്‍ അനുസരിച്ച്‌ നാട്ടുരാജ്യങ്ങള്‍ ക്രേന്ദ സര്‍ക്കാരിന്‌ കൈമാറേണ്ടി വന്ന വകുപ്പുകള്‍ - പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം

9. 1954 ല്‍ ഫ്രാന്‍സ്‌ ഇന്ത്യയ്ക്ക്‌ കൈമാറിയ ഫ്രഞ്ച്‌ അധിനിവേശപ്രദേശങ്ങള്‍ - പോണ്ടിച്ചേരി, മാഹി, കാരക്കല്‍, യാനം

10. 1961 ല്‍ പോര്‍ച്ചുഗല്‍ ഇന്ത്യയ്ക്ക്‌ കൈമാറിയ അധിനിവേശ പ്രദേശങ്ങള്‍ - ഗോവ, ദാമന്‍, ദിയു

11. ഇന്ത്യ - പാകിസ്ഥാന്‍ വിഭജന കാലത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പ്രശസ്ത സിനിമകള്‍ - മേഘെ ധാക്കധാര  (ഋത്വിക്‌ ഘട്ടക്ക്‌), ഗരംഹവ (എം.എസ്‌. സത്യു), തമസ്സ് (ഗോവിന്ദ് നിഹലാനി), ട്രെയിൻ ടു പാകിസ്ഥാൻ (പമേല റൂക്ക്സ്)

Post a Comment

Previous Post Next Post