ത്രിപുര

ത്രിപുര (Tripura)

■ തലസ്ഥാനം : അഗർത്തല

■ സംസ്ഥാന മൃഗം : ഭായ്റി കുരങ്ങ്

■ സംസ്ഥാന പക്ഷി : ഗ്രീൻ ഇംപീരിയൽ പീജിയൺ

■ വിസ്തീർണ്ണം : 10,491,69 ചകിമീ

■ ജനസംഖ്യ : 36,73,917

■ ജനസാന്ദ്രത : 350 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 969/1000

■ സാക്ഷരത : 87.75%

■ ഭാഷ : ബംഗാളി, കൊക്ബരക്

■ ലോക്സഭാ സീറ്റുകൾ : 2

■ രാജ്യസഭാ സീറ്റുകൾ : 1

■ അസംബ്ലി സീറ്റുകൾ : 60

■ ജില്ലകൾ : 8

ജില്ലകൾ

1. നോർത്ത് ത്രിപുര

2. സൗത്ത് ത്രിപുര

3. വെസ്റ്റ്  ത്രിപുര

4. ധലായി

5. സിപാഹിജല

6. ഖൊവായ്

7. ഗോമതി

8. ഉനകോടി

അതിർത്തികൾ

■ വടക്കും പടിഞ്ഞാറും തെക്കും – ബംഗ്ലദേശ്

■ വടക്കുകിഴക്ക് – അസം, മിസോറാം

ചരിത്രം

ത്രിപുര എന്നാൽ മൂന്ന് നഗരങ്ങൾ. മഹാഭരത്തിലും പുരാണങ്ങളിലും ത്രിപുരയെക്കുറിച്ച് പരാമർശമുണ്ട്. ത്രിപുര രാജാവിന്റെ ചരിത്രം വിവരിക്കുന്ന രാജ്മാല എന്ന ഗ്രന്ഥത്തിൽനിന്നു ത്രിപുരയുടെ പഴയകാല ചരിത്രം ലഭിക്കുന്നു.

ത്രിപുര രാജാക്കൻമാരുടെ പേരിനൊപ്പം നാമവിശേഷണമായി ഫ എന്നു ചേർത്തിരുന്നു. പിതാവ് എന്നാണിതിനർഥം.

19-ാം നൂറ്റാണ്ടിൽ ബ്രട്ടീഷ് ഇന്ത്യയുടെ ഭരണപരമായ സംവിധാനം സ്വീകരിച്ച മഹാരാജബീർ ചന്ദ്രകിഷോർ മാണിക്യബഹാദുർ ത്രിപുരയെ ആധുനികതയിലേക്കുയർത്തി.

1949 ഒക്ടോബർ 15ന് ഇന്ത്യൻ യൂണിയനിൽ ലയിച്ചു. 1956 ൽ കേന്ദ്രഭരണപ്രദേശമായി. 1972 ജനുവരിയിൽ സംസ്ഥാനപദവി ലഭിച്ചു.

ഗരിയ – ഏപ്രില്‍ മാസം ഏഴാം തീയതിയാണ് ഗോത്രവർഗക്കാർ ഗരിയ പൂജ നടത്തുന്നത്. ഇതൊരു കൊയ്ത്തുത്സവമാണ്. ഗരിയ ഭഗവാന്റെ  മുന്നിൽ ആളുകൾ പാട്ടും നൃത്തവുമായി കൂടുന്നു. മുളക്കമ്പുകൾ അലങ്കരിച്ച് അതിനെയാണു പൂജിക്കുന്നത്.

ദീപ കർമാക്കർ – 2016 ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്ത ജിംനാസ്റ്റിക് താരം നാലാം സ്ഥാനം ലഭിച്ചു.

കുഞ്ചബൻ കൊട്ടാരം – ഉജ്ജയന്താ കൊട്ടാരത്തിന് ഒരു കിലോമീറ്റർ അകലെയാണ് ഈ കൊട്ടാരം. ബിരേന്ദ്ര കിഷോർ മാണിക്യ 1917ൽ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഇന്നിത് ത്രിപുര ഗവർണറുടെ വസതിയാണ്.

പിലാക് – ഏഴാം നൂറ്റാണ്ടിലെ രാജവംശം പണികഴിപ്പിച്ച ചില പ്രതിമകളും കൊത്തുപണികളും ഇവിടെ കാണാം.

