ഗോദാവരി നദി

ഗോദാവരി നദി (Godavari River)

ഉപദ്വീപീയ നദികളിൽ ഏറ്റവും വലുതും ഇന്ത്യയിലെ നീളമേറിയ നദികളിൽ രണ്ടാമത്തേതുമാണ് ഗോദാവരി. 1465 കിലോമീറ്റർ നീളമുള്ള ഈ നദി 'ദക്ഷിണഗംഗ', വൃദ്ധഗംഗ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്ന് ഉദ്ഭവിക്കുന്ന ഗോദാവരി മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അവസാനം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. 

ഗോദാവരി നദിയുടെ പോഷകനദികൾ

വാർധ: സത്പുര മലനിരകളുടെ തെക്ക് മഹാദേബോ കുന്നുകളുടെ താഴെ നിന്ന് തുടങ്ങുന്ന വാർധ ഗോദാവരിയുടെ പ്രധാന പോഷകനദിയായ വെയ്ൻഗംഗയിലേക്ക് ഒഴുകിച്ചേരുന്നു.

പൂർണ: മഹാരാഷ്ട്രയിലെ അജന്ത മലനിരകളിൽ നിന്നാണ് പൂർണ ഉദ്ഭവിക്കുന്നത്. 373 കിലോമീറ്റർ നീളമുള്ള ഈ നദി നാൻദേബിൽവച്ച് ഗോദാവരിയുമായി ചേരുന്നു.

പെൻഗംഗയും മാനെറും: അജന്ത മലനിരകളിൽനിന്ന് തുടങ്ങി മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശത്തുകൂടി ഒഴുകി വാർധ നദിയിൽ ചേരുന്ന നദിയാണ് പെൻഗംഗ. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഈ നദിയിലൂടെ ഗതാഗതം ബുദ്ധിമുട്ടാണ്. അജന്ത മലനിരകളിൽനിന്നുതന്നെ തുടങ്ങുന്ന മറ്റൊരു നദിയാണ് മാനെർ ഇതും ഗോദാവരിയുടെ പോഷകനദിയാണ്.

വെയ്ൻഗംഗ: മധ്യപ്രദേശിൽ നിന്ന് ഉദ്ഭവിക്കുന്ന വെയ്ൻഗംഗ ഗോദാവരിയുടെ മറ്റൊരു പ്രധാന പോഷകനദിയാണ്. വാർധ നദിയുമായി കൂടിച്ചേർന്ന് മഹാരാഷ്ട്ര-തെലുങ്കാന അതിർത്തിയിലൂടെ തെക്കോട്ട് ഒഴുകിയാണ് ഈ നദി ഗോദാവരിയുമായി കൂടിച്ചേരുന്നത്. വെയ്ൻഗംഗ വാർധയുമായി ചേർന്നുകഴിഞ്ഞാൽ പ്രണഹിത എന്നാണ് അറിയപ്പെടുന്നത്.

ഇന്ദ്രാവതി: ഒഡീഷയിൽ നിന്നാണ് ഇന്ദ്രാവതി നദിയുടെ തുടക്കം. ഒഡീഷയിൽ നിന്ന് പടിഞ്ഞാറോട്ടൊഴുകി ഛത്തീസ്‌ഗഡിലൂടെ കടന്നുപോകുന്ന ഇന്ദ്രാവതി തെലുങ്കാന-മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിർത്തികളിൽ വച്ച് ഗോദാവരിയുമായി കൂടിച്ചേരുന്നു. ഛത്തീസ്ഗഡിലെ ബസ്താർ ജില്ലയുടെ 'ഓക്സിജൻ ബെൽറ്റ്' എന്നാണ് ഇന്ദ്രാവതി നദി അറിയപ്പെടുന്നത്.

ശബരി: ഒഡീഷയിൽ ഉദ്ഭവിച്ച്, ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിലൂടെ ഒഴുകി ആന്ധ്രാപ്രദേശിൽ വച്ച് ഗോദാവരിയുമായി ചേരുന്ന നദിയാണ് ശബരി. ആന്ധ്രാപ്രദേശിൽനിന്ന് തുടങ്ങുന്ന സിലെരു നദി ശബരിയുടെ പ്രധാന പോഷകനദിയാണ്.

മഞ്ജീര: ഗോദാവരി നദിയുടെ വലതുഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പോഷകനദികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മഞ്ജീര. മഹാരാഷ്ട്രയിൽ നിന്ന് ഉദ്ഭവിച്ച് തെക്കുകിഴക്ക് ദിശയിലേക്ക് ഒഴുകുന്ന ഈ നദി തെലങ്കാനയിൽ എത്തുമ്പോൾ വടക്കോട്ട് തിരിഞ്ഞ് മഹാരാഷ്ട്ര-തെലുങ്കാന അതിർത്തിയായ കരിംനഗറിൽവച്ച് ഗോദാവരിയുമായി കൂടിച്ചേരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

2. ഡക്കാണിലെ നദികളില്‍ ഏറ്റവും വലുത്‌

3. പൂര്‍ണമായി ഇന്ത്യയിലൂടെ ഒഴുകുന്ന നദികളില്‍ നീളത്തില്‍ ഒന്നാം സ്ഥാനമുള്ള നദി

4. മഹാരാഷ്ട്രയില്‍ നാസിക്‌ ജില്ലയിലെ ത്രയംബക്‌ ഗ്രാമത്തില്‍ ഉദ്ഭവിക്കുന്ന നദി

5. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

6. വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത്‌

7. ദക്ഷിണേന്ത്യന്‍ നദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ളത്‌

8. ജയക്വാടി പദ്ധതി ഏത്‌ നദിയിലാണ്‌

9. ദക്ഷിണേന്ത്യയിലെ ഏറ്റവും ജലസമ്പന്നമായ നദി

10. ഇന്ദ്രാവതി നദി ഏതിന്റെ പോഷക നദിയാണ്‌

11. ഡക്കാണിലെ നദികളില്‍ ഏറ്റവും നീളമുള്ളത്‌

12. പോച്ചമ്പാട്‌ പദ്ധതി ഏത്‌ നദിയിലാണ്‌

13. മഞ്ജീര ഏതിന്റെ പോഷകനദിയാണ്‌

14. ശ്രീരാം സാഗര്‍ പദ്ധതി ഏത്‌ നദിയിലാണ്‌

15. രാജമുന്ദ്രി ഏതു നദിയുടെ തീരത്താണ്‌

16. നാസിക്‌ ഏതു നദിയുടെ തീരത്താണ്‌

17. ശതവാഹന വംശത്തിന്റെ തലസ്ഥാനമായിരുന്ന പ്രതിഷ്ഠാന്‍ ഏതു നദിയുടെ തീരത്താണ്‌

18. ശബരി ഏതിന്റെ പോഷകനദിയാണ്‌

19. ഇന്ത്യയിലെ എറ്റവും നീളം കൂടിയ രണ്ടാമത്തെ നദി

20. ആന്ധ്രപ്രദേശിന്റെ ജീവരേഖ

21. ആന്ധ്രാ സംസ്ഥാനത്തെ എറ്റവും നീളംകൂടിയ നദി

22. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് - കൃഷ്ണ - ഗോദാവരി ഡെൽറ്റ

23. ഗോദാവരി ഡെൽറ്റയിൽ സ്ഥിതി ചെയ്യുന്ന കണ്ടൽക്കാട് - കൊറിംഗ കണ്ടൽക്കാട്

24. ഗോദാവരിയുടെ തീരത്തുള്ള മറ്റു പട്ടണങ്ങൾ - ത്രയംബകേശ്വർ, ഭദ്രാചലം

Post a Comment

Previous Post Next Post