നിർമഹൽ – നീർമഹാൽ എന്നാൽ വെള്ളത്തിലെ കൊട്ടാരം. രുദ്രസാഗർ തടാകത്തിലാണ് ഈ കൊട്ടാരം പണിതിട്ടുള്ളത്. അഗർത്തലയിൽ നിന്ന് 53 കിലോമീറ്റർ അകലെ മേഖറിലാണ് ഈ കൊട്ടാരം. വേനൽക്കാല വസതിയായിട്ടാണ് ഇതു നിർമിച്ചിരിക്കുന്നത്.

ഉജ്ജയന്താ കൊട്ടാരം – ത്രിപുര ഭരിച്ചിരുന്ന മഹാരാജാ രാധാകിഷോർ മാണിക്യം. 1899 നും 1901 നും ഇടയിൽ പണികഴിപ്പിച്ചതാണ് അഗർത്തലയിലെ ഈ കൊട്ടാരം ഒരു തടാകക്കരയിലാണ് മനോഹരമായ ഈ സൗധം. 1972-73 കാലഘട്ടത്തിൽ ഗവൺമെന്റ് ഈ കെട്ടിടം വാങ്ങി. അന്ന് അസംബ്ലി കൂടിയിരുന്നത് ഇവിടെയാണ്. ഇപ്പോൾ മ്യൂസിയമായി മാറ്റിയിരിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം

2. ഇന്ത്യയിലെ സപ്തസഹോദരിമാരിൽ ഏറ്റവും ചെറിയ സംസ്ഥാനം

3. ത്രിപുര സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് 

4. 'ഉജ്ജയന്ത കൊട്ടാരം' സ്ഥിതിചെയ്യുന്നത്

5. ത്രിപുര സുന്ദരി ക്ഷേത്രം ഏത് സംസ്ഥാനത്ത്

6. ഉനകോടി തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത് 

7. ത്രിപുരയിൽ ബ്രിട്ടീഷിന്ത്യയിലെപോലെത്തെ ഭരണ സംവിധാനം ഏർപ്പെടുത്തിയ രാജാവ് - മഹാരാജ മാണിക്യ ബഹാദൂർ 

8. ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്നത് - ടോങ് 

9. ദുംബോർ തടാകം ഏത് സംസ്ഥാനത്ത് 

10.ബരാമതി കൊടുമുടി സ്ഥിതിചെയ്യുന്നത് 

11. തൃഷ്ണ വന്യജീവിസങ്കേതം, പങ്കുയി നാഷണൽ പാർക്ക്, ഗുംതി വന്യജീവി സങ്കേതം, സെപാഹിജാല വന്യജീവി സങ്കേതം എന്നിവ ഏത് സംസ്ഥാനത്ത് 

12. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ 

13. മൂന്നുവശവും അയൽരാജ്യതാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം 

14. ത്രിപുരയിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന - നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര

15. മേഘാലയ, ത്രിപുര, മണിപ്പൂർ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം - 2013 

16. ത്രിപുരയിലേയ്ക്ക് ആദ്യമായി ആരംഭിച്ച ട്രെയിൻ സർവീസ് - ത്രിപുര സുന്ദരി എക്സ്‌പ്രസ് (അഗർത്തല - ഡൽഹി)

17. 2015 ൽ അഫ്‌സ്പ നിയമം പിൻവലിച്ച വടക്കു-കിഴക്കൻ സംസ്ഥാനം 

18. ഇന്ത്യയിലെ ഇരുപത്തിനാലാമത്തെ ഹൈക്കോടതി - ത്രിപുര ഹൈക്കോടതി (2013)

19. ഇന്ത്യയുടെ രണ്ടാം റബ്ബർ തലസ്ഥാനം

20. ഇന്ത്യയിലാദ്യമായി ജില്ലാതല കുടുംബക്ഷേമ കമ്മിറ്റികൾ സ്ഥാപിച്ച സംസ്ഥാനം 

21. ക്വീൻ ഇനം പൈനാപ്പിൾ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സംസ്ഥാനം

22. വനിതകൾക്ക് പോലീസ് സേനയിൽ 10% സംവരണം നൽകിയ സംസ്ഥാനം

23. വധശിക്ഷയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം

24. കോക്കനട്ട് ദ്വീപ് സ്ഥിതിചെയ്യുന്നത് - ദുംബോർ തടാകം

25. ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത് - രവീന്ദ്രനാഥ് ടാഗോർ 

26. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന ഏക വടക്ക് കിഴക്കൻ സംസ്ഥാനം 

Post a Comment

Previous Post Next Post